Home Authors Posts by ആർ. രാധാകൃഷ്‌ണൻ

ആർ. രാധാകൃഷ്‌ണൻ

15 POSTS 0 COMMENTS

സ്വാഭാവികം

ജോലികഴിഞ്ഞ്‌ വൈകുന്നേരം അയാൾ വീട്ടിലേക്കുളള യാത്രയിലാണ്‌. കൈയിലെ ബിഗ്‌ഷോപ്പറിൽ കുറെയേറെ സാധനങ്ങൾ കുത്തിനിറച്ചിരിക്കുന്നു. ഒരുഡസനോളം ഉജാലക്കുപ്പികൾ. പത്തുപതിനഞ്ചുമുഴത്തോളം നീളമുളള മുല്ലപ്പൂമാലക്കെട്ട്‌ രണ്ടെണ്ണം. രണ്ടുഡസനോളം കോഴിമുട്ടകൾ അടങ്ങിയ പ്ലാസ്‌റ്റിക്‌ ഹോൾഡർ, പെർഫ്യൂംകുപ്പികൾ അടങ്ങിയ പായ്‌ക്ക്‌. മുല്ലപ്പൂവും മുട്ടയും ഉജാലയും അന്യോന്യം ചേരാതെ നിങ്ങളുടെ ചിന്തയിൽ ഇപ്പോൾ സംശയം കൂടുന്നുണ്ട്‌. ബിഗ്‌ഷോപ്പറിന്റെ അടിയിലേക്കു നോക്കൂ. സ്‌റ്റോൺലെസ്‌ റൈസിന്റെ പത്തുകിലോചാക്ക്‌ ഒരെണ്ണം കണ്ടു അല്ലേ? മാർജിൻഫ്രീ മാർക്കറ്റിൽനിന്നും വാങ്ങിയ സാധനങ്ങളാവണം സഞ്ചിയിലെന്ന്‌...

മാധ്യമ വിചാരണ

അജ്ഞാതനെ പിന്തുടർന്ന്‌ ഡിറ്റക്‌ടീവ്‌ രാജശേഖർ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിനകത്തു കയറി. കൂരിരുട്ടിൽ കടവാതിലുകൾ ചിറകടിക്കുകയും ചീവിടുകൾ ചിലക്കുകയും ചെയ്‌തുകൊണ്ടിരുന്നു. തലയിലെ സേർച്ച്‌ ലൈറ്റ്‌ ഒന്നുകൂടി സ്ഥാനത്തുറപ്പിച്ച്‌ അയാൾ അവിടെ കണ്ട ഏണി എടുത്ത്‌ ഭിത്തിയിൽ ചാരിവച്ച്‌ മട്ടുപ്പാവിലേക്ക്‌ വലിഞ്ഞുകയറി. അപ്പോൾ ആരോ ദൂരെയായി നടന്നു നീങ്ങുന്നത്‌ രാജശേഖർ കണ്ടു. വീടിന്റെ തൊട്ടരികിലായി കായൽ നിശ്ചലമായി കിടക്കുന്നത്‌ ടെറസ്സിൽ നിന്നുതന്നെ കാണാം. അജ്ഞാതൻ ഡിറ്റക്‌ടീവിനെ കണ്ടെന്നു തോന്നുന്നു. അതാ അയാൾ...

നെക്‌സ്‌റ്റ്‌

കല്യാണങ്ങളിൽ പങ്കെടുക്കുമ്പോൾ പ്രായമായവർ എന്റെ കവിളിൽ നുളളി പറയുംഃ “യൂ ആർ നെക്‌സ്‌റ്റ്‌.” ഇത്‌ ഞാൻ അവരോടു തിരിച്ചു പറയുന്നതെപ്പോഴെന്നോ? സംസ്‌കാരച്ചടങ്ങുകളിൽ വച്ച്‌. ...

അത്ഭുതദ്വീപ്‌

നിരാധാരനായ കഥാകാരന്‌ ഒരു കഥാതന്തു വീണുകിട്ടി. തന്തുവിനെ അടിച്ചുപരത്താനും വലിച്ചുനീട്ടാനും ശ്രമിച്ചപ്പോൾ തന്തു പറഞ്ഞു- “എന്നെ ഏതേലും കുഞ്ഞുമാസികയ്‌ക്ക്‌ അയച്ചുകൊടുക്കൂ. ഞങ്ങളെ പ്രണയത്തോടെ സ്വീകരിക്കുന്ന ഉയരംകൂടിയ സുന്ദരികളുളള അത്ഭുതദ്വീപുകളാണവ.” ...

അഗ്നിശുദ്ധി

പൊന്മാന്റെ പേരിലുള്ള വിമാനക്കമ്പനിയുടെ പുഷ്പകത്തിൽ മന്ത്രിപുമാൻ വേണ്ടാത്തത്‌ ചെയ്തുവെന്ന ആരോപണം. രാജിവച്ച ശേഷം അഗ്നിശുദ്ധി കഴിച്ച്‌ തിരിച്ചെത്തുമെന്ന പ്രഖ്യാപനം. സ്വതവേ പാട്ടുകാരനായ മന്ത്രിയെ പിന്നണി പാടിച്ച്‌ പ്രശസ്തനാകാൻ സാംസ്‌കാരിക നായകൻ സിനിമാ പാട്ടെഴുതി സംഗീത സംവിധാനം നടത്തി. പടത്തിന്‌ പേരിട്ടു ‘അഗ്നിശുദ്ധി’ പാട്ടിലെ വരി “കൈയ്യെത്താ ദൂരത്ത്‌, ആരാന്റെ ചെമ്പഴുക്ക” പാട്ട്‌ കാതിൽ തേന്മൊഴിയാകാൻ പോകുന്നു. “പൊന്മാന്റെ ചുണ്ടിൽ പിടയുന്നത്‌ മീനോ ഞാനോ” എന്ന ഒ.എൻ.വി. കവിത...

തീർച്ചയായും വായിക്കുക