Home Authors Posts by പുരുഷൻ ചെറായി

പുരുഷൻ ചെറായി

0 POSTS 0 COMMENTS
“സൗരയൂഥം”, പണ്ടാരപ്പറമ്പിൽ, ചെറായി-683514. Address: Phone: 9349590642

അധ്യായം എട്ട്

കാര്‍ത്തുവിന്റെ ആത്മഹത്യ നാരായണന്റെ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. കണ്ണടച്ചാലും തുറന്നാലും കഴുക്കോലില്‍ തൂങ്ങി നില്‍ക്കുന്ന അമ്മയുടെ രൂപം. അമ്മയുടെ മരണത്തിന് താനാണ് ഉത്തരവാദിയെന്ന് മനസ്സ് സദാ കുറ്റപ്പെടുത്തി. അമ്മയെ പുരവാസലിന് വിളിച്ചിരുന്നു. പക്ഷെ, അമ്മ വരില്ലെന്നു തീര്‍ത്തു പറഞ്ഞു. സഹോദരന്‍, സഹോദരഭാ‍ര്യ, അമ്മ എന്നിവരൊത്തുള്ള സന്തോഷകരമായ ഒരു ജീവിതമായിരുന്നു തന്റെ സ്വപ്നം. അമ്മക്ക് ജീവിതത്തിലൊരിക്കലും സന്തോഷം കിട്ടിയിട്ടില്ല. അമ്മയെ ഒരു രാജ്ഞിയേപ്പോലെ കൊണ്ടു നടക്കണം എന്ന്...

അധ്യായം ഏഴ്

വസ്തേരിതോടിന്റെ തെക്കെക്കരയില്‍ വിസ്തൃതമായ ഒരു പാടമുണ്ട്. അതിന്റെ ഒരറ്റത്തായി കുറച്ച് പൊക്കമുള്ള സ്ഥലത്ത് നാരായണന്‍ ഒരു കൂരയുടെ പണി തുടങ്ങി. ചെളികൊണ്ട് തറ പിടിപ്പിച്ചു. മുകളിലേക്ക് പനമ്പിട്ടു മേല്‍ക്കൂര ഓല മേഞ്ഞു. ഇനി തറയില്‍ ചാണകം മെഴുകിയാല്‍ മതി. പുരപണിക്ക് നാരായണന്റെ കൂട്ടുകാരുടെ ശ്രമദാനമായിരുന്നു. ആര്‍ക്കാണ് പുരപണിയുന്നതെന്ന് നാരായണന്‍ രഹസ്യമാക്കി വച്ചു. കണ്ണുവോ കൊച്ചുപെണ്ണോ നാരായണനോട് എന്തെങ്കിലും ചോദിക്കുകയോ ചെയ്തുമില്ല. കാര്‍ത്തുവും മകന്‍ വീടുപണിയുന്ന...

അദ്ധ്യായം ആറ്

‘’ എന്താണബ്ടെ... എന്താ? ...എന്താ?...’‘ ആജ്ഞാസ്വരത്തിലുള്ള ചോദ്യം കേട്ടപ്പോള്‍ എല്ലാവരും അങ്ങോട്ട് നോക്കി. കൊച്ചുണ്ണി മാഷ്! അഴീക്കോട്ടു നിന്ന് കൊപ്ര കച്ചവടത്തിന് പള്ളിപ്പുറത്തു വന്ന കൊച്ചുണ്ണി മാഷെ എല്ലാവര്‍ക്കും ഭയവും ബഹുമാനവുമുണ്ട്. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന ഒരു പുരാതന തറവാട്ടിലെ അംഗമാണ് അദ്ദേഹം. അധ്യാപകനല്ലെങ്കിലും ആളുകള്‍ ആദരവോടെ ‘’ മാഷെ...’‘ എന്നാണു വിളിക്കുന്നത്. കൂടി നിന്നവര്‍ കൊച്ചുണ്ണി മാഷിന് കടന്നുവരാന്‍ വഴിയൊരുക്കിക്കൊടുത്തു. സുന്ദരനായ ഒരു ചെറുപ്പക്കാരനേയും ബോധം...

