Home Authors Posts by പുഴ ഡോട്ട്‌ കോം

പുഴ ഡോട്ട്‌ കോം

0 POSTS 0 COMMENTS

വിലയിടുന്നതിലെ സൂത്രവാക്യങ്ങൾ

ഒരു മഹാകമ്പോളമായി തുറന്നു പോയ ലോകത്തിൽ വിൽക്കാൻ ഒന്നുമില്ലാത്തവർ സ്വയം വിൽപ്പനചരക്കായി തീരുമ്പോൾ നിലനിൽപ്പിനായി പുതിയ സൂത്രവാക്യങ്ങൾ നിർമ്മിക്കേണ്ടിവരുന്നു. അവിശ്വസനീയമായ നേർകാഴ്‌ചകളുടെ കഥ പറയുകയാണ്‌ ഈ നോവലിൽ. വിലയിടുന്നതിലെ സൂത്രവാക്യങ്ങൾ, ചന്ദ്രബാബു പനങ്ങാട്‌, വില - 55.00, ഹരിതം ബുക്‌സ്‌ ...

അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ

കവി, അദ്ധ്യാപകൻ, നിരൂപകൻ എന്നീ നിലകളിൽ വിഖ്യാതനായ അയ്യപ്പപ്പണിക്കരുടെ പ്രൗഢഗംഭീരമായ ലേഖനങ്ങളുടെ സമാഹാരം. കവിത, നാടകം, കഥ, നോവൽ, നിരൂപണം, പലവക എന്നീ വിഭാഗങ്ങളിലായി അൻപതിലധികം ലേഖനങ്ങൾ. കഴിഞ്ഞ പതിനഞ്ചു വർഷത്തെ സാഹിത്യവിമർശനത്തിന്റെ ഒരു പരിച്ഛേദമെന്ന നിലയിൽ സാഹിത്യാസ്വാദകർക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു മുതൽക്കൂട്ടായിരിക്കും ഈ ഗ്രന്ഥം. അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ അയ്യപ്പപ്പണിക്കർ വില - 160.00, ഡിസി ബുക്‌സ്‌...

ചെമ്പകം

സ്വന്തമായ ശൈലിയിൽ കഥ പറയുന്ന സി.ഗണേഷിന്റെ വ്യത്യസ്‌തമായ സമാഹാരമാണ്‌ ചെമ്പകം. എഴുത്ത്‌ ഒരേസമയം ഉളളിലേക്കും പുറത്തേക്കും തുറക്കാനുളള ജാലകമായി കരുതുന്ന കഥാകാരന്റെ ചെറുകഥകളുടെയും കുറുങ്കഥകളുടെയും കുഞ്ഞുകഥകളുടെയും സമാഹാരം. മാനവികതയുടെ സ്‌പന്ദനങ്ങളുളള രചനകൾ. പുതുകഥാകൃത്തുക്കളിൽ എന്തുകൊണ്ട്‌ ഗണേഷ്‌ ശ്രദ്ധേയനാകുന്നു എന്നതിന്‌ ഒരു ഉത്തരം. ചെമ്പകം, സി.ഗണേഷ്‌, വില -...

ഭാരതത്തിന്റെ ഭരണഘടന-ഒരു ആമുഖപഠനം

ഭാരതത്തിന്റെ ഭരണഘടനയെ തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കാനും അതിന്റെ സമഗ്രതയോടെ ഉൾക്കൊളളാനും ഈ പുസ്‌തകം സഹായിക്കും. ജനാധിപത്യ ഭരണസംവിധാനം നിലനില്‌ക്കുന്ന ഏറ്റവും വലിയ രാജ്യമായ ഭാരതത്തിലെ ഏതൊരു സാധാരണക്കാരനും തന്റെ കടമകളും അവകാശങ്ങളും, ശക്തിയും സാധ്യതകളും എന്തെന്നറിയാൻ സഹായിക്കുന്ന വിധത്തിലാണ്‌ ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്‌. വിദ്യാർത്ഥികൾക്കും മത്സരപരീക്ഷകൾക്കു തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും മാത്രമല്ല ഭരണ-രാഷ്‌ട്രീയ തലങ്ങളിൽ പ്രവർത്തിക്കുന്ന ഏവർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ഗ്രന്ഥമാണിത്‌. മാനേജ്‌മെന്റ്‌, രാഷ്‌ട്രമീമാംസ,...

