Home Authors Posts by പുഴ

പുഴ

1499 POSTS 0 COMMENTS

പെൺ തെരുവ്

ആൺപെരുമയിൽ അപ്രത്യക്ഷമാകുന്ന പെണ്മയിൽ വെച്ചാണ് നൂറയുടെ കവിതകളെല്ലാം കരുത്താർജിക്കുന്നത് .ഒരുപാതി മനുഷ്യരെ മറുപാതിയുടെ നിഴലിലാക്കി മാറ്റുന്ന വ്യവസ്ഥാപിത രീതിശാസ്ത്രങ്ങളെയാണത് അനുഭൂതി ജന്യമാംവിധം വെല്ലുവിളിക്കുന്നത് .വേദനയിൽ വെന്തും ,ചോദ്യങ്ങളിൽ നൊന്തുമാണ് പെൺതെരുവുകളുടെ കവി മൗനമുറിവുകളുടെ ചോരയെ ജീവമഷിയാക്കി മാറ്റുന്നത്. പ്രസാധകർ  ബുക്കാഫെ  വില           100 രൂപ  

ഒടിയൻ

മിത്തുകളും ,വിസ്വാസങ്ങളും പൂർണമായി വേരറ്റുപോവാത്തൊരു ഭൂമികയിൽ നിന്നും ഭാഷയുടെ മന്ത്രികതയുമായി ഒരു നോവൽ.നോവലിന്റെ വിശാല ഭൂമിക ഉപയോഗപ്പെടുത്തി അന്യൻ തിന്നുപോവുന്ന അവശേഷിച്ച ഗ്രാമീണ ജീവിതങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമം. 'പാലക്കടന് ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മ ചിത്രങ്ങൾ അടങ്ങിയ ഈ നോവൽ ഭാഷാപരമായി പുലർത്തിയിരിക്കുന്ന സൂക്ഷ്മത കൊണ്ട് ശ്രദ്ധേയമാണ്.മലയാള നോവൽ പാരമ്പര്യത്തെ ശക്തമായി പിൻപറ്റുന്ന കൃതിയാണിത്.' സി.വി.ബാലകൃഷ്ണൻ പ്രസാധകർ ഡിസി വില 110 രൂപ

വള്ളത്തോൾ പുരസ്‌കാരം പ്രഭാവർമ്മക്ക്

ഈ വർഷത്തെ വള്ളത്തോൾ പുരസ്‌കാരം കവിയും ഗാന രചയിതാവുമായ പ്രഭാവർമ്മക്ക് . 1,11,111 രൂപയും കീർത്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം.കവി, ഗാനരചയിതാവ്, പത്രപ്രവർത്തകൻ, മാധ്യമപ്രവർത്തകൻ എന്നിങ്ങനെ വിവിധ തുറകളിൽ മികവ് പ്രകടിപ്പിച്ച വ്യക്തിയാണ് പ്രഭാവർമ്മ.2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം , വൈലോപ്പിള്ളി പുരസ്കാരം, ആശാൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സി .വി .ശ്രീരാമൻ സ്‌മൃതി പുരസ്‌കാരം വി.എം ദേവദാസിന്

സി.വി ശ്രീരാമൻ സ്‌മൃതി പുരസ്കരം വി.എം.ദേവദാസിന്റെ അവനവൻ തുരുത്ത് എന്ന കഥാസമാഹരത്തിന് നൽകുമെന്ന് സി.വി.ശ്രീരാമൻ ട്രസ്റ്റ് കൺവീനർ ടി.കെ.വാസു,പി.എസ.ഷാജു എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.24 ,000 രൂപയുടെ പുരസ്‌കാരം ഒക്ടോബർ 14 ന് കുന്നുംകുളം ടൗൺ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

കണ്ണീരിന്റെ കണക്കുപുസ്തകം

മലയാള കവിതയിലെ അവധൂതരിൽ ഒരാളായ എ .അയ്യപ്പൻറെ ജീവിതത്തെ കുറിച്ചുള്ള ഓർമകൾ.അയ്യപ്പന്റെ രണ്ടു കവിതകൾ ,ഫോട്ടോഗ്രാഫ്കൾ,താഹ മാടായിയുമായുള്ള വർത്തമാനം എന്നിവയും ഉൾപ്പെട്ട പുസ്തകം. വ്യവസ്ഥക്ക് പുറത്ത് ജീവിക്കാൻ ഇഷ്ടപ്പെട്ട ഒരുവന്റെ ജീവിതത്തെ വ്യവസ്ഥക്കകത്ത് നിന്ന് പഠിക്കാൻ ശ്രമിക്കുകയാണ് ഇവിടെ . പ്രസാധകർ മാതൃഭൂമി വില 60 രൂപ

അവൾ

പെന്നാവേണ്ടതിന്റെയും പെണ്ണായിരിക്കുന്നതിന്റെയും ഉർവരത അടയാളപ്പെടുത്തുന്ന കൃതി . അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്... അവൾ മാത്രം. ചുരുളന്‍ മുടിയിഴകള്‍ക്കു കീഴിലെ കൊച്ചരിപ്പല്ലു കാട്ടിയ കുസൃതിച്ചിരിയായും, പ്രണയത്തിന്റെ പുല്‍മേടുകളിലേക്ക് കൈ പിടിച്ചുകൊണ്ടോടിപ്പോകുന്ന അനുപമലാവണ്യമായും, കണ്ണീരുപ്പ് ചേര്‍ന്ന കഞ്ഞി വിളമ്പുന്ന കനിവായും അവള്‍ നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു. പ്രകൃതിക്കൊപ്പം പൂക്കാനും തളിര്‍ക്കാനും പാടാനും അനുഗ്രഹം ലഭിച്ചവള്‍. നിറയെ പൂക്കളുതിര്‍ത്ത് നില്‍ക്കുന്ന പൂമരം പോലൊരു ജന്മം. ഈ പുസ്തകം അവളേക്കുറിച്ചാണ്. എഴുതിയിരിക്കുന്നത്...

