Home Authors Posts by പുഴ

പുഴ

1563 POSTS 0 COMMENTS

സമയപ്രഭു

വിചിത്രമായ തോതിൽ സംവേദന ശേഷി ഉള്ള കവിതകൾ ആഴത്തിൽ മനുഷ്യത്തവും സ്നേഹവും കുഴഞ്ഞുകിടക്കുന്ന വരികൾ വി കെ എന്നും ബുദ്ധനും എല്ലാം കല്പറ്റയുടെ വാക്കുകളിലേക്ക് വന്നുചേരുന്നു . ഭാഷ അദ്ഭുതകരമായ വ്യാപനശേഷിയോടെ എവിടെ പ്രവര്‍ത്തിക്കുന്നുവോ അത് കവിതയാണെന്ന് കരുതുന്ന കല്‍പ്പറ്റ നാരായണന്റെ കവിതകള്‍. ഒഴിഞ്ഞ വൃക്ഷച്ഛായയില്‍, സമയപ്രഭു എന്നീ കവിതാസമാഹാരങ്ങളിലെ കവിതകള്‍ ഈ പുസ്തകത്തില്‍ ഒരുമിക്കുന്നു   പ്രസാധകർ മാതൃഭൂമി വില 90 രൂപ

ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി

കമല സുരയ്യ പുരസ്‌കാരം നേടിയ ഭ്രാന്ത് ഉള്‍പ്പെടെ ഗാന്ധര്‍വം, ഒരു പൈങ്കിളിക്കഥയും അനുബന്ധങ്ങളും, പൂമ്പാറ്റകള്‍ പുഴുക്കളാവുന്നത്, പാതിവേവ്, റിഗര്‍ മോര്‍ട്ടിസ്, ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി... തുടങ്ങി, മലയാള ചെറുകഥയുടെ ഏറ്റവും പുതിയ ലോകം അനുഭവിപ്പിക്കുന്ന പതിനഞ്ചു കഥകള്‍. പെണ്ണിന്റെ ലോകം അതിന്റെ സങ്കീർണ്ണതകൾ എന്നിവ വരച്ചു കാട്ടുന്ന കഥകൾ. സമകാലിക ലോകത്തിൽ പെണ്ണിന്റെ സത്വം അന്വേഷിക്കുന്ന കഥാസന്ദർഭങ്ങൾ ഷാഹിന കെ. റഫീഖിന്റെ ആദ്യ കഥാസമാഹാരം

ഡി – സുസ്‌മേഷ് ചന്ത്രോത്ത്‌

  ആഗോളവൽക്കരണത്തിന്റെ കാലത്തെ ജീവിതത്തെ അടയാളപ്പെടുത്തുന്ന നോവൽ. തൊണ്ണൂറിനു ശേഷം വന്ന മാറിയ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ സംഭവിക്കുന്ന ഈ നോവൽ ഭ്രൂണഹത്യയുടെ വിവിധ വശങ്ങളെ ചർച്ച ചെയ്യുന്നു വാണിജ്യമായിപ്പോയ ജീവിതത്തിന്റെ നേർക്കാഴ്ച. പരസ്യവും, ആലസ്യവും എല്ലാം അരങ്ങു വാഴുന്ന ആധുനിക ജീവിതത്തിന് നേരെ പിടിച്ച കണ്ണാടി പ്രസാധകർ മാതൃഭൂമി ബുക്ക്സ് വില 120 രൂപ

കാറ്റ് വിതച്ചവര്‍

  എബ്രഹാം മാത്യുവിനെ കടകളിലൂടെയാണ് മലയാളി വായനക്കാർക്ക് പരിചയം. തന്റെ ഏറ്റവും പുതിയ നോവലിൽ ഗ്രാമീണ ജീവിതത്തിന്റെ ആഴവും പരപ്പും ഇതിഹാസ സമാനമായ രീതിയൽ വരച്ചിടുകയാണ് കാറ്റ് വിതച്ചവരിലൂടെ വ്യത്യസ്തമായ ആവിഷ്കാരവും ജീവിത ചിത്രീകരണവും കൊണ്ട് സമകാലിക മലയാള നോവലുകൾക്കിടയിൽ വ്യത്യസ്തമായ രചന പ്രസാധകർ മാതൃഭൂമി ബുക്ക്സ് വില 145 രൂപ

കഥകള്‍ കെ.ആര്‍.മീര

പുതിയ കഥയ്ക്ക് ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ സുസ്ഥിരധാരണകളെ അട്ടിമറിക്കുന്ന കഥകളാണ് കെ ആര്‍ മീരയുടേത്. ലോകത്തോടും കാലത്തോടും കലഹിച്ചുകൊണ്ട് പാരമ്പര്യത്തോടും അധികാരത്തോടും പോരാടിക്കൊണ്ട് കലാപം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാണ് അതിലുള്ളത്. എഴുത്തില്‍ പുതിയൊരു ഒഴുക്കിന്റെ ശക്തിസ്രോതസ്സാകുന്ന അവരുടെ മുഴുവന്‍ കഥകളും സമാഹരിച്ച പുസ്തകമാണ് കഥകള്‍: കെ.ആര്‍.മീര.

