Home Authors Posts by പുഴ

പുഴ

1496 POSTS 0 COMMENTS

സെബാസ്റ്റ്യന് ബഷീര്‍ സ്മാരക പുരസ്‌കാരം

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പത്താമത് ബഷീര്‍ അവാര്‍ഡ് കവി സെബാസ്റ്റ്യന്റെ ‘പ്രതിശരീരം’ എന്ന കവിതാസമാഹാരത്തിന് . 25,000 രൂപയും പ്രശസ്തിപത്രവും സി.എന്‍.കരുണാകരന്‍ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്ന അവാര്‍ഡ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21ന് തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍െവച്ച് സമ്മാനിക്കും

എം.മുകുന്ദന് സുകുമാര്‍ അഴിക്കോട് നോവല്‍ സാഹിത്യ പുരസ്‌കാരം

ഡോ സുകുമാര്‍ അഴിക്കോട് വിചാരവേദി ഏർപ്പെടുത്തിയ നോവല്‍ സാഹിത്യ പുരസ്‌കാരം എം മുകുന്ദന് ലഭിച്ചു. 11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.ആലപ്പുഴ തോട്ടപ്പള്ളിയില്‍ ജനിവരി 24ന് വൈകിട്ട് 4ന് നടക്കുന്ന അഴീക്കോട് ചരമവാര്‍ഷികാചരണത്തില്‍ പുരസ്‌കാരം നല്‍കും

ജയ്‌പൂർ സാഹിത്യോത്സവത്തിന് സമാന്തരമായി പി എൽ എഫ്

ജയ്‌പൂർ സാഹിത്യോത്സവത്തിന് സമാന്തരമായി പാരലൽ സാഹിത്യോത്സവം അരങ്ങേറുന്നു.ഈ മാസം നടക്കുന്ന ജയ്‌പൂർ സാഹിത്യ ഉത്സവത്തിൽ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി സാഹിത്യകാരന്മാർ വിവിധ സെഷനുകളിൽ പങ്കെടുക്കും. പി എൽ എഫ് എന്ന പേരിൽ അതെ തീയതികളിലാണ് സമാന്തര ലിറ്ററേച്ചർ ഫെസ്റ്റിവലും നടക്കുന്നത്.ജയ്പ്പൂർ സാഹിത്യോത്സവത്തിന്റെ നിറപ്പകിട്ടിൽ ഇടം കിട്ടാതെപോകുന്ന പ്രാദേശിക എഴുത്തുകാർക്കുവേണ്ടിയാണ് പി എൽ എഫ് നടത്തുന്നതെന്നാണ് സംഘാടകരുടെ വാദം.കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്ക് വേണ്ടത്ര...

പെരു​മ്പ​ട​വം ശ്രീ​ധ​ര​നു പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണം

പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരനു പൗരാവലിയുടെ നേതൃത്വത്തിൽ ജന്മനാട്ടിൽ സ്വീകരണം നൽകി. "ഒരു സങ്കീർത്തനം പോലെ' എന്ന അദ്ദേഹത്തിന്‍റെ കൃതി നൂറാം പതിപ്പ് പിന്നിട്ടതിന്‍റെ ആഘോഷ പരിപാടിയുടെ ഭാഗമായാണ് സ്വീകരണം നൽകിയത്. പെരുമ്പടവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ചേർന്ന സമ്മേളനത്തിൽ നൂറ്റിയൊന്ന് അക്ഷരദീപത്തിലെ ആദ്യവിളക്കിൽ ദീപം പകർന്ന് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക സമ്മേളനവും കവിയരങ്ങും

കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇന്ന് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനവിതരണത്തിനൊപ്പം കവിയരങ്ങും,നാടൻകലകളുടെ അവതരണവും നടക്കും നടക്കും.കാവ്യസന്ധ്യയിൽ മുരുകൻ കാട്ടാക്കട ആധ്യക്ഷത വഹിക്കും ആലങ്കോട് ലീലാകൃഷ്‌ണൻ പരിപാടി ഉത്‌ഘാടനം ചെയ്യും.റഫീഖ് അഹമ്മദ്,പി.രാമൻ,ബി സന്ധ്യ,പി.എൻ.ഗോപീകൃഷ്ണൻ,അന്വര് അലി,കെ.ആർ.ടോണി,ലോപ തുടങ്ങിയവർ പങ്കെടുക്കും

തമിഴ് ചെറുകഥ ഫ്രഞ്ച് സാഹിത്യത്തോട് കടപ്പെട്ടിരിക്കുന്നു: പ്രപഞ്ചൻ

തമിഴ് ചെറുകഥ ഫ്രഞ്ച് സാഹിത്യത്തിൽ നിന്നാണതിന്റെ രൂപം കടം കൊണ്ടതെന്ന് പ്രപഞ്ചൻ (സാരംഗപാണി വൈദ്യലിംഗം. ഹിന്ദു ദിനപത്രം സംഘടിപ്പിച്ച തമിഴ് എഴുത്തുകാർക്കായുള്ള അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് കഥയുടെ 100 വർഷം എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.റഷ്യൻ ഭാഷയിൽ 20 പേജുകൾക്ക് ശേഷം മാത്രമാണ് കഥ ആരംഭിക്കുന്നത്. ആദ്യ പേജ് മുതൽ കഥ ആരംഭിക്കുന്നതാണ് ഉചിതം അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ കൊടുക്കൽ വാങ്ങലുകൾ ലോകത്തിലെ ഭാഷകളിലെല്ലാം നിലനില്കുന്നുണ്ടെന്നും...

