Home Authors Posts by പുഴ

പുഴ

1664 POSTS 0 COMMENTS

വെള്ളരിപ്പാടം

ലാഭനഷ്ടങ്ങളുടെ അളവുകോലുകളില്‍ അളക്കുന്ന സമകാലിക ജീവിതത്തെ അപേക്ഷിച്ച് ഗ്രാമീണ നന്മകളെ കേന്ദ്രീകരിക്കുന്ന കഥകളാണ് വെള്ളരിപ്പാടം എന്ന ചെറുകഥാ സമാഹരത്തിലൂടെ പി.വി.ഷാജികുമാര്‍ പറഞ്ഞത്. 2009ലെ ഇന്ത്യാ ടുഡേ സര്‍വ്വേയില്‍ മികച്ച പത്ത് പുസ്തകങ്ങളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട ഈ കൃതിയിലൂടെ കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപ്രതിഭാ പുരസ്‌കാരം ഷാജികുമാറിനെ തേടിയെത്തിയിരുന്നു. ആധുനികതയുടെ നാട്യങ്ങളില്ലാതെ ലാളിത്യമാര്‍ന്ന ഭാഷയില്‍ രചിക്കപ്പെട്ട പതിമൂന്ന് കഥകളാണ് വെള്ളരിപ്പാടത്തില്‍ ഉള്ളത്. നാഗരിക ജീവിതത്തിന്റെയും മനുഷ്യന്റെയും കാപട്യങ്ങളെ തുറന്നുകാട്ടുന്നവയാണ് ഇവയോരോന്നും. സമാഹാരത്തിന് അനുബന്ധമായി...

വയലറ്റ് പൂച്ചകള്‍ക്ക് ശൂ വയ്ക്കാന്‍ തോന്നുമ്പോള്‍

എഴുതി തുടങ്ങിയ കാലം മുതൽ നിലനിൽക്കുന്ന ഭാഷയോടും രചന രീതിയോടും കലഹിച്ചുകൊണ്ട് എഴുതുന്ന  ഒരാളാണ് പ്രിയ എ എസ്. ആവർത്തനവിരസമായ കഥകൾ പറയാൻ അവർ താല്പര്യപ്പെടുന്നില്ല .ശാരീരികമായ പീഡകൾ നിറഞ്ഞ ജീവിതത്തെ സർഗാത്മകമായി ഉപയോഗപ്പെടുത്തുകയാണ് അവർ വിജയമെന്നോ പരാജയമെന്നോ പറയാവുന്ന ദാമ്പത്യത്തിന്റെയോ പ്രണയത്തിന്റെയോ ഒടുവിലൊരു കണക്കെടുപ്പ് നടത്തിയാല്‍ കിട്ടുന്ന വിസ്മയിപ്പിക്കുന്ന ഉത്തരങ്ങള്‍ പോലെ ആറ് കഥകള്‍.

അന്ധകാരനഴി

കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ നിബിഡമായ അന്ധകാരവും ഉഗ്രമായ വെളിച്ചവും നിറഞ്ഞുനില്ക്കുന്ന കൃതി. തൊട്ടുപിന്നില്‍ എപ്പോഴും ആരോ പിന്തുടരുന്നുവെന്ന ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഏകാകിയായ വിപ്ലവകാരിയുടെ ജീവിതത്തിന്റെ തീക്ഷ്ണമുദ്രകള്‍ പതിഞ്ഞിരിക്കുന്ന അതിശക്തമായ ഒരു നോവല്‍ - സാറാ ജോസഫ് കഥകളിലും നോവലുകളിലും ഭാഷയുടെ ശക്തിയും ആശയത്തിന്റെ തെളിച്ചവും പ്രതിഫലിപ്പിക്കുന്ന എഴുത്തുകാരന്റെ പ്രശസ്ത കൃതി. 2012-ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍ . പ്രസാധകർ മാതൃഭൂമി വില ൦ രൂപ  

