Home Authors Posts by പുത്തൻവേലിക്കര സുകുമാരൻ

പുത്തൻവേലിക്കര സുകുമാരൻ

0 POSTS 0 COMMENTS
1937 ഡിസംബർ 27-ന്‌ വടക്കൻ പറവൂരിലെ പുത്തൻവേലിക്കരയിൽ ജനിച്ചു. ബി.എ .ബി.എഡ്‌ പാസ്സായിട്ടുണ്ട്‌. രണ്ടരവർഷക്കാലം പോലീസ്‌ ഡിപ്പാർട്ട്‌മെന്റിൽ ക്ലാർക്കായും 29 വർഷക്കാലം അദ്ധ്യാപകനായും ജോലി ചെയ്‌തു. 1993 മാർച്ചിൽ റിട്ടയർ ചെയ്‌തു. വിദ്യാർത്ഥിയായിരുന്നക്കാലം മുതൽ കവിതകൾ എഴുതുമായിരുന്നു. കഴിഞ്ഞ പത്തുവർഷക്കാലമായി ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബാലസാഹിത്യസമിതിയുടെ പ്രസിഡന്റാണ്‌. പന്ത്രണ്ടോളം ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മണിച്ചെപ്പ്‌, പൂത്താലം, വെളളിക്കിണ്ണം, കാട്ടിലെകഥകൾ, കുറുക്കന്റെ സ്‌നേഹം, കഴുതയുടെ തലച്ചോറ്‌ മുതലായവയാണ്‌ മുഖ്യ കൃതികൾ. ആരോഗ്യവകുപ്പിൽ ട്രീറ്റുമെന്റ്‌ ഓർഗനൈസറായിരുന്ന എ.രത്നാഭായിയാണ്‌ ഭാര്യ. വിലാസം “സൗരഭം”, പുത്തൻവേലിക്കര.പി.ഒ., എറണാകുളം Address: Phone: 0484 487014 Post Code: 683 594

ചെമ്പരത്തിപ്പൂവ്‌

അന്തിമേഘംപോലെ ചന്തമുളള പൂവ്‌ ചൊകചൊകന്നപൂവ്‌ ചെമ്പരത്തിപ്പൂവ്‌! Generated from archived content: nursery_july25.html Author: puthenveli_sukumaran

അണ്ണാനോട്‌

മേളക്കാരാ പൂവാലാ താളക്കാരാ മുറിവാലാ മേലേമാവിൻ കൊമ്പത്ത്‌ വേലകൾ കാട്ടുംനേരത്ത്‌ കാലുകൾ വഴുതിപ്പോകരുതേ കാര്യം ഗുലുമാലാക്കരുതേ! ...

മഴപ്പൂരം

ഇടിയും മഴയും മിന്നലുമൊ- ത്തിടവപ്പാതി മഴപ്പൂരം! മുറ്റത്തുളെളാരു നീർച്ചാലിൽ കളി- വളളം തുഴയാനെന്തുരസം! കുളിർമഴയത്തു കുണുങ്ങിത്തുളളി തക്കിട തരികിട കൊട്ടി- പ്പാടി നടക്കാനായിട്ടെന്തുരസം! ...

വട്ടം

നീലാകാശത്തൊരുവട്ടം ചേലെഴുമമ്പിളി വട്ടം ചീനച്ചട്ടിയിലൊരുവട്ടം ചൂടുളെളാരു പപ്പടവട്ടം മുറ്റത്തുളെളാരു വട്ടം മുത്തൊളിയുളെളാരുവട്ടം കുട്ടനു കിട്ടിയവട്ടം മുട്ട കണക്കൊരുവട്ടം! ...

അമ്പിളിയമ്മാവൻ

ആകാശത്തുളളമ്മാവാ അഴകുളളമ്പിളിയമ്മാവാ മണ്ണിലിറങ്ങി നടക്കാൻ വാ ഉണ്ണിയോടൊത്തു കളിക്കാൻ വാ! Generated from archived content: nursery_apr30.html...

