Home Authors Posts by പ്രവീണ. ബി.

പ്രവീണ. ബി.

0 POSTS 0 COMMENTS
ടി.സി 54/1771 (3), പി.എം.ആർ.എ, സി-43, കൃഷ്ണ, ഉപ്പുമാവിള, പാപ്പനംകോട്‌, തിരുവനന്തപുരം-18.

അക്ഷരം

വെളിച്ചമായ്‌ വന്നു തുറപ്പു നിങ്ങൾ ഇരുണ്ടൊരാകാശമൊടൊത്ത ചിത്തം നിറപ്പു ചിത്രങ്ങളതിങ്കലെല്ലാം വരുന്ന കാലത്തിനുണർവ്വു നൽകാൻ! വിടർന്ന നക്ഷത്രഗണങ്ങളെപ്പോ- ലെഴുത്തുകൾ മെല്ലെയുയിർത്തിടുന്നൂ പ്രകാശമേകുന്നവ, വാക്കുമൊപ്പം പെരുത്ത വാക്യങ്ങളുമായി നമ്മിൽ തിളച്ച വാക്കിന്റെ കടുപ്പമോടും തണുത്ത വാക്കിന്റെ വഴക്കമോടും അനന്തമാകുന്ന വിധത്തിലെങ്ങും നിറഞ്ഞു നിൽക്കുന്ന വിശുദ്ധരൂപം. ഉരുണ്ടുകൂടുന്ന കറുത്തമേഘം കണക്കു വാക്യങ്ങളുയിർക്കവേണം തെളിഞ്ഞ തീർത്ഥം പൊഴിയുന്ന മട്ടിൽ പരന്നു പെയ്തീടണമെന്റെയുള്ളിൽ. വരച്ചു നാവിങ്കലമൂർത്തമാകും-...

കുടജാദ്രിയിലെ സൂര്യോദയം

കുടജം നിറഞ്ഞതാമദ്രിതൻ മകുടത്തിൽ നില്പതോ മഹാഭാഗ്യം പുലരിപ്പൊൻവെട്ടത്തിൽ മൂകാംബതൻ പാദമലരിൻ സ്പർശത്താലേ വസുധ സുഭഗയായ്‌, സുസ്മിതയായിരിപ്പൂ. ആദിത്യദേവൻ പൊന്നിൻ കിരണംപൊഴിച്ചുകൊ- ണ്ടാമയം നീക്കീടുവാനുദിച്ചു വന്നീടുന്നു, സ്‌ഫടികപ്പാവാടപോലാവരണം തീർത്ത നീഹാരകണികകൾ തന്നിലായ്‌ വഹിക്കുന്നു. ദേവിതൻ കിരീടത്തിൽ രത്നമണ്ഡലം പോലെ- യാദിത്യൻ തുടുതുടെയുയർന്നു പൊങ്ങീടുന്നു. കാൺമതാപൊന്നമ്പലം, മംഗളരൂപതന്റെ ‘മോഹന’ സങ്കീർത്തനം വിണ്ണിലും ലയിക്കുന്നു. പ്രകൃതീശ്വരിയാത്മസൗന്ദര്യം വർഷിച്ചുകൊ- ണ്ടായിരമഭിഷേകപുഷ്പങ്ങളർപ്പിച്ചുപോയ്‌ സുകൃതവാഹിനിയായൊഴുകും സൗപർണ്ണികാ- സിരകൾ ജപിക്കിന്നിതാദിത്യഹൃദയവും. എൻ മനം വിഹരിപ്പൂ സുന്ദരരൂപയാകു- മദ്രിതൻ മേലെ...

പുരാരേഖയുടെ വർത്തമാനം

അശ്രദ്ധയോടെ ചായം പൂശുക വഴി വികൃതമാക്കപ്പെട്ട ശിലാലിഖിതങ്ങളേയും പുരാതന ശിൽപ്പങ്ങളേയും പറ്റിയുള്ള വാർത്ത വായിച്ചിട്ട്‌; പുത്തൻ നിറങ്ങൾക്കുപിന്നിൽ മറഞ്ഞ പൂ- രാരേഖതൻ വീർപ്പുപോലെ, വിങ്ങുന്നതാരുടേതാകാം ചിരന്തന സംസ്‌കൃതിയേലുന്ന ചിത്തം? ആരെന്നറിവീല, കാലം കവർന്ന കൈ കോറിയ ചിത്രങ്ങൾ കാൺകെ കണ്ണടച്ചന്തരാത്മാവിന്നിരുൾ കൊണ്ട- വയ്‌ക്കു ശ്യാമാംബരം ചാർത്തി! ജീർണ്ണാവശേഷങ്ങളല്ല, ജീർണ്ണിച്ചിടാ കാലത്തിനുള്ള വിശേഷം ജീവിതാനന്തത്തിൽ, പിറവിതൻ പിന്തുടർ- ച്ചയ്‌ക്കുള്ള പാവനാദർശം. ജന്മാന്തരങ്ങൾക്കിടയ്‌ക്കുമാ കൈപ്പുണ്യം ജാതാനുകമ്പം ചിരിക്കേ, നാം മറക്കായ്‌കയീ...

തീർച്ചയായും വായിക്കുക