Authors Posts by പുഴ

പുഴ

2372 POSTS 1 COMMENTS

പൂണൂലും കൊന്തയും – വിമോചന സമരചരിത്രം യാഥാര്ത്ഥ്യങ്ങള്

കേരളത്തിലെ സാമൂഹിക ചരിത്രത്തിലെ സുപ്രധാന ഏടാണ്  വിമോചനസമരം. അത് ദേശീയ തലത്തിലും പ്രാദേശികതലത്തിലും നിരവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. നവോഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ചരിത്രഭൂമികയില്‍ ജാത്യാഭിമാനം മരണാസന്നമായിരുന്നു. പക്ഷെ മരിച്ചില്ല. ജാതിക്കു  മരണമില്ല. പുരോഗമനശക്തികളുടെ ഉയര്‍പ്പിന്റെയും വാഴ്വിന്റെയും കാലത്ത് ജാതി പതുങ്ങിക്കിടന്നു. വിമോചന സമരം അതിനെ ഉണര്‍ത്തിയെടുത്തു. ജാതി പ്രസ്ഥാനങ്ങള്‍ക്ക് മൃതസജജ്ജീവനിയാകാന്‍ കഴിഞ്ഞു എന്നതാണ് വിമോചനസമരത്തിന്റെ ഫലശ്രുതി. ആദര്‍ശരാഷ്ട്രീയത്തിന് ചരമക്കുറിപ്പെഴുതിയ വിമോചനസമരം തീര്‍ത്ത മുദ്രകള്‍ കേരളീയ ജീവിത വ്യവസ്ഥയില്‍ ഇന്നും...

നീലക്കുറുക്കന്

വെളുപ്പാന്‍ കാലത്ത് നീലക്കുറുക്കന് ഒരാഗ്രഹം മഹാത്മാഗാന്ധി ആകണം . ഗാന്ധിജിയേപ്പോലെ തനിക്കും ശരീരത്തില്‍ ഉടുപ്പില്ലല്ലോ. കുറുക്കന്‍ ചര്‍ക്കയുടെ ചുവട്ടില്‍ പോയി കിടന്നുകൊണ്ട് ആരെങ്കിലും കാണുന്നുണ്ടോ എന്നു  ചുറ്റും നോക്കി. ആരും ഇല്ലെന്നെറിഞ്ഞപ്പോള്‍ ക്ഷോഭിച്ചു . പിന്നെ ഉറക്കെ ഓരിയിടാതിരിക്കാന്‍ കഴിഞ്ഞില്ല . വടയാര്‍ ശശി കടപ്പാട് - ഇന്ന് മാസിക

ഇരുളടഞ്ഞ കാലം

ബ്രട്ടീഷ് കൊളോണിയലിസത്തിന്റെ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്ര പഠനം. ഒരു കാലത്ത് ലോക സമ്പദ് വ്യവസ്ഥയുടെ കാല്‍ഭാഗത്തിലധികം സ്വന്തം പേരിലാക്കിയിരുന്നതും ലോക നാഗരികതയില്‍ മറ്റേതിനോടും കിടപിടിക്കത്തക്ക സാംസ്ക്കാരിക സാമൂഹിക വ്യാവസായിക  വാണിജ്യ പുരോഗതികള്‍ നേടിയിരുന്നതുമായ ഒരു സമൂഹം രണ്ടൂ നൂറ്റാണ്ടു തികയും മുമ്പേ ആഗോള സാമൂഹിക സാമ്പത്തിക ക്രമങ്ങളില്‍ ഏറ്റവും താഴേക്കിടയിലേക്ക് അധ:പതിച്ച ഇരുളടഞ്ഞ കാലം ചര്‍ച്ച ചെയ്യുന്നു.  ബ്രട്ടീഷ് ഭരണം അതിനു കാരണമായതെങ്ങിനെ എന്ന്...

നിര്യാതനായി

  പുഴയുടെ നിത്യ സാന്നിദ്ധ്യമായിരുന്ന ശ്രീ സുനില്‍ എം എസ് നിര്യാതനായി. മാര്‍ച്ച് ആറിനായിരുന്നു അന്ത്യം. വളരെ വൈകിയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ലഭിച്ചത്. ശ്രീ സുനില്‍ എം എസിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പുഴ. കോമിന്റെ പ്രവര്‍ത്തകര്‍ ആദരാജ്ജലികള്‍ അര്‍പ്പിക്കുന്നു.