അധ്യായം അഞ്ച്

കൗസല്യയുടെ പിടിവാശിക്കു മുമ്പില്‍ എല്ലാവരും മുട്ടുകുത്തി. ...

അധ്യായം നാല്

അയ്യപ്പന്‍കുട്ടി പെണ്ണുകാണാന്‍ എത്തിയപ്പോള്‍ കുഞ്ഞുപെണ്ണിനും നാണുക്കുട്ടനും കൂടുതല്‍ ഇഷ്ടമായി . കടയില്‍ നില്‍ക്കാനും എവിടെയെങ്കിലും ഓടിക്കാനും അയ്യപ്പന്‍കുട്ടിയാണ് ഏറ്റവും നല്ലത്. കൗസല്യക്കാണ് കൂടുതല്‍ സന്തോഷം തോന്നിയത് . അവള്‍ പലവട്ടം അയ്യപ്പന്‍കുട്ടിയെ കണ്ടിട്ടുണ്ട്. അയ്യപ്പന്‍കുട്ടി സുന്ദരനാണ്. തലയില്‍ കുടുമ വച്ചിട്ടുണ്ട്, കാതില്‍ ചുവന്ന കല്ലിന്റെ സ്വര്‍ണ്ണക്കടുക്കന്‍ ഇട്ടിട്ടുണ്ട്. ആരോടും എളുപ്പത്തില്‍ കൂടൂം. സ്വന്തമായൊരു അഭിപ്രായം ഇല്ലാത്തതുകൊണ്ടും ആരെന്തു പറഞ്ഞാലും അംഗീകരിക്കുന്നതു കൊണ്ടും എല്ലാവര്‍ക്കും ഇഷ്ടവുമാണ്. ...

അധ്യായം മൂന്ന്

കുഞ്ഞിന്റെ ഇരുപത്തെട്ടുകെട്ട് ചടങ്ങ് കെങ്കേമമായിട്ടാണ് നടത്തിയത്. ഇരുപത്തഞ്ച് പേര്‍ക്ക് പപ്പടം , പഴം , പായസം കൂട്ടി സദ്യ ഉണ്ടായിരുന്നു. കുഞ്ഞിനെ കുളിപ്പിച്ച് ചന്ദനം തൊടുവിച്ച് കൗസല്യയുടെ മടിയില്‍ കിടത്തി അയ്യപ്പന്‍ കുട്ടി കുഞ്ഞിന്റെ അരയില്‍ കറുത്ത ചരടു കെട്ടി. അമ്മൂമ്മ കുഞ്ഞുപെണ്ണ് വെള്ളി അരഞ്ഞാണവും തളയും അണിയിച്ചു. ഒരു വാഴയിലയില്‍ ഉപ്പും പുളിയും ഓരോ നുള്ള് വച്ചിരുന്നു. ഇവ പരസ്പരം കൂട്ടിക്കുഴച്ച് ആദ്യം അയ്യപ്പന്‍കുട്ടി...

അധ്യായം മൂന്ന്

കുഞ്ഞിന്റെ ഇരുപത്തെട്ടുകെട്ട് ചടങ്ങ് കെങ്കേമമായിട്ടാണ് നടത്തിയത്. ഇരുപത്തഞ്ച് പേര്‍ക്ക് പപ്പടം , പഴം , പായസം കൂട്ടി സദ്യ ഉണ്ടായിരുന്നു. കുഞ്ഞിനെ കുളിപ്പിച്ച് ചന്ദനം തൊടുവിച്ച് കൗസല്യയുടെ മടിയില്‍ കിടത്തി അയ്യപ്പന്‍ കുട്ടി കുഞ്ഞിന്റെ അരയില്‍ കറുത്ത ചരടു കെട്ടി. അമ്മൂമ്മ കുഞ്ഞുപെണ്ണ് വെള്ളി അരഞ്ഞാണവും തളയും അണിയിച്ചു. ഒരു വാഴയിലയില്‍ ഉപ്പും പുളിയും ഓരോ നുള്ള് വച്ചിരുന്നു. ഇവ പരസ്പരം കൂട്ടിക്കുഴച്ച് ആദ്യം അയ്യപ്പന്‍കുട്ടി കുഞ്ഞിന്റെ...

