Home Authors Posts by പുഴ

പുഴ

2421 POSTS 1 COMMENTS

ബാധ ഒഴിഞ്ഞപ്പോള്‍

''അമ്മേ ഇന്ന് അച്ഛനെന്തു പറ്റി? രാവിലെ മുതല്‍ ഏതോ ബാധ കേറിയതു പോലെയാണല്ലോ?'' ''ശരിയാ എന്റെടുത്തും വെറുതെ മെക്കിട്ടു കയറി മാളൂ നീ നിന്റെ പണി നോക്ക് വെറും മെനകെട്ട സ്വഭാവമാ'' ''ചേട്ടാ, ദേ അച്ച്ഛന്‍ പുസ്തകം വായിക്കണ്'' '' ശല്യം ചെയ്യണ്ടടി വല്ല പരീക്ഷയും കാണും'' ''മാളൂ നീ മിണ്ടാണ്ടപ്പൊയ്ക്കൊട്ടോ ''അയാള്‍ ദേഷ്യപ്പെട്ടു. ''എന്തിനാടീ രാവിലെ തന്നെ ആ വായിലിരിക്കണത് കേള്‍ക്കണേ ഇങ്ങട് പോര്'' അമ്മ അവളെ അടുക്കളയില്‍ നിന്നും വിളീച്ചു. ''കുറച്ചു വായിക്കാമെന്നു വച്ചാല്‍...

സ്വപ്നവീട്

കാശ് കയ്യിലുണ്ടായപ്പോള്‍ തോന്നിയില്ല ഒരു വീട് പണിയണമെന്ന്. തറവാട്ടിലായിരുന്നു താമസം. ഭാര്യയും മകനുമൊപ്പം. ഗൃഹനിര്‍മ്മാണത്തെപറ്റി ആദ്യം പറഞ്ഞത് ഭാര്യയാണ്. '' കാലമായിട്ടുണ്ടാകില്ല'' അമ്മ അവളെ സമാധാനിപ്പിച്ചു. ''ധൂര്‍ത്തനായവന്‍ ഒരു മുറി പോലും പണിയില്ല ഒരു കാലത്തും '' തത്വജ്ഞാനം വിളമ്പി അച്ഛന്‍ പരിഹസിച്ചു. എല്ലാം അയാള്‍ കേട്ടു, അഭിപ്രായം ഒന്നും പറഞ്ഞില്ല. ഓരോരുത്തരായി നെഞ്ചില്‍ തീക്കനല്‍ കോരിയിട്ടുകൊണ്ടിരുന്നു. സന്ദര്‍ഭം കിട്ടിയപ്പോഴെല്ലാം ഭാര്യ ദുര്‍വിധിയെന്നു പറഞ്ഞ് സ്വയം പഴിച്ചു. കാക്കകള്‍ ചേക്കേറുന്ന ഒരു ഇടവമാസ സന്ധ്യക്ക് അയാളുടെ മനസു...

ശരിയും തെറ്റും

''ങാ മോളീ.. ശരീരമനങ്ങാതെ കിടന്നോ ഞാന്‍ ഒരിടം വരെ പോയിട്ടു വരാം'' തോമസ് പറഞ്ഞു. '' എവിടെയാ പോണെ ''? മോളിയുടെ ചോദ്യം. ''അത് പിന്നെ ആന്‍സനെ ഒന്നു കാണാന്‍'' ''ങേ എന്തിനാ ആന്‍സണെ കാണുന്നെ? എന്റെ ചികിത്സക്കായി നാടൂ മുഴുവന്‍ നടന്ന് കടം വാങ്ങിയത് പോരാഞ്ഞ് ഇപ്പോ അവനടുത്തും പോയി കൈനീട്ടാന്‍ പോവാ? കല്യാണത്തിനു ശേഷം ഒരു പ്രാവശ്യമെങ്കിലും അവന്‍ നമ്മളെ വന്നു കണ്ടിട്ടുണ്ടോ? എനിക്കു വേണ്ടീ നിങ്ങള്‍ കടം കൊണ്ടതു മതി....

