Home Authors Posts by പുത്തൻവേലിക്കര സുകുമാരൻ

പുത്തൻവേലിക്കര സുകുമാരൻ

0 POSTS 0 COMMENTS

മദർ തെരേസ

ലോകാരാധ്യവിശുദ്ധിയായ്‌ മധുരമാം സ്നേഹാർദ്ര സംഗീതമായ്‌ മൂകർക്കും ബധിരർക്കുമെന്നുമുഴലും ദീനർക്കുമാലംബമായ്‌ ആ കമ്രദ്രുതി കൂരിരുട്ടിലരുളും സൗവർണ്ണനക്ഷത്രമായ്‌ ഹാ! കാരുണ്യമെഴുന്ന നിത്യജനനീ നിന്നെ സ്തുതിക്കുന്നു ഞാൻ! സാഫല്യക്കതിർ നൂറുമേനി വിളയാ- നേറെപ്പണിപ്പെട്ടവർ സത്യത്തിൻ പൊരുളായ്‌ നിറന്നൊരരുളായ്‌ ശോഭിച്ചു നിന്നീടുമ്പോൾ സ്ഥൈര്യത്തിൻ മുടിയിൽ പതാകയുയരാൻ വേർപ്പൊട്ടു വർഷിച്ചവൾ സർവ്വാർഥപ്രതിഭാസമായ്‌ സുകൃതമാ- യെന്നും വിരാജിക്കുവോൾ! ദുഃഖത്തിൻ കടലിൽ നിമഗ്ന, യലിവിൻ മുത്തായ്‌ വിളങ്ങീടുവോൾ ദുഗ്ധം തുള്ളിയതിങ്കൽ നിന്നു പെരുതാം പാലാഴി തീർക്കുന്നവൾ ആത്മീയപ്രഭയിൽ മനോജ്ഞസുരലോ-...

ബുദ്ധിമാൻ

ഒരു ദിവസം രാവിലെ എണീറ്റപാടെ മൃഗരാജാവായ സിംഹം വലിയ ദേഷ്യത്തിലായിരുന്നു. കാരണമെന്തെന്നല്ലേ? കേട്ടോളൂ! സിംഹത്തിന്‌ ദുസ്സഹമായ വായ്‌നാറ്റമുണ്ടെന്ന്‌ അതിന്റെ ഇണ പറഞ്ഞു. കോപം നീക്കാൻ കുറെനേരം അലറി. എന്നിട്ട്‌ ഉപദേഷ്‌ടാവായ കുരങ്ങനെ വിളിച്ച്‌ ചോദിച്ചു. ചങ്ങാതി എന്റെ വായീന്ന്‌ നാറ്റമുണ്ടോ.? സത്യസന്ധമായ ഉത്തരമായിരിക്കും സിംഹം പ്രതീഷിക്കുന്നതെന്ന്‌ കുരങ്ങൻ വിചാരിച്ചു. സത്യംപറഞ്ഞ കുരങ്ങനെ സിംഹം...

വിശ്വാസവഞ്ചന

രാവിലെ മണിക്കുട്ടൻ കണ്ണുതിരുമ്മി മുറ്റത്തേക്കിറങ്ങുമ്പോൾ അവനൊരു കാഴ്‌ചകണ്ടുഃ തേന്മാവിന്റെ ചുവട്ടിൽ തന്റെ കുറിഞ്ഞിപ്പൂച്ചയും അണ്ണാറക്കണ്ണനും ഒളിച്ചുകളിക്കുന്നു. അവൻ അത്ഭുതത്തോടെ കുറേനേരം നോക്കിനിന്നു. പെട്ടെന്ന്‌ അവൻ അടുക്കളയിലേക്ക്‌ ഓടി അമ്മയോട്‌ കാര്യം പറഞ്ഞു. അമ്മ വന്നുനോക്കിയപ്പോൾ കുറിഞ്ഞിപ്പൂച്ചയുടെ പുറത്ത്‌ അണ്ണാറക്കണ്ണൻ കയറിയിരിക്കുന്നു. “അത്ഭുതം തന്നെ!” അമ്മ പറഞ്ഞു. കുറിഞ്ഞിയും അണ്ണാറക്കണ്ണനും നല്ല കൂട്ടുകാരായിരിക്കുന്നു. തേന്മാവിന്റെ ചുവട്ടിൽ അവരെന്നും ഒത്തുകൂടും. ഓടിയും ചാടിയും ...

വിസ്മൃതി

നിന്റെ സ്നേഹത്തിന്റെയാഴമളക്കുവാൻ, നിന്നെയെന്നുൾക്കോവിലിൽ പ്രതിഷ്‌ഠിക്കുവാൻ നൂറുനൂറായിരം വട്ടം ശ്രമിച്ചുഞ്ഞാൻ; നിഷ്‌ഫലമൊക്കെയുമെന്നറിയുന്നു ഞാൻ കാർമഷിയാൽ കണ്ണെഴുതി നെറ്റിയിൽ കാണാനഴകുള്ള പൂമ്പൊട്ടു ചാർത്തിയും നീല നിശീഥിനി പോലെയാരോമലേ, നീയെന്നിൽ നർത്തനമാടിക്കളിക്കവേ ഇപ്രപഞ്ചം തന്നെ വിസ്മരിക്കുന്നു ഞാ- നപ്രമേയാനന്ദമേകും നിരഞ്ജനേ! പാട്ടുകളായിരമുണ്ടെന്നിരിക്കിലും പാടാതെ തേങ്ങിക്കരയുന്നതെന്തു നീ? വെണ്ണിലാപ്പാലാഴി ചാരത്തൊഴുകിലും കണ്ണീർ കുടിച്ചു നീ ദാഹം കെടുത്തണോ? കാളിന്ദീ തീരത്തു നീ രാധയെങ്കിലോ കാർമുകിൽ വർണ്ണനാണാരോമലേയിവൻ! രാഗാമൃതം നീ പകർന്നെനിക്കേകുമോ? രാസവിലാസവതിയാം കുമാരികേ!...

