Home Authors Posts by പുഴ

പുഴ

1662 POSTS 0 COMMENTS

K രാമായണം പ്രദീപ് രാമനാട്ടുകര

ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പ്രദീപ് രാമനാട്ടുകരയുടെ കവിതാസമാഹരത്തിന്റെ പ്രകാശനം നവംബർ 5 ന് കോഴിക്കോട് അളകാപുരിയിൽ വെച്ച് നടക്കും.കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവായ കവി പി .എൻ .ഗോപികൃഷ്ണനാണ് പുസ്തകം പ്രകാശിപ്പിക്കുന്നത്.കെ.ഇ. എൻ ,രാഹുൽ മണപ്പാട്ട് , മുക്താർ ആദരംപൊയിൽ എന്നിവർ പങ്കെടുക്കും.

ബാംസുരി-അക്ബർ

ഭൂമിയുടെ പരിചരണത്തിൽ നേരിട്ടറിഞ്ഞ ബന്ധ സാഫല്യങ്ങളെയും സന്ദേഹങ്ങളെയും നേരെ ചൊവ്വേയുള്ള വാക്യങ്ങളിൽ തിളക്കമുള്ള കാവ്യബിംബങ്ങൾ കൊത്തി വെക്കുന്നു.അവക്ക് കല്ലിന്റെയും കാതലിന്റെയും മുറിവിൽ പൊട്ടിയ തളിരുകളുടെയും നിറമുണ്ട് ഡി. വിനയചന്ദ്രൻ മലയാള കവിതയിൽ ശ്രദ്ധിക്കപ്പെടേണ്ട സാന്നിധ്യമായ അക്ബറിന്റെ കവിതകൾ സാധാരണ വാക്കുകളാൽ മാന്ത്രികത തീർക്കുന്നു.തേക്കടിയിൽ വെച്ച് നടക്കുന്ന തമിഴ് മലയാളം കവിതാ ക്യാമ്പിൽ കവിയുടെ ബാംസുരി എന്ന സമാഹാരം പ്രകാശിതമാകുന്നു.ഒക്ടോബർ 13 ന് മലയാളത്തിലെ പഴയതും പുതിയതുമായ കവികളുടെ സാന്നിധ്യത്തിൽ ആണ് ചടങ്ങ്.ഫേബിയൻ...

നോബൽ പുരസ്‌കാരം കസുവോ ഇഷിഗുറോയ്ക്ക്

ജാപ്പനീസ് വംശജനായ കസുവോ ഇഷിഗുറോയ്ക്ക് ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചു.ജപ്പാനിൽ ജനിച്ച് ഇംഗ്ലണ്ടിൽ സ്ഥിര താമസമാക്കിയ ഈ നോവലിസ്റ്റ് നോബൽ പുരസ്കരത്തോടെ അന്തരാഷ്ട്ര പ്രശസ്‌തിയിലേക്ക് ഉയർന്നിരിക്കുകയാണ്.മരുകാമി ,മിലൻ കുന്ദേര ,മാർഗരറ്റ് ആറ്റ്‌വുഡ് എന്നിങ്ങനെ മാസങ്ങളായി ഉയർന്നുകേട്ട പ്രവചങ്ങൾ എല്ലാം തെറ്റിച്ചതാണ് അവാർഡ് ഇഷിഗുറോയെ തേടി എത്തിയത്. നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട എട്ടു കൃതികളുടെ കർത്താവാണ് ഇഷിഗുറോ. ദ് റിമെയ്ൻസ് ഓഫ് ദ് ഡേ, നെവർ ലെറ്റ്...

രവം

  പത്തൊമ്പത് എഴുത്തുകാരുടെ ഒന്നിനൊന്നു വ്യത്യസ്തമായ പത്തൊമ്പത് കഥകൾ അടങ്ങുന്ന സമാഹാരമാണ് 'രവം'.പുതുകാലത്തിന്റെ കരുത്തും ,കാമ്പും ഈ കഥകളിൽ കാണാനാവും.പ്രമേയത്തിന്റെ തിരഞ്ഞെടുപ്പിലെ വ്യത്യസ്തതയും അവതരണത്തിലെ പുതുമയും ഈ കഥകളെ വേറിട്ട അനുഭവമാക്കുന്നു.റാഷിദ് സാബരി ആണ് എഡിറ്റർ. പ്രസാധകർ അൽമിറ ബുക്ക്സ് വില 130 രൂപ

പുസ്തക പ്രകാശനവും കവിയരങ്ങും

  മനോജ് ചെങ്ങന്നൂരിന്റെ 'വെയിൽ ചിറകുള്ള തുമ്പികൾ' എന്ന കവിത സമാഹാരം കേരള സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ വെച്ചു ഒക്ടോബർ 8 രാവിലെ 10 മണിക്ക് പ്രകാശിപ്പിക്കും.മലയാള കവിതയിലെ ശ്രദ്ധേയരായ കവികൾ പ്രകാശന ചടങ്ങിൽ പങ്കെടുക്കും.പായൽ ബുക്‌സാണ് പ്രസാധകർ.പുസ്തകപ്രകാശനത്തോടനുബന്ധിച്ച് കവിയരങ്ങും നടക്കും.

