Home Authors Posts by പുത്തൻവേലിക്കര സുകുമാരൻ

പുത്തൻവേലിക്കര സുകുമാരൻ

0 POSTS 0 COMMENTS
1937 ഡിസംബർ 27-ന്‌ വടക്കൻ പറവൂരിലെ പുത്തൻവേലിക്കരയിൽ ജനിച്ചു. ബി.എ .ബി.എഡ്‌ പാസ്സായിട്ടുണ്ട്‌. രണ്ടരവർഷക്കാലം പോലീസ്‌ ഡിപ്പാർട്ട്‌മെന്റിൽ ക്ലാർക്കായും 29 വർഷക്കാലം അദ്ധ്യാപകനായും ജോലി ചെയ്‌തു. 1993 മാർച്ചിൽ റിട്ടയർ ചെയ്‌തു. വിദ്യാർത്ഥിയായിരുന്നക്കാലം മുതൽ കവിതകൾ എഴുതുമായിരുന്നു. കഴിഞ്ഞ പത്തുവർഷക്കാലമായി ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബാലസാഹിത്യസമിതിയുടെ പ്രസിഡന്റാണ്‌. പന്ത്രണ്ടോളം ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മണിച്ചെപ്പ്‌, പൂത്താലം, വെളളിക്കിണ്ണം, കാട്ടിലെകഥകൾ, കുറുക്കന്റെ സ്‌നേഹം, കഴുതയുടെ തലച്ചോറ്‌ മുതലായവയാണ്‌ മുഖ്യ കൃതികൾ. ആരോഗ്യവകുപ്പിൽ ട്രീറ്റുമെന്റ്‌ ഓർഗനൈസറായിരുന്ന എ.രത്നാഭായിയാണ്‌ ഭാര്യ. വിലാസം “സൗരഭം”, പുത്തൻവേലിക്കര.പി.ഒ., എറണാകുളം Address: Phone: 0484 487014 Post Code: 683 594

ഒരു വട്ടി പൂതരുമോ..

' നൃത്തം വയ്ക്കും പൂത്തുമ്പീനീയൊരു വട്ടി പൂതരുമോ?' ' ചന്തമെഴുന്നൊരു പൂക്കളെ ഞാ-നെങ്ങനെ നുളളും ചങ്ങാതീ?' ' വല്ലം നിറയേ പൂക്കളുമായ്ചെല്ലക്കാറ്റേ നീ വരുമോ?' ' ഇമ്പം പകരും പൂവുകളെഇറുത്തെടുക്കുവതെങ്ങനെ ഞാന്‍?' ' നിറമേഴുളെളാരു പൂമ്പാറ്റേനീയൊരു വട്ടിപൂ തരുമോ?' ' അഴകെഴുമോണപ്പൂവുകള്‍തന്‍കഴുത്തറുക്കുവതെങ്ങനെ ഞാന്‍?' ...

ഒരു പൂക്കാലത്തെപ്പറ്റി

ഒരാവസരസ്വപ്‌നം മായുമീ തൃസന്ധ്യയി-ലൊരു താരകമുദിച്ചുയരാന്‍ വെമ്പുന്നുവോപേരിട്ടു വിളിക്കുവാനാവാത്ത മൗനത്തിന്റെനേരിനെ, വിളക്കനെ തേടുമീ വെളിച്ചത്തെഓര്‍മയിലൊരുശരത്കാലരാത്രിയും മുഗ്ധനര്‍മ്മസല്ലാപങ്ങളും പൂവിട്ടു ചിരിക്കവേഅന്യോന്യമലിഞ്ഞലിഞ്ഞില്ലാതെയാവുന്നൊരുവന്യമാം മതിഭ്രമമുയിര്‍ക്കുന്നെന്നാത്മാവില്‍ഒരു പൂക്കാലത്തിന്റെ സൗരഭ്യലഹരിയി-ലൊരു ഹേമന്ദത്തിന്റെ മഞ്ഞിലും കുളിരിലുംനീയൊരു മധുരാനുരാഗത്തിന്‍ വിപഞ്ചിക:നീയെന്നുമെന്നെത്തൊട്ടുതലോടുമേകാന്തതനിനവായ്, നറുനിലാക്കതിരായൊരിക്കലുംമറക്കാനരുതാത്ത സ്വപ്‌നമായ് നീയെത്തുമ്പോള്‍പുല്‍കി ഞാനുണര്‍ത്തിടാം നിന്നാത്മദാഹങ്ങളെപുഞ്ചിരിക്കാന്‍ മാത്രം നമുക്കു കഴിഞ്ഞെങ്കില്‍! ...

നീലാണ്ടനും കുഞ്ഞാണ്ടനും

പണ്ട്‌ നീണ്ടൂർ ഗ്രാമത്തിൽ രണ്ട്‌ മീൻപിടിത്തക്കാരുണ്ടായിരുന്നു. നീലാണ്ടനും കുഞ്ഞാണ്ടനും. കടലിൽ പോയി മീൻ പിടിച്ച്‌ മാലിപ്പുറം ചന്തയിൽ കൊണ്ടുപോയി വിൽക്കുകയായിരുന്നു രണ്ടുപേരുടേയും ജോലി. നീലാണ്ടൻ പാവമായിരുന്നു. അയാൾ മീൻ...

