Home Authors Posts by റഫീഖ്‌ പന്നിയങ്കര

റഫീഖ്‌ പന്നിയങ്കര

0 POSTS 0 COMMENTS
ആനുകാലികങ്ങളിലും കഥയും കവിതയും ലേഖനങ്ങളും എഴുതാറുണ്ട്‌. ഗൾഫിലെ മലയാള പത്രങ്ങളിൽ കാർട്ടൂണുകളും വരച്ചിട്ടുണ്ട്‌. ദുബായ്‌ കൈരളി കലാകേന്ദ്രം ചെറുകഥാ സമ്മാനം, ഷാർജ തനിമ കലാവേദി മിനിക്കഥാ സമ്മാനം, കവി പി.ടി. അബ്‌ദുറഹ്‌മാൻ സ്‌മാരക കവിതാ പുരസ്‌ക്കാരം, കേളി കടമ്മനിട്ട രാമകൃഷ്‌ണൻ കവിതാ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകരങ്ങൾ ലഭിച്ചിട്ടുണ്ട്‌. പുസ്‌തകംഃ ‘നഗരക്കൊയ്‌ത്ത്‌ (കഥാസമാഹാരം) സ്വദേശം കോഴിക്കോട്‌. 1994 ഡിസംബറിൽ സൗദി അറേബ്യയിലെത്തി. ഇപ്പോൾ റിയാദിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്നു. Address: Phone: 00966 553 363 454

ഒറ്റക്കാലന്‍ കാക്ക

സകലമാന പ്രാണികളും ചിറകു മുളയ്ക്കാത്ത കൊതുകുകളും പുളയുന്ന ഓടയിലെ കറുത്ത ചെളിയിലേക്ക് മുനിയാണ്ടി കുന്തിച്ചിരുന്ന് മൂത്രമൊഴിക്കുമ്പോള്‍ പട്ടണം ഉണരുന്നതേയുണ്ടായിരുന്നുള്ളൂ. ആരോടൊക്കെയോ പക തീര്‍ക്കുന്ന പോലെ ചെളിയിലുയര്‍ന്ന മൂത്രനുരയിലേക്ക് മുനിയാണ്ടി ഊക്കോ ടെ കാര്‍ക്കിച്ചു തുപ്പി. അന്നത്തെ പത്രക്കെട്ടുകളുമായി പയ്യന്‍മാര്‍ സൈക്കിളില്‍ നിന്നു പാഞ്ഞു. മുനിയാണ്ടി വളര്‍ന്നു നീണ്ട വൃത്തിയില്ലാത്ത താടിരോമങ്ങള്‍ ചൊറിഞ്ഞു. അഴുക്കു പുരണ്ട കുപ്പായ ക്കീശയില്‍ കയ്യിട്ട് പരതി. വിരല്‍ത്തുമ്പില്‍ കട്ടിയുള്ളൊരു നാണയം തടഞ്ഞപ്പോള്‍ അയാളുടെ...

ബല്‍ക്കീസിന്‍റെ ഒരു ദിവസം

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഹൈദ്രോസ്മാമന്‍ കൊടുത്തയച്ച ചെന്തെങ്ങിന്‍ തൈ പറമ്പിന്‍റെ മൂലയില്‍ നടാന്‍ വേണ്ടി കുഴിയെടുക്കുമ്പോള്‍ ഒരു കറുത്ത കുതിരയുടെ അഴുകിയ ജഢം മണ്ണിനു മുകളിലേക്ക് ഉയര്‍ന്നു വരുന്നത് സ്വപ്നം കണ്ടാണ് സുബ്ഹിക്കു തൊട്ടുമുമ്പ് ബല്‍ക്കീസ് ഞെട്ടിയെഴുന്നേറ്റത്. തറയില്‍ വീണു കിടന്ന തട്ടം എടുത്ത് കുടഞ്ഞ് തലയിലിട്ട് പുറത്തിറങ്ങാന്‍ ഭാവിക്കുമ്പോള്‍ മുഹ്സിന ഉണര്‍ന്നു കരഞ്ഞു. ജമാല്‍ഖാന്‍റെ കൂര്‍ക്കം വലി മുറിഞ്ഞു. അയാളെന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് മലര്‍ന്നു. മുഹ്സിനയെ തൊട്ടിലില്‍...

