Home Authors Posts by റഫീഖ്‌ പന്നിയങ്കര

റഫീഖ്‌ പന്നിയങ്കര

0 POSTS 0 COMMENTS
ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌. ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം) സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു. Address: Phone: 00966 553 363 454

എഴുത്തുകാരൻ കാലത്തെ അതിജീവിച്ചു ചിന്തിക്കണം….പി.കെ.ഗോപി

വർത്തമാനകാലത്തിന്റെ അകവും പുറവും തിരിച്ചറിയുന്ന ശക്തമായ കവിതകൾ, മലയാളക്കരയുടെ പാട്ടുവഴിയിൽ പച്ചിലക്കിളികളെപ്പോലെ ചിറകടിക്കുന്ന ഗാനങ്ങൾ, മാനവ സ്‌നേഹത്തിന്റെ ദർശനവചസ്സുകളെ ഹൃദയഭാഷയാക്കി സംഘർഷങ്ങളിൽ ശാന്തമായി പെയ്‌തിറങ്ങുന്ന സംഭാഷണങ്ങൾ....... കവിയും ഗാനരചയിതാവുമായ പി.കെ.ഗോപിയെക്കുറിച്ച്‌ പറയാൻ തുടങ്ങുമ്പോൾ ഇങ്ങനെയൊക്കെ മനസിൽ വരുകയെന്നത്‌ സ്വാഭാവികം. സാമൂഹികാവസ്ഥയുടെ ദുർന്നിമിത്തങ്ങളിൽ വ്യാകുലപ്പെടുകയും തളർന്നവശരായ രോഗികളുടെ പുനരുത്ഥാന വഴിയിൽ പ്രകാശപ്പെടുകയും ചെയ്യുന്ന സങ്കീർണ്ണമായ ജീവിതചര്യയിലും കവിതയുടെ അഭയദീപങ്ങൾ കെടാതെ കൊണ്ടുനടക്കുകയാണ്‌ ഗോപി. പി.കെ.ഗോപിയുടെ കവിതയോ, ചലചിത്രഗാനമോ,...

കോഴിക്കോട്‌

സാമൂതിരിയുടെ പ്രൗഢ ഭൂമിക. ചരിത്രത്തിലെവിടെയൊക്കെയോ ഇവിടുത്തെ വീതി കുറഞ്ഞ തെരുവീഥികളുണ്ട്‌. പ്രണയ വിഷാദങ്ങൾ സ്വരരാഗ ധാരയായ്‌ നെഞ്ചിലേറ്റുന്ന മാളികപ്പുറങ്ങൾ, മൈലാഞ്ചിക്കരങ്ങളുടെ ഒപ്പനത്താളങ്ങളുയർന്ന കോയാതറവാടുകൾ. പാളയം റോഡിലെ സ്വർണ്ണത്തിളക്കമുള്ള വെയിലിന്‌ വല്ലാത്തൊരു ഗന്ധമാണ്‌. താഴെ പാളയം ചീഞ്ഞ മാങ്ങയും തക്കാളിയുമായി നാറുമ്പോൾ വലിയങ്ങാടി ചായപ്പൊടിയുടേയും ബസുമതി അരിയുടേയും ഗന്ധമാണ്‌. മിഠായിത്തെരുവ്‌... അലങ്കാര ദീപങ്ങളിൽ മുങ്ങിത്താണ്‌, ഉറക്കമിളച്ചിരുന്ന്‌... അതിഥികളെ സ്വീകരിച്ചിരുന്ന ഈ വീഥിക്ക്‌ കരിഞ്ഞ്‌ കരുവാളിച്ച മുഖമാണിപ്പോൾ....

ഹോട്ട്‌ ന്യൂസ്‌….!

ഇത്‌ നഗര കവാടമാണ്‌. ആസനത്തിൽ ആൽമരം പേറുന്ന ജാടകളുടെ ഘോഷയാത്രയിൽ മാനവികതയുടെ ശവമഞ്ചവുമായി മുഖമില്ലാത്ത കൂട്ടങ്ങൾ. ആൾക്കൂട്ടം അർത്ഥമില്ലായ്‌മയുടെ പര്യായമാണെന്ന്‌, ഇന്നലെ വന്ന ഇ-മെയിലിൽ സുസ്‌മിതയുടെ കമന്റ്‌...? മൗസിന്റെ അലസ ചലനത്തിൽ കണ്ടത്‌ മോണിറ്ററിൽ നിന്നും വിളറിയൊരു ചുണ്ട്‌ ചൂടുളള ചുംബനത്തിനായ്‌ പുറത്തേക്ക്‌ നീളുന്നത്‌. വിഷം തേടി സൂപ്പർമാർക്കറ്റുകൾ കേറിയിറങ്ങും നേരം കുടിവെളളം മുതൽ ജീവവായുവരെ...

