Home Authors Posts by പുഴ

പുഴ

Avatar
1881 POSTS 0 COMMENTS

പുസ്തകപ്രേമികളെ ആകർഷിച്ച് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള

36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഒമ്പതാം ദിവസമായ നവംബര്‍ 9ന് വൈവിധ്യമാർന്ന പരിപാടികളാണ് പുസ്തകപ്രേമികളെ കാത്തിരിക്കുന്നത്.ആകാശവും മന്‍പേ പറക്കുന്ന പക്ഷികളും എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ സി രാധാകൃഷ്ണനും, ജോര്‍ജ് ഓണക്കൂറും , എം .എ .ബേബിയും പങ്കെടുക്കും . പുസ്തകമേളയിൽ പങ്കെടുക്കാനെത്തിയ മലയാളി എഴുത്തുകാർക്ക് മുൻ ദിവസങ്ങളിലും നല്ല സ്വീകരണം ലഭിച്ചിരുന്നു.കവിത,നോവൽ, കഥ എന്നീ വിഭാഗങ്ങളിൽ നിരവധി മലയാള പുസ്തകങ്ങൾ പുസ്തകമേളയിൽ വെച്ച് പ്രകാശിപ്പിക്കപ്പെട്ടു.

പോസ്റ്റർ കീറുന്നവരുടെ ശ്രദ്ധക്ക്

സങ്കീർണ്ണമായ ലോകത്തിന്റെയും ,ജീവിതാനുഭവങ്ങളുടെയും അകം ലോകത്തെ അനാവരണം ചെയ്യാൻ ശ്രമിക്കുന്ന കവിതകൾ.ഈ കവിതകൾ നമുക്ക് സുപരിചിതമായ ഗ്രാഫുകളെ മായിച്ച് അസാധാരണവും ,വിചിത്രവുമായ വിന്യാസങ്ങളിലെത്തിച്ചേരുന്നു. ഈ ശ്രമത്തിനിടയിൽ കാവ്യ ശില്പവും ,കാവ്യബിംബങ്ങളും ശിഥിലമായി തീരുന്ന കാഴ്ചകളും ചില കവിതകളിൽ കാണാം.എങ്കിലും അവയെല്ലാം പറയാൻ ശ്രമിക്കുന്നത് ഒരു ശരാശരി മലയാളിയുടെ ദൈനദിന ജീവിതത്തിന്റെ വേദനകളും അനുഭവരാശികളുമാണ്.രചനയിൽ കാണുന്ന ഒരു ഗ്രാമീണന്റെ സഹജമായ ആർജജവവും ,ഗ്രാമീണ പ്രകൃതിയുടെ തനത് ലോകവും ഈ കവിതകളെ...

കേസരി നായനാർ പുരസ്‌കാരം കവി സച്ചിദാനന്ദന്

നാലാമത് കേസരി നായനാർ പുരസ്‌കാരം മലയാളത്തിന്റെ പ്രിയപ്പെട്ട കവി കെ .സച്ചിദാനന്ദന് ലഭിച്ചു.വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം അദ്ദേഹത്തിൻറെ ജന്മനാട്ടിലെ കലാസാംസ്കാരിക സംഘടനയായ ഫേസ് മാതമംഗലാണ് നൽകുന്നത്. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.26 ന് മാതമംഗലത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും .പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.

സമകാലകഥ അനുഭവം ,ആവിഷ്കാരം ,ഭാവുകത്വം

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിന്റെ ആഭിമുഖ്യത്തിൽ സമകാലകഥ അനുഭവം ,ആവിഷ്കാരം ,ഭാവുകത്വം എന്ന വിഷയത്തിൽ 2017 നവംബർ 8 ,9 ,10 തീയതികളിൽ ത്രിദിന ദേശീയ സെമിനാർ നടക്കുന്നു.കഥാകൃത്ത് അശോകൻ ചെരുവിൽ പരിപാടി ഉദ്ഘാടനം ചെയ്യും.മലയാള പുതുകഥയിലെ നിറ സാന്നിധ്യങ്ങളായ രാജീവ് ശിവശങ്കർ ,പി .വി .ഷാജികുമാർ ,എസ് .ഹരീഷ് ,എസ് .ആർ .ലാൽ ,പ്രമോദ് രാമൻ ,വി .ജെ ജെയിംസ് ,ഫ്രാൻസിസ് നൊറോണ എന്നിവർ പങ്കെടുക്കും.

