Home Authors Posts by പുഴ

പുഴ

2418 POSTS 1 COMMENTS

ഈ മാലാഖമാര്‍ മനുഷ്യരാണ് ഇവര്‍ നമ്മുടെ സ്വന്തം മക്കള്‍ -ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

ക്രൈസ്തവ സമുദായത്തിന്റെ നിലപാടുകളല്ല, മനസാക്ഷിയുടെ സ്വരമാണ് ഞാനിവിടെ പങ്കുവെയ്ക്കുന്നത്. കാലങ്ങളായി സേവനത്തിന്റെ മറവില്‍ നിരന്തരം ക്രൂശിക്കപ്പെടുന്ന മനുഷ്യരായ മാലാഖാമാരുടെ സങ്കടങ്ങള്‍ക്കുമുമ്പില്‍ മുഖംതിരിഞ്ഞുനില്‍ക്കാനാവില്ല. ഈ വന്‍ ചൂഷണത്തിനെതിരെ പൊതുസമൂഹം വിരല്‍ ചൂണ്ടാന്‍ തുടങ്ങിയിരിക്കുന്നത് മാറ്റത്തിന്റെ ശുഭലക്ഷണമായി കാണുന്നു. ‘‘നാട്ടില്‍ പണിയും ബംഗാളിക്ക് ദിവസക്കൂലി 800, കാടും മേടും വെട്ടാന്‍ പോയാല്‍ അരിവാങ്ങിക്കാന്‍ കാശും കിട്ടും’’. മുഷ്ടിചുരുട്ടി ആവേശം ചോരാതെ കേരളത്തിലുടനീളം ഉയരുന്ന നേഴ്‌സുമാരുടെ മുദ്രാവാക്യങ്ങള്‍ കേള്‍ക്കുന്നില്ലെന്നു നടിക്കാന്‍ മനഃസാക്ഷി മരവിക്കണം. പിറന്നുവീണ മണ്ണില്‍...

മക്കളേ അമ്മയാണു ലോകം

അമ്മയെന്ന വിളക്ക് അണഞ്ഞിട്ട് കുറച്ചു ദിവസം കഴിഞ്ഞ് ബന്ധുക്കളൊക്കെ വീട്ടില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ മന‍സിലായി , വീടിനകത്ത് ആകെ അവശേഷിക്കുന്നത് അമ്മയുടെ മരണം പ്രസവിച്ചിട്ട ആ ' ഒറ്റപ്പെടല്‍' മാത്രമാണെന്ന് . ആര്‍ക്കു ആരോടും ഒന്നും പറയാനില്ലേ? മുറിയുടെ മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന എന്റെ മുഷിഞ്ഞതൊക്കെ എടുത്ത് ആദ്യമായി ഞാന്‍ ഞങ്ങളുടെ അലക്കു കല്ലിന്റെ അടുത്തേക്കു നീങ്ങി. ആ കല്ല് അത്ര അടുത്ത് ഞാന്‍ കണ്ടിട്ടില്ലായിരുന്നു. കുളിമുറിക്കകത്തിരുന്ന വക്കുടഞ്ഞ ഒരു ബക്കറ്റെടുത്ത്...

നിര്‍ഭയം – ഡോ. സിബി മാത്യൂസ്

കേരളീയ ജീവിതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. മൂന്നു പതിറ്റാണ്ടു കാലത്തെ കേരളീയ സാമൂഹിക ജീവിതത്തിന്റെ ഒരു പരിച്ഛേദം തന്നെ ഈ പുസ്തകത്താളുകളിലുണ്ട്. മത മേധാവികളും രാഷ്ട്രീയക്കാരും സ്വന്തം പോലീസ് സേനയും പലപ്പോഴും അസുഖകരങ്ങളായ അനുഭവങ്ങള്‍ നല്‍കിയെന്ന് ഈ പുസ്തകം പറയുന്നു. അന്വേഷിച്ച കേസുകള്‍ക്കെല്ലാം തുമ്പുണ്ടാക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ക്രിമിനല്‍ വരിക്കപ്പെട്ട ഒരു...

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

സമകാലിക സമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കഥകള്‍. ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകളാണിവ. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഈ കഥകള്‍ക്കു കഴിയുന്നു എന്നതാണ് അവ ഏറെ വായിക്കപ്പെടുന്നതിന്റെ കാരണം. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എം മുകുന്ദന്‍ പബ്ലിഷര്‍ ഡി സി ബുക്സ് വില -85/- ISBN - 9788126474721

ഓപ്പറേഷന് ഫേസ് ബുക്ക്

ദീര്‍ഘകാലമായി ഫെയ്സ്ബുക്ക് സുഹൃത്തായ തന്റെ ആരാധനാപാത്രത്തെ അയാള്‍‍ യാദൃശ്ചികമായി വഴിയില്‍ കണ്ടു മുട്ടി. ആഹ്ലാദത്തോടെ ഓടിച്ചെന്ന് സുഹൃത്തിന്റെ കൈ പിടിച്ചു. '' എന്നെ മനസിലായില്ലേ ? കഴിഞ്ഞ അഞ്ചു വര്‍ഷമായി നാം തമ്മില്‍ ഫെയ്സ് ബുക്കിലൂടെ കണ്ടു കൊണ്ടിരിക്കുന്നത്  ഓര്‍മ്മയില്ലേ? '' ഓ.. സുഹൃത്തുക്കളുടെ എണ്ണം പൊരുകിയതുകൊണ്ട് ശമ്പളത്തിന് ആളെ വച്ചാണ് ഞാന്‍ ഫെയ്സ് ബുക്ക് ഓപ്പറേറ്റ് ചെയ്യുന്നത് '' തങ്കച്ച്ന്‍ മരിയാപുരം കടപ്പാട് -ഇന്നു മാസിക  

