Home Authors Posts by പുഴ

പുഴ

1844 POSTS 0 COMMENTS

മുണ്ടശ്ശേരി പുരസ്‌കാരം ബിജു കാഞ്ഞങ്ങാടിന്

  ഈ വർഷത്തെ മുണ്ടശ്ശേരി പുരസ്‌കാരത്തിനു കവി ബിജു കാഞ്ഞങ്ങാട് അർഹനായി. ബിജുവിന്റെ 'പുലിയുടെ ഭാഗത്താണ് ഞാനിപ്പോൾ ' എന്ന കവിത സമാഹാരത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.അദ്ധ്യാപകനായ ബിജു ജൂൺ പ്രണയകവിതകൾ ,തൊട്ടുമുൻപ് മഞ്ഞയിലയോട് ,അഴിച്ചുകെട്ട് എന്നീ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

കോഴിക്കോടിന്റെ കഥ

അക്കദമിക്ക് ചരിത്രകാരന്മാരിൽ സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന എം ജി എസ് നാരായണന്റെ കോഴിക്കോടൻ പഠനം.സത്യസന്ധതയുടെ നഗരം' എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.ചരിത്ര വസ്തുതകൾ പരിശോധിച്ച് ഒരു നഗരത്തെ അനാവരണം ചെയ്യുന്ന കൃതി. പ്രസാധകർ മാതൃഭൂമി വില 1 20 രൂപ  

ഓം അല്ലാഹ്‌

പന്തും പാട്ടും നേര്‍ച്ചയും വിളക്കും മാത്രമല്ല മെഹ്ദി ഹസ്സനും മറഡോണയും റൂമിയും നുസ്‌റത്തും ജോണ്‍ ലെനനും യേശുദാസും മൈക്കിള്‍ ജാക്‌സണും ചെഗുവേരയും ലൂയി ബുനുവലും നാടോടിക്കാറ്റും സ്‌പെയിനും മഞ്ജു വാര്യരും മലപ്പുറവും ഹാര്‍മോണിയത്തിന്റെ കട്ടകള്‍ക്കിടയിലെന്ന പോലെ കലരുന്നുണ്ട് ഈ പുസ്തകത്തില്‍. അതിനാല്‍ അപരിചിതമായ വായനയ്ക്ക് എല്ലാ നിലയിലും നമ്മള്‍ നിര്‍ബന്ധിതരായിത്തീരുന്നു.ഉള്ളിൽ എന്നും ഒരു സൂഫിയെ കൊണ്ടുനടക്കുന്ന ഒരാളുടെ വർത്തമാനങ്ങൾ.   പ്രസാധകർ മാതൃഭൂമി വില 100 രൂപ    

കൽബുർഗിയെ ഓർക്കുമ്പോൾ

1938-ല്‍ വിജപുരാ ജില്ലയിലെ യറഗല്ല ഗ്രാമത്തില്‍ മഡിവാളന്‍ഗുറമ്മ ദമ്പതികളുടെ മകനായി ജനിച്ച കൽബുർഗി ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന അസഹിഷ്‌ണുതയുടെ ഇരയായിരുന്നു.കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡടക്കം പല ബഹുമതികളും നേടിയ കന്നട ഭാഷാ പണ്ഡിതനായ കൽബുർഗി വിഗ്രഹാരാധനയെയും മറ്റും ശക്തമായി എതിർക്കുന്ന നിലപാടുകൾ തന്റെ പുസ്തകങ്ങളിലൂടെയും മറ്റും നടത്തയിരുന്നു, ഇതിന്റെ പേരിൽ അദ്ദേഹത്തിന് ഹിന്ദുത്വ ഭീകരരുടെ വധഭീഷണിയുണ്ടായിരുന്നു. ദൈവകോപമുണ്ടാകുമോ എന്നു പരീക്ഷിക്കാൻ വിഗ്രഹങ്ങളിലും ദൈവത്തിന്റെ ചിത്രങ്ങളിലും ചെറുപ്പകാലത്തു മൂത്രമൊഴിച്ചിട്ടുണ്ടെന്ന എഴുത്തുകാരൻ...

