Home Authors Posts by പ്രൊഫ.ആർ.പി. മേനോൻ

പ്രൊഫ.ആർ.പി. മേനോൻ

Avatar
0 POSTS 0 COMMENTS

തമ്പുരാട്ടിത്തമില്ലാത്ത തമ്പുരാട്ടി

മർദ്ദിതവർഗ്ഗ സമുദ്ധാരണത്തിനായ്‌ പ്യഥ്വിയിൽ വന്നുപിറന്ന സ്‌ത്രീരത്നമേ, കോവിലകത്തെ ചുമരുകൾക്കപ്പുറം ജീവിതം കണ്ടുതപിച്ച മാത്യത്വമേ, ഉച്ചനീചത്വരഹിത സമൂഹ സം- സൃഷ്‌ടിക്കുവേണ്ടി യത്നിച്ച ഭ്രാതൃത്വമേ, രണ്ടുകൈയും കൂപ്പി നിൽക്കുന്നു ഞാനിതാ നിൻ സ്മരണക്കുമുന്നിൽ വിനയാന്വിതം. ജാതിമതത്തിൻ മതിലുകൾ ഭേദിച്ചു ഭീതിയന്യേ തൊഴിലാളിവർഗ്ഗത്തിന്റെ- യായുധമായൊരരിവാളുമേന്തി നീ വായുവിൽ മുഷ്‌ടിചുരുട്ടി മുദ്രവാക്യ- ഘോഷണത്തോടെ സമരപഥത്തിലൂ- ടോരോപദം വച്ചു നീങ്ങുന്ന കാഴ്‌ച്ചക- ണ്ടാവേശമുൾകൊണ്ടു നാരികൾ വിപ്ലവ- പ്പോരാളികളായി മാറിയതില്ലയോ? കൈരളീഗീർവാണിമാരുടെ സന്നിധി സർവ്വം സമർപ്പിച്ചു...

വിഷു

ഫലങ്ങളും കൊന്നസുമങ്ങളും പൊന്നിൻ പ്രഭയും കാർവർണ്ണൻ ശരീരകാന്തിയും നിറഞ്ഞൊഴുകുന്ന സുദിനമാം വിഷു നിറശോഭയാർന്നു വിരിഞ്ഞു നിൽക്കട്ടെ! കതിർക്കുലയേന്തി കലിത കൗതുക- മിളകിയാടുന്ന കൃഷിയിടങ്ങളിൽ വിളവെടുപ്പിന്റെ തുടിമുഴക്കുന്ന വിഷു നമുക്കെന്നും സുഖമരുളട്ടെ! കിടാങ്ങളെ വിളിച്ചരികത്തു നിർത്തി കിലുങ്ങും തുട്ടുകൾ മടിയിൽ നിന്നുട- നെടുത്തവരുടെ വിടർത്തും കൈകളിൽ കൊടുക്കും കാർണവർ ചിരിപൊഴിക്കട്ടെ! തെളിഞ്ഞു കത്തുന്ന വിളക്കിന്റെ മുന്നിൽ തളികയിൽ വച്ച വിശുദ്ധ ഗ്രന്ഥത്തിൻ...

പണികൊണ്ടും പണം നേടാം

പണം കയ്യിൽ വരുംനേരം ഗുണം പമ്പ കടന്നുപോം പണം കൈവിട്ടുപോയാലോ തൃണം! കൂട്ടിന്നു ദുഃസ്ഥിതി! പണം കൊണ്ടും പണം നേടാം പണിയും സ്ഥാനമാനവും പണികൊണ്ടും പണം നേടാം പാണി പിന്നോട്ടു നീട്ടുകിൽ ...

എന്തൊരു നാടെന്റെ നാട്‌

കേരളമെന്നുടെ നാട്‌ - കൊക്ക കോള നീരൂറ്റുന്ന നാട്‌ ദൈവത്തിൻ സ്വന്തമാം നാട്‌ - എന്നാൽ ദൈവമുപേക്ഷിച്ച നാട്‌ പിച്ചക്കായ്‌ വൈദേശികർതൻ-മുന്നിൽ പച്ചിലക്കാടില്ലാ നാട്‌ -മരു- പ്പച്ചകൾ തേടുന്ന നാട്‌ കണ്ടൽ വനങ്ങളശേഷം-വെട്ടി കണ്ടകമായൊരു നാട്‌ മണ്ടരി ബാധിച്ച തെങ്ങു-പോലെ മണ്ട വെളുത്തൊരു നാട്‌ വേഴാമ്പലിറ്റു ജലത്തി-ന്നായി കേഴും പുഴകൾ തൻ നാട്‌ കണ്ണു കുഴിച്ചു കടത്തി-ഭൂമി മൃത്യു വരിക്കുന്ന നാട്‌ മദ്യലഹരിയിലാണ്ടു-ജനം നൃത്തം...

