Home Authors Posts by പ്രമോദ് മാവിലേത്ത്

പ്രമോദ് മാവിലേത്ത്

പ്രമോദ് മാവിലേത്ത്
8 POSTS 1 COMMENTS

നിഴലും ഞാനും

  രാവിലെമന്ദമെൻ പിന്നിലായവൻ ദൂരെനിന്നെന്നോടടുത്തു നിശബ്ദ്മായ്. നട്ടുച്ചയ്ക്കെന്നോടൊട്ടി നിന്നിട്ടു പിന്നെന്നേ പിന്നിലാക്കിയെൻ- മുന്നിലായങ്ങകലേക്കുപോയ് .....

മൗനനൊമ്പരം

  നട്ടുച്ച നേരം..റോഡിലൂടെ വാഹനങ്ങൾ  പാഞ്ഞുപോകുന്നു . മധ്യ വയസ്കനായ  ഒരാൾ  കൈയിൽ  ഹോട്ടൽ എന്നെഴുതിയ ഒരു ബോർഡ് പിടിച്ചുകൊണ്ട്  വാഹനങ്ങളെ ആകർഷിക്കുവാൻ നിൽക്കുന്നു. വെയിലത്ത് നിന്നിട്ടു നന്നായി  വിയർക്കുന്നുണ്ട്. തലയിൽ ഒരു ടവൽ  കെട്ടിയിരിക്കുന്നു.അയാൾ ആകെ തളർന്നിരുന്നു. ഒന്ന് രണ്ടു വാഹനങ്ങൾ  അയാളുടെ ബോർഡ് കണ്ടിട്ട് ഹോട്ടലിലേക്കു കയറി പോകുന്നുണ്ട്. ഒരു ആഡംബര കാറ് അയാളുടെ മുൻപിൽ വന്നു നിൽക്കുന്നു ഒരു ചെറുപ്പക്കാരനും അയാളുടെ മകനും ആയിരുന്നു. ഹോട്ടലിനെപറ്റി ചോദിച്ചു. അയാൾ...

മുഖംമൂടികൾ

മുഖംമൂടിയില്ലാതെ പിന്തുടരുകയാണു ഞാൻ എൻറെ അച്ഛന്റെ കാൽപ്പാടുകൾ എൻവഴി എന്തിനു മാറ്റണം ഞാൻ ഈവഴി തെറ്റെന്നു  തോറ്റം പാടിയ നീയിപ്പോൾ എന്തിനെൻ പാതയിൽ നുഴഞ്ഞു കയറുന്നു എൻമുഖം കവർന്നെടുത്തിട്ടു മുഖം മൂടിയാണെന്റേതെന്നു വെറുതേ ആക്ഷേപിക്കുന്നു. വരുന്നെങ്കിൽപോരുക എൻവഴിയേ നീകൂടെയുണ്ടെങ്കിൽ നിന്നോടൊപ്പം നീയില്ല എങ്കിൽ ഞാനേകനായി പോകാതിരിക്കില്ല ഞാനീവഴിയെ തടയാതെ എന്നേ നീ വഴിമാറുക.

നവോത്ഥാനമൂല്യങ്ങളും സാംസ്‌കാരിക നായകരും

  ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും, നവോത്ഥാനമൂല്യങ്ങളെ  കാലത്തിനനുസൃതമായി മുമ്പോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കാനും ഇവിടെ സാംസ്‌കാരിക  നായകർ എന്ന് വിളിക്കപ്പെടുന്നവർക്കു വലിയ പങ്കുവഹിക്കാനുണ്ട്. മൂല്യാധിഷ്ഠിത നിലപാടുകളുടെ അടിസ്ഥാനത്തില്‍  പ്രതികരണങ്ങൾ  ഉയരേണ്ടതുണ്ട്. സമൂഹത്തിന്റെ തിരുത്തല്‍ ശക്തിയാകണം ഇവിടുത്തെ സാംസ്‌കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവർ. അവരുടെ ചിന്തകൾ ഏകപഥത്തിലൂടെ ആവണം. ചിലതു കണ്ടില്ലെന്നും,ചിലതു മാത്രമേ  കാണുവെന്നുമുള്ള ഇടുങ്ങിയ മനസ്സല്ല ഇവർക്ക് വേണ്ടത്. നിർഭാഗ്യവശാൽ ഇവരുടെ നവോത്ഥാന സങ്കൽപ്പങ്ങൾ ചിലതലങ്ങളിൽ എത്തുമ്പോൾ ദിശ മാറ്റപ്പെടുകയോ അതുമല്ലെങ്കിൽ കാഴ്ച മങ്ങപ്പെടുകയോ,...