പ്രണയാർദ്രം

ഒരു ശിശിരകാലം അവസാനിക്കുകയാണ്‌. ഇപ്പോൾ ഹൃദയം വിങ്ങി വീർത്ത്‌ അധരം കൂമ്പി വിറച്ച്‌ യാത്രാ മൊഴിയില്ലാതെ പടിയിറങ്ങുമ്പോൾ നിന്റെ തേങ്ങലിൻ സ്വരം ഒരു മഴച്ചീളുപോലെ നെറ്റിയിൽ പതിക്കുന്നു. കഴിഞ്ഞ രാത്രിയിലെ നനഞ്ഞ ചുംബനവും മുഴുമിക്കാത്ത വാക്കുകളും നൊമ്പരമായ്‌ എന്റെ കവിളിലൊട്ടുന്നു. ഇനി... ഞാൻ, മണൽക്കടലിൻ മദ്ധ്യേ, ഏകാന്തതയുടെ ദ്വീപിൽ... വിരഹവേദനയും ചൂടുകാറ്റും എന്നെ പൊളളിക്കുമ്പോൾ...

ഭയം

ബാല്യത്തിൽ കാക്കയെ പേടിയായിരുന്നു... എന്നിളംകയ്യിൽനിന്നും അപ്പക്കഷണം കൊത്തി പറക്കുന്ന കറുത്ത നാശത്തെ വെറുപ്പായിരുന്നു.... മുറ്റത്തിന്നപ്പുറത്തുനിന്നും കുരച്ചുതുളളുന്ന തെണ്ടിപ്പട്ടികൾ കുട്ടിക്കാലത്തെ ഭീതികളിൽ ചിലത്‌... നെറ്റിയിലുമ്മവെക്കും മഴത്തുളളിക്കിലുക്കം ഇഷ്‌ടമായിരുന്നു... എങ്കിലും, ഇടിമുഴക്കം... മിന്നൽപിണറുകൾ മനസ്സിനുളളിൽ ആധിയായ്‌ ദുന്ദുഭിനാദമുയർത്തുമ്പോൾ നേർത്ത താരാട്ടിന്റെ ഈണം... അമ്മയുടെ സാന്ത്വന സ്‌പർശം. പിന്നീടെപ്പോഴാണു പേടിയുടെ മഞ്ഞുമലകൾ തകർന്നലിഞ്ഞ്‌... കാക്കയൊരു സാധുജീവിയെന്നും കുരയ്‌ക്കുംപട്ടി കടിക്കില്ലെന്നുമുളള ആശ്വാസങ്ങളിൽ മനസ്സമർന്നപ്പോൾ ഉൽക്കണ്‌ഠയുടെ പുതുനാളങ്ങൾ ഉളളമെരിക്കുന്നു. കണ്ണിൽ പകയുമായി തിളങ്ങുന്ന മൂർച്ചകൾ...

മച്ചാട്ട്‌ വാസന്തിയ്‌ക്ക്‌ ഇനിയുമേറെ പാടാൻ മോഹം!

കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട്‌ മലബാർ മഹോത്സവത്തോടനുബന്ധിച്ച്‌ നടന്ന നാടകോത്സവവേദി. നാടകങ്ങൾ അരങ്ങേറിയ മൂന്നുദിവസവും കോഴിക്കോട്ടെ ആദ്യകാല നാടകപ്രവർത്തകരിൽ പലരേയും ആദരിക്കുന്ന ചടങ്ങ്‌ നടക്കുകയുണ്ടായി. മൂന്നാംനാൾ പഴയകാല കമ്മ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ പൊതുസമ്മേളന വേദികൾ സംഗീതത്താൽ അലങ്കരിച്ചിരുന്ന മച്ചാട്ട്‌ കൃഷ്‌ണേട്ടന്റെ മകളും ഗായികയും നടിയുമായ മച്ചാട്ട്‌ വാസന്തിയേയും ആ വേദിയിൽ ആദരിക്കുകയുണ്ടായി. പ്രശംസാപത്ര വിതരണത്തിന്‌ ശേഷം അദ്ധ്യക്ഷന്റെ അപേക്ഷ പ്രകാരം അവർ ഒരു പാട്ട്‌ പാടി. “പച്ചപ്പനന്തത്തേ......

