Home Authors Posts by റഹ്‌മാൻ കിടങ്ങയം

റഹ്‌മാൻ കിടങ്ങയം

0 POSTS 0 COMMENTS

ഇമ്മു

ജുമ അത്ത് പള്ളിയുടെ തെക്കു ഭാഗത്താണ് ഇമ്മുവിന്റെ ഖബര്‍. പള്ളിയിലിരുന്നാല്‍ ആ മണ്‍കൂന കാണാം. ഖബറിന് മേല്‍ മീസാന്‍ കല്ലിന്നരികിലായി നട്ടുപിടിപ്പിക്കപ്പെട്ട കള്ളി ചെടിയുടെ നിസ്സംഗ്ഗത നിരനിരയായി പരേഡിനു നില്‍ക്കുന്ന പട്ടാളക്കാരേപ്പോലെ മീസാങ്കല്ലുകള്‍, ഒരുപാടുപേര്‍ ഒന്നിച്ചുറങ്ങുന്ന സ്ഥലത്ത് കര്‍മ്മനിരതരയി നില്‍ക്കുന്ന കാവല്‍ക്കാരേപോലെ. പള്ളിയില്‍ ജുമുഅക്ക് പോകുന്ന വെള്ളിയാഴ്ച്ചകളില്‍ ഇമ്മുവിന്റെ ഖബറിന്നടുത്ത് പോകാറുണ്ട് ഞാന്‍. സിയാറത്ത് ചെയ്യാനാണ് പോകുന്നതെങ്കിലും ഒന്നും പ്രാര്‍ഥിക്കാറില്ല. കാണാപ്പാഠം പഠിച്ച പ്രാര്‍ഥനാശകലങ്ങള്‍ കൊണ്ട് എനിക്കവിടെ...

ആശയ സംഘട്ടനം

രണ്ടാൺമക്കളുളളതിൽ ഒന്നിനെ ഞാൻ ആത്മീയപഠനത്തിനയച്ചു. രണ്ടാമനെ ഭൗതികപഠനത്തിനും. പഠനം കഴിഞ്ഞ്‌ രണ്ടാളും തിരിച്ചുവന്നതിൽപിന്നെ എനിക്ക്‌ സമാധാനം കിട്ടിയിട്ടില്ല. ഞങ്ങളുടെ നാട്ടുമ്പുറഭാഷയിൽ പറഞ്ഞാൽ ‘രണ്ടും ഒരു കണ്ടത്തിൽ ചേരുന്നില്ല.’ വീട്ടിലെന്നും വഴക്കാണ്‌. വഴക്കോടു വഴക്ക്‌! ...

നുറുങ്ങ്‌

പാചകം അയൽവശത്തെ വീട്ടിൽ നിന്ന്‌ പുക ഉയരുന്നതു കണ്ട്‌ ഭാര്യ പറഞ്ഞുഃ “അവരിന്ന്‌ വിശേഷപ്പെട്ട എന്തോ പാചകം ചെയ്യുന്നുണ്ട്‌” കാര്യം ശരിയായിരുന്നു. അവിടത്തെ ഭർത്താവ്‌ സുന്ദരിയായ ഭാര്യയെ മണ്ണെണ്ണയിൽ ചുട്ടെടുക്കുകയായിരുന്നു. ...

ഉള്ളി

“ഉള്ളിയോടുപമിക്കാം നിന്റെ മനസ്സിനെ.” “എന്തേ അങ്ങനെ തോന്നാൻ?” “എത്ര തോലുപൊളിച്ചാലും അതിനുള്ളിൽ പിന്നെയും പിന്നെയും നിഗൂഢതയുടെ അടരുകൾ”. “ക്ഷമ തീരെ കുറവാണെങ്കിൽ ഒരു കത്തിയെടുത്ത്‌ നെടുകെ പിളർന്നോളൂ. എല്ലാ രഹസ്യങ്ങളും ഒറ്റയടിക്കു വെളിവാകുമല്ലോ”. “വേണ്ട, അതോടെ വായിച്ചു കഴിഞ്ഞ്‌ എവിടെയെങ്കിലും അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന ഒരു പൈങ്കിളിപ്പുസ്തകമാവും നീ, എനിക്ക്‌”. ...

തീർച്ചയായും വായിക്കുക