ജയിക്കാനായ്‌ ജനിച്ചവൻ ഞാൻ

തോൽവിയാണെനിക്കെന്നും തോൽവിയാണെനിക്കെന്നും തോൽവിയിൽ ജയം കണ്ടുപിടിക്കലെനിക്കിഷ്ടം തോറ്റാലും വീഴില്ല ഞാൻ മാർജ്ജാരത്തിനെപ്പോലെ കുത്തി നിന്നിടും കാലിൽ ക്ഷതമേൽക്കയില്ലൊട്ടും ശതമാനമെൻ കൂട്ടിനായെത്തുമല്ലെങ്കിലോ ഹതഭാഗ്യരായോരിൽ ചാരും ഞാനപരാധം അടവുതന്ത്രങ്ങളിലാരുമില്ലെന്നെവെല്ലാൻ പടുവാണു ഞാൻ മാർഗ്ഗം ലക്ഷ്യത്തന്നനുസൃതം. ...

എന്നാലിമ്മിണി കാരിയമോതാം

മാക്കിയവെല്ലി മടിക്കാതെയെന്നുടെ മാർഗ്ഗതടസ്സങ്ങളൊക്കെമാറ്റീടണം സത്യം പറയാനുറക്കെ പഠിപ്പിച്ച സത്യവാൻ ഗീബൽസു ചിത്തേ വസിക്കണം മാമ്മനും ഷൈലോക്കുവൈശ്രവണാദികൾ ആമയം നീക്കിയനുഗ്രഹിച്ചീടണം ദുശ്ശാസനനുമമ്മാവൻ ശകുനിയും ദുശ്ലകുനങ്ങളെല്ലാമകറ്റീടണം ഭൂതവും പ്രേതവും മാടനും ചാത്തനും ജാതകദോഷങ്ങൾ നീങ്ങാൻ തുണക്കണം എന്നാലിമ്മിണി കാരിയമോതാ- മെന്നുടെ നെഞ്ചിലുദിച്ചതുപോലെ ഉളളുതുറന്നു ഗ്രഹിച്ചീടേണം തെല്ലും നീരസമുണ്ടാകരുതേ കുറ്റം കൂടുതലുളളവർ നാട്ടിൽ പുറ്റുകണക്കെ പെരുകീടുന്നു നിന്ദിക്കുന്ന ജനങ്ങടെ നടുവിൽ വന്ദിക്കുന്നവരയ്യോ തുച്ഛം കാലുനിലത്തു ചവിട്ടാതനിശം കാറിൽതന്നെ സവാരി ചിലർക്ക്‌ പാവപ്പെട്ടജനത്തെക്കണ്ടാൽ...

വിഷു

ഫലങ്ങളും കൊന്നസുമങ്ങളും പൊന്നിൻ പ്രഭയും കാർവർണ്ണൻ ശരീരകാന്തിയും നിറഞ്ഞൊഴുകുന്ന സുദിനമാം വിഷു നിറശോഭയാർന്നു വിരിഞ്ഞു നിൽക്കട്ടെ! കതിർക്കുലയേന്തി കലിത കൗതുക- മിളകിയാടുന്ന കൃഷിയിടങ്ങളിൽ വിളവെടുപ്പിന്റെ തുടിമുഴക്കുന്ന വിഷു നമുക്കെന്നും സുഖമരുളട്ടെ! കിടാങ്ങളെ വിളിച്ചരികത്തു നിർത്തി കിലുങ്ങും തുട്ടുകൾ മടിയിൽ നിന്നുട- നെടുത്തവരുടെ വിടർത്തും കൈകളിൽ കൊടുക്കും കാർണവർ ചിരിപൊഴിക്കട്ടെ! തെളിഞ്ഞു കത്തുന്ന വിളക്കിന്റെ മുന്നിൽ തളികയിൽ വച്ച...

തീർച്ചയായും വായിക്കുക