Home Authors Posts by പുഴ ഡോട്ട്‌ കോം

പുഴ ഡോട്ട്‌ കോം

Avatar
209 POSTS 0 COMMENTS

തോൽവികൾക്കെതിരെ

സമൂഹത്തിന്റെ തിന്മകൾക്കെതിരെ ആത്‌മഭാവം ആയുധമാക്കുന്ന കവയത്രിയാണ്‌ എം.പി.ഷീജ. പരാജയബോധമോ നൈരാശ്യമോ തൊട്ടുതീണ്ടാത്ത ഈ കവിതകൾ ഭാവിയുടെ ദീപ്‌തനേത്രങ്ങളാണ്‌. എം.പി.ഷീജയുടെ ആദ്യ കവിതാസമാഹാരം. തോൽവികൾക്കെതിരെ, എം.പി.ഷീജ, വില - 45.00, പരിധി പബ്ലിക്കേഷൻസ്‌ Generated from archived content: book1_june30_06.html Author: puzha_com

നഗ്‌നമായ വീട്‌

ആറ്റിക്കുറുക്കിയ ഈ കഥകൾക്ക്‌ രത്‌നശോഭയുണ്ട്‌. സമകാലികാവസ്ഥയോട്‌, തീവ്രയാഥാർത്ഥ്യങ്ങളോട്‌ സൗന്ദര്യശാസ്‌ത്രപരമായി പ്രതികരിക്കാനുളള കഥാകൃത്തിന്റെ കരവിരുത്‌ വെളിവാക്കുന്ന കഥകൾ. വീടിന്റെ അവസ്ഥാന്തരങ്ങൾ വിഷയമാക്കിയിട്ടുളള വൈവിദ്ധ്യപൂർണ്ണമായ ഈ നൂറുകഥകളിലും എഴുത്തുകാരന്റെ സ്വത്വം ഒളിപ്പിച്ചിരിക്കുന്നു. നടരാജൻ ബോണക്കാടിന്റെ ആദ്യ കഥാസമാഹാരം. നഗ്‌നമായ വീട്‌, നടരാജൻ ബോണക്കാട്‌, വില - 45.00, പരിധി പബ്ലിക്കേഷൻസ്‌ Generated from archived content: book1_june15_06.html A...

നഗ്‌നമായ വീട്‌

ആറ്റിക്കുറുക്കിയ ഈ കഥകൾക്ക്‌ രത്‌നശോഭയുണ്ട്‌. സമകാലികാവസ്ഥയോട്‌, തീവ്രയാഥാർത്ഥ്യങ്ങളോട്‌ സൗന്ദര്യശാസ്‌ത്രപരമായി പ്രതികരിക്കാനുളള കഥാകൃത്തിന്റെ കരവിരുത്‌ വെളിവാക്കുന്ന കഥകൾ. വീടിന്റെ അവസ്ഥാന്തരങ്ങൾ വിഷയമാക്കിയിട്ടുളള വൈവിദ്ധ്യപൂർണ്ണമായ ഈ നൂറുകഥകളിലും എഴുത്തുകാരന്റെ സ്വത്വം ഒളിപ്പിച്ചിരിക്കുന്നു. നടരാജൻ ബോണക്കാടിന്റെ ആദ്യ കഥാസമാഹാരം. നഗ്‌നമായ വീട്‌, നടരാജൻ ബോണക്കാട്‌, വില - 45.00, പരിധി പബ്ലിക്കേഷൻസ്‌ Generated from archived content: book1_june14_06.html ...