മയക്കത്തിൽ

രാവിന്റെ പുഷ്‌പാസ്‌തരണത്തിലേകനായ്‌ ഞാനുറങ്ങിക്കിടക്കുമ്പോൾ എന്നെയുണർത്താതെയന്നിലുണരുന്നു പൊന്നിൻ കിനാക്കളുഡുക്കൾ! എങ്ങോട്ടുകൊണ്ടുപോയീടുന്നു നിങ്ങളെൻ പൊങ്ങുതടിയൊത്തദേഹം? സ്വപ്നങ്ങളേ, നിങ്ങൾക്കുണ്ടോ ചിറകുകൾ സ്വർഗ്ഗസ്‌ഥരേ നിങ്ങൾ ചൊല്ലൂ? സപ്‌തവർണ പൂഞ്ചിറകാർന്നമോഹങ്ങൾ പാറിക്കളിക്കയാണെന്നിൽ കൂട്ടിൽ മയങ്ങിക്കിടക്കുന്നൊരെന്നെ നീ തൊട്ടുണർത്താനെത്തിയാലും! ഏകാന്തതയുടെ മൗനതീരങ്ങളിൽ എൻകാലിടറി വീഴുമ്പോൾ ഏതോ ശിലാതലത്തിൽ മയങ്ങുന്നൊരെൻ ജീവനെ പാടിയുണർത്താൻ നീയണങ്ങീടൂകൊരിറക്കുഴലുമായ്‌ നീർമുകിൽ വർണ്ണനെപ്പോലെ! ...

കണ്ണാ നീയെവിടെ

കായാമ്പൂവായെന്റെ മനസ്സിൽ മായക്കണ്ണാ നീ വരുമോ? അമ്പാടിക്കുളിരഴകല്ലേ നീ- യമ്പിളി തൻപാൽക്കതിരല്ലേ? നിന്റെ നികുഞ്ജക വാതിൽതുറക്കൂ നൃത്തംവയ്‌ക്കൂ മണി വർണ്ണാ! പീലിത്തിരുമടി ചൂടിയനിന്നുടെ കോലക്കുഴൽവിളിയെന്തുരസം! നിന്റെ ചിലങ്കദ്ധ്വനി കേൾക്കെ,യെൻ വേദനയൊക്കെയുമകലുന്നു. യമുനാതീരലതാകുഞ്ജങ്ങളിൽ യദുകന്യക രാധികയൊപ്പം രാസക്രീഡയിലലിയാൻ, മാധവ- മാസനിലാവായ്‌ നീ വരുമോ? ദ്വാപരയുഗമീയുലകിനു നൽകിയ നൂപുരമധുരധ്വനിയാം നീ കാടും മലയും പുഴയും ചുറ്റി- പ്പാടിനടക്കും പൂങ്കുയിലോ! ഇനിയുമൊരിക്കൽക്കൂടി വരൂ, തേൻ കിനിയുമുഷപ്പൊന്മലരായ്‌ നീ! കുസൃതിക്കണ്ണാ, നീയെവിടെ? നിന്നമൃതം പെയ്യും...

തിരുവോണം

എങ്ങുമാഹ്ലാദം പുത്തനലകൾ ഞൊറിയുന്നു, ചിങ്ങപ്പൈങ്കിളി വീണ്ടും പാടുന്നു മധുരമായ്‌. നൂപുരദ്ധ്വനിയുമായോണമെത്തുന്നു; മല- നാട്ടുലാവണി നിലാപ്പാൽ ചുരന്നൊഴുകുന്നു! ചിണുങ്ങിപ്പെയ്യും മഴക്കുളിരിൽ കുളിച്ചോണം കുണുങ്ങിക്കൈവളകൾ കിലുങ്ങി വന്നെത്തവേ, കിളിവാതിലിലൂടെ യെത്തിനോക്കുന്നെന്നോർമ്മ- ക്കിളികാഞ്ഞിരക്കൊമ്പിലമൃതം വർഷിക്കുന്നു! ഇവിടെപ്പുതുമഴ പെയ്യവേ, യെന്നാത്മാവിൽ കവിത കൈകാൽക്കുടഞ്ഞുണർന്നു കളിക്കുന്നു! ഓമനക്കിനാവിനെ പുണരാൻ, തുരുതുരെ തൂമുത്തം പകരാനെൻ ചേതന കൊതിക്കവേ, നീയൊരു മൃഗതൃഷ്ണപോലനന്തമാം വഴി- ത്താരയൂടകലുന്നു, നോവിന്റെ മുൾക്കാടുമായ്‌ ഞാനലയുന്നു, നീയും നിൻ സ്മൃതികളും തേനലചിന്നും വർഷപ്പുളപ്പായൊഴുകുന്നു! ഇനിയും വരും...

തീർച്ചയായും വായിക്കുക