ജിഗ്സാ പസ്സൽ : പുസ്തകപ്രകാശനം

  നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രചനകൾ രാജേഷ് ചിത്തിരയുടേതായി വന്നിട്ടുണ്ട്.കവിതകളിലാണ് താല്പര്യം കൂടുതലെങ്കിലും ഇപ്പോൾ ജിഗ്സാ പസ്സിലെന്ന കഥാസമാഹാരം പ്രസിദ്ധീകരണത്തന് തയ്യാറെടുക്കുന്നു സെപ്തംബർ ഒന്നാം തീയതി പത്തനാപുരം ഗാന്ധിഭവനിൽ വെച്ചാണ് പ്രോഗ്രാം.പരിപാടിയെപ്പറ്റി എഴുത്തുകാരൻ ഫേസ്ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് വായിക്കാം   "എഴുത്തുകാരൻ പിന്തുടരുന്നത് വരരുചിപ്പെരുമയാണെന്ന് ഇടയ്ക്ക് ഓർക്കാറുണ്ട്. വാ കീറിയ വാക്കിനെ അതിന്റെ വായനക്കാരന്റെ വരവിലേക്ക് കൈവിട്ട് മുന്നോട്ടു പോകുന്ന വരരുചി. ആദ്യ കഥാസമാഹാരമായ "ജിഗ്സാ പസ്സലി" നെ അതിന്റെ വായനക്കാരെന്ന വലിയ ആകാശത്തിലേക്ക്...

ഫാന്റം ബാത്ത്

ക്രാഫ്റ്റിലും ,രചനാപാടവത്തിലും കയ്യടക്കം പ്രകടമാക്കുന്ന രചനകൾ .മാറുന്ന സാമൂഹ്യ പരിസരത്തിന്റെ സൂക്ഷ്മതകളെ ആവിഷ്കരിക്കുന്ന രചനകൾ.അഗ്നിയിൽ ഊതിക്കാച്ചിയെടുത്ത അക്ഷരങ്ങളുടെ കരുത്ത് ഈ കഥകളിൽ പ്രകടമാണ്.ആത്മാവിൽ നിന്ന് ഉയിരെടുക്കുന്ന കാമ്പുള്ള സ്ത്രീ പക്ഷ രചനകൾ. പ്രസാധകർ ഗ്രീൻ ബുക്ക്സ് വില 95 രൂപ

കല്ലിന്റെ ഒച്ച.

വഴിമാറി നടക്കുന്ന കവിയാണ് ശ്രീകുമാർ കരിയാട് .നിശ്ചിത അതിരുകളിൽ ഒതുങ്ങാതെ എപ്പോളും മതിലിന്നപ്പുറത്ത് എന്താണെന്ന് കൗതുകപ്പെടുന്നൊരാൾ. ശ്രീകുമാർ കാരിയാടിന്റെ ഏറ്റവും പുതിയ കവിത സമാഹാരമായ മാഞ്ഞുപോകില്ല വൃത്തങ്ങൾ എന്ന പുസ്തകത്തെപ്പറ്റി കവി കൂടിയായ എം.പി.പ്രതീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം  "ഉള്ളംകൈയിലൊതുക്കിപ്പിടിച്ചു നോക്കിയിട്ടുണ്ടോ ഒരു വെറും കല്ലിനെ? പ്രത്യേകതയൊന്നുമില്ലാത്ത , ഒരവും കൂർപ്പുമുള്ള ഒരു കല്ല്.കൈവിരലുകൾക്കിടയിൽ അതിന്റെ തൊലി , എല്ല് , നിങ്ങളുടെ ഉടലുമായി ചേരുന്നതിന്റ തരിപ്പുകൾ അറിയുന്നുണ്ടോ? ആ...