വിശ്വോത്തര തിരക്കഥകൾ

ലോകസിനിമയിലെ എക്കാലത്തെയും ക്ലാസിക്കുകളായ അഞ്ചു ചലച്ചിത്രങ്ങളുടെ തിരക്കഥകൾ. ബാറ്റിൽഷിപ്പ്‌ പോടെംകിൻ (ഐസൻസ്‌റ്റൈൻ), അമ്മ (പുഡോഫ്‌കിൻ), സൈക്കിൾ മോഷ്‌ടാക്കൾ (വിക്‌ടോറിയോ ഡി സിക്ക) റാഷോമോൺ (അകിരാ കുറോസാവ), ഏഴാം മുദ്ര (ഇൻഗ്‌മർ ബെർഗ്‌മാൻ) എന്നീ ചലച്ചിത്ര വിസ്‌മയങ്ങളുടെ തിരക്കഥകൾ. വിശ്വേത്തര തിരക്കഥകൾ (പുതിയ പതിപ്പ്‌), പേജ്‌ - 304, വില - 150.00 ...

നൂറ്‌ അക്ഷരപ്പാട്ടുകൾ

അക്ഷരങ്ങൾ കുരുന്നുപ്രായത്തിൽത്തന്നെ കുഞ്ഞുങ്ങളിൽ പതിയേണ്ടിയിരിക്കുന്നു. അവ പതിഞ്ഞു കഴിഞ്ഞാൽ ഓർമ്മയിൽ നിന്ന്‌ ഒരിക്കലും മാഞ്ഞുപോവുകയില്ല. താളാത്മകമായ അക്ഷരപ്പാട്ടുകളിലൂടെ അക്ഷരപഠനം സ്വായത്തമാക്കാൻ കഴിയും. അക്ഷരപഠനത്തിന്‌ സഹായകമായ നൂറ്‌ അക്ഷരപ്പാട്ടുകളുടെ സമാഹാരമാണ്‌ ഈ പുസ്‌തകം. നൂറ്‌ അക്ഷരപ്പാട്ടുകൾ, സിപ്പി പളളിപ്പുറം, വില - 55.00, ഡിസി ബുക്‌സ്‌ ...

കാവ്യകല കുമാരനാശാനിലൂടെ

കാവ്യകലയെപ്പറ്റി പൊതുവെയും ആശാന്റെ കാവ്യങ്ങളെപ്പറ്റി പ്രത്യേകിച്ചും ചിന്തിക്കുന്നതിൽ താത്‌പര്യമുളളവർക്ക്‌ നിരവധി സാധ്യതകളുളള പുതുമേഖലകൾ ഈ പുസ്‌തകത്തിലൂടെ ദർശിക്കാനാവും എന്നു ഞാൻ കരുതുന്നു. ഗൗരവപൂർവ്വമുളള ഗവേഷണത്തിലൂടെയും വിശദമായ പരിശോധനയിലൂടെയും വികസിപ്പിച്ചെടുക്കേണ്ട പല ആശയങ്ങളും ശ്രീ ബാലകൃഷ്‌ണൻ ഈ പുസ്‌തകത്തിൽ അവതരിപ്പിക്കുന്നുണ്ട്‌. നാരായണഗുരുസ്വാമിയുടെ സ്‌തോത്രങ്ങൾക്കും ആശാന്റെ സ്‌തോത്രങ്ങൾക്കും തമ്മിലുളള ബന്ധം, ആശാന്റെ സ്‌തോത്രങ്ങൾക്കും അസ്സൽകാവ്യങ്ങൾക്കും തമ്മിലുളള ബന്ധം, ഇംഗ്ലീഷ്‌ റൊമാന്റിക്‌ കാവ്യങ്ങൾക്കും ആശാന്റെ പ്രത്യേക തരത്തിലുളള പ്രണയകാവ്യങ്ങൾക്കും തമ്മിലുളള ബന്ധം,...