സംഖ്യാഗാനം

ഒന്നേ ഒന്നേ ഒന്നേ വാ ഒന്നാകും കിളിപ്പെണ്ണേ വാ രണ്ടേ രണ്ടേ രണ്ടേ വാ വണ്ടിനെപ്പോലൊന്നു മൂളാൻവാ മൂന്നേ മൂന്നേ മൂന്നേ വാ പൊന്നോണപ്പൂവിളി കേൾക്കാൻ വാ നാലേ നാലേ നാലേ വാ ഓലേഞ്ഞാലിയൊത്താടാൻ വാ അഞ്ചേ അഞ്ചേ അഞ്ചേ വാ അഞ്ചിലത്താളി പറിക്കാൻ വാ ആറേ ആറേ ആറേ വാ ആറ്റിലിറങ്ങി കുളിക്കാൻ വാ ഏഴേ ഏഴേ ഏഴേ വാ തോഴിമാരൊത്തു കളിക്കാൻ വാ...

കറുമ്പൻ കാക്കയും നീലൻ പൊന്മാനും

കറുമ്പൻകാക്കയും നീലൻപൊന്മാനും അയൽക്കാരാണ്‌. കറുമ്പൻകാക്ക മിടുക്കനാണ്‌. നീലൻപൊന്മാനാകട്ടെ കുഴിമടിയനും. തക്കം കിട്ടിയാൽ ആരെയും പറ്റിക്കാൻ അവന്‌ മടിയില്ല. ഒരുദിവസം കറുമ്പൻ പൊക്കാളിപ്പാടത്തുനിന്ന്‌ ഒരു പൂളാനെ കൊത്തിയെടുത്തുകൊണ്ട്‌ കൂട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. അപ്പോഴാണ്‌ എങ്ങുനിന്നോ നീലൻ അതുവഴി വന്നത്‌. ...

മാന്ത്രിക ജലം

കൂലിപ്പണിക്കാരനായ കുഞ്ഞിക്കോരന്റെ ഭാര്യയാണ്‌ കുഞ്ഞിക്കാളി. വലിയ വായാടിയാണ്‌ അവൾ. കുഞ്ഞിക്കോരന്റെ വീടിനടുത്ത്‌ മഹാവഴക്കാളിയായ ഒരുത്തി താമസിക്കുന്നുണ്ട്‌. കഴുത്തിനു ചുറ്റും നാക്കുളള കൊച്ചുനാരായണി. തരം കിട്ടിയാൽ അവൾ കുഞ്ഞിക്കാളിയോട്‌ വഴക്കിനു വരും. വായാടിയായ കുഞ്ഞിക്കാളിയുണ്ടോ വിട്ടുകൊടുക്കുന്നു? കൊച്ചുനാരായണി എന്തു പറഞ്ഞാലും ഉരുളയ്‌ക്കുപ്പേരിപോലെ...

പൂവിളി

തുമ്പപ്പൂവു വിളിച്ചു പറഞ്ഞുഃ “തുമ്പീ തുമ്പീ വന്നാട്ടെ!” ആവിളി മധുരപ്പൂവിളിയായ്‌ ആവണി മാസനിലാവൊളിയായ്‌ തുമ്പിയുമരുമക്കുട്ടികളും തുമ്പയ്‌ക്കരികിലണഞ്ഞല്ലോ പൂന്തേൻ മെല്ലെ നുകർന്നല്ലോ പൂവിനൊരുമ്മ പകർന്നല്ലോ! ...

മാമ്പഴം

മാവേ, നിന്റെ കടിഞ്ഞൂൽക്കനിയാം മാമ്പഴമാർക്കു കനിഞ്ഞേകും? ചില്ലകൾതോറും കിക്കിളികൂട്ടും ചെല്ലമണിപ്പൂങ്കാറ്റിനോ? നിന്നോടെന്നും കിന്നാരത്തിനു വന്നീടുമണ്ണാർക്കണ്ണനോ? നിന്നെയുറക്കാൻ താരാട്ടിൻ നറു- മുത്തുകൾ വിതറിയൊരമ്മയ്‌ക്കോ? നട്ടു നനച്ചു വളർത്തിയ സ്നേഹ- നിലാവാം മുത്തശ്യമ്മയ്‌ക്കോ? ഉണ്ണിവിരിഞ്ഞൊരുനാൾതൊട്ടേ കൊതി- തുളളീടുമുണ്ണിക്കുട്ടന്നോ? ...

തീർച്ചയായും വായിക്കുക