Home Authors Posts by പുഴ

പുഴ

1496 POSTS 0 COMMENTS

സൂഫിമാർഗ്ഗം

സൂഫിജീവിതങ്ങളിൽനിന്ന് കണ്ടെത്തുന്ന കഥാഖ്യാനം- സൂഫിമാർഗ്ഗം.പ്രപഞ്ചത്തിന്റെ ആന്തരിക ചൈതന്യം തേടി അലയുന്നവരാണ് സൂഫികൾ. നന്മയുടെ മാർഗ്ഗത്തിലുള്ള തീർഥാടനമാണത്. ലാളിത്യത്തിന്റെയും സൗന്ദര്യതിന്റെയും ലോകങ്ങളിലെ ഏകാന്തവാസമാണ് സൂഫികളുടെ കർമ്മം. കീഴാളർക്കുവേണ്ടിയുള്ള തപസ്സാണ് സൂഫികളുടെ രാഷ്ട്രീയം. അധികാരത്തിനും അഹന്തയ്ക്കും ആഡംബരങ്ങൾക്കും എതിരെ നടത്തുന്ന മൗന കലാപങ്ങളാണ് സൂഫിമാർഗ്ഗം. പ്രസാധകർ മീഡിയ ഹൗസ് വില 55 രൂപ

പ്രിയപ്പെട്ട കഥകളെക്കുറിച്ച് ബെന്യാമിൻ

ഡിസി ബുക്ക്സ് പുറത്തിറക്കിയ ബെന്യാമിന്റെ പ്രിയപ്പെട്ട കഥകൾ എന്ന പുസ്തകത്തെപ്പറ്റി എഴുത്തുകാരന് പറയാനുള്ളതെന്തെന്ന് നോക്കാം: കഥകൾ എഴുതാൻ തുടങ്ങിയിട്ട് ഇരുപത് വർഷങ്ങൾ ആയിരിക്കുന്നു. അതിനിടയിൽ എഴുതിയത് വെറും നാല്പത്തിയൊന്നു കഥകൾ മാത്രം. എഴുതുന്ന ഓരോ കഥകളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ എനിക്ക് പ്രിയപ്പെട്ടതു തന്നെയാണ്. അതുകൊണ്ടാണ് അവ പിന്നീട് പ്രസിദ്ധീകരിക്കുന്നതും നിങ്ങളുടെ വായന ആഗ്രഹിക്കുന്നതും. അവയിൽ നിന്ന് പിന്നെയും ഇഷ്ടപ്പെട്ട കഥകൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുമ്പോൾ മനസിൽ നിറയുന്നത്...

ദത്താപഹാരം

ആധുനികലോകത്തു ദിനം പ്രതി മനുഷ്യൻ പ്രകൃതിയിൽ നിന്ന് അകലുമ്പോൾ കാടിന്റെ വന്യതയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന നോവൽ. കാടിനെ സ്‌നേഹിക്കുന്നവര്‍ക്ക്, ഒരു കിളിയുടെ കൂജനത്തിന് ചെവികൊടുത്ത് വനത്തിന്റെ മാസ്മരികതയിലേക്ക് ഇറങ്ങിച്ചെന്ന് പിന്നീടെങ്ങോ മറഞ്ഞ ഫ്രണ്ടി റോബര്‍ട്ട് എന്ന മനുഷ്യന്റെ കഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച നോവലാണ് വി.കെ. ജയിംസ് എഴുതിയ ദത്താപഹാരം. പ്രകൃതിയും മനുഷ്യനും ഇഴചേര്‍ന്ന് നില്‍ക്കുന്നു എന്ന പ്രപഞ്ചസത്യം നോവല്‍ ഓര്‍മിപ്പിക്കുന്നു.

ജോർജ് ഓണക്കൂറിന്‌ ജി ഗോപിനാഥന്‍ നായര്‍ സ്മൃതി സാഹിത്യ പുരസ്‌കാരം

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ജി ഗോപിനാഥന്‍ നായര്‍ സ്മൃതി സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് ജോർജ് ഓണക്കൂറിന്‌.ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയാണ് ജി ഗോപിനാഥന്‍ നായരുടെ പേരിൽ ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്. 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് ബഹുമതി.പുരസ്‌കാരം ആഗസ്റ്റിൽ തിരുവനന്തപുരത്തു വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

നീചവേദം

ഇരകളുടെ ജീവിത കാലം അതിജീവനം എന്നിവ പ്രേമയമാകുന്ന കൃതികൾ. കഥയിൽ സൂക്ഷ്മരാഷ്ട്രീയം ഉൾച്ചേർന്ന  രചനകൾ ,രാഷ്ട്രീയം പറയുമ്പോളും വിരസമാകാതെ വായിക്കാൻ പ്രേരിപ്പിക്കുന്നവയാണ് ഇതിലെ ഓരോ കഥകളും. ഇരകളാക്കപ്പെടുന്നവര്‍ക്ക് വേണ്ടി സമൂഹം കാലാകാലങ്ങളായി പണിത് കൊണ്ടിരിക്കുന്ന ചതിക്കുഴികളുടെ അരികില്‍ നിന്നും എടുത്ത് മാറ്റപ്പെട്ട മുന്നറിയിപ്പ് പലകകള്‍ പോലെ എട്ട് കഥകള്‍. പ്രസാധകർ മാതൃഭൂമി വില 70 രൂപ    

