Home Authors Posts by പുഴ

പുഴ

1662 POSTS 0 COMMENTS

മാൻ ബുക്കർ പുരസ്‌കാരം ഇസ്രയേലി സാഹിത്യകാരന്‍ ഡേവിഡ് ഗ്രോസ്മാന്

മാൻ ബുക്കർ പുരസ്‌കാരം ഇസ്രയേലി സാഹിത്യകാരന്‍ ഡേവിഡ് ഗ്രോസ്മാന്.'എ ഹോഴ്സ് വോക്‌സ് ഇൻടു എ ബാർ ' എന്ന നോവലിനാണ് അംഗീകാരം. 30 ലധികം ഭാഷകളിലേക്ക് ഗ്രോസ്സ്മാന്റെ കൃതികൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. 'സം വൺ റ്റു റൺ വിത്ത് ' 'യെലോ വിൻഡ് ' എന്നിവയാണ് മറ്റ് പ്രധാന രചനകൾ .നോവൽ,ലേഖനങ്ങൾ , ബാലസാഹിത്യം എന്നീ മേഖലകളിൽ നിരവധി പുസ്തകങ്ങൾ ഗ്രോസ്മാന്റെതായുണ്ട്ഇസ്രയേലി പട്ടണത്തിലെ ഒരു തമാശക്കാരനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ...

സൂര്യനെല്ലികേസ് പരാമര്‍ശം ; സിബി മാത്യൂസിന്റെ പുസ്‌തകം വിവാദത്തിൽ

പുറത്തിറങ്ങി ദിവസങ്ങൾക്കകം സിബി മാത്യൂസിന്റെ പുസ്‌തകം വിവാദത്തിൽ. കൃതിയിലെ സൂര്യനെല്ലി കേസിനെക്കുറിച്ചുള്ള പരാമർശമാണ് വിവാദത്തിന് തിരി കൊളുത്തിയത് ലൈംഗിക പീഡന കേസിലെ പെൺകുട്ടിയെ അപമാനിക്കരുതെന്ന കീഴ് വഴക്കവും നിയമവും ലംഘിച്ച സിബി മാത്യൂസിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് സുജ സൂസന്‍ ജോര്‍ജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. സർവീസിലെ വീരകഥകൾ പറഞ്ഞു നടക്കുന്നവരുടെ രീതിയിലാണ് പുസ്തകത്തിൽ സംഭവം അവതരിപ്പിച്ചിരിക്കുന്നതെന്നും സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു . പുസ്തകം വിറ്റുപോവാൻ അനാവശ്യ വിവാദങ്ങൾ...

വായനക്ക് വഴിയൊരുക്കി ഡൽഹി മെട്രോ

  മൊബൈലിലേക്കും,ടാബിലേക്കുമെല്ലാം ഇന്നത്തെ കാലത്ത് വായന ചേക്കേറുമ്പോൾ പുസ്തകങ്ങളെ പ്രണയിക്കുന്നവർക്കായി ഡൽഹി മെട്രോയിൽ സൗജന്യ പുസ്തകങ്ങൾ ഡൽഹിയിൽ താമസമാക്കിയ ദമ്പതികളാണ് ഇത്തരമൊരു ചിന്തയുമായി മുന്നോട്ടു വന്നത് .ഡൽഹി മെട്രോയിൽ പുസ്തകങ്ങൾ ഒളിപ്പിച്ച ശേഷം അതിലേക്കു എത്താനുള്ള സൂചനകൾ ഇവർ സോഷ്യൽ പ്ലാറ്റുഫോമുകളിൽ നൽകുന്നു, ഈ സൂചനകൾ വെച്ച് പുസ്തകങ്ങൾ കണ്ടുപിടിക്കുന്നവർ അവ വീട്ടിൽ കൊണ്ടുപോയി വായിച്ചതിനു ശേഷം മറ്റൊരാൾക്കായി മെട്രോയിൽ തന്നെ തിരികെ നൽകുന്നു ശർമ്മ ദമ്പതികളുടെ അഭിപ്രായത്തിൽ ആളുകളെ കൂടുതൽ വായിക്കാൻ...

മാര്‍കേസിന്റെ നാട്ടിലും വീട്ടിലും

ലോക സാഹിത്യകാരനും മലയാളികൾക്കേറെ പ്രിയപ്പെട്ടവനുമായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെ ജന്മദേശമായ അരകാത്തയുള്‍പ്പെടെ അദ്ദേഹത്തിൻറെ ജന്മ ദേശമായ കൊളംബിയയുടെ തെരുവുകളിലൂടെ എഴുത്തുകാരൻ നടത്തിയ യാത്രയുടെ പുസ്തകം പ്രസാധകർ മാതൃഭൂമി വില 107 രൂപ

