Home Authors Posts by പുഴ

പുഴ

2418 POSTS 1 COMMENTS

ഭഗവാന്റെ മരണം

അന്ന് അവന്‍ ചാഞ്ചല്യം നിയന്ത്രിച്ച് പ്രൊഫസറുടെ പാലു പോലത്തെ വെളുത്ത പുരികങ്ങള്‍ക്കിടയില്‍ തോക്കിന്റെ വായ് അമര്‍ത്തി. കാഞ്ചിയില്‍ വിരല്‍ തൊടുവിച്ചു. പക്ഷെ തോക്കു കണ്ടതായി പോലും ഭാവിക്കാതെ പ്രൊഫസര്‍ ചിരിച്ചു ' മകനേ , രക്തം മാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം ' അദ്ദേഹം പറഞ്ഞു. സമകാലികാവസ്ഥകളെ പിടിച്ചുലക്കുന്ന കഥകള്‍

ഒടിയന്‍ – പി കണ്ണന്‍കുട്ടി

നമ്മുടെ കാഴ്ചയില്‍ നിന്നും മറഞ്ഞു പോകുന്ന നിരവധി സംസ്ക്കാരങ്ങളുണ്ട്. പക്ഷെ നാം അതു ശ്രദ്ധിക്കാറില്ല. കാണാറുമില്ല. പരുത്തിപ്പുള്ളി ഗ്രാമത്തില്‍ ഒരു പറത്തറയും അവിടെ പറയകുടുംബങ്ങളും അവരെ ചുറ്റി പറ്റി മാന്ത്രികവും നീചവും നിഗൂഡവുമായ ഒരു പാട് കഥകളുണ്ടായിരുന്നു. ഒടിയന്‍ എന്ന നോവലിന്റെ പശ്ചാത്തലമിതാണ്. കറന്റ് ബുക്സ് സുവര്‍ണ ജൂബിലി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ കൃതി ഒടിയന്‍ - നോവല്‍ ഓതര്‍ - പി കണ്ണന്‍ കുട്ടി ഡി സി ബുക്സ്  - പബ്ലിഷര്‍ വില -...

അഗ്നിപരീക്ഷകള്‍

ഐ എസ് ആര്‍ ഒ യുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഡോ. ജി മാധവന്‍ നായരുടെ ആത്മകഥ കുറ്റമറ്റ ഏത് ഉപഗ്രഹവിക്ഷേപണത്തിനും ഭാരതം ഇന്നും ആശ്രയിക്കുന്ന പി എസ് എല്‍ വി ലോകത്തിനു മുമ്പില്‍ ഭാരതത്തിന്റെ അഭിമാനമുയര്‍ത്തിയ ചന്ദ്രയാന്‍,ജി. എസ് എല്‍ ‍ വി സ്പേസ് കാപ്സ്യൂള്‍ റിക്കവറി എഡ്യുസാറ്റ് തുടങ്ങി നിരവധി സംരംഭങ്ങളുടെ വിജയഗാഥകളും നിര്‍മ്മാണ ഘട്ടത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും മുഖ്യ ശില്പ്പി ഇതാദ്യമായി ലോകത്തോടു വെളിപ്പെടുത്തുന്നു. ഐ എസ് ആര്‍ ഒ...

ഇനി വരില്ല പോസ്റ്റുമാന്- കഥ പറയുന്ന കത്തുകള്

കത്തുകളിലെമ്പാടും അക്ബര്‍ കക്കട്ടില്‍ സ്നേഹത്തിനു വിധേയമാകുന്ന രംഗമാണ് കാണാനാവുക. എന്നാല്‍ നിശിത വിമര്‍ശനങ്ങളടങ്ങിയ കത്തുകളും ഇവയിലുണ്ട്. ഫേസ് ബുക്ക് പോലുള്ള മാധ്യമങ്ങള്‍ നമ്മുടെ കത്തെഴുത്തിന്റെ പുതു മാധ്യമമാണ്. അവയിലൂടെ നടത്തിയ ചാറ്റിംഗുകളും ഈ പുസ്തകത്തെ രസകരമായ അനുഭവമാക്കിത്തീര്‍ക്കുന്നു. സുഭാഷ്ചന്ദ്രനുമായി നടത്തുന്ന രണ്ടു വരി ചാ‍റ്റിംഗുപോലും നമ്മുടെ ചുണ്ടില്‍ ചിരി വിടര്‍ത്തും.  കഥ പറയുന്ന കത്തുകളുടെ ഒരു പ്രധാന പ്രത്യേകത ഇവയൊന്നും പിന്നീട് അച്ചടി രൂപം പ്രാപിക്കും എന്നോര്‍ത്ത് എഴുതപ്പെട്ടതല്ല...

അദ്ധ്വാനവേട്ട

ഭാവുകത്വ സംസ്ക്കാരത്തില്‍ അധിഷ്ഠിതമായ ജീവിതസന്ധികള്‍ക്ക് ബദല്‍ രൂപം നല്‍കാനുള്ള ഉപകരണങ്ങളാണ് ഇ. പി. ശ്രീകുമാറിന്റെ  കഥകള്‍.‍ പരസ്യങ്ങളും കച്ചവടലക്ഷ്യങ്ങളും സാമ്പത്തിക നയങ്ങളും ഭാഗഭാഗുക്കാവുന്ന വിസ്തൃതഭൂമികയുടെ ചലനങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ തന്നെ ഒരു മനുഷ്യജീവിയായി സമൂഹത്തിന്റെ അയല്‍ക്കൂട്ടങ്ങള്‍ സസൂഷ്മം വീക്ഷിക്കുന്ന സര്‍ഗാത്മകമനസാണ് അദ്ദേഹത്തിന്റേത് എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ കഥാസമാഹാരം. ഇ പി ശ്രീകുമാര്‍ ഡി സി ബുക്സ് വില 140/- ISBN -  9789386680112

