Home Authors Posts by പുഴ

പുഴ

2416 POSTS 1 COMMENTS

ആമി

ആമി ഒരു ജീവിതചിത്രമാണ്, ഒരു 'ബയോപിക്'. ആ നിലക്ക് ഈ തിരക്കഥയ്ക്ക് ആ വലിയ എഴുത്തുകാരിയുടെ ജീവിതത്തിലെ ഏറെ നിര്‍ണ്ണായകങ്ങളായ മുഹൂര്‍ത്തങ്ങള്‍ ബാല്യം മുതല്‍ മര‍ണം വരെയുള്ളവ പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു. ആമി - തിരക്കഥ പബ്ലിഷര്‍ - ഡീ സി ബുക്സ് വില - 190/- ISBN - 9788126476961

വെളിച്ചപ്പാടിന്റെ ഭാര്യ

കേരള സമൂഹത്തിലും മലയാളീ മനസിലും ആഴത്തില്‍ വേരോടിയിരിക്കുന്ന അന്ധ വിശ്വസങ്ങളെയും അബദ്ധ ധാരണകളേയും അനാവരണം ചെയ്യുന്ന കൃതി. ചാത്തനും മറുതയും ആള്‍ദൈവങ്ങളും രോഗശാന്തി ശുശ്രൂഷകരും നിറഞ്ഞാടുന്ന ഈ സമൂഹത്തിന് ഒരു തിരിഞ്ഞു പോക്കിന് പ്രേരണ നല്‍കാന്‍ ഈ പുസ്തകത്തിനു സാധിക്കും. വെളിച്ചപ്പാടിന്റെ ഭാര്യ - പഠനം വില 299 പബ്ലിഷര്‍ - ഡീ സി ബുക്സ് ഓതര്‍- രവിചന്ദ്രന്‍ സി ISBN - 9789386560346

ഇസ്തിരി

2016 -ല്‍ ഡീ സി നോവല്‍ പുരസ്ക്കാരം നേടിയ സോണിയ റഫീക്കിന്റെ ഹെര്‍ബേറിയം എന്ന നോവലിനു ശേഷം പ്രസിദ്ധീകരിക്കുന്ന കഥാ സമാഹാരമാണ് ഇസ്തിരി. മനുഷ്യ ബന്ധങ്ങളില്‍ സമീപകാലത്ത് സംഭവിച്ച സങ്കീര്‍ണ്ണവും ശിഥിലവുമായ സംഘര്‍ഷങ്ങളുടെ അടയാളപ്പെടുത്തലുകള്‍. വൈകാരികവും വൈയക്തികവുമായ നാനാതരം അനുഭവങ്ങള്‍ക്കു മീതെ തീക്കനം കൊണ്ടുള്ള ചുളിവുനീര്‍ത്തലുകളാണീ കഥകള്‍. ഇസ്തിരി - കഥ ഓതര്‍ - സോണിയ റഫീക്ക് വില - 100/- പബ്ലിഷര്‍ - ഡി സി ബുക്സ് ISBN - 9789352821198

തുലാവര്‍ഷമേഘങ്ങള്‍ – ശ്രീകുമാരന്‍ തമ്പി.

(അഭിലാഷ് പുതുക്കാടിന്റെ ആലാപനത്തിലെ തേനും വയമ്പും -എസ്. ജാനകി എന്ന പുസ്തകത്തില്‍ നിന്ന് ഒരേട്.) അകലെ അകലെ നീലാകാശം... എന്ന ഒറ്റ പാട്ടില്‍ ശ്രീകുമാരന്‍ തമ്പിയെ അറിയാനാകും. മലയാളത്തിന്റെ അഹങ്കാര തൂലികയെന്ന ചലിച്ചാലതൊരു കാവ്യമാകും. സിനിമയുമായി ബന്ധപ്പെട്ട് ശ്രീകുമാരന്‍ തമ്പി എന്താണ് ചെയ്യാത്തതെന്ന് ചോദിക്കുന്നതാകും ശരി. കേരള ഗവണ്മെന്റില്‍ അസിസ്റ്റന്റ് ടൗണ്‍ പ്ലാനറായി ജോലി ചെയ്യുമ്പോഴാണ് പി. സുബ്രമണ്യത്തിന്റെ ' കാട്ടുമല്ലിക' യിലെ ഗാനങ്ങളെഴുതിയത്. അതും പത്ത് പാട്ടുകള്‍. ആദ്യ...