അസ്ത്രം

അസ്ത്രം (ഒരു കഞ്ഞി കറി ) ചേന – 200 ഗ്രാം ചേമ്പ് – 50 ഗ്രാം കാച്ചില്‍ – 50 ഗ്രാം ചീവകിഴങ്ങ് /കൂര്‍ക്ക – 50 ഗ്രാം അച്ചിങ്ങ പയര്‍ – 20 ഗ്രാം കപ്പ – ചെറിയ ഒരു കഷണം വന്‍പയര്‍ ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു എടുത്തത്‌ )- ഒരു കപ്പ്‌ മത്തങ്ങ – 20 ഗ്രാം ഏത്തക്ക – ഒരെണ്ണം പച്ചമുളക് – 4 തൈര്  – 1 സ്പൂണ്‍ ഉപ്പ്‌ – പാകത്തിന് വെള്ളം – ആവശ്യത്തിന് അരപ്പിനു ആവശ്യമായ...

ഇടം മാറ്റി കെട്ടുന്ന കവിതകൾ

ആൺ നോട്ടങ്ങളുടെ ആധിക്യത്താൽ ശ്വാസം മുട്ടുന്ന കവിതയുടെ ലോകത്ത് പെണ്ണിന്റെ കാഴ്ചപരിസരങ്ങളെ അനുഭവപ്പെടുത്തുന്ന കൃതി.സമകാലിക മലയാള കവിതയിലെ ശക്തമായ സ്ത്രീ സാന്നിധ്യം. ഓർമയും ,പ്രണയവും ,ജീവിതവും ആർഭാടങ്ങളില്ലാതെ ആഘോഷിക്കുന്ന കവിതകൾ ഓരത്തു നിൽക്കുന്ന പെണ്ണനുഭവങ്ങളെ ഇടം മാറ്റി കെട്ടുന്ന രചന പ്രസാധകർ ഡിസി വില 85 രൂപ

ആത്മച്ഛായ

"ബംഗാളില്‍നിന്ന് ഇന്ത്യയുടെ മഹാനഗരങ്ങളിലൂടെയും അന്തരാളഗ്രാമങ്ങളിലൂടെയും തെരുവുകളിലൂടെയും തീവണ്ടിപ്പാതകളിലൂടെയും ആള്‍ക്കൂട്ടങ്ങളിലൂടെയും വിജനതകളിലൂടെയും കേരളത്തിലേക്ക് പതച്ചൊഴുകുന്ന കഥാപ്രവാഹമാണ് സുസ്‌മേഷ് ചന്ത്രോത്തിന്റെ ആത്മച്ഛായ.നാം ജീവിക്കുന്ന ദുരിതകാലത്തിന്റെയും അതില്‍ ജീവിതസമരം നടത്തുന്ന ഏകാന്തരായ സ്ത്രീപുരുഷന്മാരുടെയും അവര്‍ തേടുന്ന അര്‍ഥങ്ങളുടെയും ജീവന്‍ നിറഞ്ഞ കഥകളാണ് സുസ്‌മേഷ് പറയുന്നത്. രതി ഈ മനുഷ്യകഥാസാഗരത്തില്‍ വന്‍വല വീശുന്ന പ്രഭാവമാണ്. അത് കഥാനായകനും നായികയും സൂത്രധാരനും കോമാളിയുമാണ്. അമു എന്ന കൊച്ചുപെണ്‍കുട്ടിയുടെ അടിയിളകുന്ന പ്രപഞ്ചത്തിനു ചുറ്റും സുസ്‌മേഷ് മെനഞ്ഞെടുക്കുന്ന സുന്ദരവും സങ്കീര്‍ണവുമായ...

ഡിസി അന്താരാഷ്ട്ര പുസ്തകമേള

25-ാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയും ,സംസ്കരികോത്സവവും ജൂലൈ 31ന് എറണാകുളം മറൈൻ ഡ്രൈവിൽ ആരംഭിക്കും. ആഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന പുസ്തകമേളയിൽ ഏറെ വൈവിധ്യമാർന്ന വിഭവങ്ങളാണ് പുസ്തകപ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്.പുസ്തകപ്രകാശനങ്ങള്‍, സംവാദം, സാഹിത്യചര്‍ച്ചകള്‍ എന്നിവ പുസ്തകോത്സവത്തിന്റെ ഭാഗമായി ഉണ്ടാവും.ഇന്ത്യയിലും വിദേശത്തുമുള്ള 350 ലേറെ പ്രസാധകര്‍ മേളയില്‍ പങ്കടുക്കും.