മൈഥിലി

മൈഥിലി - നോവല്‍ ഓതര്‍ - കെ കെ സുധാകരന്‍ പബ്ലിഷര്‍ - CICC വില - 150/- ISBN -9789350930328

സൗന്ദര്യം – പി സുരേന്ദ്രന്‍

മഹാരാഷ്ട്രയിലെ കുന്നുകള്‍ക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാനും കണ്ണന്‍ സൂരജും. പൊന്‍ നിറമാര്‍ന്ന ഒരു ചരുവില്‍ ഞങ്ങളെത്തി. ആ പൊന്ന്, വിളഞ്ഞ ഗോതമ്പു പാടമായിരുന്നു. ഗോതമ്പു കതിരുകള്‍ വെയില്‍ കാണിക്കുന്ന മാന്ത്രികത ക്യാമറയില്‍ പകര്‍ത്തുന്നതിനിടയില്‍ ഒരു ഗോത്രവര്‍ഗ്ഗ യുവതി ആ വഴി വന്നു. കണ്ണാടി അലങ്കാരങ്ങള്‍ നിറഞ്ഞ വസ്ത്രമണിഞ്ഞിരുന്നു അവള്‍. ശിരോവസ്ത്രത്തിന്റെ അരികുകളില്‍ ചിപ്പിയും നാണയവും കൊണ്ട് അലങ്കാരപ്പണികള്‍ നടത്തിയിരുന്നു. ആ കൗതുകവും ക്യാമറയില്‍ പകര്‍ത്താന്‍ കണ്ണന്‍ ആഗ്രഹിച്ചു. പക്ഷെ ഭര്‍ത്താവിനൊപ്പമേ...

സ്വയം ശപിക്കുന്ന മലയാളി – രാജന്‍ കിണറ്റിങ്കര

  ഒരു ഇംഗ്ലീഷുകാരനോട് ' ഹൗ ആര്‍ യൂ ' എന്ന് ചോദിച്ചാല്‍ ഉടനെ മറുപടി വരും ' ഐ ആം ഗുഡ് ' 'ഹൗ ആര്‍ യൂ' എന്ന് തിരിച്ചു ചോദിക്കും . ഒരു ഹിന്ദിക്കാരനോട് ' ആപ് കൈസേ ഹേ ' എന്ന് ചോദിച്ചല്‍ മറുപടി ' അച്ഛാ ഹും' എന്നായിരിക്കും. ഒരു ഗു൮ജറാത്തിയോട് ' കേം ചോ' എന്നു ചോദിച്ചാല്‍ 'മജാ മാ ' എന്ന്...

രവീന്ദ്രന്റെ യാത്രകള്‍ -പുതിയ പതിപ്പ്

  രവീന്ദ്രന്റെ ചലചിത്ര രുചിയും ചലച്ചിത്രബോധവും സംസ്ക്കാരപഠനവും രാഷ്ട്രീയവും ഭാഷാബോധവും ഒരുമിച്ചു സംയോജിക്കുന്നത് അദ്ദേഹത്തിന്റെ യാത്രാനുഭവാഖ്യാനങ്ങളിലാണ്. എഴുത്തുപോലെ അദ്ദേഹത്തിന് സ്വയം പ്രകാശനമാര്‍ഗമാണ് യാത്ര എന്നു പോലും പറയാം. വഴികളില്‍ നിന്നു കൂടി പിറക്കുന്നതാണ് രവീന്ദ്രന്റെ വാക്ക് അഥവാ വാക്കും വഴിയും അത്ര വിഭിന്നമാണ്. വഴി നടക്കാനുള്ള കാലടികളേയും മൊഴിയുരക്കാനുള്ള വാക്കിനേയും ഒന്നിച്ചു സൂചിപ്പിക്കുന്നില്ലേ ' പദം ' എന്ന മറ്റൊരു വാക്ക്?

കടത്തനാടിന്റെ ഓര്‍മ്മച്ചിത്രങ്ങള്‍

മയ്യഴിപ്പുഴയ്ക്കും കോരപ്പുഴയ്ക്കുമിടയില്‍ കടത്തനാടിന്റെ സ്ഥാനം. കടത്തനാടിന്റെ ഭാഗമായ മയ്യഴിയില്‍ ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനിയും സമീപദേശമായ തലശ്ശേരിയില്‍ ബ്രട്ടീഷ് ഈസ്റ്റിന്ത്യാക്കമ്പനിയും ആധിപത്യം സ്ഥാപിച്ച് സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടക്കുത്തക കൈക്കലാക്കാന്‍ മത്സരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യഘട്ടമാണ് കാലം. കടത്തനാട്ട് കോവിലകത്തിന്റെയും അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയുടേയും പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ചരിത്രേതിഹാസമാണ് ഈ നോവല്‍. പോയ് മറഞ്ഞ ഒരു കാലത്തിന്റെ സാമൂഹ്യാന്തരീക്ഷവും നാട്ടാചാരങ്ങളും ദുരാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളും ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു.     കടത്തനാടിന്റെ ഓര്‍മ്മച്ചിത്രങ്ങള്‍ - നോവല്‍ അനുരാധ - ഓതര്‍ കറന്റ് ബുക്സ് വില...

തീർച്ചയായും വായിക്കുക