Home Authors Posts by പുഴ ഡോട്ട്‌ കോം

പുഴ ഡോട്ട്‌ കോം

0 POSTS 0 COMMENTS

അമ്യൂസ്‌മെന്റ്‌ പാർക്ക്‌

“കോമാളികളുടെ തമാശകണ്ട്‌ പൊട്ടിച്ചിരിക്കുന്ന കുട്ടികളായാലും മുതിർന്നവരായാലും പൽപ്പൊടി വിറ്റുനടക്കുന്ന ചെറുപ്പക്കാരനെ കളിയാക്കുന്നവിധത്തിൽ അടക്കിച്ചിരിക്കുന്ന പെൺകുട്ടികളായാലും ‘പഴഞ്ചൻ തമാശകൾ’ എന്നു ചെറുപുഞ്ചിരിയോടെ തളളിക്കളയുന്ന ഗൗരവക്കാരായാലും ഭർത്താവിനെ കുളളൻ എന്നുവിളിക്കുന്ന ഭാര്യയായാലും അവനെ കളിയാക്കുന്ന ജാരനായാലും ഗോവിന്ദനെ കളിയാക്കുന്ന ഗംഗാധരനായാലും ഡാൻസ്‌മാസ്‌റ്ററെ കളിയാക്കുന്ന ഗോവിന്ദന്റെ അച്‌ഛനായാലും ചെയ്യുന്നത്‌ ഒന്നുതന്നെ. എല്ലാവരും പരിഹസിക്കുകയാണ്‌. പരിഹാസികളുടെ നിഷ്‌ഠൂര സമൂഹമാണ്‌ നോവലിൽ മുഴുവൻ. കഥാശീർഷകത്തിലെ അമ്യൂസ്‌മെന്റ്‌ പോലും പരിഹാസത്തിന്റെ പര്യായമോ അതിന്റെ കലാത്മകഫലമോ ആയിട്ടുണ്ട്‌.”...

തിരുക്കുറൾ

ലോകത്തിനുതന്നെ വഴികാട്ടിയായ ധർമ്മശാസ്‌ത്ര ഗ്രന്ഥം. സാഹിത്യപരമായ പ്രാധാന്യത്തോടൊപ്പം മൗലികത, സാർവജനീനത, സമകാലിക പ്രസക്തി, സാരള്യം, ഗഹനത തുടങ്ങിയ ഗുണവിശേഷങ്ങളെല്ലാം തമിഴിലെ അനശ്വരകാവ്യമായ തിരുക്കുറളിലടങ്ങിയിരിക്കുന്നു. 133 അധികാരങ്ങളിലായി 1330 കുറളുകൾ ഉളള ഈ ഗ്രന്ഥത്തിലെ ഓരോ കുറളിലും ഓരോ അർത്ഥസാഗരം അടങ്ങിയിരിക്കുന്നു. ഏഴു പദങ്ങൾ മാത്രം കൊണ്ട്‌ രചിച്ച കുറളിലെ ഓരോ പദവും ഒരു മഹാനദി എന്നതുപോലെ ഭാവാർത്ഥം പകരുന്നതുമാണ്‌. തിരുക്കുറളിന്റെ സമഗ്രവും സമ്പൂർണ്ണവും...

സൂര്യകാലടി

നമ്പൂതിരിമാർ വിഷയാസക്തിയിൽനിന്ന്‌ വിഷയാസക്തിയിലേക്ക്‌ ഊഞ്ഞാലാടി മദിച്ചപ്പോൾ സൂര്യകാലടി മനയ്‌ക്കലെ സാത്വികനായ ഭട്ടതിരിമാത്രം ധർമ്മസ്ഥിതനായി ജീവിതം നയിച്ചു. ഒപ്പം തന്റെ സമൂഹത്തെ നേർവഴിക്കു നയിക്കാൻ അദ്ദേഹം ശ്രമിച്ചു. ഇരുളടഞ്ഞ ഒരു യുഗത്തിൽ അല്‌പം പ്രകാശം വീഴ്‌ത്തിയ ഒരു നെയ്‌ത്തിരിയായിരുന്നു സൂര്യകാലടി ഭട്ടതിരി. ധർമ്മയുദ്ധങ്ങളുടേതായ ഒരു കാലഘട്ടത്തിന്റെ കഥ. ജന്മിത്തത്തിന്റെയും നാടുവാഴിത്തത്തിന്റെയും കൊട്ടാരം പുരോഹിതന്റെയും പടനായകരുടെയും രായസക്കാരന്റെയും ലോകത്തിൽ ജീവിച്ച കുറെ മനുഷ്യരുടെ പച്ചയായ ജീവിതാഖ്യാനങ്ങൾ ഹൃദ്യമായി അവതരിപ്പിക്കുകയാണിവിടെ. രണ്ടു...