അമ്മമാര്‍

മലയാളിയുടെ അബോധത്തിൽ ഉറങ്ങിക്കിടക്കുന്ന അടിമ ബിംബങ്ങളെ ഉണർത്താൻ ശേഷിയുള്ള കവിതകൾ. ആധുനിക കവിതയുടെ വ്യത്യസ്തതയും, കരുത്തും ,ഭംഗിയും വെളിവാക്കുന്ന കെ ജി എസ് ശൈലിയിൽ പിറന്ന രചനകൾ. ആധുനികനായ ഈ ശങ്കരകവിയുടെ ധ്വനിസുഭഗങ്ങളായ കാവ്യബിംബകല്പനകളും മാതൃദര്‍ശനഗഹനതയും ലോകം ശ്രദ്ധിക്കത്തക്കവണ്ണം ഈ രചനകള്‍ക്ക് അന്താരാഷ്ട്ര ഭാഷകളിലേക്ക് വിവര്‍ത്തനങ്ങളുണ്ടാകേണ്ടത് മലയാളഭാഷയുടെ ഉടനടി സാക്ഷാത്ക്കൃതമാകേണ്ടുന്ന അവകാശങ്ങളിലെന്നാണ്.  - ഡോ.എം.ലീലാവതി * ക്യൂവില്‍ മുന്നൂറാമത്തവള്‍ അന്ന അഖ്മതോവ * ആര്‍ച്ച * ചോദ്യക്കോലം * താമസം * പിഴ * മാതു * ചിതയും ചിതറലും കാലദേശസീമകളില്ലാതെ ലോകത്തെ...

പെണ്‍യാത്രകള്‍

മലയാളത്തിൽ സ്ത്രീകളുടെ യാത്രകൾ അധികം എഴുതപ്പെട്ടിട്ടില്ല.നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാവാം ഇത് .പുരുഷന്റെ യാത്രകൾ പലപ്പോഴും അപൂർണ്ണമാകുന്നതും ഇവിടെയാണ്.സ്ത്രീക്കുമാത്രം സാധ്യമാകുന്ന വീക്ഷണ കോണിലൂടെ യാത്രകളെ ഇവിടെ പരിശോധിക്കുന്നു. പരിസരം കാണുവാനും അവിടത്തെ ജീവിതം വിവരിക്കുവാനും സ്ത്രീകള്‍ താത്പര്യപ്പെടുമ്പോള്‍ പുരുഷന്മാര്‍ ഹോട്ടലുകളെക്കുറിച്ചും മദ്യശാലകളെക്കുറിച്ചും പെണ്ണുങ്ങളെക്കുറിച്ചും എഴുതുന്നു. മുന്‍പേ യാത്രചെയ്ത സ്ത്രീകളുടെ ചാരിത്ര്യ വിശുദ്ധിക്ക് കോട്ടം സംഭവിച്ചിട്ടുള്ളതിനാലാണ് യാത്രയ്ക്കിടയില്‍ ദുരന്തങ്ങളുണ്ടാവുന്നത് എന്ന അന്ധവിശ്വാസവും പരത്തുന്നു. സ്ത്രീകളുടെ യാത്രകളും യാത്രാവിവരണങ്ങളും...

വായനയുടെ കഥകൾ

സാമൂഹ്യ മാധ്യമങ്ങളിൽ വായിച്ച കൃതികളെപ്പറ്റി ആസ്വാദനം എഴുതുന്നവർ കുറവല്ല. അതുകൊണ്ടു തന്നെ ഇവയിലെ കാമ്പുള്ളവ കണ്ടെത്തുക വിഷമകരമാണ്. വായനക്കാരുടെ സ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണ്. വായനയുടെ ചില രീതികളെപ്പറ്റി കവിയും ,നോവലിസ്റ്റുമായ കരുണാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:    "തങ്ങള്‍ വായിച്ച കഥകളെപ്പറ്റി ഇവിടെ പലരും എഴുതുന്നു, ചുരുങ്ങിയ പക്ഷം ഇക്കൂട്ടര്‍ രണ്ടു തരത്തിലാണ് : ഒന്ന്, കഥാസാരത്തിലൂടെ ഇറങ്ങി താഴെ വന്ന്‍ മേല്‍പ്പോട്ടുനോക്കുന്നവര്‍, “ എത്ര തേങ്ങ കണ്ടു, എത്ര തേങ്ങയിട്ടൂ”എന്ന്...

തീർച്ചയായും വായിക്കുക