ബാവുൽ വിരുന്ന്

വളയൻചിറങ്ങര സുവർണ തിയറ്റേഴ്സിന്‍റെ പാടൽ പരിപാടിയുടെ രണ്ടാമത്ത് പ്രോഗാം ബാവുൽ സംഗീത സന്ധ്യ ഇന്നു അരങ്ങേറും. വൈകുന്നേരം ആറിന് വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനശാല അങ്കണത്തിൽ നടക്കുന്ന പരിപാടി എഴുത്തുകാരൻ ഡോ. അജയ് ശേഖർ ഉദ്ഘാടനം ചെയ്യും. പശ്ചിമബംഗാൾ ബോൽപൂരിൽ നിന്നുള്ള പ്രമുഖ ബാവുൽ കലാകാരൻ തരുണ്‍ ദാസ് ബാവുളും സംഘവുമാണ് പരിപാടി അവതരിപ്പിക്കുന്നത്.

പലായനത്തിന്റെ രേഖകൾ

'ഞാൻ ഓർമ്മക്കുറിപ്പുകളല്ല എഴുതുന്നത്, അനുഭവത്തിന്റെ കഷ്ണ്ങ്ങൾ പ്രയോജനപ്പെടുത്തുകയാണ്' അതിജീവനം ഒരു മാനസികാവസ്ഥയാണ്, പരാജയം സമ്മതിക്കാനുള്ള മടിയാണ് ഓരോ അതിജീവനത്തിന്റെയും ഇന്ധനം. നാസി ഭീകരത ഭൂമിയിൽ വൻ ദുരിതങ്ങൾക്ക് കാരണമായെങ്കിലും ഇരുട്ടിലെ വെളിച്ചം എന്ന പോലെ ആ ദുരന്ത ഭൂമിയിൽ നിന്നും നിരവധി എഴുത്തുകാർ ലോക സാഹിത്യത്തിലേക്ക് പിറന്നു വീണു. ഇനിയൊരു ഹോളോകോസ്റ്റ് ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ അവർ എഴുത്തുമേശകളിലിരുന്നു ഇസ്രയേലിന്റെ സാംസ്കാരിക വെളിച്ചങ്ങളിൽ ഒന്ന് കഴിഞ്ഞ ദിവസം പൊലിഞ്ഞു. 47 പുസ്തകങ്ങളിലൂടെ...

ഒരു പക്ഷി പറന്ന വര

ജീവിതം അതിന്റെ സമഗ്രതയിൽ ദുഃത്തതിന്റെ ഒരു പാട്ടാണെന്ന് പറയാറുണ്ട്. ഉത്തരമില്ലാത്ത ചോദ്യങ്ങളെ പേടിച്ച് നാം തിരക്കുകൾ കണ്ടെത്തുന്നു. സംഘർഷങ്ങളിലും, പൊയ്മുഖങ്ങളിലും അഭയം പ്രാപിക്കുന്നു. ജീവിതത്തെ അതിന്റെ സമസ്യകളെ വേദന കടിച്ചമർത്തി ചോദ്യം ചെയ്തവർ മനുഷ്യകുലത്തിന് എന്നും പ്രിയപ്പെട്ടവരായിരുന്നു. ബുദ്ധൻ അത്തരമൊരു അന്വേഷിയായിരുന്നു. ജീവിതത്തിന്റെ അനിവാര്യമായ നിരാശകളിൽ ആ ശാന്തത കാലങ്ങൾക്കിപ്പുറവും അത്തമമാവുകൾക്ക് സാന്ത്വനമാകുന്നു. തന്റെ ബുദ്ധ അനുഭവത്തെപ്പറ്റി നോവലിസ്റ്റ് കരുണാകരൻ എഴുതിയ കുറിപ്പ് വായിക്കാം 'ബുദ്ധനെ വായിക്കാറുണ്ടെങ്കിലും കാണാന്‍ പറ്റിയിട്ടില്ല....

അതിജീവനങ്ങൾ

ജനുവരി 17 ന് ഉരു ആർട്ട് ഗാലറിയിൽ വളരെ വ്യതസ്തമായ ഒരു ഫോട്ടോ എക്സിബിഷൻ നടക്കുന്നു.മൂന്നു ദേശങ്ങളിലെ മൂന്നു വ്യത്യസ്തമായ കാലാവസ്ഥകളിലെ ചിത്രങ്ങളാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. കൊച്ചി റഷ്യ,സുഡാൻ എന്നിങ്ങനെ ഒന്നിനൊന്നു വ്യത്യസ്തമായ ഭൂപരിസരങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിലെ ചിത്രങ്ങൾ അവതരിപ്പിക്കുന്നത് ആന്ദ്രെ ലുറ്റ്‌സൺ ആണ്. ലിവിങ് ക്ലൈമറ്റ് എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം ജനുവരി 17 മുതൽ ഫെബ്രുവരി 28 വരെയാണ് നടക്കുന്നത് കാലാവസ്ഥ മനുഷ്യനേയും അവന്റെ ജീവിത രീതികളേയും എങ്ങനെ...

തീർച്ചയായും വായിക്കുക