വലതുവശം ചേർന്ന് നടക്കുക

ശക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവയാണ് സിവിക് ചന്ദ്രന്റെ കവിതകൾ. കാലങ്ങളായി മലയാള കവിതയിൽ ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്ന ഒരു കവിയുടെ സമാഹരമാണ് 'വലത് വശം ചേർന്ന് നടക്കുക' കവിതയോടൊപ്പം അജയ് പി മങ്ങാട്ട് ,കെ .ഇ .എൻ ,ഇ .ഐ .എസ് തിലകൻ എന്നിവരുടെ കുറിപ്പുകൾ പുസ്തകത്തിൽ അടങ്ങിയിട്ടുണ്ട്. സി എഫ് ജോണിന്റെ കവറും വരകളുമാണ് പുസ്തകത്തലുള്ളത് .മാതൃഭൂമി ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്.

ചിത്തമന്ത്രണങ്ങൾ

  "സ്നേഹനഷ്ടങ്ങളുടെ ഹിമഗ്രീഷ്മവാതങ്ങളടക്കം ഋതുഭേദങ്ങളുടെ സകല തിരസ്കാരങ്ങളും ഏറ്റുവാങ്ങിയ ഒരു പെണ്മനസ്സിന്റെ സ്വപ്നമൂർച്ചകളാണ് ശ്രീദേവിയുടെ കഥകൾ.മിക്കവാറും കഥകളിലെ സ്ത്രീ കഥാപാത്രങ്ങൾ മുഴുവൻ സ്വപ്നങ്ങളിൽ നിന്ന് യാഥാർഥ്യത്തിലേക്കോ വാസ്തവങ്ങളിൽ നിന്ന് കിനാവുകളിലേക്കോ ഞെട്ടിയുണരുന്നുണ്ട്.സ്വപ്നയാഥാർഥ്യങ്ങളുടെ വേർതിരിച്ചറിയാനാവാത്ത ഒരു സങ്കടത്രിശങ്കുവിലാണ് കഥാകാരിയുടെ വികാരങ്ങൾ അസ്തപ്രജ്ഞരായി നിൽക്കുന്നത്." അവതാരികയിൽ എം .എസ് .ബനേഷ് പ്രസാധകർ കൃതി ബുക്ക്സ് വില 55 രൂപ

93 ന്റെ യൗവനം

ഹിന്ദിയിൽ ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിത മാത്രമാണ് കൃഷ്ണ സോബ്തി. അസുഖബാധിതയായി ആശുപത്രിയിൽ കഴിയുമ്പോഴും എഴുത്തിനോടുള്ള ആർത്തി അവർക്ക് അടക്കാനാവുന്നില്ല, ദിവസവും കുറച്ചെങ്കിലും എഴുതാതെ എങ്ങനെ ജീവിക്കും എന്നാണവരുടെ ചോദ്യം. 93 ന്റെ ചുറുചുറുക്കിൽ അവർ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു , ജീവിതത്തെ എഴുത്തിലൂടെ സഹനീയമാക്കുക എന്ന പ്രവർത്തി  ചെയ്യുന്നു. ഏതെങ്കിലും പാർട്ടിയുമായോ ,സാഹിത്യ സംഘവുമായോ അവർ ബന്ധപെട്ടില്ല. സാഹിത്യ പാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബത്തിൽ നിന്നല്ല അവർ വരുന്നത്.എഴുത്തിൽ അവർക്ക് തലതൊട്ടപ്പന്മാരില്ല.ഇതുകൊണ്ടൊക്കെത്തന്നെ...

