Home Authors Posts by പി.ആർ. ഹരികുമാർ

പി.ആർ. ഹരികുമാർ

0 POSTS 0 COMMENTS
1960-ൽ ആറ്റിങ്ങലിൽ ജനനം. ഗവ.ആർട്‌സ്‌ കോളേജ്‌, യൂണിവേഴ്‌സിറ്റി കോളേജ്‌, കാലിക്കറ്റ്‌ സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം.. മലയാളത്തിൽ എം.എ, എം.ഫിൽ ബിരുദങ്ങൾ. കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചൻ സ്‌മാരക സമ്മാനം (1988) ലഭിച്ചിട്ടുണ്ട്‌. അങ്കണം കഥകൾ, ആറാം തലമുറക്കഥകൾ എന്നീ സമാഹാരങ്ങളിൽ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കൃതികൾഃ നിറം വീഴുന്ന വരകൾ (കഥകൾ), അലിയുന്ന ആൾരൂപങ്ങൾ (കഥകൾ), വാക്കിന്റെ സൗഹൃദം (നിരൂപണം). 1986 മുതൽ കാലടി ശ്രീശങ്കരാകോളേജിൽ അദ്ധ്യാപകൻ. വിലാസം പി.ആർ.ഹരികുമാർ, എം.എ., എം.ഫിൽ, ലക്‌ചറർ, മലയാളവിഭാഗം, ശ്രീശങ്കരാകോളേജ,​‍്‌ കാലടി -683574 website: www.prharikumar.com Address: Phone: 0484 462341 0484 522352/9447732352

നിരാകരണത്തിന്റെ ആഖ്യാനരൂപങ്ങൾ

കേരളീയന്റെ ഉത്തരാധുനികമായ സംവേദനരീതികൾക്ക്‌ കൂടുതൽ വ്യക്തത കൈവന്നത്‌ തൊണ്ണൂറുകളിലാണ്‌. എഴുത്തിനേയും വായനയേയും പുതിയ കാഴ്‌ചപ്പാടിൽ കാണാനും ആധുനികതയുടെ ഉറക്കപ്പിച്ചിനെ കുടഞ്ഞുകളയാനും നാം തയ്യാറായതും ഈ ദശകത്തിലാണ്‌. ഇതിന്‌ പ്രേരകമായ ഘടകങ്ങളുടെ വിശകലനം അതിരുകളില്ലാത്ത ആഗോളവത്‌ക്കരണത്തിലേക്കും ആത്മവിസ്‌മൃതിയോളമെത്തുന്ന ഉദാരവത്‌ക്കരണത്തിലേക്കും നാശോന്മുഖമായ പ്രത്യയശാസ്‌ത്രബോദ്ധ്യങ്ങളിലേക്കുമൊക്കെ നമ്മെ കൊണ്ടു ചെന്നെത്തിക്കും. എന്നാൽ ഇവയോടൊപ്പം തന്നെ പരിഗണിക്കപ്പെടേണ്ടതാണ്‌ വിവരസാങ്കേതികവിദ്യയുടെ രംഗത്തുണ്ടായ വിസ്‌മയകരമായ കുതിപ്പുകളും, സമൂഹം, ചരിത്രം, സംസ്‌ക്കാരം എന്നിവയെ സംബന്ധിച്ച നമ്മുടെ ധാരണകളിൽ വരുത്തിയ മാറ്റങ്ങളും....

നവമാനവികത – ഒരാമുഖം

ദൈനംദിനവൃത്തികളുടെ ആകെത്തുകയാണ്‌ നമ്മുടെ ജീവിതത്തിന്റെ ബാഹ്യരൂപത്തെ നിർണ്ണയിക്കുന്നത്‌. ഇത്തരം പ്രവൃത്തികൾക്ക്‌ പ്രേരകമാവുന്ന ആശയലോകവും വികാരലോകവും ചേർന്നൊരുക്കുന്ന ഒരു ആന്തരിക ജീവിതവും നമുക്കുണ്ട്‌. ഇന്ന്‌ മനുഷ്യജീവിതത്തിന്റെ ഈ ഇരുതലങ്ങളിലും പ്രകടമാകുന്ന ചില പ്രത്യേകതകൾ നാം ശ്രദ്ധിക്കാതിരുന്നുകൂടാ. നമ്മുടെ പ്രവർത്തനങ്ങൾ ചിന്താധാരയുടെ തുടർച്ചയാകുന്നതിനു പകരം അനുകരണാത്മകവും യാന്ത്രികവുമായി മാറിയിരിക്കുന്നു. യാന്ത്രികമായ ക്രിയകളുടെ ആവർത്തനത്തിൽ കുടുങ്ങിയ ഇന്നത്തെ മനുഷ്യന്‌ ആന്തരികജീവിതം ഒരു അലങ്കാരം മാത്രമാണ്‌. ചില അടിസ്ഥാന വാസനകളുടെ അനവസരത്തിലുളള ഉദ്ദീപനങ്ങൾ...