അവയവദാനം

അപ്പച്ചനോട് രണ്ടു മക്കളും യാചിച്ചു പറഞ്ഞു '' അപ്പച്ചാ ദയവായി സമ്മതിക്കണം ഇതിലൊന്ന് ഒപ്പിട്ടു തരണം സമ്മതപത്രമാ അവയവദാനത്തിനായി കണ്ണും കരളും മതി പത്രത്തിലൊക്കെ അപ്പച്ചന്റെ പേരും ഫോട്ടോയും ഞങ്ങടെ പേരുമൊക്കെ വരും''. അവരിരുവരും ഒരുമിച്ചു മനസില്‍ പറഞ്ഞു  '' ഇതുവരെ ഞങ്ങളുടെ  പേരൊന്നും പത്രത്തില്‍ വന്നിട്ടില്ല അപ്പച്ചനെങ്കിലും അതിനിട വരുത്തിയെങ്കില്‍'' ഒക്കെ മനസിലാക്കി അപ്പച്ചന്‍ നീട്ടിയ ഒരാട്ട് ആട്ടി '' നിങ്ങടെ പോലത്തവന്മാര്‍ എന്റെ അവയവത്തിലൂടെ ജീവിക്കണ്ടടാ പട്ടികളെ'' അരുണ്‍ പൊയ്യേരി (ഇന്നു...

പൂണൂലും കൊന്തയും – വിമോചന സമരചരിത്രം യാഥാര്ത്ഥ്യങ്ങള്

കേരളത്തിലെ സാമൂഹിക ചരിത്രത്തിലെ സുപ്രധാന ഏടാണ്  വിമോചനസമരം. അത് ദേശീയ തലത്തിലും പ്രാദേശികതലത്തിലും നിരവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. നവോഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ചരിത്രഭൂമികയില്‍ ജാത്യാഭിമാനം മരണാസന്നമായിരുന്നു. പക്ഷെ മരിച്ചില്ല. ജാതിക്കു  മരണമില്ല. പുരോഗമനശക്തികളുടെ ഉയര്‍പ്പിന്റെയും വാഴ്വിന്റെയും കാലത്ത് ജാതി പതുങ്ങിക്കിടന്നു. വിമോചന സമരം അതിനെ ഉണര്‍ത്തിയെടുത്തു. ജാതി പ്രസ്ഥാനങ്ങള്‍ക്ക് മൃതസജജ്ജീവനിയാകാന്‍ കഴിഞ്ഞു എന്നതാണ് വിമോചനസമരത്തിന്റെ ഫലശ്രുതി. ആദര്‍ശരാഷ്ട്രീയത്തിന് ചരമക്കുറിപ്പെഴുതിയ വിമോചനസമരം തീര്‍ത്ത മുദ്രകള്‍ കേരളീയ ജീവിത വ്യവസ്ഥയില്‍ ഇന്നും...

നീലക്കുറുക്കന്

വെളുപ്പാന്‍ കാലത്ത് നീലക്കുറുക്കന് ഒരാഗ്രഹം മഹാത്മാഗാന്ധി ആകണം . ഗാന്ധിജിയേപ്പോലെ തനിക്കും ശരീരത്തില്‍ ഉടുപ്പില്ലല്ലോ. കുറുക്കന്‍ ചര്‍ക്കയുടെ ചുവട്ടില്‍ പോയി കിടന്നുകൊണ്ട് ആരെങ്കിലും കാണുന്നുണ്ടോ എന്നു  ചുറ്റും നോക്കി. ആരും ഇല്ലെന്നെറിഞ്ഞപ്പോള്‍ ക്ഷോഭിച്ചു . പിന്നെ ഉറക്കെ ഓരിയിടാതിരിക്കാന്‍ കഴിഞ്ഞില്ല . വടയാര്‍ ശശി കടപ്പാട് - ഇന്ന് മാസിക

ഇരുളടഞ്ഞ കാലം

ബ്രട്ടീഷ് കൊളോണിയലിസത്തിന്റെ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്ര പഠനം. ഒരു കാലത്ത് ലോക സമ്പദ് വ്യവസ്ഥയുടെ കാല്‍ഭാഗത്തിലധികം സ്വന്തം പേരിലാക്കിയിരുന്നതും ലോക നാഗരികതയില്‍ മറ്റേതിനോടും കിടപിടിക്കത്തക്ക സാംസ്ക്കാരിക സാമൂഹിക വ്യാവസായിക  വാണിജ്യ പുരോഗതികള്‍ നേടിയിരുന്നതുമായ ഒരു സമൂഹം രണ്ടൂ നൂറ്റാണ്ടു തികയും മുമ്പേ ആഗോള സാമൂഹിക സാമ്പത്തിക ക്രമങ്ങളില്‍ ഏറ്റവും താഴേക്കിടയിലേക്ക് അധ:പതിച്ച ഇരുളടഞ്ഞ കാലം ചര്‍ച്ച ചെയ്യുന്നു.  ബ്രട്ടീഷ് ഭരണം അതിനു കാരണമായതെങ്ങിനെ എന്ന്...

നിര്യാതനായി

  പുഴയുടെ നിത്യ സാന്നിദ്ധ്യമായിരുന്ന ശ്രീ സുനില്‍ എം എസ് നിര്യാതനായി. മാര്‍ച്ച് ആറിനായിരുന്നു അന്ത്യം. വളരെ വൈകിയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ലഭിച്ചത്. ശ്രീ സുനില്‍ എം എസിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പുഴ. കോമിന്റെ പ്രവര്‍ത്തകര്‍ ആദരാജ്ജലികള്‍ അര്‍പ്പിക്കുന്നു.

തീർച്ചയായും വായിക്കുക