ചിത്രശലഭങ്ങളുടെ വീട്

പുസ്തകങ്ങളുടെ കഥകൾ വിചിത്രമാണ്. കാലങ്ങൾ നീണ്ട സഞ്ചാരത്തിൽ അവ എത്തിപ്പെടുന്ന ഭൂഖണ്ഡങ്ങൾ ആർക്കാണ് പ്രവചിക്കാനാവുക.രോഗപീഡിതയായ ഒരെഴുത്തുകാരി രോഗത്തെ അതിജീവിക്കാൻ പുസ്തകങ്ങളെ കൂട്ടുപിടിക്കുന്നു. അവരുടെ പുസ്തകങ്ങൾ വായനക്കർക്ക് വിചിത്ര അനുഭവങ്ങൾ പകരുന്നു. പുസ്തകത്തിന്റെയും വായനയുടേയും അത്തരം വിചിത്രമായൊരു യാത്രയുടെ കഥയയാണ് ഇവിടെ എഴുത്തുകാരി പ്രിയ .എ .എസ് പങ്കുവെക്കുന്നത്.   "ചിത്രശലഭങ്ങളുടെ വീട് "എഴുതുമ്പോൾ എനിക്ക് കുട്ടികളില്ല എന്നു മാത്രമല്ല കുട്ടികളുണ്ടാകുമെന്നൊരു സ്വപ്നം പോലുമില്ല.ഭീമാ ബാലസാഹിത്യ അവാർഡും ശ്രീപത്മനാഭ സ്വാമി എൻഡോവ്മെൻറും കിട്ടിയതായിരുന്നില്ല'...

കഥാനവകം – മലയാളത്തിന്റെ ഇഷ്ടകഥകള്‍

തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി. പത്മനാഭന്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ഡോ. കെ. പി മോഹനന്‍ അധ്യക്ഷനായി. ബാലചന്ദ്രന്‍ വടക്കേടത്ത് പുസ്തകങ്ങള്‍ പരിചയപ്പെടുത്തി സംസാരിച്ചു. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സി. വി ബാലകൃഷ്ണന്‍, അശോകന്‍ ചരുവില്‍, ശത്രുഘ്ന്‍, അഷ്ടമൂര്‍ത്തി, കൃഷ്ണദാസ് എന്നിവര്‍ വേദിയിലും വൈശാഖന്‍, പ്രിയനന്ദനന്‍, വി. ബി ജ്യോതിരാജ്.. തുടങ്ങിയവര്‍ സദസ്സിലും സന്നിഹിതരായി.   

മമ്പണി

മലയാള കവിതയിലെ വ്യത്യസ്ത ശബ്ദമായ രാജേഷ് നന്ദിയം കോടിന്റെ പുതിയ പുസ്തകമായ മമ്പണി ഒക്ടോബർ 8 ഞാറാഴ്ച വൈകിട്ട് വട്ടേനാട് ഹൈസ്കൂൾ മുറ്റത്ത് വെച്ച് പ്രകാശനം ചെയ്യപ്പെടുന്നു. പ്രശസ്ത സിനിമ പ്രവർത്തകൻ പ്രിയനന്ദൻ,കവി റഫീഖ് അഹമ്മദ് ,പി.രാമൻ ,ശൈലൻ ,മോഹനകൃഷ്ണൻ കാലടി എന്നിവർ പങ്കെടുക്കും .പ്രകാശനത്തോടൊപ്പം ഇടക്ക കലാകാരന്മാരുടെ പ്രകടനവും ഉണ്ടാവും.  

അശരണരുടെ സുവിശേഷം – പ്രകാശനം

  "ശുഷ്ക്കമായിരിക്കുന്ന മലയാള തീരദേശ സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണീ നോവൽ എന്ന് ഒറ്റവാക്കിൽ പറയാം" ബെന്യാമിൻ സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരിലൊരാളായ ഫ്രാൻസീസ് നൊറോണയുടെ പുതിയ പുസ്തകം "അശരണരുടെ സുവിശേഷം " പുസ്തക പ്രകാശനം ശ്രീ. ബെന്യാമിൻ നിർവ്വഹിക്കുന്നു. തുടർന്ന് പുസ്തക ചർച്ച.ആലപ്പുഴ എഴുത്തുകൂട്ടമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

എഷ്മീരെ

എഷ്മീരെ..... എനിക്ക് പകർന്നത് മിഴിനീരിൽ വാറ്റിയ ഭ്രാന്തും തുമ്പികളെ സൂക്ഷിച്ച കണ്ണുകളുമായിരുന്നു ജീവിതത്തിനും ,മരണത്തിനും ഭ്രാന്തിനും വേണ്ടാത്ത പ്രണയത്തെ കവിതയാക്കി പകർത്തുമ്പോൾ ഭാഷയും ,ഭാവവും ,ധ്യാനവും കൊണ്ട് പ്രതിഭയുള്ള ഒരു കവിയുടെ വരവ് പ്രഖ്യാപിക്കുകയാണ് ടിന്റു. അവതാരികയിൽ പവിത്രൻ തീക്കുനി പ്രസാധകർ അൽമിറ ബുക്ക്സ് വില 80 രൂപ

തീർച്ചയായും വായിക്കുക