വിഷാദഗാനങ്ങളുടെ പാമരനാം പാട്ടുകാരൻ…

ഇനിയും പാടിത്തീരാത്ത വിഷാദഗാനങ്ങളുടെ പാമരനാം പാട്ടുകാരൻ. മലയാള സിനിമാഗാനങ്ങൾ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്‌മരിക പ്രഭാവത്താൽ അനുഭൂതിദായകമാക്കി മാറ്റിയ സംഗീത ചക്രവർത്തി എം.എസ്‌. ബാബുരാജ്‌. ഭാവസാന്ദ്രമായ കവിതാശകലങ്ങൾ ശ്രവണമധുരമായി, കേട്ടാലും കേട്ടാലും മതിവരാത്ത ഗാനത്തിൻ മണിമുത്തുകളാക്കി കൈരളിയുടെ കാതിന്‌ വിരുന്നൂട്ടിയ ആ വിഷാദഗായകൻ എവിടെയോ മറഞ്ഞിരുന്ന്‌ ആസ്വാദകർക്കിഷ്‌ടമുളള മധുര ലളിതഗാനങ്ങൾ നീട്ടിമൂളുന്നുണ്ടാവണം. പ്രണയാർച്ചനപ്പൂക്കളിറുത്ത്‌ വിളിച്ചിട്ടും വിളിച്ചിട്ടും വരാത്ത വിരുന്നുകാരനുവേണ്ടി പൗർണ്ണമി സന്ധ്യയിൽ പാലാഴി നീന്തിവരുന്ന, മുരളികയൂതുന്ന ആട്ടിടയൻ.. ...

മിഠായ്‌ തെരുവ്‌

കോഴിക്കോട്‌ മിഠായ്‌ തെരുവിലെ മൊയ്‌തീൻ പള്ളിറോഡ്‌ മുക്കാൽ ഭാഗത്തോളം കത്തിയമർന്നിരിക്കുന്നു. ഏഴ്‌ ജീവിതങ്ങൾ അതോടൊപ്പം അധികൃതരുടെ ഉദാസീനതയ്‌ക്ക്‌ രക്തസാക്ഷിയായി. ദുരന്തങ്ങൾ അരങ്ങേറിയ ശേഷം അതിനെപ്പറ്റി ചർച്ച ചെയ്യുകയും വീണ്ടുമതാവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കുമെന്ന്‌ പറയുകയും ചെയ്യുന്ന പതിവുകാഴ്‌ച നമുക്കിവിടേയും ദൃശ്യമാവും. മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട്ടെ, എപ്പോഴും തിരക്കിൽ കലങ്ങുന്ന കച്ചവട കേന്ദ്രമായ മിഠായ്‌ തെരുവിലെ സ്ഥാപനത്തിൽ അമിതമായ രീതിയിൽ പടക്ക സാമഗ്രികൾ സ്‌റ്റോക്ക്‌ ചെയ്യുകയും ഒരുപാട്‌ പേരുടെ ജീവിതവഴികൾ...

പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ

‘അവിലുമുക്കിത്തിന്നണം. എളളു നക്കിത്തിന്നണം.’ അവിലോരോ മണിയോരോമണിയായി തിന്നാനൊരു രസവുമില്ല. ഒരു പിടി വാരി ഒരുമിച്ചു വായിലിടണം... വായ നിറയണം. കുഞ്ഞുണ്ണിമാഷ്‌ തുടരുന്നു. അങ്ങനെയായാൽ നിമിഷം കൊണ്ട്‌ വായുടെ നാലുഭാഗത്തുനിന്നും ഉമിനീര്‌ വരും. കൊച്ചുകൊച്ചു നീരരുവി പോലെ. അതിൽ കുതിർന്ന്‌ അവിലൊന്നമരും. അതോടെ പല്ല്‌ പണി തുടങ്ങും. ഉമിനീര്‌ ചേർത്ത്‌ അരയോടര തന്നെ. ധാന്യകൂറ്‌ പഞ്ചസാരയായി മാറിക്കൊണ്ടിരിക്കുന്ന ആ...

കഥാദളങ്ങളിലെ ഭാഷാ സൗരഭ്യം

ബാലസാഹിത്യ കൃതികൾ ഇറങ്ങുന്നില്ലെന്ന മുറവിളി മുമ്പുയർന്നിരുന്നു. എന്നാൽ ഈ രംഗത്തിപ്പോൾ നിശബ്ദ വിപ്ലവം നടക്കുകയാണെന്ന്‌ ഉറക്കെ പറയാം. മുമ്പൊരിക്കലും ഉണ്ടാകാത്തവിധം ബാലസാഹിത്യകൃതികൾ ഉണ്ടാകുന്നു. ഇതിൽ ശ്രദ്ധേയമായ വസ്തുത കുട്ടികൾക്ക്‌ വേണ്ടി കുട്ടികളുടെ തന്നെ ഗ്രന്ഥങ്ങൾ ധാരാളമായി പ്രസിദ്ധീകരിക്കപ്പെടുന്നു എന്നതാണ്‌. കുട്ടികൾക്ക്‌ മുതിർന്നവർ എഴുതുന്ന നിരവധി പുസ്‌തകങ്ങളുണ്ട്‌. എന്നാൽ കുട്ടികളുടെ ഭാവന അവർ തന്നെ തുറന്ന്‌ വെയ്‌ക്കുമ്പോൾ അതിൽ തെളിയുന്ന സാഹിത്യലോകം നാം പ്രതീക്ഷിക്കുന്നതിലും എത്രയോ മികച്ചതാണെന്ന്‌...

തീർച്ചയായും വായിക്കുക