Home Authors Posts by പുഴ ഡോട്ട്‌ കോം

പുഴ ഡോട്ട്‌ കോം

0 POSTS 0 COMMENTS

കഥാപീഠം പുരസ്‌കാരം എം.കെ. ചന്ദ്രശേഖരന്‌

ആലപ്പുഴ റൈറ്റേഴ്‌സ്‌ ഫോറം മികച്ച കഥാസമാഹാരങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള 6-​‍ാമത്‌ കഥാപീഠം പുരസ്‌ക്കാരം 2010 എം.കെ. ചന്ദ്രശേഖരന്റെ “രാമനിലേക്കുള്ള ദൂരം” എന്ന പുസ്‌തകത്തിന്‌ അർഹമായതായി റൈറ്റേഴ്‌സ്‌ഫോറം അദ്ധ്യക്ഷൻ ഡോ. ജെ.കെ.എസ്‌. വിട്ടൂർ അറിയിച്ചു. ബൈജു വർഗ്ഗീസിന്റെ “ഉഭയജീവിതം” എന്ന കൃതിയ്‌ക്ക്‌ പ്രത്യേക ജൂറി പുരസ്‌കാരവും നൽകും. ...

കഥാലോകത്തിലെ ‘നീലാംബരി രാഗം’ ഓർമയായി മാറിയിട്ട്‌ ഒരു വർഷം

പ്രശസ്‌ത എഴുത്തുകാരി മാധവിക്കുട്ടി (കമലാ സുരയ്യ) നമ്മെ വിട്ട്‌ പിരിഞ്ഞിട്ട്‌ ഒരുവർഷം തികയുന്നു. മൺമറഞ്ഞ കഥാകാരിയുടെ ഓർമ്മപുതുക്കാൻ മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ എം.കെ.ചന്ദ്രശേഖരൻ - അവരുടെ കൊച്ചി ജീവിതകാലഘട്ടത്തിലെ ഓർമ്മകളെ ആസ്‌പദമാക്കി എഴുതിയ നോവൽ - ‘നഖക്ഷതമേറ്റ ഓർമ്മകളിലെ’ ഒരദ്ധ്യായം ഇവിടെ പ്രസിദ്ധീകരിക്കുന്നു. കൂടാതെ അവരുടെ ഓർമ്മകളെ ഉണർത്തുന്ന രണ്ടു കവിതകൾ - നിർമ്മലാ അലക്‌സാണ്ടർ എഴുതിയ ‘ഇനിയാത്ര’, പി.എസ്‌. നിർമ്മല എഴുതിയ ‘പ്രണയമേ’...

സിപ്പി പള്ളിപ്പുറത്തിന്‌ അനുമോദനങ്ങൾ

പ്രശസ്‌ത ബാലസാഹിത്യകാരനായ സിപ്പി പള്ളിപ്പുറത്തിന്‌ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ നൽകുന്ന സി.ജി.ശാന്തകുമാർ അവാർഡ്‌ ലഭിച്ചിരിക്കുന്നു. പുഴയുടെ അഭ്യുദയകാംക്ഷിയും കുട്ടികളുടെ പുഴയുടെ ജീവനാഡിയുമായ സിപ്പി പള്ളിപ്പുറത്തിന്‌ പുഴ.കോമിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ...

പുസ്‌തകപ്രകാശനം

സത്യൻ താന്നിപ്പുഴ എഴുതിയ “ആനപ്പാപ്പാൻ” “മണ്ണപ്പവും പഴത്തൊലിയും” എന്ന രണ്ടു ബാലസാഹിത്യ കൃതികൾ ഒക്കൽ എസ്സ്‌.എൻ.ഡി.പി. ശാഖായോഗം സംഘടിപ്പിച്ച പ്രതിമാസ ചതയപൂജ ആഘോഷപരിപാടിയുടെ പൊതുയോഗത്തിൽ വച്ചു പ്രകാശനം ചെയ്‌തു. “ആനപ്പാപ്പാൻ” എന്ന കൃതി ശാഖാപ്രസിഡന്റ്‌ ടി.ഡി.ശിവൻ സെക്രട്ടറി എം.എൻ.രവിയ്‌ക്ക്‌ കൊടുത്തുകൊണ്ട്‌ പ്രകാശനം ചെയ്‌തു. “മണ്ണപ്പവും പഴത്തൊലിയും” എന്ന കൃതി സ്‌ക്കൂൾ മാനേജർ ടി.ബി. രവി സായികൃഷ്‌ണയ്‌ക്ക്‌ നൽകി പ്രകാശനം നടത്തി. ...

പുസ്‌തകപ്രകാശനം

മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ എം.കെ.ചന്ദ്രശേഖരൻ അന്തരിച്ച പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ കൊച്ചി കാലഘട്ടത്തിലെ ഓർമ്മകളെ ആസ്‌പദമാക്കി എഴുതിയ നഖക്ഷതമേറ്റ ഓർമ്മകൾ എന്ന നോവലിന്റെ പ്രകാശനകർമ്മം കൊച്ചി ചങ്ങമ്പുഴ പാർക്കിൽ വച്ച്‌ നടന്ന ചടങ്ങിൽ സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ്‌ കെ. ബാലചന്ദ്രൻ, മാധവിക്കുട്ടിയുടെ സഹായിയായിരുന്ന അമ്മു സദാനന്ദന്‌ ഒരു കോപ്പി നൽകി നിർവ്വഹിക്കുന്നു. നോവലിസ്‌റ്റ്‌ ചന്ദ്രശേഖരൻ, പത്രപ്രവർത്തകൻ രവികുറ്റിക്കാട്‌ എന്നിവർ സമീപം. ...