കമല സുരയ്യ ചെറുകഥ പുരസ്‌കാരങ്ങൾ സമ്മാനിച്ചു

കേരളം കലാകേന്ദ്രത്തിന്റെ കമല സുരയ്യ ചെറുകഥ പുരസ്‌കാരങ്ങൾ   സമ്മാനിച്ചു.തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ ഡോ.ഡി ബാബുപോൾ .പാലോട് രവി ,ജോർജ്ജ് ഓണക്കൂർ ,ബി .സന്ധ്യ എന്നിവർ പങ്കെടുത്തു  (10000 രൂപ ) പി. സീമയുടെ "സംശയങ്ങളിൽ ആഞ്ചലമേരി" ഇങ്ങനെ എന്ന കഥക്ക് ലഭിച്ചു. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ച കഥകളാണ് അവാർഡിനായി പരിഗണിച്ചത്. പ്രത്യേക ജൂറി അവാർഡിന് പി. സി. മിനി (മഞ്ഞക്കുതിര) , കീർത്തി...

പൊനോന്‍ ഗോംബെ വായിക്കുമ്പോൾ ; മനോജ് കുറൂർ

ജുനൈദ് അബൂബക്കറിന്റെ പൊനോന്‍ ഗോംബെ എന്ന നോവലിന്റെ വായനാനുഭവത്തെപ്പറ്റി കവിയും നോവലിസ്റ്റുമായ മനോജ് കുറൂർ ഫേസ്ബുക്കിൽ നൽകിയ കുറിപ്പ് വായിക്കാം :   മണിക്കൂറുകള്‍കൊണ്ട് ഒരു നോവല്‍ വായിച്ചു. യുവസുഹൃത്ത് ജുനൈദ് അബൂബക്കര്‍ എഴുതിയ ‘പൊനോന്‍ ഗോംബെ‘. ആഫ്രിക്കന്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍, ഞാന്‍ വായിക്കുന്ന രണ്ടാമത്തെ മലയാളനോവലാണിത്. ആദ്യത്തേത് മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘മനസ്സിലെ മാണിക്യം’. അഡിസ് അബാബയില്‍ രാത്രി രസം തേടിയിറങ്ങിയ കാഞ്ഞിരപ്പള്ളിക്കാരന്‍ ജോയിക്കുട്ടിക്ക്, ആഫ്രിക്കന്‍ രാഷ്ട്രീയത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി ജീവിതം നഷ്ടമാകുന്ന ദുരന്തകഥയാണത്....

പി വി ഷാജികുമാറിന് യൂത്ത് ഐക്കൺ പുരസ്‌കാരം

വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ നൽകുന്ന യൂത്ത് ഐക്കൺ പുരസ്‌കാരം യുവ കഥാകൃത്ത് പി വി ഷാജികുമാറിന്.സാഹിത്യ മേഖലയിലെ മികച്ച സംഭവനക്കാണ് ഷാജികുമാറിന് പുരസ്കാരം. കായികരംഗത്തെ മികച്ച പ്രകടനത്തിന് സി കെ വിനീതിനും ,കലാ സാംസ്കാരിക മേഖലയിൽ പൃഥ്വിരാജിനും അവാർഡ് ലഭിച്ചു.

മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സ് ‘മാന്‍ ബുക്കര്‍’ ചുരുക്കപ്പട്ടികയില്‍

  2017ലെ മാൻ പോക്കർ പുരസ്‌കാര പട്ടികയിൽ അരുന്ധതി റോയിയുടെ പുതിയ നോവലും ഉൾപ്പെട്ടു. ഒരിടവേളക്ക് ശേഷം റോയ് രചിച്ച 'മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സ്' എന്ന നോവലാണ് പുരസ്കാരപട്ടികയിൽ ഉള്ളത്. തിമൂന്ന് പുസ്തകങ്ങളാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2016 ഒക്ടോബര്‍ ഒന്നിനും 2017 സെപ്തംബര്‍ മുപ്പതിനും ഇടയില്‍പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഇത്തരത്തിത് എത്തിയ 144 പുസ്തകങ്ങളില്‍ നിന്നാണ് പതിമൂന്ന് പുസ്തകങ്ങള്‍ അടങ്ങിയ ആദ്യ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പാകിസ്താന്‍ വംശജരായ രണ്ട്...

വി എം ദേവദാസിന്റെ പുതിയ നോവൽ

വി എം ദേവദാസിന്റെ ചെപ്പും പന്തും എന്ന പുതിയ നോവൽ ഡി സി ബുക്ക്സ് പുറത്തിറക്കുന്നു.പന്നിവേട്ട എന്ന ഒറ്റ നോവലിലൂടെ തന്നെ വായനക്കരുടെ ഇടയിൽ സ്വന്തം ഇടം കണ്ടെത്തിയ കഥാകൃത്ത് ചെപ്പും പന്തും എന്ന പുതിയ നോവലിനെപ്പറ്റിയുള്ള വിചാരങ്ങൾ പങ്കുവെക്കുന്നു, അചേതനവും പരസ്പര ബന്ധമില്ലാത്തതുമായ രണ്ട് വസ്തുക്കളാണ് ചെപ്പും പന്തും. എന്നാൽ അവ കൂടിച്ചേരുമ്പോൾ, ചരിത്രത്തിലെ തന്നെ ഏറ്റവും പഴയതും, എന്നാൽ ഇപ്പോഴും ഏവരെയും ആകർഷിക്കുന്നതുമായ ജാലവിദ്യ സംഭവിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി...

തീർച്ചയായും വായിക്കുക