അവൻ ഇബ്‌ലീസ്‌

പളളിയിലെ ‘രാപ്രസംഗ’ത്തിനിടയിൽ നീണ്ടതാടിയിൽ തടവി, മുസ്ല​‍്യാർ പറഞ്ഞത്‌ എനിക്കോർമ്മവന്നുഃ “മുഅ​‍്‌മിനീങ്ങളെ, അവൻ വരും. കറുപ്പിന്റെ യജമാനൻ. പട്ടിയെപ്പോലെ മോങ്ങിയും പാമ്പിനെപ്പോലെ ഇഴഞ്ഞും മനുഷ്യനെപ്പോലെ നടന്നും അവൻ വരും. സത്യവിശ്വാസികളെ തെറ്റിന്റെ മാർഗ്ഗത്തിലേക്കു നയിക്കാൻ. അവനെ സൂക്ഷിക്കുക; അവൻ. അവനാണ്‌ ഇബ്‌ലീസ്‌.” അവൻ ഇബ്‌ലീസ്‌, ഗോർബച്ചോവും എന്റെ ബാപ്പായും, ഇരുട്ടിൽ ഉറങ്ങാതിരിക്കുന്നത്‌, നചികേതസ്സിന്റെ ആത്മനൊമ്പരങ്ങൾ തുടങ്ങിയ എട്ടു ശ്രദ്ധേയങ്ങളായ കഥകൾ. അവൻ ഇബ്‌ലീസ്‌, ഇഖ്‌ലാസ്‌ ഒറ്റമാളിക, വി...

മഹാക്ഷേത്രങ്ങളുടെ മുന്നിൽ

ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളിലെയും ആചരണങ്ങളും ചടങ്ങുകളും വിശേഷാൽപൂജകളും സാധാരണ ക്ഷേത്രസന്ദർശകന്റെ തലത്തിൽനിന്നുകൊണ്ട്‌ കവിയായ നാലാങ്കൽ നമുക്ക്‌ വിവരിച്ചു തരുന്നു. ക്ഷേത്രങ്ങളുടെ ചരിത്രപശ്ചാത്തലം, രാജാക്കന്മാർക്ക്‌ ക്ഷേത്രങ്ങളുമായുളള ബന്ധം, സ്ഥലപുരാണങ്ങൾ ഇവയെല്ലാംതന്നെ മഹാക്ഷേത്രങ്ങളുടെ മുന്നിൽനിന്ന്‌ മനസ്സിലാക്കാം. നാലാങ്കൽ കൃഷ്‌ണപിളള, പേജ്‌ - 816, വില - 250.00, ഡി സി ബുക്‌സ്‌ Generated from archived content: book1_jan27.html Aut...

ആമേൻ ആമേൻ

മേരി ജോസഫൈൻ ഒരു വെമ്പലോടെ യേശുക്രിസ്‌തുവിന്റെ മുഖം തന്റെ മാറോടമർത്തി. തിരുവെഴുത്തിലെവിടെയോ ഇങ്ങനെയും ഉണ്ടെന്നതുപോലെ അവൻ ഇടതുകൈ ഉയർത്തി ശിരോവസ്‌ത്രംകൊണ്ടു മറയ്‌ക്കപ്പെടാത്ത അവരുടെ ശിരസ്സിലൂടെ വിരലോടിച്ചു. കന്യാസ്‌ത്രീയായ മേരി ജോസഫൈനും യേശുക്രിസ്‌തുവും തമ്മിലുളള അസാധാരണബന്ധത്തിന്റെ കഥ പറയുന്ന ആമേൻ ആമേൻ, മറ്റ്‌ രണ്ട്‌ നോവെല്ലകളും. ഡിസി ബുക്‌സ്‌, പേജ്‌ ഃ 76, വില ഃ 33.00 Generated from archived content: book1_jan6.html Author: puzha_com

പറയാനും വയ്യ പറയാതിരിക്കാനും വയ്യ

ശക്തമായ സ്‌ത്രീശബ്‌ദത്തിനുടമയാണ്‌ ഈ ലേഖിക. ചുറ്റുപാടുകളിൽ കാണുന്ന നെറികേടുകൾക്കുനേരെയുളള പ്രതികരണങ്ങളാണിവ. കെട്ടകാലത്തോട്‌ കലഹിക്കാതിരിക്കാൻ ഈ എഴുത്തുകാരിക്കാവില്ലെന്ന്‌ ഈ ഗ്രന്ഥത്തിലെ എല്ലാ ലേഖനങ്ങളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും രോഷത്തിന്റെയും വിമർശനത്തിന്റെയും ആത്മസല്ലാപത്തിന്റെയും സ്വരം ഈ രചനകൾ നമ്മെ കേൾപ്പിക്കുന്നു. ഉറക്കം കെടുത്തുന്ന രചനകൾ.... പറയാനും വയ്യ പറയാതിരിക്കാനും വയ്യ, ജോളി വർഗ്ഗീസ്‌, വില - 60.00, ഉൺമ പബ്ലിക്കേഷൻസ്‌ ...