ശിഖരവേരുകൾ

വെളിച്ചങ്ങൾക്കും തെളിച്ചങ്ങൾക്കുമിടക്ക്‌ ഒളിക്കുന്ന കാപട്യത്തിന്റെ പുണ്ണുകളിലേക്ക്‌, അതിന്റെ വിടാപ്പിടിയിലകപ്പെട്ടവരുടെ നീറുന്ന വേദനകളിലേക്ക്‌, സത്യത്തിന്റെ കറുത്ത മറുമുഖങ്ങളിലേക്ക്‌ വിരൽചൂണ്ടായി കടുത്ത യാഥാർത്ഥ്യങ്ങളുടെ പതിനൊന്ന്‌ സമകാലീനകഥകൾ! മേൽവിലാസമില്ലാത്ത വേദനകൾ ഗർഭത്തിലൊളിപ്പിക്കുന്ന തട്ടിപ്പുകളെ പകൽപോലെ സ്പഷ്ടമാക്കുന്ന ശിഖരവേരുകൾ, ഒരു നാറ്റക്കഥ, ദുരിതമഴ, ഇളക്കംകുളങ്ങരയിലെ അപ്പക്കാതിയന്മാർ, ഒറപ്പ്‌ന്ന്യായിരുന്നു ഗോപാലന്‌, ഒരു കഥയുടെ ആത്മകഥ തുടങ്ങിയ ജിതേന്ദ്രകുമാറിന്റെ പതിനൊന്നു കഥകൾ. ഒന്നിനൊന്ന്‌ വേറിട്ട ആഖ്യാനശൈലിയിലൂടെ.... ശിഖരവേരുകൾ ജിതേന്ദ്രകുമാർ പ്രസാ...

പത്മരാജന്റെ മൂന്നു നോവെല്ലകൾ

വിക്രമകാളിനഗരത്തിലെ രാത്രികൾ ഭയാനകങ്ങളാണ്‌. നരകതുല്യമാണ്‌. പാതിരായ്‌ക്ക്‌ അല്‌പം മുമ്പ്‌ നീല നിറത്തിലുളള ചന്ദ്രൻ ഉദിക്കുന്നു. ഭൂചലനങ്ങളും ചുഴലിക്കാറ്റും ആവർത്തിച്ചു സംഭവിക്കുന്നു. അടങ്ങാത്ത വിശപ്പുമായി പേയ്‌കൾ അരങ്ങുതകർക്കുന്നു. പാതവക്കിൽ കബന്ധങ്ങൾ.... സഫലത നേടാത്ത ജന്മങ്ങളെ പുതിയൊരു ഭാവതലത്തിലേക്ക്‌ ഉയർത്തുന്ന പത്മരാജന്റെ മൂന്നു നോവെല്ലകളുടെ സമാഹാരം- വിക്രമകാളീശ്വരം, നന്മകളുടെ സൂര്യൻ, ശവവാഹനങ്ങളും തേടി. വില - 75.00, പേജ്‌ - 106, ഡിസി...

അഭ്യുദയം

മലയാള സാഹിത്യത്തിന്‌ അധികം പരിചിതനല്ലാത്ത ഹിന്ദി സാഹിത്യകാരനാണ്‌ ഡോ.നരേന്ദ്ര കോഹ്‌ലി. എന്നാൽ മഹത്തായ രചനകൾ സംഭാവന ചെയ്‌ത എഴുത്തുകാരനെന്ന നിലയിൽ ഹിന്ദി സാഹിത്യലോകത്തിൽ ശ്രദ്ധേയനാണ്‌. നോവലിസ്‌റ്റായും കഥാകാരനായും നാടകകൃത്തായും വ്യംഗ്യലേഖകനായുമെല്ലാം ഹിന്ദി സാഹിത്യത്തിൽ അദ്ദേഹം അറിയപ്പെടുന്നു. യാദൃച്ഛികമായാണ്‌ ഡോ.നരേന്ദ്ര കോഹ്‌ലിയുടെ അഭ്യുദയം എന്ന നോവൽ വായിക്കാനിടയായത്‌. രാമകഥയ്‌ക്ക്‌ തികച്ചും നൂതനമായ പരിവേഷം നല്‌കുന്ന രചനയെന്ന നിലയിൽ ഈ കൃതി ആകർഷകമായി തോന്നി. പിന്നീട്‌...

കേരളത്തിലെ നദികൾ

നദികളെ കേന്ദ്രീകരിച്ചുകൊണ്ട്‌ കേരളത്തിന്റെ സമ്പദ്‌ഘടനയും സംസ്‌കാരവും സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന പഠനഗ്രന്ഥമാണിത്‌. ആകാശവും ഭൂമിയും ജലവും ഒരുപോലെ മലിനമാക്കപ്പെടുന്ന ഈ അന്തരാളഘട്ടത്തിൽ ഈ പുസ്‌തകത്തിന്റെ പ്രസക്തി വിലമതിക്കാനാവാത്തതാണ്‌. നദികൾ, അമൃതധാരകൾ, കേരളത്തിലെ നദികൾ, പുഴയൊഴുകും വഴികൾ, നദികളും വ്യവസായശാലകളും, നദികളും കാർഷികവിളകളും, ആഘോഷങ്ങളും ആചാരങ്ങളും, ഉൾനാടൻ മത്സ്യങ്ങൾ, നദീജലമലിനീകരണവും നിയന്ത്രണമാർഗ്ഗങ്ങളും തുടങ്ങിയ അദ്ധ്യായങ്ങളിലൂടെ സമഗ്രമായും സൂക്ഷ്‌മമായുമുളള നദീപഠനം നിർവ്വഹിക്കപ്പെടുന്നു. വൈജ്ഞാനിക സാഹിത്യത്തിന്‌ ഒരു മുതൽക്കൂട്ടാണ്‌ ഈ കൃതി. ...