കവിതയും വൃത്തവും – സച്ചിദാനന്ദൻ

  കവിത വൃത്തത്തിൽ നിന്ന് സ്വതന്ത്രമായിട്ട് നാളേറെയായി. വൃത്തത്തിലെഴുതിയാലും ഇല്ലെങ്കിലും വരികളിൽ കവിതയുണ്ടോ എന്നതാണ് പ്രധാനമെന്ന് ഇന്ന് പൊതുവെ സമ്മതി നേടിയ കാര്യമാണ്. എങ്കിലും വൃത്തത്തിലുള്ളത് മാത്രമാണ് കവിതയെന്ന് ഇന്നും വലിയൊരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നു. കവിതയിലെ ഇത്തരം ശാഠ്യങ്ങളെപ്പറ്റി കവി സച്ചിദാനന്ദൻ എഴുതിയ കുറിപ്പ് വായിക്കാം :   "നിയത വൃത്തങ്ങളില്‍ എഴുതിയാലേ കവിതയാകൂ എന്ന് വിശ്വസിക്കുകയും വൃത്തത്തില്‍ എഴുതിയ പൊട്ടക്കവിതകളെക്കൂടി കവിതകളായി കാണുകയും ചെയ്യുന്നവര്‍ കേരളത്തില്‍ ഉണ്ടെന്നു ഒരു സമീപകാല ചര്‍ച്ചയിലാണ്...

പൂക്കാതിരിക്കാൻ എനിക്കാവതില്ലേ

പ്രിയ എ എസ്സിന്റെ കഥകൾ അവയിലെ സൂക്ഷ്മത കൊണ്ടും മനുഷ്യപ്പറ്റ് കൊണ്ടും വായനക്കാരെ ആകർഷിക്കുന്നു. ആകുലതകളെയും വെല്ലുവിളികളെയും അക്ഷരങ്ങളിലൂടെ മറികടക്കുന്ന ഒരു മാന്ത്രിക വിദ്യ ആ വാക്കുകൾക്ക് വശമുണ്ട്. അക്ഷരങ്ങളുടെ അത്തരം വെളിച്ചത്തിന്റെ പടവുകളിൽ നിന്നാണ് പ്രിയ ഈ കഥകൾ വയനക്കാർക്കായി പെറുക്കിക്കൊണ്ടു വരുന്നത്. മുല്ലപ്പൂവിനേക്കാള്‍ നിലനില്‍ക്കും അതിന്റെ വാസന. വാസനയെക്കാള്‍ നിത്യമാണ് അതിന്റെ ഓര്‍മ്മ. പ്രിയയുടെ കഥകള്‍ ഒരു നൊമ്പരവും മന്ദഹാസവുമായി വായനക്കുശേഷവും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു പ്രസാധകർ സൈകതം വില 72...

കറുത്ത പാൽ

മതിയാവാതെ ഞാന്‍ എന്നോട് പിന്നെയും ചോദിക്കുന്നു; എങ്കിലും പറയൂ, ഏറ്റവും സംക്ഷിപ്തമായി ഏറ്റവും സാരവത്തായി. നിങ്ങളെന്തിനെഴുതുന്നു? ഞാന്‍ പറയുന്നു: നിന്നെ അതിവര്‍ത്തിക്കാന്‍. 'ടു ഔട്ട്‌ലിവ് യൂ'. കൽപറ്റ നാരായണന്റെ കവിതകൾ സ്വാന്തമായ ഒരു ഭാഷയും ഭൂമികയും കവിതയിൽ കണ്ടെത്തുന്നു. തന്റേത് മാത്രമായ ഒരു കോണിലേക്ക് കവിതയെ കൊണ്ടുപോയി അവിടെ നിന്ന് കൽപറ്റ നമ്മോട് സംവദിക്കുന്നു. ബുദ്ധിസവും,സൂഫിസവും,നാട്ടുനന്മകളും ഗാന്ധിവചനങ്ങളും എല്ലാം കവിതയിൽ മുഴച്ചു നിൽക്കാതെ തന്നെ കടന്നു വരുന്നു.കൽപറ്റ കവിതയോട് സൗമ്യമായി സംവദിക്കുന്നു...

തീർച്ചയായും വായിക്കുക