മിമിക്രി

മിമിക്രിയുടെ കാലമാണിത്. മറ്റു ശബ്ദങ്ങളുടെ അനുകരണങ്ങളില്‍ മുഴുകി സ്വന്തം ശബ്ദവും വ്യക്തിത്വവുംവരെ മറന്നുപോകുന്ന മനുഷ്യര്‍ പ്രപഞ്ചത്തില്‍ പെരുകുന്ന കാലം. അസഹിഷ്ണുതയും മതമാത്സര്യവും ചതിയും അസുരപതാകകള്‍ വീശുന്ന കാലം. ആ കാലത്തെ, കൂസലില്ലായ്മയോടെ പ്രതിരോധിക്കുന്ന ചെറുകഥകളുടെ സമാഹാരമാണിത്. സുതാര്യമായ ശൈലിയില്‍, സ്വതസിദ്ധമായ നര്‍മ്മബോധത്തോടെ, നല്ല കഥവായനക്കാരുടെ ഇഷ്ടകഥാകാരന്‍ വി. ദിലീപ്

സൂസൻ സൊൻടാഗ്‌-ഇന്റർവ്യൂ

അമേരിക്കൻ എഴുത്തുകാരിയും സിനിമ നിർമാതാവും അധ്യാപികയും ആക്ടിവിസ്റ്റുമൊക്കെയായിരുന്നു സൂസൻ സൊൻടാഗ്‌ . എഴുത്തിനെക്കുറിച്ചും, ഫോട്ടോഗ്രഫിയെക്കുറിച്ചും നിരവധി പുസ്തകങ്ങൾ. തന്റെ തലമുറയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നിരൂപകരിൽ ഒരാളായി അറിയപ്പെടുന്ന എഴുത്തുകാരിയാണ് സൊൻടാഗ്‌ സൊൻടാഗുമായുള്ള ഇന്റർവ്യൂ വായിക്കാം   http://ctheory.net/ctheory_wp/an-interview-with-susan-sontag/

ആസിഡ്

കമലയും ഷാലിയും ലെസ്ബിയന്‍ പ്രണയികള്‍. എല്‍.എസ്.ഡി.യുടെ ലഹരി നുണയുന്നവര്‍. കമലയ്ക്ക് രണ്ടു കുട്ടികള്‍. ഇരട്ടകളായ ആദിയും ശിവയും. അവരെ അവള്‍ക്കു സമ്മാനിച്ച മാധവന്‍ അവളോടു വഴക്കിട്ടുപിരിഞ്ഞു. ആസിഡിന്റെ ലഹരി കമലയെ വിഷാദരോഗിയാക്കുന്നു. ഓര്‍മ്മകളും സ്വപ്‌നങ്ങളും കൂടിക്കലരുന്ന ജീവിതപരിസരങ്ങളിലൂടെ രണ്ടു സ്ത്രീകളുടെ പ്രണയത്തിന്റെയും കലഹത്തിന്റയും സഞ്ചാരങ്ങള്‍. ഒപ്പം രണ്ടു കുട്ടികളുടെയും. മനോനിലകളുടെ അപരിചിതലോകത്തേക്ക് വായനക്കാരെ ആനയിക്കുന്ന നോവല്‍.

വ്യസന സമുച്ചയം

പുതുകാലത്തിന്റെ മാധ്യമമായ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചു നടത്തുന്ന ചതികളും അതില്‍ പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ വേദനകളുമാണ് ഈ നോവല്‍ പറയുന്നത്. പുറമേ തമാശയുടെ നനവുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില്‍ വേരുകളുള്ള ഒരു വലിയ തട്ടിപ്പുസംഘത്തിന്റെ അടിവേരുകള്‍ ഈ നോവല്‍ ചുരുളഴിക്കുന്നുണ്ട്. ഇതിലെ ഓരോ കഥാപാത്രവും കല്ലില്‍ കൊത്തിവച്ചതുപോലെ നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്ന് തീര്‍ച്ച.

യക്ഷിയും മറ്റും

കറുത്ത ഹാസ്യവും ചരിത്ര ബോധവും നിറഞ്ഞു നിൽക്കുന്ന കവിതകളാണ് കെ ആർ ടോണിയുടേത് ക്രാഫ്റ്റിലും വിഷയ സ്വീകരണത്തിലും കവി നടത്തുന്ന നിരന്തര പരീക്ഷങ്ങൾ ടോണിക്ക് മലയാള കവിതയിൽ ശക്തമായ ഒരു സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട് . കെ.ആര്‍. ടോണി രചിച്ച നാലു ദീര്‍ഘകവിതകളുടെ സമാഹാരമാണ് യക്ഷിയും മറ്റും. ആദ്യകവിതയായ കുറുക്കന്‍കുന്ന് വീണപൂവിന്റെ വസന്തതിലക വൃത്തവിധിപ്രകാരം തീര്‍ത്ത ഒരാക്ഷേപഹാസ്യ കാവ്യമാണ്. പുതിയ കാലത്തില്‍ പഴയ മഹാകാവ്യലക്ഷണങ്ങളൊപ്പിച്ചാല്‍ നായകനും സ്ഥലകാലാദികളും എത്രമാത്രം ആക്ഷേപഹാസ്യാത്മകമാകുമെന്നും രാഷ്ട്രീയഹാസ്യാത്മകമാകുമെന്നും...

തീർച്ചയായും വായിക്കുക