അധ്യായം രണ്ട്

രായപ്പന്‍ കുഞ്ഞു കിടക്കുന്ന മുറിയിലേക്കു കയറി. ഒരു പഴയ തുണിയില്‍ കുഞ്ഞ് ചലനമറ്റു കിടന്നിരുന്നു ശരീരം ശരിക്കും കരുവാളിച്ചിട്ടുണ്ട്. രായപ്പനെ കണ്ടപ്പോള്‍ കൗസല്യ നീങ്ങിക്കിടന്നു. അവള്‍ക്ക് എഴുന്നേല്‍ക്കുവാനുള്ള ശക്തിയുണ്ടായിരുന്നില്ല. കരഞ്ഞു കരഞ്ഞ് അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. രായപ്പന്‍ കുഞ്ഞിന്റെ ശരീരത്തില്‍ പുതച്ചിരുന്ന പഴയതുണി എടുത്തു മാറ്റി . നാഡി പിടിച്ചു നോക്കി രായപ്പ‍നൊരു സംശയം - വളരെ നേര്‍ത്ത് നാഡി മിടിക്കുന്നില്ലേ? കുഞ്ഞിന്റെ മര്‍മ്മ...

അദ്ധ്യായം ഒന്ന്

‘’ പൂഹോയ്...പൂഹോയ്...പൂഹോയ്..’‘ തെങ്ങിന്റെ കവളന്‍ മടലുകൊണ്ട് മൂന്നു പ്രാവശ്യം നിലത്തടിച്ച് അയ്യപ്പന്‍ കുട്ടി കൂക്കി വിളിച്ചു. ആണ്‍കുഞ്ഞു പിറന്നാല്‍ കുഞ്ഞിന്റെ അച്ഛന്‍ ഇങ്ങനെ ‘പേടുതല്ലണം’ എന്നാണ് ആചാരം. ‘’ എടിയേ... കൗസല്യച്ചേടത്തി പെറ്റു ആണ്‍കുഞ്ഞാ..’‘ അയല്പക്കത്തെ സ്ത്രീകള്‍ പരസ്പരം അറിയിച്ചു. ‘’ മൂത്തതു മൂന്നും പെണ്ണല്ലേ , ഇതിനെ അയ്യപ്പന്‍കുട്ടിച്ചേട്ടന്‍ നിലത്തു വയ്ക്കില്ല നോക്കിക്കോ’‘ സ്ത്രീകളുടെ സദസ്സ് പ്രവചിച്ചു. പ്രസവത്തിന്റെ ആലസ്യത്തിനിടയില്‍ കൗസല്യ തനിക്ക് ഒരാണ്‍കുഞ്ഞ് പിറന്നെന്ന്...

കുട്ടികളുടെ പാട്ടുകൾ

അക്ഷരപ്പാട്ട്‌ A B C D എന്നൊരു കൂട്ടർ E F G H മറ്റൊരു കൂട്ടർ I J K L മൈതാനത്ത്‌ M N O P കളിച്ചപ്പോൾ Q R S T ചീത്തവിളിച്ചു U V W ഏറ്റുപിടിച്ചു X Y Z അടിപിടിയായി. എന്റെ മാതൃഭാഷ മലയാളമാണെന്റെ മധുരിക്കും ഭാഷ മനതാരിലാനന്ദത്തേനൂറും...

തീർച്ചയായും വായിക്കുക