പെര്‍ഫ്യൂം

അന്ന് അയാള്‍ വണ്ടിയെടുത്തിരുന്നില്ല. ചാറ്റല്‍ മഴയുണ്ട് ബസിലാകാം യാത്ര എന്നു കരുതി. ഇറങ്ങാന്‍ നേരം ഭാര്യ പതിവുപോലെ ചോറു പൊതികൊട്ടിക്കൊടുത്തു. ഒരു ചെറു പുഞ്ചിരിയോടെ കഴുത്തിലെ വിയര്‍പ്പു തുള്ളികള്‍ കൈകൊണ്ടു തുടച്ച് അയാളെ യാത്രയാക്കി. ലോഫ്ലോര്‍ ബസാണു കിട്ടിയത് സാമാന്യം നല്ല തിരക്കുണ്ട്. രണ്ടു സീറ്റുകള്‍ അടുത്തടുത്തായി ഒഴിഞ്ഞു കിടപ്പുണ്ട്. തിടുക്കത്തില്‍ കയറി ഒരറ്റത്ത് ഇരുപ്പുറപ്പിച്ചു. ചാര്‍ജ്ജ് അല്പ്പം കൂടുമെങ്കിലും എ സി യില്‍ പോകാമെല്ലോ എന്ന ചിന്ത അയാള്‍ക്ക് ആശ്വാസമായി....

കണ്ടതും കേട്ടതും

വിനയനെ പറ്റി ആരെന്തു പറഞ്ഞാലും അത്രക്കു വിശ്വസിക്കാന്‍ തോന്നിയിരുന്നില്ല അച്ഛന്റെയും അമ്മയുടെയും നിഴല്‍ പറ്റിയാണ് അവന്‍ വളര്‍ന്നത്. അതുകൊണ്ടു തന്നെ വേറെ കൂട്ടുകെട്ടുകളും കാര്യമായി അവനുണ്ടായിരുന്നില്ല. പെങ്ങളെയും പൊന്നു പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്. പക്ഷെ, വിവാഹം കഴിഞ്ഞതോടെയാണ് കാര്യങ്ങള്‍ എല്ലാം മാറി മറഞ്ഞത്. എത്ര ആലോചിച്ചിട്ടും അങ്ങട് പൊരുത്തപ്പെടാന്‍ പറ്റണില്ല. പെങ്ങളെ കാണെണ്ടന്നായി. അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു. വാടക വീട്ടിലേക്കു താമസം മാറ്റി. ആരുമായും അധികം ചങ്ങാത്തം ഇല്ലാതിരുന്നതിനാല്‍ പുറത്താരും ഇതൊന്നും തിരക്കാനും നടന്നില്ല. കേട്ടതെല്ലാം അവന്റെ ഭാര്യയെകുറിച്ചുള്ള പരാതികളാണ്. തന്റേടിയും അഹങ്കാരിയും, അനുസരണയില്ലാത്തവളും അങ്ങനെ...

ആധി

എല്ലാം മാസത്തിലേയും രണ്ടാം ശനിയാഴ്ച വായനശാലയുടെ മീറ്റിംഗ് ദിലീപിന്റെ വീട്ടില്‍ വച്ച് പതിവായി നടക്കാറുള്ളത്. ഇപ്പോള്‍ ആ പ്രദേശത്തെ മുറ്റമല്പ്പം കൂടുതലുള്ള വീട് ദിലീപിന്റേതാണ് എന്ന കാരണവും അതിനു വഴി തെളിച്ചു. ദിലീപിന്റെ ഭാര്യ രാജി വളരെ സഹകരണത്തോടെ എല്ലാവര്‍ക്കും ചുക്കു കാപ്പിയും പഴം പൊരിയും വിതരണം ചെയ്യും. അന്നും പതിവു പോലെ യോഗം ഭംഗിയായി നടന്നു. പലരും മടങ്ങി. രാജീവന്‍ മാഷ് മാത്രം ദിലീപിനോട് നാട്ടു വര്‍ത്തമാനം പറഞ്ഞിരുന്നു....

വെളിച്ചം വിതറുന്ന പെണ്‍കുട്ടി

അന്നൊരു ഞായറാഴ്ചയായിരുന്നു പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം പത്ര പാരായണം ഉച്ച തിരിഞ്ഞ് സമയം കൊല്ലാന്‍ എന്താണു വഴി നല്ല സിനിമകള്‍ ഒന്നും റിലീസായിട്ടില്ല. ഭാര്യക്കാണെങ്കില്‍ വൈകുന്നേരം ഡാന്‍സ് ക്ലാസുണ്ട്. അപ്പോഴാണ് പത്രത്തിലെ തൃശൂര്‍ പൂരം എക്സ്ബിഷന്‍ പരസ്യം കാണുന്നത് അങ്ങോട്ട് പോകാന്‍ തീരുമാനിച്ചു. തേക്കിന്‍ കാട് മൈതാനത്തെ വിശാലമായ എക്സ്ബിഷന്‍ ഗ്രൗണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഗൃഹോപകരണങ്ങള്‍, ഭഷ്യവസ്തുക്കള്‍ തുടങ്ങി നിരവധി സ്റ്റാളുകള്‍. ഗവണ്മെന്റ് ഡിപ്പാര്ട്ടുമെന്റുകളുടെ സ്റ്റാളുകളും ഉണ്ട്. അവയിലൊന്ന് ലഹരി പദാര്ത്ഥ...