ചെപ്പും പന്തും

സമകാലിക മലയാള കഥയിലെ ശക്തമായ സാന്നിധ്യമായ വി .എം .ദേവദാസിന്റെ ചെപ്പും പന്തും എന്ന നോവൽ പുസ്തകമാവുന്നു.ഡിസി ബുക്‌സാണ് പ്രസാധകർ കവർ ഡിസൈൻ.എം .എം .മഞ്ജേഷിൻറെ ചിത്രങ്ങളും ,ഗിരീഷ് മഠത്തിലിന്റെ പഠനവും പുസ്തകത്തിലുണ്ടാവും. "അതാതു കാലഘട്ടങ്ങളുടെ സ്വാധീന വഴിയിലുണ്ടാകുന്ന രാഷ്ട്രീയ സ്ഥിതിഗതികളുടെ ഇരകളായി മാറുന്ന കേവല മനുഷ്യരുടെ അതിസങ്കീർണവും അവ്യവസ്ഥാപരവുമായ ജീവിതം തുറന്നു കാട്ടുന്ന രചന.ഇന്ത്യനവസ്ഥയിലെ ജാതിയും ,ജാതി വെറിയും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തിൽ ജനാധിപത്യ ബോധം നിലനിൽക്കേണ്ടതിന്റെ ആവശ്യകത എങ്ങനെയെന്ന്...

ക്ലോസ് അപ്രോക്‌സിമേഷന്‍ കോണ്‍ടസ്റ്റ് അവാര്‍ഡ്

പരിഭാഷയില്‍ ലോകസാഹിത്യത്തിന് ഏറ്റവും പ്രാധാന്യം നല്‍കുന്ന അസിംപ്‌റ്റോറ്റ് എന്ന വെബ്‌സൈറ്റിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിഭാഷ മത്സരത്തിൽ സുചിത്ര രാമചന്ദ്രന്‍ പുരസ്‌കാരത്തിന് അർഹയായി.തമിഴ് സാഹിത്യകാരൻ ജയമോഹന്റെ 'പെരിയമ്മാവിന്റെ വാക്കുകള്‍' എന്ന പരിഭാഷക്കാണ് അവർക്ക് 'ക്ലോസ് അപ്രോക്‌സിമേഷന്‍ കോണ്‍ടസ്റ്റ് അവാര്‍ഡ് ലഭിച്ചത് മത്സരത്തിൽ ആകെ സമർപ്പിക്കപ്പെട്ട 215 എൻട്രികളിൽ നിന്നാണ് സുചിത്രയുടെ പരിഭാഷ തിരഞ്ഞെടുത്തത്. പ്രശസ്ത പരിഭാഷകൻ ഡേവിഡ് ബെല്ലോസാണ് വിജയികളെ തിരഞ്ഞെടുത്തത്. 1000 യു.എസ് ഡോളര്‍ ആണ് സമ്മാനത്തുക.

ആസിഡിന് അവാര്‍ഡ്

അപരകാന്തിക്ക് ശേഷം സംഗീത ശ്രീനിവാസൻ രചിച്ച ആസിഡ് എന്ന നോവലിന് നൂറനാട് ഹനീഫിന്റെ സ്മരണാര്‍ത്ഥം ഏർപ്പെടുത്തിയ അവാർഡ്. ഫാന്റസിയുടെ അതിർവരമ്പുകളിലൂടെ സഞ്ചരിക്കുന്ന ഒന്നാണ് ആസിഡ് എന്ന നോവൽ.കമലയുടെയും ഷാലിയുടെയും പ്രണയത്തിന്റെയും,ജീവിതത്തിന്റെയും സാക്ഷ്യമാണ് നോവൽ. കഥാപാത്രങ്ങളുടെ ലഹരിയുടെ അവസ്ഥയിൽ ഇതൾ വിരിയുന്ന ആഖ്യാനവും വ്യത്യസ്ത വായനാനുഭവം നൽകുന്നു.15,551 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

തീർച്ചയായും വായിക്കുക