പ്രിയംവദ – പി വിജയകുമാരിയമ്മ

'' നമ്മളിനി എന്നാ കാണുക?'' അമ്മൂമ്മയുടെ മടിയിലേക്ക് തല പൂഴ്ത്തിക്കൊണ്ട് നന്ദുമോള്‍ ചോദിച്ചു. '' ഫെയ്സ്ബുക്കിലൂടെ'' '' ഓ അതെന്നാലും ഇതേപോലെയാകില്ലല്ലോ'' നന്ദു അമ്മുമ്മയുടെ കവിളില്‍ ഉമ്മ വച്ചു. അമ്മുമ്മയായ പ്രിയംവദ അകലേക്ക് നോക്കി ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു. '' നക്ഷത്രത്തീന്നിറങ്ങിവന്ന അപ്പുപ്പനെ ഞാനിന്നു വെളൂപ്പിനു സ്വപ്നം കണ്ടു. പാട്ടുപാടി , കഥ പറഞ്ഞ് എന്നോടൊപ്പം കളിച്ചൂലോ... ഈ മാമന്‍ തന്നെ ...'' കുട്ടി പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. കാര്‍ എയര്‍പോര്‍ട്ടിലെത്തി. ബൈ ബൈ...

ആദരാജ്ജലികള്‍

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു. പരേതന് പുഴ.കോമിന്റെ ആദരാജ്ജലികള്‍

ആനഡോക്ടര്‍

തന്നേക്കാള്‍ വലിയ ജന്തുകുലത്തിനു മുന്നില്‍ സ്വയം സമര്‍പ്പിച്ച ആനാഡോക്ടറുടെ കാടേറ്റത്തിന്റെ കഥ. ആനകള്‍ക്കു കൂച്ചു വിലങ്ങിടുന്നതല്ല മറിച്ച് വെള്ളത്തില്‍ മീനെന്നപോലെ അവയെ സ്വൈരവിഹാരത്തിന് വനസൗഖ്യത്തിലേക്ക് തുറന്നു വിടുന്നതാണ് ഈ രചനയുടെ ഉള്ളും ഉള്ളടക്കവും

ഐതിഹ്യമാലയിലെ യക്ഷിക്കഥകള്‍

മറക്കുടയുടേ മറവില്‍ മുറുക്കി ചുവപ്പിച്ച് ചുണ്ടുകളില്‍ വശീകരണ പുഞ്ചിരിയുമായി അവള്‍ വരുന്നു. രാത്രിയുടെ യാമങ്ങളില്‍ ചോര മണക്കുന്ന കരിമ്പനക്കാടുകളില്‍ പാലപ്പുമണവുമായി അവള്‍ കാത്തു നിന്നു. മന്ത്രവാദത്തിന്റെയും മഹേന്ദ്രജാലത്തിന്റെയും ആവാഹനച്ചരടുകളുമായി തേവലശ്ശേരി നമ്പിയും സൂര്യകാലടി ഭട്ടതിരിയും കടമറ്റത്തു കത്തനാരും ഒരു മന്ത്രദൂരത്തിന്നരികെ അവള്‍ക്കു തൊട്ടു പിന്നില്‍.... പബ്ലിഷര്‍ - മഷി വില - 90/-

ഭഗവാന്റെ മരണം

അന്ന് അവന്‍ ചാഞ്ചല്യം നിയന്ത്രിച്ച് പ്രൊഫസറുടെ പാലു പോലത്തെ വെളുത്ത പുരികങ്ങള്‍ക്കിടയില്‍ തോക്കിന്റെ വായ് അമര്‍ത്തി. കാഞ്ചിയില്‍ വിരല്‍ തൊടുവിച്ചു. പക്ഷെ തോക്കു കണ്ടതായി പോലും ഭാവിക്കാതെ പ്രൊഫസര്‍ ചിരിച്ചു ' മകനേ , രക്തം മാത്രം കുടിക്കുന്ന പശുക്കളാണു മതങ്ങളെല്ലാം ' അദ്ദേഹം പറഞ്ഞു. സമകാലികാവസ്ഥകളെ പിടിച്ചുലക്കുന്ന കഥകള്‍

ഒടിയന്‍ – പി കണ്ണന്‍കുട്ടി

നമ്മുടെ കാഴ്ചയില്‍ നിന്നും മറഞ്ഞു പോകുന്ന നിരവധി സംസ്ക്കാരങ്ങളുണ്ട്. പക്ഷെ നാം അതു ശ്രദ്ധിക്കാറില്ല. കാണാറുമില്ല. പരുത്തിപ്പുള്ളി ഗ്രാമത്തില്‍ ഒരു പറത്തറയും അവിടെ പറയകുടുംബങ്ങളും അവരെ ചുറ്റി പറ്റി മാന്ത്രികവും നീചവും നിഗൂഡവുമായ ഒരു പാട് കഥകളുണ്ടായിരുന്നു. ഒടിയന്‍ എന്ന നോവലിന്റെ പശ്ചാത്തലമിതാണ്. കറന്റ് ബുക്സ് സുവര്‍ണ ജൂബിലി നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായ കൃതി ഒടിയന്‍ - നോവല്‍ ഓതര്‍ - പി കണ്ണന്‍ കുട്ടി ഡി സി ബുക്സ്  - പബ്ലിഷര്‍ വില -...

തീർച്ചയായും വായിക്കുക