കവിത വായന

ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്മെന്റ് ഓഫ് കംപാരറ്റീവ് ലിറ്ററേറ്റച്ചറിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ നാല് വൈകിട്ട് 5 .30തിന് കവിത വായന സംഘടിപ്പിക്കുന്നു.മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദൻ പരിപാടി ഉൽഘാടനം ചെയ്യും.ആലംകോട് ലീലാകൃഷ്ണൻ ,അമ്മു ദീപ ,പി.രാമൻ ,വീരാൻകുട്ടി ,പി.പി .രാമചന്ദ്രൻ ,ടി.ജി .നിരഞ്ജൻ ,എം.ജീവേഷ് തുടങ്ങിയ മലയാള കവിതയിലെ വ്യത്യസ്ത ശബ്ദങ്ങൾ പങ്കെടുക്കും.

ആത്മാവിൽ നിന്ന് ജീവിതത്തിലേക്ക്

അർഥങ്ങൾ തേടിയുള്ള യാത്രകൾ എന്നും മനുഷ്യന് പ്രിയപ്പെട്ടതായിരുന്നു പുറത്തോട്ട് നടത്തിയ യാത്രകൾ പോലെ തന്നെ പ്രധാനപ്പെട്ടതായിരുന്നു അവൻ അകത്തേക്ക് നടത്തിയവയും. അവനവനെ പ്രതിയുള്ള അന്വേഷണങ്ങൾ ,ആകുലതകൾ ,ആത്മീയമായ ഉണർവുകൾ എന്നിവയുടെ ഊർജം പകരുന്ന കൃതി.കച്ചവട പൊള്ളത്തരങ്ങൾക്കപ്പുറം അന്വേഷണങ്ങളുടെ ആത്മാർത്ഥത കൊണ്ട് ശ്രദ്ധേയമാകുന്ന രചന. "ആത്മാവിനെ തേടിയുള്ള യാത്രയിൽ ജീവിതത്തെ അവഗണിക്കുന്ന ആത്മീയതയെ തൊട്ടു കാണിക്കാനും ആ നിർജ്ജീവതയിൽ നിന്നും ഉണർത്തിക്കൊണ്ടുവരാൻ വഴിതെളിച്ച ജ്ഞാനികളുടെ ദർശനങ്ങളെ ലളിതമായി അവതരിപ്പിക്കാനും ഉള്ള ഒരു...

മനോജ് കുറൂർ -ജനതയും ജനാധിപത്യവും വായിക്കുമ്പോൾ

സണ്ണി എം. കപിക്കാടിന്റെ 'ജനതയും ജനാധിപത്യവും: ദളിത് വിജ്ഞാനത്തിന്റെ രാഷ്ട്രീയപാഠങ്ങൾ' എന്ന പുസ്തകത്തിന്റെ വായനാനുഭവത്തെപ്പറ്റി കവിയും നോവലിസ്റ്റുമായ മനോജ് കുറൂർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.വ്യക്തമായ ദിശാബോധത്തോടെ എഴുതപ്പെട്ട ഈ കൃതി മറുവായനകളും ,പുനർവായനകളും ആവശ്യപ്പെടുന്നു.   സണ്ണി എം. കപിക്കാടിന്റെ 'ജനതയും ജനാധിപത്യവും: ദളിത് വിജ്ഞാനത്തിന്റെ രാഷ്ട്രീയപാഠങ്ങൾ' എന്ന പുസ്തകം വായിക്കുന്നു. അതിലെ ഒന്നാം ഭാഗമായ 'ഭൂമി വിഭവാധികാരം' വായിച്ചു കഴിഞ്ഞപ്പോൾത്തന്നെ ഒരു കുറിപ്പെഴുതണം എന്നു തോന്നി. അദ്ദേഹമുന്നയിക്കുന്ന ഒരു...

പ്രണയശതകം

കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ 1959-ല്‍ ജനനം. കുറച്ചുകാലം ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. 1988 മുതല്‍ കോഴിക്കോട് സര്‍വകലാശാലയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അദ്ദേഹത്തിന്റെ കൃതികള്‍ ഫ്രെഞ്ച്, ഇറ്റാലിയന്‍, പോളിഷ് അടക്കം പതിനാലു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്-മലയാളം ആനുകാലികങ്ങൡും പത്രങ്ങളിലും എഴുതാറുണ്ട്. കവിതാസമാഹാരങ്ങള്‍: വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ചനാള്‍, വയല്‍ക്കരെ ഇപ്പോളില്ലാത്ത, Kannaki, He Who was Gone Thus. ലേഖനങ്ങള്‍ അതേ ആകാശം അതേ ഭൂമി എന്ന...

തീർച്ചയായും വായിക്കുക