Authors Posts by പുഴ

പുഴ

344 POSTS 0 COMMENTS

കെ ആർ മല്ലികയുടെ തിരഞ്ഞെടുത്ത കഥകൾ

ഈ കഥകൾ വായിക്കുന്ന ഒരാൾ ഇതിൽ സ്വന്തം ജീവിതം കണ്ടത്താനിടയുണ്ട്.അത്രമാത്രം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയാണ് ഈ കവിതകൾ മറ്റുള്ളവർ കാണാതെ പോകുന്നതും ,ഉപേക്ഷിക്കുന്നതുമാണ് മല്ലിക ഏറ്റെടുക്കുന്നത്.പെൺ ജീവിതത്തിന്റെ അതിജീവനം ,കുതറൽ ,ജൈവികത എന്നിവ ഈ കഥകളിൽ വായനക്കാർക്ക് കണ്ടെത്താനാവും.സാധാരണക്കരന്റെ പങ്കപ്പാടുകളും അതിജീവനവുമാണ് ഈ കഥകളുടെ കാതൽ. പ്രസാധകർ ചിന്ത വില 110 രൂപ  

നല്ലയിനം പുലയ അച്ചാറുകൾ

ഹിംസാത്മകമായ കാലത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളെ വാക്കിന്റെ മുനയിൽ നിർത്തി പ്രതിരോധിക്കുന്ന കവിതകളുടെ സമാഹാരം.പ്രതിബദ്ധത കേവലതയല്ലെന്നും അതൊരു രാഷ്ട്രീയ മനസ്സാണെന്നും ഈ കവിതകൾ ഓർമിപ്പിക്കുന്നു. നെഞ്ചും വിരിച്ച് തല കുനിക്കുന്നു ,കാത്തു ശിക്ഷിക്കണേ തുടങ്ങിയ സമാഹരങ്ങളുടെ തുടർച്ചയായി കാണാവുന്ന എം.എസ് ബനേഷിന്റെ ശക്തമായ കവിതകൾ. പ്രസാധകർ ഡിസി വില 110 രൂപ

ഋത്വിക്‌ ഘട്ടക്‌ പുരസ്കാരം

ഈ വർഷത്തെ ഋത്വിക്‌ ഘട്ടക്‌ പുരസ്കാരത്തിന് വി.കെ. ജോസഫ് അർഹനായി.ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും ചലചിത്ര നിരൂപണത്തിനുംനൽകിയ സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം. ഋത്വിക്‌ ഘട്ടകിന്‍റെ ജന്മസ്ഥലമായ രാജ്ഷാഹിയിലെ ഋത്വിക്‌ ഘട്ടക്‌ ഫിലിം സൊസൈറ്റിയും ഫൗണ്ടേഷനുമാണു  പുരസ്കാരം നൽകുന്നത്. നവംബർ 4നു ഋത്വിക്‌ ഘട്ടകിന്‍റെ ജന്മവീട്ടിൽ ചേരുന്ന യോഗത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

ചിറകു മുളച്ച പെണ്‍കുട്ടി

“അസനാ ഞങ്ങള്‍ കേള്‍ക്കുന്നു’, “ശാഖകള്‍ക്കു ഷട്ടര്‍ വീഴുമ്പോള്‍’ എന്നീ കഥാ സമാഹാരങ്ങള്‍ക്ക് ശേഷം ശ്രീ ഏ കെ സുകുമാരന്റെ പുതിയ കഥാ സമാഹാരം ‘ചിറകു മുളച്ച പെണ്‍കുട്ടി’ പുറത്തിറങ്ങി.മാനവികതയും ,സഹാനുഭൂതിയും നിറഞ്ഞ കഥകൾ .ചിരപരിചിതമായ പരിസരങ്ങളിൽ നിന്നും സാധാരണക്കാരുടെ ജീവിതങ്ങൾ തൊങ്ങലുകളില്ലാതെ അവതരിപ്പിക്കുന്നു എന്നതാണീ കഥകളുടെ എടുത്തു പറയേണ്ട പ്രത്യേകത. പ്രസാധകർ ലോഗോസ് പട്ടാമ്പി വില 70 രൂപ

സാഹിത്യപാഠശാല സമാപിച്ചു

സർഗ്ഗവേദി , റീഡേർസ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്നുമാസമായി ആലക്കോട് നടത്തിവരുന്ന അനൗപചാരിക സാഹിത്യപാഠശാല സമാപിച്ചു.എൻ .പ്രഭാകരനായിരുന്നു പാഠശാലയുടെ മേൽനോട്ടം .കവി പി പി രാമചന്ദ്രൻ ഉദ്ഘാടനം സമാപനസമ്മേളനം ഹൃദ്യമായ ഒരനുഭവമായി.മേശൻ ബ്ലാത്തൂർ, വിനോയ് തോമസ്, മാധവൻ പുറച്ചേരി, ഷുക്കൂർ പെടയങ്ങോട് , എ വി പവിത്രൻ,സിന്ധു കെ.വി എന്നിവർ പങ്കെടുത്തു.

കവിതാ വഴികൾ 2017

2017 ഒക്ടോബർ 21 തിരുവനന്തപുരം സെൻട്രൽ ലൈബ്രറിയിൽ മലയാള കവിതയിലെ വ്യത്യസ്ത ശബ്ദങ്ങളെ അവതരിപ്പിക്കുന്ന ശില്പശാല.സമകാലിക മലയാള കവിതയുടെ രചന രീതികൾ വിശകലനം ചെയ്യുന്ന ,സാമൂഹികവും ,രാഷ്ട്രീയവും മതപരവുമായ അംശങ്ങൾ പരിശോധിക്കുന്ന കൂട്ടായ്മ.തുറന്ന ചർച്ചകൾക്കും ,സംവാദങ്ങൾക്കും വാസിയൊരുക്കുന്ന ഇടം.സി.എസ് വെങ്കിടേശ്വരനാണ് ശില്പശാല നയിക്കുന്നത്.വൈകിട്ട് അഞ്ച് മണി മുതൽ കവിയരങ്ങ്.