ബൽക്കീസിന്റെ ഒരു ദിവസം

സുൽത്താൽ ബത്തേരിയിൽ നിന്നും ഹൈദ്രോസ്‌ മാമൻ കൊടുത്തയച്ച ചെന്തെങ്ങിൻ തൈ പറമ്പിന്റെ മൂലയിൽ നടാൻ വേണ്ടി കുഴിയെടുക്കുമ്പോൾ ഒരു കറുത്ത കുതിരയുടെ അഴകിയ ജഡം മണ്ണിനു മുകളിലേക്ക്‌ ഉയർന്നു വരുന്നത്‌ സ്വപ്‌നം കണ്ടാണ്‌ സുബ്‌ഹിക്കു തൊട്ടുമുമ്പ്‌ ബൽക്കീസ്‌ ഞെട്ടിയെഴുന്നേറ്റത്‌. ജമാൽഖാൻ അപ്പോൾ നല്ല ഉറക്കമായിരുന്നു. കട്ടിലിനു താഴെ വീണു കിടക്കുന്ന പാവാട തപ്പിയെടുത്ത്‌ മാക്‌സിക്കടിയിലണിഞ്ഞ്‌ മുറിക്കു പുറത്തേക്കിറങ്ങാൻ ഭാവിക്കുമ്പോൾ മുഹ്‌സിന ഉണർന്നു...

ബൽക്കീസിന്റെ ഒരു ദിവസം

സുൽത്താൽ ബത്തേരിയിൽ നിന്നും ഹൈദ്രോസ്‌ മാമൻ കൊടുത്തയച്ച ചെന്തെങ്ങിൻ തൈ പറമ്പിന്റെ മൂലയിൽ നടാൻ വേണ്ടി കുഴിയെടുക്കുമ്പോൾ ഒരു കറുത്ത കുതിരയുടെ അഴകിയ ജഡം മണ്ണിനു മുകളിലേക്ക്‌ ഉയർന്നു വരുന്നത്‌ സ്വപ്‌നം കണ്ടാണ്‌ സുബ്‌ഹിക്കു തൊട്ടുമുമ്പ്‌ ബൽക്കീസ്‌ ഞെട്ടിയെഴുന്നേറ്റത്‌. ജമാൽഖാൻ അപ്പോൾ നല്ല ഉറക്കമായിരുന്നു. കട്ടിലിനു താഴെ വീണു കിടക്കുന്ന പാവാട തപ്പിയെടുത്ത്‌ മാക്‌സിക്കടിയിലണിഞ്ഞ്‌ മുറിക്കു പുറത്തേക്കിറങ്ങാൻ ഭാവിക്കുമ്പോൾ മുഹ്‌സിന ഉണർന്നു കരഞ്ഞു....

മൗനമുദ്ര

സൂര്യൻ കിഴക്കു നിന്നുയരുന്നതിനു മുമ്പ്‌...മഞ്ഞിന്റെ ഈറൻ മാറാത്ത നാട്ടുവഴിയിലൂടെ തപ്പിത്തടഞ്ഞ്‌ വയറ്റാട്ടി അമ്മയുടെ മുറിയിലെത്താനൊന്നും കാത്തുനിൽക്കാതെ ഭൂമിയുടെ ഹൃദയമില്ലായ്‌മകളിലേക്ക്‌ പിറന്നുവീണത്‌ മാലോകരെ അറിയിക്കാൻ തൊളള പൊളിച്ചു കാറിയതും, പിന്നീട്‌ അമ്മ മഞ്ഞപ്പിത്തം ബാധിച്ചു കിടന്നപ്പോൾ തനിക്കു മുലപ്പാൽ ചുരത്തിയ ലക്ഷ്‌മിയേട്‌ത്തിയുടെ മടിയിൽ നനവു പരത്തി അലറിക്കരഞ്ഞതും സുഗതന്‌ ഓർമ്മയില്ല. പക്ഷേ...തന്റെ നാലാം വയസ്സിൽ അച്‌ഛൻ വസൂരി പിടിപ്പെട്ട്‌ മരിച്ചപ്പോൾ അമ്മയുടെ നെഞ്ചത്ത്‌...

നഗരക്കൊയ്‌ത്ത്‌

കടൽ ഊതിപറത്തിയ കാറ്റ്‌ മീനച്ചൂടിൽ ഉരുകിയമർന്ന നഗരത്തിന്‌ മുകളിൽ സാന്ത്വനമായി പടർന്നു. പടിഞ്ഞാറെ ആകാശത്തിൽ സായന്തനത്തിന്റെ ചായക്കൂട്ട്‌. പകലിന്റെ ചൂടിന്‌ മൂർച്ചയേറെയായിരുന്നു. കടലോരത്തെ പബ്ലിക്‌ ലൈബ്രറി ഹാളിൽ മൺമറഞ്ഞ ഏതോ കലാകാരന്റെ അനുസ്മരണ പരിപാടി. സദസ്സിന്റെ പിന്നിലെവിടെയെങ്കിലും ഒരിരിപ്പിടം തരപ്പെടുത്താനായി ആദ്യശ്രമം. വേദിയിൽ പ്രശസ്തരും അപ്രശസ്തരുമായ പലരും മൈക്കിനടുത്ത്‌ വന്ന്‌ വിമ്മിട്ടപ്പെടുന്നുണ്ട്‌. ഏറ്റവും പുറകിലത്തെ കസേരയിൽ മുമ്പോട്ട്‌ നോക്കിയിരുന്നപ്പോൾ കസേരകൾക്ക്‌ മുകളിൽ കുറേ തലകൾ...