ശരീരവും സംസ്‌കാരവും

മനുഷ്യന്‍ ഒരേ സമയം ബോധത്തിന്റെ ഇരയും യജമാനനുമാണ്. ബോധം മനുഷ്യമനസ്സായി രൂപപ്പെടുമ്പോള്‍ , ബോധം ബോധത്തിനാസ്പദമായ പദാര്‍ഥത്തിനെതിരെ വിരല്‍ ചൂണ്ടുന്നു. മനുഷ്യന്റെ ചിന്തയും പ്രവർത്തിയും തമ്മിലുള്ള പൊരുത്തക്കേടുകളുടെ വേരുകൾ അന്വേഷിക്കുന്ന പുസ്തകം മനുഷ്യന്‍ രൂപപ്പെടുത്തിയ ധര്‍മശാസ്ത്രങ്ങളെ മനുഷ്യപ്രകൃതം എത്രമാത്രം അനുവദിക്കുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള വിലാപപൂര്‍വമായ ഒരന്വേഷണം. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചകള്‍ സമ്മാനിക്കുന്ന പഠനഗ്രന്ഥം

അടൂർ ഗോപാലകൃഷ്ണന് പ്രഥമ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം

മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭാവനക്ക് അടൂർ ഗോപാലകൃഷ്ണന് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം 10,001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചിന് വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സത്യജിത് റേ ഫിലിം സൊസൈറ്റി രക്ഷാധികാരി ബാലു കിരിയത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ചുനക്കര രാമന്‍കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിക്കും.

മാംഗോ മസ്താനി

വ്യത്യസ്‌തമായതും പുതുമയുള്ളതുമായ നോമ്പുതുറ വിഭവങ്ങള്‍ തയ്യാറാക്കുന്നതിലാണ് മിക്കവര്‍ക്കും താല്‍പര്യം. ഇവിടെയിതാ ഒരു പുതിയ നോമ്പുതുറ വിഭവം പരിചയപ്പെടുത്തുകയാണ്. പൂനെയില്‍ സ്ട്രീറ്റ് സ്റ്റാളുകളില്‍ വളരെ പ്രസിദ്ധമായ ഒരു മില്‍ക്ക് ഷേക്ക് ആയ മാംഗോ മസ്‌താനിയാണിത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം ആവശ്യമായവ മാങ്ങാ പഴുത്തത് - മൂന്ന് ഐസ് ക്രീം - മാംഗോ /വാനില (അലങ്കരിയ്ക്കുവാന്‍) ചെറി - മൂന്നെണ്ണം (അലങ്കരിയ്ക്കുവാന്‍) ഡ്രൈ നട്ട്‌സ് - ആല്‍മണ്ട്, പിസ്താ തണുത്ത പാല്‍ ഒരു കപ്പ്  (ഞാന്‍ ഉപയോഗിച്ച കപ്പ് 250 ml...

പെരുമാൾ മുരുകൻ അർദ്ധനാരീശ്വരൻ

ഇന്ത്യൻ എഴുത്തുകാർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നോവൽ. എഴുത്തുകാരന്റെ സ്വാതന്ത്ര്യവും ,അവകാശങ്ങളും നിയന്ത്രിക്കപ്പെടുന്ന സാമൂഹിക ക്രമത്തിൽ എഴുതുക എന്നതാണ് ഏറ്റവും വലിയ പോരാട്ടം എന്ന് വിളിച്ചുപറയുന്ന നോവൽ ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം നാള്‍ ദൈവം തിരിച്ചു മലകയറുന്ന ദിവസം രാത്രിഉത്സവത്തില്‍ പങ്കെടുത്താല്‍ സന്താനസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴചേര്‍ത്തെടുത്ത നോവല്‍. വര്‍ഗ്ഗീയഫാസിസ്റ്റുകളുടെ ഇടപെടല്‍മൂലം തമിഴ്‌നാട്ടില്‍ പിന്‍വലിക്കപ്പെട്ട നോവലിന്റെ മലയാളപരിഭാഷ. ഫാസിസ്റ്റ് ഭീഷണിയാല്‍...

ഡി സി ബുക്സ് മെഗാ പുസ്തകമേള

വായനയെ പ്രോത്സാഹിപ്പിക്കാൻ ഡിസി ബുക്ക്സ് ഡി സി ബുക്സ് മെഗാ പുസ്തകമേള തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ജൂൺ 30 മുതൽ ജൂലായ് 16 വരെ മേളയില്‍ അന്തര്‍ദേശീയ – ദേശീയ – പ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങള്‍ ലഭ്യമാണ്. ഫികഷ്ന്‍, നോണ്‍-ഫികഷ്ന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ് തു, ചരിത്രം, ആരോഗ്യം,...

ഇ സന്തോഷ്കുമാറിന്റെ നോവെല്ലകൾ

ഇ സന്തോഷ്കുമാറിന്റെ നോവലുകളാണ് മലയാളിക്ക് പരിചായം എന്നാൽ ഈ നോവെല്ലകൾ ഭാഷയുടെ ശക്തി കൊണ്ടും പ്രമേയങ്ങളുടെ പുതുമ കൊണ്ടും വ്യത്യസ്തമാണ് തന്റേതു മാത്രമായ ഒരു ശൈലിയിൽ എഴുതുന്ന ഇ സന്തോഷ് കുമാറിന്റെ അസാധാരണവും അനുഭവതീക്ഷ്ണവുമായ രചനകൾ

തീർച്ചയായും വായിക്കുക