ആത്മവിശ്വാസം

പളുങ്ക് പാത്രമുടഞ്ഞു  ... എൻ പരവതാനിയെരിഞ്ഞൂ. സൗഗന്ധികപ്പൂ കൊഴിഞ്ഞു.. പൊൻപ്രദോഷ സന്ധ്യയും വിടപറഞ്ഞു . ഇരുൾവീണ പാതയിൽ ഒരു തരി വെട്ടമായി വെള്ളി താരകമേ നീ വരുമോ.. അവ്യക്ത വ്യക്തത തങ്ങും വഴികളിൽ... കാലിടറുന്നു ...വലയുന്നൂ- യെൻ പളുങ്ക് പാത്രം വീണുടയുന്നൂ...   മൺചിരാതിൽ എണ്ണ വറ്റീ... അമൃത കുംഭത്തിൻ ഉറവ വറ്റീ... ആത്മവിശ്വാസമേ.. തളരരുതേയെൻ .. ഹൃദയ ചേതനയെ തളർത്തരുതേ.....

നിദ്ര

  പാടാൻ തുടങ്ങുമെൻ ചുണ്ടുകളിൽ.. നിന്നുതിർന്നതൊരു ശോകഗാനം..... ആടാൻ തുടങ്ങുമെൻ പാദങ്ങളിൽ... വന്നിടുന്നൂ ഉറയ്ക്കാത്ത ചുവടുകൾ. ഉയരുന്നേൻ ഹൃദയത്തിൽ... നിന്നുടുക്കുതന്നപശബ്ദം സിരകളിൽ തപ്പുതന്നവതാളം എൻ നടകളിൽ ചിലങ്കതൻ ചിലമ്പിച്ച നാദം മാത്രം. ഇല്ല... ഞാൻ ഉറങ്ങുമ്പോൾ, ശാന്തമാണെല്ലാം....എല്ലാം. നിദ്രയാം ദേവി എത്ര ധന്യ... ശാന്തസ്വരുപിണി ....

സന്ധ്യ

സൂര്യ ബിംബം മറഞ്ഞൂ... പുന്തിങ്കള്‍ പുഞ്ചിരിച്ചു. നീലാംബരം തെളിഞൂ.. താരരഗ്നങ്ങള്‍ വിളങ്ങീ . പൂഞ്ചെലയഴിഞ്ഞുലഞ്ഞു സന്ധ്യതന്‍.. മാദക ഗന്ധം പരന്നൂ .... കാവിലെ പാല പൂത്തു സുഗന്ധം ഇളം കാറ്റിലലിഞ്ഞു ചേര്‍‍ന്നൂ.. പൂനിലാവുപനിനീരില്‍മുക്കി ഉടയാട ഉടുപ്പിച്ചൂ സന്ധ്യയെ ചന്ദനം അണിയിച്ചൂ ... സീമന്ധ രേഖയില്‍ കുങ്കുമം തൂകി സന്ധ്യയെ പരിഗ്രഹിച്ചൂ .. പൂന്തിങ്കള്‍ സന്ധ്യയെ സ്വന്തമാക്കി...              

വിടപറയുന്നേരം

എൻമനസ്സിന്റെശീതളസ്പർശമായെന്നുംനീ.. കനിവിന്റെഇളനീര്തുകിടുമ്പോൾ .. ആശ്വാസഗാനങ്ങൾതേൻമഴയായെന്നിൽ പുഞ്ചിരികൊഞ്ചലായിപാടിടുമ്പോൾ ... അറിയതടുക്കുന്നവഞ്ചിയായെൻമനം തിരമാലയിൽപെട്ടുലഞ്ഞാടിടുന്നു ... കടമകൾകടമ്പകൾഅതിർകല്ലുതീർക്കുമ്പോൾ ആത്മബാലംപോലുംക്ഷയിചിടുന്നു .. നിൻസ്നേഹസാഗരംനീന്തികടക്കുവാൻ ആശയുണ്ടോമനെ ..ആവുകില്ലാ.. ആരാധ്യദേവതേനീയെൻമനസ്സിൽ കുറിച്ചിട്ടചിത്രങ്ങൾമായുകില്ലാ.. കരിമഷിഎഴുതിയകരിനീലകണ്ണുകൾ കരളേഒരുനാളുംനനയരുതേ... വിടപറയുന്നേരംപിടയുമെൻഹൃദയത്തിൽ.. ഓർമ്മകൾമാത്രം...വേദനമാത്രം.. Generated from archived content: poem1_april19_16.html Author: pramod_mavileth

തീർച്ചയായും വായിക്കുക