സുവർണ്ണകഥകളുടെ തമ്പുരാട്ടിയാത്രയായി

മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടി - അന്താരാഷ്‌ട്രതലത്തിൽ പ്രശസ്‌തിയാർജിച്ച കമലാദാസ്‌ - പിൽക്കാലത്ത്‌ കമലാസുരയ്യയായി മാറിയ എഴുത്തുകാരി യാത്രയായിരിക്കുന്നു. ഓരോയാത്രയുടെയും അവസാനം മരണമാണെന്ന നിതാന്തസത്യത്തിലേയ്‌ക്ക്‌ അവർ എത്തിച്ചേർന്നെങ്കിലും അവരുടെ കഥകൾ ഇന്നത്തെയും നാളത്തേയും തലമുറയോട്‌ നിരന്തരം സംവേദിച്ചുകൊണ്ടിരിക്കും. മരണമില്ലാത്ത ആ കഥാകാരിക്ക്‌ പുഴയുടെ ആദരാഞ്ജലികൾ. ...

പുഴ ചെറുകഥാ മത്സരം

ഒക്‌ടോബർ 31 - മികച്ച കഥയുടെ ഫലപ്രഖ്യാപനം ഡിസംബർ 19 - സമ്മാനദാനച്ചടങ്ങും പുസ്‌തക പ്രകാശനവും കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക. ടെലിഫോൺ - 0484 - 2629729 & 2620562 ഇ-മെയിൽ - editor@puzha.com എഡിറ്റർ ...

പുസ്‌തകപ്രകാശനം

റീനി മമ്പലത്തിന്റെ “റിട്ടേൺ ഫ്‌ളൈറ്റ്‌” എന്ന കഥാസമാഹാരം ന്യൂയോർക്ക്‌ എൽമണ്ടിന്റെ കേരളാ സെന്ററിൽ വച്ചു നടത്തിയ പ്രകാശനചടങ്ങിൽ സർഗ്ഗവേദി പ്രസിഡന്റ്‌ മനോഹർ തോമസ്‌ ജനനി മാസികയുടെ പത്രാധിപർ ജെ. മാത്യൂസിന്‌ നൽകുന്നു. ഈ സമാഹാരത്തിലെ പല കഥകളും പുഴ.കോമിൽ പ്രസിദ്ധീകരിച്ചവയാണ്‌. ...

പുഴ.കോം ഃ ചെറുകഥാ മത്സരവിജയികൾക്കുള്ള സമ്മാന വിതരണവും പുസ്‌തക പ്രകാശനവും

മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ്‌ മാഗസിനായ പുഴ.കോമിന്റെ 8-​‍ാം വാർഷികത്തോടനുബന്ധിച്ച്‌ നടത്തിയ അഖിലലോക ചെറുകഥാ മത്സരത്തിൽ വായനാക്കാർ തിരഞ്ഞെടുത്ത 20 കഥകളടങ്ങിയ ‘പുഴ പറഞ്ഞ കഥ’ എന്ന സമാഹാരത്തിന്റെ പ്രകാശനവും സമ്മാനാർഹമായ മൂന്ന്‌ കഥാകൃത്തുക്കൾക്കുളള പുരസ്‌ക്കാര വിതരണവും 31.8.2008 ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ എറണാകുളം പ്രസ്സ്‌ ക്ലബ്‌ ഹാളിൽ നടന്ന ചടങ്ങിൽ വച്ച്‌ പ്രശസ്‌ത സാഹിത്യകാരൻ സേതു നിർവ്വഹിച്ചു. ലോകം ഇന്ന്‌ കൈപ്പിടിയിലേയ്‌ക്ക്‌ ഒതുങ്ങിവരുന്ന...

സത്യൻ താന്നിപ്പുഴയെ ആദരിച്ചു

ഒക്കൽ കർത്തവ്യ ലൈബ്രറി ആന്റ്‌ റീഡിംഗ്‌ റൂം സെന്ററിന്റെ വാർഷികപൊതുയോഗം ശ്രീനാരായണ ഹയർ സെക്കന്ററി സ്‌ക്കൂൾ ഹാളിൽ വച്ച്‌ വായനശാല പ്രസിഡന്റ്‌ സിനിമ സംവിധായകൻ ബിജൂ വട്ടപ്പാറയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പ്രസ്‌തുത യോഗത്തിൽ ശ്രീനാരായണസാഹിത്യം, വിവേകാനന്ദസാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിൽ പ്രാഗൽഭ്യം നേടിയ നാല്‌പതു ബാലസാഹിത്യകൃതികളുടെ ഗ്രന്ഥകാരനായ സത്യൻ താന്നിപ്പുഴയെ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പോൾ വർഗീസ്‌ മൊമെന്റോ നൽകി ആദരിച്ചു. ...

തീർച്ചയായും വായിക്കുക