Home Authors Posts by പുരുഷോത്തമൻ. കെ.കെ

പുരുഷോത്തമൻ. കെ.കെ

6 POSTS 0 COMMENTS
തൃശൂർ ഗവൺമെന്റ്‌ മെഡിക്കൽ കോളേജ്‌ ശിശു ചികിത്‌സാ വിഭാഗം മേധാവിയാണ്‌.

നാല്‌മണിപ്പൂവ്‌ (ഓർമ്മ)

ഓഫീസ്‌ മുറി പൂട്ടി രാഘവൻ മാഷ്‌ക്ക്‌ ഏറ്റവും അവസാനമേ ഇറങ്ങാൻ പറ്റിയുള്ളൂ. നീളൻ മണിയടി പാതി എത്തുമ്പോഴേക്കും തേനീച്ച കൂട്ടിനു കല്ലേറ്‌ കൊണ്ട പോലെ ഒരാരവത്തോടെ പിള്ളേരൊക്കെ ഓരോ വാതിലിലൂടെയും ജനലിലൂടെയും തിരക്ക്‌ കൂട്ടി ഓടി മറയും. പിന്നെ ഒറ്റയായും ചെറു കൂട്ടമായും മുതിർന്നവരും - ഒരു പെരുമഴ പെയ്‌തു തീർന്നു തുള്ളി വീഴുന്ന പ്രതീതി. “മാഷോട്‌ ഇത്തിരി നേരത്തെ വീട്ടിലേക്കു വരാൻ ലീലേടത്തി...

നാല്‌മണിപ്പൂവ്‌ (ഓർമ്മ)

ഓഫീസ്‌ മുറി പൂട്ടി രാഘവൻ മാഷ്‌ക്ക്‌ ഏറ്റവും അവസാനമേ ഇറങ്ങാൻ പറ്റിയുള്ളൂ. നീളൻ മണിയടി പാതി എത്തുമ്പോഴേക്കും തേനീച്ച കൂട്ടിനു കല്ലേറ്‌ കൊണ്ട പോലെ ഒരാരവത്തോടെ പിള്ളേരൊക്കെ ഓരോ വാതിലിലൂടെയും ജനലിലൂടെയും തിരക്ക്‌ കൂട്ടി ഓടി മറയും. പിന്നെ ഒറ്റയായും ചെറു കൂട്ടമായും മുതിർന്നവരും - ഒരു പെരുമഴ പെയ്‌തു തീർന്നു തുള്ളി വീഴുന്ന പ്രതീതി. “മാഷോട്‌ ഇത്തിരി നേരത്തെ വീട്ടിലേക്കു വരാൻ ലീലേടത്തി...

പഴയ ഒരു വയനാടൻ ഓർമ

ഒരുപാട്‌ കാലം മുൻപ്‌ ഒരു പുലർകാലം, നേരിയ മഞ്ഞു വീണു കിടക്കുന്നുണ്ടായിരുന്നു മുറ്റത്തെ പുല്ലിൽ. അടിച്ചു വാരിയിട്ടു കുറെ നാളുകൾ ആയിക്കാണും കരിയിലകൾ ഒരു പാട്‌ മുറ്റത്ത്‌. നേരത്തെ തന്നെ ഉറക്കം പോയതോ, പക്ഷികളുടെ പാട്ടിന്റെ കോലാഹലത്തിൽ ഉണർന്നു പോയതോ. വീതി കുറഞ്ഞ വരാന്തയിൽ വെച്ചിരുന്ന ചൂരൽ കസേരകൾ ഒരു വശത്തേക്ക്‌ മാറ്റി, ചുവന്ന സിമന്റു തേച്ച തിട്ടയിൽ പുറത്തേക്കു കാലിട്ട്‌ ഇരുന്നു....

ഭിഷഗ്വരന്റെ സ്‌മരണകൾ

ആശുപത്രിയുടെ കൂറ്റൻ കെട്ടിടത്തിന്റെ ഗേറ്റ്‌ കടന്നു വലത്തോട്ട്‌ തിരിഞ്ഞു കാറ്‌ ഞാവൽ മരത്തിന്റെ അരികിലോട്ട്‌ പാർക്ക്‌ ചെയ്‌തു. ഉച്ചയാവുമ്പോഴേക്ക്‌ ഇവിടെ തീരെ വെയിൽ വീഴില്ല. ഒരു കുഴപ്പമേയുള്ളൂ. കാറിനു മുകളിലേക്ക്‌ പഴുത്തു വീഴുന്ന ഞാവൽ പഴങ്ങൾ. ചില ദിവസങ്ങളിൽ കാറിനു പുറത്തും ചില്ലിലും നിറയെ വയലറ്റ്‌ പൊട്ടു തൊട്ടിട്ടുണ്ടാവും. ഈ കാമ്പസ്‌ നിറയെ ഞാവൽ മരങ്ങളാണ്‌. ഉണങ്ങി വീണ ഇലകൾ...

കൗമാര പ്രണയം

“പണ്ട്‌ പണ്ട്‌, വളരെപ്പണ്ട്‌” ഒരഞ്ചു വയസ്സുകാരനെ മടിയിൽ കിടത്തി മുത്തശ്ശി പറയാറുള്ള കഥ, മടിയിൽ ചെരിഞ്ഞു കിടന്നു കാലുകൾക്കിടയിൽ കൈകൾ രണ്ടും തിരുകി വെച്ച്‌ കണ്ണുകൾ പാതിയടച്ചു ഇടക്ക്‌ മൂളിക്കൊണ്ട്‌. ഉണക്കച്ചുള്ളിപോലത്തെ വിരലുകൾ ചുണ്ണാമ്പ്‌ പുരണ്ട വിരലുകൾ മുടിയിഴകളിലേക്ക്‌ എടുത്തു വെപ്പിക്കും. കഥയുടെ താളവും തലവെച്ച്‌ കിടക്കുന്ന കാലുകളുടെ നേരിയ ചലനവും മുടിയിലൂടെ ഒഴുകി നടക്കുന്ന വിരലുകളും മൂളുന്നയാളുടെ മൂളൽ നേർത്തു നേർത്തു...

പതനം

നേരിയ നൂലിഴയിൽ തൂങ്ങിയാടുകയായിരുന്നു. ഇളം കാറ്റ്‌ ഒരു കുട്ടിയുടെ കുസൃതിയോടെ ആ നൂലിഴ പൊട്ടിച്ചു. അവനെല്ലാം കളിയായിരുന്നു, പൂവിനെ വീഴ്‌ത്തി പൂമ്പാറ്റയെ തൊട്ടു മാമ്പൂക്കളെ തൊട്ടിലാട്ടി. തൂങ്ങിയാടുന്ന നൂലിഴയെ ഒരു വീണയുടെ തന്ത്രിയായി അവനു തോന്നിക്കാണും. ഒന്ന്‌ തൊട്ടു മീട്ടി കടന്നു പോകാൻ മാത്രം. നിലവിളി മനസ്സിൽ നിന്നോ, തൊണ്ടയിൽ നിന്നോ പുറപ്പെട്ടത്‌ എന്നറിയില്ല, താഴേക്കുള്ള പതനം, ഒരു നിമിഷം മാത്രം,...

തീർച്ചയായും വായിക്കുക