കവിതയുടെ വഴികൾ

കവിതയുടെ രാഷ്ട്രീയം, കവിയുടെ രാഷ്ട്രീയം എന്നിവ എല്ലാ കാലത്തും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്.കവിത അതിന്റെ ജൈവികതയിൽ രാഷ്ട്രീയത്തിനപ്പുറം മറ്റെന്തൊക്കെയോ കൂടി ഉൾക്കൊള്ളുന്നു എന്ന് വാദിക്കുന്നവരും ഏറെ. കവിയും,നോവലിസ്റ്റുമായ മനോജ് കുറൂർ ഈ വിഷയത്തെ പരാമർശിച്ച് എഴുതിയ കുറിപ്പ് വായിക്കാം   ചിൻ വെയ്സു സമാഹരിച്ച ആഫ്രിക്കൻ കവിതകളുടെ പുസ്തകത്തിലാണെന്നു തോന്നുന്നു, ഒരു കവിതയുണ്ട്. കവിതാവതരണവും കവിതയും ഒന്നാകുന്ന ഒരു സന്ദർഭമാണത്. ഒരാൾ ഒരു കൂട്ടായ്മയിൽ സ്വന്തം കവിത അവതരിപ്പിക്കുകയാണ്. പെട്ടെന്ന്...

ഇല വെയിലിനോട് പറഞ്ഞത്

  പ്രണയത്തിന്റെ വേരുകളിൽ ഓർമ്മയും വിരഹവും വേദനയും അഴിച്ചെടുക്കാനാവാത്ത വിധം കെട്ടുപിണയുന്നു. പറയാനെന്തോ ഉണ്ടാവുക, പറയാനും പറയാതിരിക്കാനുമാകാതെ അമർത്തി വെയ്ക്കുന്ന നൊമ്പരപൂവുകൾ ഒരു ചെറിയ കാറ്റു വന്ന് മുട്ടുമ്പോൾ അറിയാതെ വിടർന്നു പോകുക. നടക്കുമ്പോൾ തെളിയുന്ന വഴികളിലൂടെയാണ് അതിന്റെ പ്രയാണം. പാരസ്പര്യത്തിന്റെ കമ്പനങ്ങളിൽ കൊരുത്തു പോകുന്ന ഹൃദയങ്ങളുടെ വ്യഥകളാണതിൽ മുഴുവൻ. കാലത്തിന് മാറ്റി നിറുത്താനാവാത്ത വിധം പ്രണയം നിറഞ്ഞ വാക്കുകൾ വേരുപിടിക്കുന്നതിന് കാരണങ്ങൾ തേടേണ്ടതില്ല. പ്രണയ വിരഹങ്ങളെ ആവിഷ്കരിക്കുന്ന എഴുത്തുഭാഷ...

സായന്തനപ്പക്ഷികൾ

അതിജീവനത്തിന്റെ കൈകൾ കൊണ്ട് എത്ര തുഴഞ്ഞാലും ഓരോ മനുഷ്യനും ചെന്നെ ത്താവുന്ന ദൂരങ്ങൾക്ക് പരിധിയുണ്ട്. ഇത്രനാൾ നേടിയതെല്ലാം വ്യർത്ഥമാണെന്ന് തിരിച്ചറിയാൻ, ഒരു തിര ച്ചുഴിയിൽ പെട്ടു പോകാൻ ഒരു നിമിഷം മതി. വ്യഥിത മനസ്സുമായി ജീവിതത്തിൽ അലയുന്ന മനുഷ്യനോളം നിന്ദിതനും പീഡിതനുമായി മറ്റാരുണ്ട് ഭൂമിയിൽ. എരിഞ്ഞടങ്ങിയ കനൽക്കൂനയിൽ നിന്നുയരുന്ന കേവല വികാരം മാത്രമായി അനുഭവങ്ങൾ ധൂമപടലങ്ങൾ സൃഷ്ടിക്കുമ്പോൾ പലപ്പോഴും നിസ്സഹായരായി പോകുന്നുണ്ട് മനുഷ്യർ. നാം കാണുന്ന സ്വപ്നമല്ല ജീവിതം പലപ്പോഴും...

അവനവനിലേക്കുള്ള ദൂരങ്ങൾ

ജീവിതത്തെക്കുറിച്ചാണ് എഴുത്തുകാരൻ പറയുന്നതു അയാൾക്ക്‌ ആകെയുള്ളതു ജീവിതമാണ് .അതിനെ അയാൾ ഇഴകീറി പരിശോധിക്കുന്നു ,മുറിക്കിച്ചെടുത്ത് കഥകളാക്കുന്നു. നഷ്ടപെട്ടവന്റെ വേദനയും നേടിയടുത്തവന്റെ ആഹ്ലാദവും എല്ലാം അതിൽ കടന്നു വരുന്നു . മനോഹരമായ ഭാഷയും ,പച്ചയായ ജീവിത ചിത്രീകരണവും കൊണ്ട് ശ്രദ്ധേയമാകുന്നു സി.കെ ഷിജുവിന്റെ അവനവനിലേക്കുള്ള ദൂരങ്ങൾ എന്ന നോവൽ.അത് ഒരേസമയം അകത്തേക്കും പുറത്തേക്കും തുറക്കുന്ന ഒരു വാതിലായി വായനയിൽ മാറുന്നു പ്രസാധകർ പായൽ വില 120 രൂപ

തീർച്ചയായും വായിക്കുക