സന്ധ്യയും കവിതയും

'' ഉണ്ടുകൊണ്ടങ്ങിരിക്കവെ ഉണ്ടായ് സന്ധ്യപോലൊരു കവിത ഉണ്ടാക്കണമെന്നൊരു പൂതിയുത്ക്കടം , മനസില്‍! സന്ധ്യവാനക്കവിളു പോലെ ; സുന്ദരം , ശാന്തം, കനവ് പൂക്കും സുസ്മിത സുഗന്ധിയാമൊരു കവിത ! പൂതി മൂത്ത് , പൂതി മൂത്തങ്ങനെ രാവുറക്കമറ്റുപോയ്; പകലോ, കൂര്‍ക്കം വലിക്കയായി നിദ്ര! കഠിനതപമേവമേറെ നാളുകള്‍ കൊഴിക്കവെ; ഉണ്ടുണ്ടായ് മനസാകാശേ; സന്ധ്യയായൊരു കവിത! സുന്ദരം, ശാന്തമതിരാഗമോഹനം സന്ധ്യപോലെന്നാലോ; അല്പ്പായുസ്സായി കഷ്ടം! ഉണ്ടുണ്ടങ്ങിരിക്കെവെ ഉദിച്ചതാമൊരു പൂതിയില്‍ കഠിനതപാല്‍ പിറന്നൊരീ അന്തികവിതാംഗന പിറപ്പിലേ പട്ടു പോയ് മനസ്സനന്തരം ശവസ്ഥലം !!

എലിപ്പത്തായം

വലിയ രണ്ടു കുന്നുകളുടെ താഴ്വാരത്തിലുള്ള ആ വീട് അയാളുടെ വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. നിറയെ വൃക്ഷങ്ങളും പൂക്കളും പക്ഷികളും ശലഭങ്ങളും നിറഞ്ഞ ഒരിടം. എങ്ങോട്ടു നോക്കിയാലും മനം നിറയ്ക്കുന്ന പച്ചപ്പു കാണണം. പ്രിയംവദയുടെയും ആഗ്രഹം അതായിരുന്നു. അങ്ങനെയാണ് മഹാനഗരത്തിലെ ഔദ്യോഗിക ജീവിതം അവസാനിച്ചപ്പോള്‍ ഇവിടം തന്നെ തിരഞ്ഞെടുത്തത്. നിശബ്ദ സംഗീതം പോലെ പെയ്യുന്ന ആ താഴ്വരയും വീടും ഇപ്പോള്‍ അയാളൂടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. അവിടം വിട്ടു പോകുവാന്‍...

പീഡനത്തിനിരയായ നടി

"ഞാന്‍ കമലഹാസന്‍ (ചുരുക്കം പേര് കമലന്‍) "പീഡനം" പത്രത്തില്‍ നിന്നും....നടിയുമായി ഒരിന്റര്‍വ്യൂവിന് വന്നതാ.." നടിയുടെ അച്ഛന്‍ "ആരെയും കടത്തിവിടെരുതെന്ന് മോള് പറഞ്ഞിട്ടുണ്ട്" "അച്ഛാ അയാളെ അകത്തേക്ക് വിട്ടേക്ക്" നടി അകത്ത് നിന്നും വിളിച്ചു പറഞ്ഞു. കമലന്‍: എത്ര കാലമായി പ്രൊഡ്യൂസര്‍ കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട്? ''15 വര്‍ഷമായി ആദ്യപടത്തില്‍ ചാന്‍സ് താരമെന്ന്‌ പറഞ്ഞു പീഡിപ്പിച്ചു..പിന്നെ ഒരു ചാന്‍സ് തന്നു...പിന്നെ പീഡിപ്പിക്കലോട് പീഡിപ്പിക്കല്‍...ആ പടം പൊട്ടിപ്പോയി...പിന്നെ എന്നെ പീഡിപ്പിക്കാന്‍ വന്നപ്പോള്‍ ഞാന്‍ എല്ലാവരോടും പറയുമെന്ന് പറഞ്ഞു...അത്...

തീർച്ചയായും വായിക്കുക