ന്യായവിധി

ഒരിക്കൽ ഒരു കൃഷിക്കാരൻ ഒരു ന്യായാധിപന്റെ അടുത്തുചെന്ന്‌ ഒരു സങ്കടം ബോധിപ്പിച്ചുഃ “ഏമാനേ, എന്റെയൊരു കാള അങ്ങയുടെ ഒരു പശുവിനെ കുത്തി പരിക്കേല്‌പിച്ചിരിക്കുന്നു. ഇതിന്‌ ഞാനെന്തു നഷ്‌ടപരിഹാരമാണ്‌ ചെയ്യേണ്ടത്‌?” അയാൾ വിനയപൂർവ്വം ചോദിച്ചു. “നിങ്ങൾക്ക്‌ ഒരു ചെറിയ ശിക്ഷയേ തരുന്നുളളു. എന്റെ പശുവിനേയും...

കച്ചവടക്കാരനും കഴുതയും

പണ്ടൊരു കച്ചവടക്കാരൻ ഒരു കഴുതയെ വളർത്തിയിരുന്നു. അയാൾ ആ കഴുതയെ ജീവനു തുല്ല്യമാണ്‌ സ്നേഹിച്ചിരുന്നത്‌. തന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം അവനു കൊടുത്തിട്ടേ അയാൾ ഭക്ഷണം കഴിക്കുമായിരുന്നുളളു. യജമാനനുവേണ്ടി ഭാരമെല്ലാം ചുമന്നിരുന്നത്‌ അവനാണ്‌. ഒരുദിവസം യജമാനൻ കാഞ്ഞിരംകോട്ട്‌ ചന്തയിൽനിന്ന്‌ ഒരു പട്ടിക്കുഞ്ഞിനെ വാങ്ങിക്കൊണ്ടുവന്നു. നല്ല...

കടുവ വക്കീൽ

ഒരു ദിവസം പൊന്നൻമുയൽ ആഹാരം തേടി കാട്ടാറിന്റെ തീരത്തുളള കറുകക്കാട്ടിലേക്ക്‌ പുറപ്പെട്ടു. തിരിച്ചുവന്നപ്പോൾ തന്റെ മാളം ചിണ്ടൻ കീരിയും കുടുംബവും കൈയടക്കിയിരിക്കുന്നതാണ്‌ അവൻ കണ്ടത്‌. “ഇതെന്തുകഥ! ...

കുറുക്കന്റെ സ്വാർത്ഥത

വേട്ടനായ്‌ക്കൾ അതിവേഗം കുറുക്കനെ പിൻതുടർന്നു. കുറുക്കനും അതിനേക്കാൾ വേഗത്തിലോടി. ‘നായ്‌ക്കൾ ഒരുപാടുണ്ടല്ലോ! അതുകൊണ്ട്‌ ആക്രമണം മറ്റു ഭാഗങ്ങളിൽ നിന്നും ഉണ്ടായേക്കാം.’ കുറുക്കന്റെ ബുദ്ധിപ്രവർത്തിക്കാൻ കുടങ്ങി. ഉടനെ അവൻ വലിയ ഒരു കാരമുൾപ്പടർപ്പിനുളളിലേക്ക്‌ നുഴഞ്ഞുകയറുകയും ചെയ്‌തു. ‘ആ നായ്‌ക്കൾ ഈ മുൾപടർപ്പിലൂടെ...

ശത്രുക്കൾ

കിങ്ങിണിക്കിളിയുടെ പൊന്നുമോളാണ്‌ കുഞ്ഞിക്കിളി. പറക്കമുറ്റിയപ്പോൾ ഒരുദിവസം കുഞ്ഞിക്കിളി ആദ്യമായി കൂട്ടിൽ നിന്നു പറന്നുപൊങ്ങി. “മോളെ, സൂക്ഷിക്കണേ! ശത്രുക്കളുടെ പിടിയിലൊന്നും ചെന്നു ചാടരുതേ!” കിങ്ങിണിക്കിളി ഓർമ്മിപ്പിച്ചു. കുഞ്ഞിക്കിളി വലിയ സന്തോഷത്തോടെ...

പത്തു പൂക്കൾ

ഒന്നാകും പൂ ഓണപ്പൂ രണ്ടാകും പൂ വെണ്ടപ്പൂ മൂന്നാകും പൂ മുല്ലപ്പൂ നാലാകും പൂ ചേലപ്പൂ അഞ്ചാകും പൂ വിഞ്ചിപ്പൂ ആറാകും പൂ വല്ലിപ്പൂ ഏഴാകും പൂ താഴമ്പൂ എട്ടാകും പൂ തൊട്ടിപ്പൂ ഒമ്പതാകും പൂ തുമ്പപ്പൂ പത്താകും പൂ മത്താപ്പൂ! ...

കാർമുകിലിനോട്‌

നീർമണിമുത്തു പൊഴിച്ചിടാതെ കാർമുകിലേ, നീ മറഞ്ഞതെങ്ങോ? വറ്റിവരളുന്ന ജീവനിലൊ- രിറ്റു കനിവു ചുരത്തിടാതെ നീയെങ്ങുപോയെന്റെ നീർമുകിലേ? നീലക്കടലിന്റെ പൊന്മകളേ! നാമ്പുകളൊക്കെ കൊഴിഞ്ഞതോപ്പിൽ നൊമ്പരംകൊളളും വയൽപ്പരപ്പിൽ ദാഹനീരായി വന്നെത്തുമോ നീ? സ്നേഹക്കുളിരല പെയ്യുമോ നീ? ...

തീർച്ചയായും വായിക്കുക