ഭാഷയും ആധിപത്യവും

സോഷ്യൂറിനു ശേഷം ഭാഷാശാസ്‌ത്രത്തിലും മറ്റു ബന്ധപ്പെട്ട വിജ്ഞാനമേഖലകളിലും ഉണ്ടായ മൗലികമായ പരിവർത്തനങ്ങളുടെ വെളിച്ചത്തിൽ മനുഷ്യൻ വിഷയിയായി മാറുന്ന പ്രക്രിയയെപ്പറ്റിയും സമൂഹരൂപീകരണത്തെപ്പറ്റിയും തന്റേതായ രീതിയിൽ ഉറക്കെ ചിന്തിക്കുന്ന ഒരെഴുത്തുകാരനെയാണ്‌ ഒന്നാം ഭാഗത്തിൽ കാണുക. ഇതോടൊപ്പം അറിവിന്റെയും അധികാരത്തിന്റെയും ലിംഗ-ജാതി വ്യത്യാസങ്ങളുടെയും പ്രത്യയശാസ്‌ത്രത്തെപ്പറ്റിയും വട്ടമറ്റം എഴുതുന്നു. ഈ എഴുത്തിലൂടെയാണ്‌ പുസ്‌തകം രണ്ടാംഭാഗത്തിലേക്കു കടക്കുന്നത്‌. അതായത്‌ ഒന്നാംഭാഗത്തെ ഭാഷാവിചാരങ്ങൾക്കും രണ്ടാംഭാഗത്തെ സാമൂഹ്യവിചാരങ്ങൾക്കും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നർത്ഥം. - ഡോ.വി.സി.ഹാരിസ്‌ ...

കുരുമുളക്‌

മനുഷ്യമനസ്സിന്റെ സങ്കീർണ്ണതകളും ജീവിതവൈവിധ്യങ്ങളും മികവോടെ ചിത്രീകരിക്കുന്ന നോവൽ. ഒരു നാടിന്റെയും ഒരു കാലഘട്ടത്തിന്റെയും ചരിത്രം. വേദനിക്കുന്ന ഓർമ്മകളുമായി ജീവിക്കാൻ വിധിക്കപ്പെട്ട ജാനകി, ഗാന്ധിയൻ ആദർശങ്ങളുമായി കഴിയുന്ന കിട്ടേട്ടൻ, ദുരന്തത്തിലേക്ക്‌ അടിതെറ്റി വീണ കുരുമുളകുറാണി പുല്ലേരി ചിരുത, മക്‌ഫേർസൺ സായിപ്പിന്റെ മകൾ മാത, രാജപ്പൻ തുടങ്ങിയ അനേകം കഥാപാത്രങ്ങളോടൊപ്പം പാർലമെന്റ്‌ സ്ഥാനാർത്ഥിയും എഴുത്തുകാരനുമായ സഹദേവനും നോവലിലെ സജീവചൈതന്യമാകുന്നു. എസ്‌.കെ.യുടെ ഈ നോവലിലും ആത്മകഥാംശം കണ്ടെത്താം....

ചെറിയ മരങ്ങളുടെ വേരുകൾ

വേരുകൾ ഭൂമിയോട്‌ വർത്തമാനം പറയുമെന്ന്‌ ആരാണ്‌ പറഞ്ഞത്‌? നിയോൺ ലാംബുകളുടെ വെളിച്ചത്തിനിടയിലും രാത്രിയെ തിരിച്ചറിയാൻ കാഴ്‌ചയുളള കണ്ണുകൾക്ക്‌ കഴിയുന്നു. ഇരുട്ട്‌ വെളിച്ചമാണെന്ന്‌ പറയുന്നത്‌ തെറ്റല്ലെന്ന്‌ സാമൂഹ്യ ഇടങ്ങളിലെന്നപോലെ കവിതയിലും ശക്തിപ്പെട്ടു വരുന്നുണ്ട്‌. ഇരുട്ട്‌ ഇരുട്ടായും വെളിച്ചം വെളിച്ചമായും തിരിച്ചറിയുന്ന, ജീവിതം തീവ്രമായി മിടിക്കുന്ന പേജുകളെയാണ്‌ നിങ്ങളിപ്പോൾ വിരൽകൊണ്ട്‌ തൊടുന്നത്‌. കവിതയുടെ ഒരു സർവേയിലും ഗ്രാഫിലും അടയാളപ്പെട്ടിട്ടില്ലാത്തവരും പാരച്ച്യൂട്ടില്ലാതെ, കുത്തനെ തലയിടിച്ചു വീണ്‌ ചോരയാൽ നമ്മെ വിസ്‌മയിപ്പിച്ചിട്ടുണ്ട്‌....

തീർച്ചയായും വായിക്കുക