അജ്ഞാതവാസം

ഒരു നേർത്ത കാറ്റ്‌ കൂടി മണ്ണിനെ പുളകം കൊള്ളിച്ചുകൊണ്ട്‌ ഏതോ കോണിൽ പോയൊളിച്ചു. ആകാശത്ത്‌ കൺചിമ്മിച്ചിരിക്കുന്ന നക്ഷത്രപ്പൈതങ്ങൾ. ഇടയ്‌ക്ക്‌ നക്ഷത്രങ്ങളെ മറച്ച്‌ കറുത്ത മേഘങ്ങൾ കിഴക്കോട്ട്‌ നീന്തുന്നു. കടലിന്റെ ഇരമ്പൽ അനുസ്യൂതം തുടരുകയാണ്‌. ‘എന്താ കുട്ടീ.... ഈ തണുത്ത കാറ്റും കൊണ്ടിങ്ങനെ..’ ചെറിയമ്മയുടെ ശബ്ദം കാറ്റിനൊപ്പം അലിഞ്ഞലിഞ്ഞില്ലാതാവുന്നു. ആകാശത്ത്‌ തറച്ച മിഴികൾ പറിച്ചെടുത്ത്‌ മണൽപ്പരപ്പിൽ നിന്ന്‌ പെട്ടെന്നെഴുന്നേറ്റു. ചുറ്റും നോക്കി. ഇല്ല... ആരുമില്ല..., കടൽത്തീരം വിജനമാണ്‌....

മനുഷ്യൻ

തോൽസഞ്ചിയിൽ പൊതിഞ്ഞ സഞ്ചരിക്കുന്ന കക്കൂസ്‌. എങ്കിലും... ഒരു ചീള്‌ മലം കണ്ടാലവൻ മൂക്ക്‌ പൊത്തും.... ഓക്കാനിക്കും.....! Generated from archived...

ഏറനാടൻ കഥാസ്വയംവരം

നിത്യജീവിതത്തിലെ വ്യക്‌തിപരവും സാംസ്‌ക്കാരികവുമായ ആത്‌മബോധത്തെ സ്വാധീനിക്കുന്ന മാധ്യമമാണ്‌ സാഹിത്യം. ജീവിതത്തിന്റെ സമസസ്‌ത മേഖലകളേയും പ്രപഞ്ചത്തെ തന്നേയും സസൂക്ഷമം വീക്ഷിക്കാനും അവ അനുവാചകനെ അനുഭവിപ്പിക്കുവാൻ കഴിയുന്നവരുമാണ്‌ എഴുകത്തുകാർ. കഥയെഴുത്തിന്‌ വേർതിരിവ്‌ ആവശ്യമല്ലന്നാണ്‌ ഇപ്പോൾ പൊതുവേ ഉയർന്നുവരുന്ന. അഭിപ്രായം. എന്നിരുന്നാലും പെണ്ണെഴുത്തെന്നും ദളിത്‌ സാഹിത്യമെന്നുമൊക്കെ തരം തിരിച്ച്‌ വിവിധ തട്ടുകളിലാക്കി നിർത്തുന്ന സമ്പ്രദായം ഇന്നും മലയാള സാഹിത്യത്തിന്റെ ദുർവിധികളിലൊന്നാണ്‌. കേരളത്തിന്‌ പുറത്തിരുന്നു കൊണ്ട്‌, പ്രത്യേകിച്ച്‌...

കുറു രചനകൾ

കാലം വഴിയരുകിലുളെളാരുമുളെളടുത്ത്‌മാറ്റിയിടാൻവേലിയില്ലാ കാലത്ത്‌....വഴിപോക്കന്റെമുമ്പിൽ ചെറുതാവാൻമനസ്സില്ല. കാലിൽ കൊളളാതെശ്രദ്ധിച്ചു നടക്കാം...? തീരുമാനം നെരച്ച മുദ്രാവാക്യങ്ങൾപൊടി തട്ടിതേച്ചു മിനുക്കും നേരംകൊടി ചോദിച്ചു.‘ഇന്നെന്താ വല്ല വഴിതടയലോ മറ്റോ...’ഹേയ്‌... നിങ്ങളെ പെട്ടിയിലടച്ച്‌മുദ്ര വെയ്‌ക്കാനാകേന്ദ്രകമ്മിറ്റി തീരുമാനം..? ...

തീർച്ചയായും വായിക്കുക