സ്വർണ്ണ കേരളം

മലയാളിജീവിതത്തിൽ ആഴത്തിൽ വേരുകളാഴ്‌ത്തിയ സ്വർണ്ണമെന്ന പ്രതിഭാസത്തെക്കുറിച്ച്‌ കേരളീയ പരിസരത്തിൽ നിലയുറപ്പിച്ച്‌ നടത്തുന്ന പഠനം. ഒരേസമയം ചിഹ്‌നവും മൂല്യവുമായ, സൗന്ദര്യവും സമ്പാദ്യവുമായ ഈ വിചിത്രലോഹത്തെക്കുറിച്ച്‌ പുതിയ ലോകസാഹചര്യത്തെ മുൻനിറുത്തി പഠിക്കുകയാണ്‌ ഒന്നാമദ്ധ്യായത്തിൽ. കേരളത്തിൽ സ്വർണ്ണം കൈകാര്യം ചെയ്യുന്ന വിശ്വകർമ്മസമുദായത്തെക്കുറിച്ചുളള അന്വേഷണമാണ്‌ രണ്ടാമദ്ധ്യായം. ചരക്കിനും അതു കൈകാര്യം ചെയ്യുന്ന സമുദായത്തിനും തമ്മിലുളള പരസ്‌പര നിർണ്ണയനശേഷിയെ സംബന്ധിക്കുന്ന ആലോചനകളിൽ ചരക്കിനെ നിർജ്ജീവമായി പരിഗണിക്കുന്ന പരമ്പരാഗത നരവംശശാസ്‌ത്രരീതിയിൽനിന്നു വ്യത്യസ്‌തമായി ചരക്കിന്റെ സ്വഭാവത്തിന്‌ സമുദായത്തിന്റെ...

പാതിരിമലയാളം ഒരു പുനർവിചിന്തനം

ആദ്ധ്യാത്മികരംഗത്ത്‌ കത്തോലിക്കാവൈദികശ്രേഷ്‌ഠൻ സമ്മാനിച്ചതെല്ലാം പ്രായേണ സർവ്വാഭൃതങ്ങളായിട്ടുണ്ട്‌. വിദ്യാദാന പ്രേഷിതരംഗത്തും ആതുരശുശ്രൂഷാമേഖലയിലും സാമൂഹികപരിഷ്‌കരണവേദികളിലും അവരുടെ സംഭാവന മഹത്ത്വമെന്നു വാഴ്‌ത്തപ്പെട്ടിരിക്കുന്നു. എന്നാൽ ഭാഷയുടെയും വ്യാകരണത്തിന്റെയും സാഹിത്യത്തിന്റെയും രംഗഭൂമികളിൽ അവർ ചെയ്‌ത പലതും അംഗീകരിക്കപ്പെട്ടിട്ടില്ല. മിഷനറിമാരുടെ ആദ്യകാലഗദ്യത്തിനും സാഹിത്യരചനകൾക്കും പാതിരിമലയാളമെന്ന പരിഹാസപ്പേരിട്ടതെന്തിനാണ്‌? അതിൽ യുക്തിഭംഗവും അപമര്യാദയുമുണ്ട്‌. പാതിരിമലയാളത്തിന്‌ ഒരു പുനർവിചിന്തനമാണ്‌ ഈ കൃതി. സത്യസന്ധവും പക്ഷപാത ബാഹ്യവുമായ ഒരു പൊരുളന്വേഷണത്തിനു പ്രസക്തിയുണ്ടെന്നു കരുതുന്ന ഗ്രന്ഥകാരന്റെ അദ്ധ്വാനപൂർണ്ണമായ ഒരു ഗവേഷണ സാധനയുടെ ഉപോത്‌പന്നമാണ്‌...

തീർച്ചയായും വായിക്കുക