പിനാക്യോ

വിശ്വസാഹിത്യത്തിലെ അപൂര്‍വ നോവലുകളിലൊന്നായ പിനാക്യോ ആശയവും സൗന്ദര്യവും ചോര്‍ന്നു പോകാത്ത പുനരാഖ്യാനത്തിലൂടെ കൈരളി അവതരിപ്പിക്കുന്നു. കുട്ടികളെയും മുതിര്‍ന്നവരെയും ജീവിതത്തിന്റെ പുതിയ മേഖലകളിലേക്ക് ആനയിക്കുന്ന പുസ്തകം. പിനാക്യോ കാര്‍ലോ കൊളോഡി  - പുനരാഖ്യാനം - പ്രേമാനന്ദ് ചമ്പാട് പബ്ലിഷര്‍ - കൈരളി ബുക്സ്  വില 180/- ISBN -9789386197092

നിഴല്‍

രണ്ട് ദേശത്തെ മനുഷ്യര്‍; അവരുടെ ജീവിതത്തിലേക്കും ഭാഷയിലേക്കുമുള്ള സൂക്ഷ്മസഞ്ചാരമാണ് ഈ കൃതി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ബി എം സുഹ്റയുടെ ഏറ്റവും പുതിയ നോവല്‍ നിഴല്‍ ബി എം സുഹറ ചിന്ത പബ്ലിക്കേഷന്‍സ്     വില - 230/ ISBN 93-85045-76-8

ചാര്‍ളിയും ചോക്ലേറ്റ് ഫാക്ടറിയും

ചാര്‍ളി ബക്കറ്റിനു ചോക്ക്ലേറ്റ് മറ്റെന്തിനേക്കാളും വളരെ ഇഷ്ടമാണ്. വയറു നിറയെ ചോക്ലേറ്റ് കഴിക്കണമെന്നതാണ് ചാര്‍ളിയുടെ വലിയ സ്വപ്നം. അപ്പോഴാണ് ചോക്ലേറ്റ് ഫാക്ടറി ഉടമയായ മിസ്റ്റര്‍ വില്ലി വോങ്ക ലോകത്തിലേക്കും ഏറ്റവും വിചിത്രമായൊരു ആശയവുമായി മുന്നോട്ടു വരുന്നത് തന്റെ ചോക്ലേറ്റ് ഫാകടറി ഭാഗ്യവാന്മാരായ അഞ്ച് കുട്ടികള്‍ക്കായി തുറന്നു കൊടുക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നേടാവുന്ന ഒരവസരമാണിത്. പല തരത്തിലുള്ള മധുര പലഹാരങ്ങളും ചോക്ലേറ്റ് നദിയുമാണവിടെ ഈ ഭാഗ്യവാന്മാരെ...

ചിട്ടസ്വരങ്ങള്‍ – നെയ്യാറ്റിങ്കര വാസുദേവന്റെ ജീവിതം

ആചാരോപചാരങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു ജീവിതഗ്രന്ഥമല്ല കൃഷ്ണമൂര്‍ത്തി എഴുതിയിരിക്കുന്നത്. സംഗീതലോകത്തിന്റെ എല്ലാ സൂക്ഷ്മതലങ്ങളും അടുത്തറിഞ്ഞ് ആസ്വദിക്കുകയും ആരാധിക്കുകയും ചെയ്യൂന്ന കൃഷ്ണമൂര്‍ത്തി ലയിച്ചുകൊണ്ടു തന്നെയാണ് ഇതെഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്. വാസുദേവന്റെ സംഗീത വികാസത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിനിടയ്ക്ക് മഹാപ്രതിഭകളായിരുന്ന പല സംഗീതകുലപതികളുടേയും ജീവിതദൃശ്യങ്ങള്‍ അദ്ദേഹം ആവിഷ്ക്കരിക്കുന്നുണ്ട്. ആരാധനപോലെ അനുഷ്ഠാനം പോലെയാണ് കൃഷ്ണമൂര്‍ത്തി നെയ്യാറ്റിന്‍ കരയുടെ ജീവിതകഥയും രേഖപ്പെടുത്തുന്നത്. സംഗീത പ്രേമികള്‍ സ്നേഹത്തോടെ സന്തോഷത്തോടെ ഈ കൃതിയെ സ്വീകരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ചിട്ടസ്വരങ്ങള്‍ - നെയ്യാറ്റിങ്കര വാസുദേവന്റെ ജീവിതം ഓതര്‍...

ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം

ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു നടക്കുമ്പോഴാണ് അതു ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനെ തിരികെ ജീവിതത്തിലേക്കു നടന്ന ഒരു വ്യക്തിയാണ് ഡോ. എം ബി സുനില്‍ കുമാര്‍. ഇതിലെ ഓരോ താളും കാന്‍സര്‍ രോഗികളുടെ മനസിനെ തൊട്ടുണര്‍ത്തും. അതവരുടെ ആത്മധൈര്യം ഉയര്‍ത്താന്‍ തീര്‍ച്ചയായും സഹായിക്കും. അനേകം കാന്‍സര്‍ രോഗികള്‍ക്ക് ജീവിതിത്തൊലേക്കു തിരിച്ചു നടക്കാനുള്ള മൃതസജ്ജീവനിയായി ഇത് മാറട്ടെ. ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്ന വിധം ഡോ. എം ബി സുനില്‍ കുമാര്‍ പബ്ലിഷര്‍ - ഡി സി...

തീർച്ചയായും വായിക്കുക