Home Authors Posts by രാഘവൻ അത്തോളി

രാഘവൻ അത്തോളി

0 POSTS 0 COMMENTS

ക്‌രാമം

കെട്ടുപോയനിലങ്ങൾ കിനാവിന്റെ തീക്കനൽ കോരിചുട്ടുപൊളളിക്കുന്ന മസ്‌തകങ്ങൾ മഴക്കാറ്റിരമ്പുന്ന വറുതിവെന്ത വയലുകൾ നേരിന്റെ തീരമാരോ നിഷേധക്കുരുപ്പുകൾ കുത്തിയിട്ടുമുളപ്പിച്ച കോൺക്രീറ്റുമച്ചിലാരോ പുഞ്ചനെൽവയൽപ്പാടുകൾ കൊയ്‌ത്തുപാട്ടിന്റെ ഈണം കടഞ്ഞെടുത്തേതു കമ്പോള ലഹരികൾ മോന്തുന്നു. നന്മയില്ലാത്ത നാട്ടിൻപുറങ്ങളിൽ വെൺമണിച്ചിന്തുപാടുന്നു പിന്നെയും. നിറപറകൾ നിരങ്ങുന്ന കാഴ്‌ചകൾ നിറവയറുകൾക്കെല്ലാം മുഖസ്‌തുതി. ...

കുറി

കടൽ മുറിയുന്നതെൻ കണ്ണിലാണ്‌ ഉടൽ മുറിയുന്നതീ മണ്ണിലാണ്‌ മലകടന്നൊരു മാലാഖത്തെന്നൽ മത്സ്യക്കുഞ്ഞുങ്ങളോട്‌ പറഞ്ഞതിങ്ങനെ ഏനോടുകളിക്കരുതേ എന്റെ ലോകരുകൂട്ടം ഏനോടു കളിച്ചോരാരും നേരായിട്ടില്ലേ ആദിയുഷസ്സും ആദിത്യചന്തിരനും ആതിമാരുടെ മേനിയിൽപൂത്ത കഥകളോരോന്നും കൊറിച്ചുനിൽക്കുമ്പോൾ നിന്റെ കണ്ണീരിന്റെ പുഴകൾ വന്നെന്റെ തിരയടങ്ങാത്ത കരൾശിലകളിൽ കഠിനരേഖയാൽ കവിതകോറുന്നു. ...

കോള

വേറിടങ്ങൾ പേരറിയാത്തവർ വേരിറക്കിയ ചേരന്റെ നീതികൾ ചേറുലർത്തി ചരിത്രപ്പുറങ്ങൾക്ക്‌ ചോരകൊണ്ടൊരു ചാറും ചരാചരപ്രകൃതിയിൽ പ്രാക്തനക്കലവികൾ വാളിന്റെ മൂർച്ചചെത്തി കുടിക്കുന്ന കോളകൾ നീരുവറ്റിയ പെണ്ണിനും മണ്ണിനും വേറിടാനുളളനേരം നരാധമനീതിസാരങ്ങൾ നേരാമറിവുകൾ വിവരസാങ്കേതികങ്ങൾ വിയർപ്പിന്റെ ലവണസിദ്ധാന്ത ചർച്ചകൾ വേറിട്ട വഴികളിൽ കുഞ്ഞുറുമ്പുകൾ കൊമ്പന്റെ തുമ്പിയിൽ ചാഞ്ഞിരിക്കുന്നു. ...

തീർച്ചയായും വായിക്കുക