അരുന്ധതി റോയിയുടെ ലേഖനങ്ങൾ

ഇത്‌ പ്രതിഭാശാലിയായ ഒരെഴുത്തുകാരിയുടെ കുമ്പസാരമാണ്‌. ഒപ്പം ദശലക്ഷക്കണക്കിന്‌ ആളുകൾ പെട്ടെന്നുതന്നെ സ്വന്തം അനുഭവമാണല്ലോ എന്നു തിരിച്ചറിയുന്ന ഏറ്റുപറച്ചിൽ കൂടിയാണിത്‌. ലോകത്തിന്‌ മുമ്പൊരിക്കലും ഇതുപോലൊരു ആശയക്കുഴപ്പത്തെ നേരിടേണ്ടിവന്നിട്ടില്ല. അതിനെ അഭിമുഖീകരിക്കുമ്പൊഴേ എന്തുചെയ്യാൻ കഴിയുമെന്ന്‌ നമുക്ക്‌ അറിവു കിട്ടുകയുളളൂ. അതാണ്‌ ഈ കൃതിയിൽ അരുന്ധതി റോയി ചെയ്യുന്നത്‌. നാം എന്താണ്‌ ചെയ്യേണ്ടതെന്ന കാര്യത്തെപ്പറ്റി അവർ ഒരു ധാരണയുണ്ടാക്കുന്നു. അരുന്ധതി റോയിയുടെ ലേഖനങ്ങൾ അരുന്ധതി റോയി പേജ്‌ ഃ 18...

പോടാ മനുഷ്യാ

ഓർമ്മകൾക്കും ദുരിതവർത്തമാനങ്ങൾക്കും ഇടയിൽ ക്രോധമധുരമായി നിറയുന്ന കവിതകളുടെ സമാഹാരം. വ്യവസ്ഥാപിത വർണ്ണങ്ങൾക്കുമപ്പുറത്തേക്ക്‌ ഉറ്റുനോക്കുന്ന അംബിദാസ്‌ കഴിഞ്ഞുപോയ നിലാവിന്റെ കവിയാണ്‌. മുളളു വിതറുന്ന ഇന്നത്തെ വെയിലിന്റെയും.... പരോക്ഷ സൂചകങ്ങളുടെ വിന്യാസത്തിലൂടെ സ്വന്തമായൊരു ഭാവലോകം പണിയുന്ന അംബിദാസ്‌. കെ.കാരേറ്റിന്റെ ആദ്യപുസ്‌തകം. പോടാ മനുഷ്യാ, അംബികാദാസ്‌ കെ. കാരേറ്റ്‌, വില - 50.00, പരിധി പബ്ലിക്കേഷൻസ്‌ Generated from archived content: book1_feb8_06.html Au...

അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ

കവി, അദ്ധ്യാപകൻ, നിരൂപകൻ എന്നീ നിലകളിൽ വിഖ്യാതനായ അയ്യപ്പപ്പണിക്കരുടെ പ്രൗഢഗംഭീരമായ ലേഖനങ്ങളുടെ സമാഹാരം. കവിത, നാടകം, കഥ, നോവൽ, നിരൂപണം, പലവക എന്നീ വിഭാഗങ്ങളിലായി അൻപതിലധികം ലേഖനങ്ങൾ. കഴിഞ്ഞ പതിനഞ്ചു വർഷത്തെ സാഹിത്യവിമർശനത്തിന്റെ ഒരു പരിച്ഛേദമെന്ന നിലയിൽ സാഹിത്യാസ്വാദകർക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു മുതൽക്കൂട്ടായിരിക്കും ഈ ഗ്രന്ഥം. അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ അയ്യപ്പപ്പണിക്കർ വില - 160.00, ഡിസി ബുക്‌സ്‌ Generated from archived content: bo...

തീർച്ചയായും വായിക്കുക