Home Authors Posts by പുത്തൻവേലിക്കര സുകുമാരൻ

പുത്തൻവേലിക്കര സുകുമാരൻ

0 POSTS 0 COMMENTS
1937 ഡിസംബർ 27-ന്‌ വടക്കൻ പറവൂരിലെ പുത്തൻവേലിക്കരയിൽ ജനിച്ചു. ബി.എ .ബി.എഡ്‌ പാസ്സായിട്ടുണ്ട്‌. രണ്ടരവർഷക്കാലം പോലീസ്‌ ഡിപ്പാർട്ട്‌മെന്റിൽ ക്ലാർക്കായും 29 വർഷക്കാലം അദ്ധ്യാപകനായും ജോലി ചെയ്‌തു. 1993 മാർച്ചിൽ റിട്ടയർ ചെയ്‌തു. വിദ്യാർത്ഥിയായിരുന്നക്കാലം മുതൽ കവിതകൾ എഴുതുമായിരുന്നു. കഴിഞ്ഞ പത്തുവർഷക്കാലമായി ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബാലസാഹിത്യസമിതിയുടെ പ്രസിഡന്റാണ്‌. പന്ത്രണ്ടോളം ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മണിച്ചെപ്പ്‌, പൂത്താലം, വെളളിക്കിണ്ണം, കാട്ടിലെകഥകൾ, കുറുക്കന്റെ സ്‌നേഹം, കഴുതയുടെ തലച്ചോറ്‌ മുതലായവയാണ്‌ മുഖ്യ കൃതികൾ. ആരോഗ്യവകുപ്പിൽ ട്രീറ്റുമെന്റ്‌ ഓർഗനൈസറായിരുന്ന എ.രത്നാഭായിയാണ്‌ ഭാര്യ. വിലാസം “സൗരഭം”, പുത്തൻവേലിക്കര.പി.ഒ., എറണാകുളം Address: Phone: 0484 487014 Post Code: 683 594

തുമ്പപ്പൂവ്‌

തുമ്പപ്പൂവേ ചങ്ങാതി, പുഞ്ചിരിപ്പാൽമഴ പെയ്യുന്ന നീയൊരു പഞ്ചാരമുത്തം തന്നാട്ടെ! Generated from archived content: nurserypattu_may17.html...

ബാല്യകാലം

തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കാം തുമ്പപ്പൂവുകൊണ്ടമ്പലം തീർക്കാം അമ്പിളിമാമനൊത്തു കളിക്കാം ചെമ്പകച്ചോട്ടിലോടി നടക്കാം കണ്ണനെപ്പോലെ പുൽത്തണ്ടിലൂതാം മണ്ണുകൊണ്ടു നെയ്യപ്പമുണ്ടാക്കാം വാഴക്കൈയാൽ കളിവീടുതീർക്കാം തോഴരൊത്തു പാൽപ്പായസം വയ്‌ക്കാം. ചേച്ചിയോടൊത്തു പൂക്കളിറുക്കാം ചേട്ടനൊത്തൂയലാടി രസിക്കാം കൊച്ചുദുഃഖങ്ങളൊക്കെ മറക്കാം പച്ചിലത്തൊപ്പി ചൂടിച്ചിരിക്കാം പൂഴിയിൽ വീണുരുണ്ടു കളിക്കാം ഊഴിയെന്നും കളിക്കളമാക്കാം! ...

ഉത്സവം

കൊട്ടും കുഴലും കുരവയുമാർപ്പും കാവിലെയുത്സവം കെങ്കേമം ആനകളൊമ്പത്‌ മേളക്കാരമ്പത്‌ ആഹാ! ഉത്സവമെന്തുരസം! അച്ഛനോടൊത്തു നടക്കേണം ആറാട്ടുത്സവം കാണേണം യന്ത്രോഞ്ഞാലിലൊന്നാടേണം മെന്തും മലപ്പൊരി വാങ്ങേണം! ...

തുമ്പപ്പൂവ്‌

തുമ്പപ്പൂവേ ചങ്ങാതി, പുഞ്ചിരിപ്പാൽമഴപെയ്യുന്ന നീയൊരു പഞ്ചാരമുത്തം തന്നാട്ടെ! Generated from archived content: nurserypattu_dec16_05.html Author: puthenveli_sukumaran...

ഒരു വട്ടി പൂതരുമോ?

“നൃത്തം വയ്‌ക്കും പൂത്തുമ്പീ നീയൊരു വട്ടി പൂതരുമോ?” “ചന്തമെഴുന്നൊരു പൂക്കളെ ഞാ- നെങ്ങനെ നുളളും ചങ്ങാതീ?” “വല്ലം നിറയേ പൂക്കളുമായ്‌ ചെല്ലക്കാറ്റേ നീ വരുമോ?” “ഇമ്പം പകരും പൂവുകളെ ഇറുത്തെടുക്കുവതെങ്ങനെ ഞാൻ?” “നിറമേഴുളെളാരു പൂമ്പാറ്റേ നീയൊരു വട്ടിപൂ തരുമോ?” “അഴകെഴുമോണപ്പൂവുകൾതൻ കഴുത്തറുക്കുവതെങ്ങനെ ഞാൻ?” ...

എങ്ങോട്ടാ?

പാടും കുയിലെ, നിൻ ചുണ്ടി- ലോടക്കുഴലുമായെങ്ങോട്ടാ? വെളളിത്തളയിട്ട കാട്ടാറേ, തുളളിക്കളിച്ചുകൊണ്ടെങ്ങോട്ടാ? Generated from archived content:...

മെഴുകുതിരി

വെളുവെളെ വെളുവെളെ മെഴുകുതിരി വെളിച്ചമരുളും മെഴുകുതിരി കരളിൽ നൊമ്പരമെന്നോണം ഉരുകിയൊലിക്കും മെഴുകുതിരി! Generated from archived content:...

ഉഷസ്സ്‌

അകലെയുഷസ്സ്‌ വന്നെത്തുന്നു പകലിൻ വിളക്കു കൊളുത്തുന്നു പൂവുകൾ പുഞ്ചിരി തൂകുന്നു കാവുകളൂഞ്ഞാലാടുന്നു കിളികൾ ചിലച്ചു പറക്കുന്നു അളികൾ തംബുരു മീട്ടുന്നു തെളിനീരും കുഞ്ഞലകളുമായ്‌ കളമൊഴി കാട്ടാറൊഴുകുന്നു! ...

വണ്ടേ വണ്ടേ വെക്കം വാ!

മൂളിപ്പാട്ടിനു ചിറകടിയാൽ താളം കൊട്ടുംവരിവണ്ടേ എങ്ങുന്നോടിവരുന്നൂ നീയുൾ- ത്തിങ്ങും ഹർഷരസത്തോടെ മുറ്റത്തുളെളാരു പൂവാടി കാറ്റത്താടി രസിക്കുമ്പോൾ ചെണ്ടുകൾതോറും പൂന്തേനുണ്ണാൻ വണ്ടേ വണ്ടേ വെക്കംവാ! ...

കൂലി

തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയ ചേങ്ങന്‌ തേങ്ങ രണ്ടെണ്ണം! തേങ്ങ പെറുക്കാൻ ചോട്ടിൽ നിന്നൊരു പങ്ങന്‌ തേങ്ങ പത്തെണ്ണം! Generated...

തീർച്ചയായും വായിക്കുക