വാക്കിന്റെ സൗഹൃദം

വ്യക്തിയുടെ തെരഞ്ഞെടുപ്പുകൾ അപ്രസക്തമായിത്തീരുന്ന സമകാലികജീവിതത്തിന്റെ വിരസവൃത്തത്തിനുളളിൽ നിന്ന്‌ പുറത്തുകടന്ന്‌ അപൂർവമായ മറ്റൊന്ന്‌ ആയിത്തീരുന്നതിലെ ആഹ്ലാദമാണ്‌ വാസ്‌തവത്തിൽ വായന നല്‌കുന്നത്‌. പ്രശ്‌നനിർഭരമായ കാലാവസ്ഥയിൽപോലും കെട്ടുപോകാത്തൊരു വിളക്കും മാനവികതയുടെ ഉയരങ്ങൾ കാണിച്ചുതരുന്ന കുറച്ച്‌ പുസ്‌തകങ്ങളും കൂട്ടുണ്ടെങ്കിൽ ഒരുവന്‌ കൈവരുന്ന ആത്മവിശ്വാസം വളരെ വലുതാണ്‌. വാക്കിന്റെ അളവില്ലാത്ത ഈ സൗഹൃദം പകർന്നു തരുന്ന സംസ്‌ക്കാരം എന്നും നമ്മുടെ ജീവിതബോധത്തെ ഹരിതാഭമാക്കുന്നു. നല്ല വായനയുടെ സന്ദർഭത്തിൽ വ്യക്തിയുടെ ആന്തരികതയിൽ ചില...

അപ്രസക്തനാകുന്ന അധ്യാപകൻ

അതിദ്രുതപരിണാമത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക ജീവിതയാഥാർത്ഥ്യത്തിനുനേരെ നമ്മുടെ അധ്യാപകർ കാട്ടുന്ന ഉദാസീനമനോഭാവം ശ്രദ്ധേയമാണ്‌. വിദ്യാഭ്യാസരംഗത്തും അതുവഴി പൊതുജീവിതത്തിലും അവരുടെ പ്രസക്തി നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്‌ പ്രധാന കാരണം മറ്റൊന്നല്ല. ഈ നില തുടർന്നാൽ സമീപഭാവിയിൽതന്നെ അധ്യാപകരില്ലാത്ത ഒരു വിദ്യാഭ്യാസപദ്ധതി-ഇപ്പോൾതന്നെ വിദൂരവിദ്യാഭ്യാസം എന്ന പേരിലൊന്ന്‌ വ്യാപകമായിട്ടുണ്ട്‌ -രൂപപ്പെട്ടുവരാൻ സാധ്യതയുണ്ട്‌. മനുഷ്യനെ വിശിഷ്‌ടവ്യക്തിത്വമുളളവനായി മാറാൻ സഹായിക്കുക എന്ന വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം നമ്മുടെ അധ്യാപകലോകം മറന്നുപോയിരിക്കുന്നു. സംവാദാത്മകമല്ലാത്ത സാമൂഹിക ജീവിതവും ആത്മീയത...

ഒഴിവുദിനംഃ ഒരു ഡയറിക്കുറിപ്പ്‌

ഞാനിറങ്ങിയത്‌ രക്‌തം വീണ്‌ തണുത്ത ഇന്നലെയുടെ തെരുവിലേക്കാണ്‌. മണം പിടിച്ച്‌ നീങ്ങുന്ന ഭീതികൾ ഒഴിവുദിനത്തിന്റെ കാഴ്‌ചകളെ കബന്ധങ്ങളാക്കി. പകൽച്ചുവപ്പ്‌ കണ്ട്‌ പകച്ചുപോയ എന്നെ തലയില്ലാക്കാഴ്‌ചകൾ കൈയാമം വെച്ച്‌ മാപ്പുസാക്ഷിയാക്കി. അപ്പോഴാണ്‌- അവർ വന്നത്‌... ആദ്യം- ചെന്നിനായകം പുരട്ടിയ ഉടൽപ്പകുതിയിൽ മധുരം കായ്‌ക്കുന്ന ഒരു കാഞ്ഞിരനോട്ടം. പിന്നെ- കനൽക്കണ്ണിൽ മൗനം തിളപ്പിച്ച്‌ വടിത്തുമ്പിലൂടെ നിറയൊഴിക്കുന്ന ശാസനാധികാരസ്‌പർശം. ...

ആധികാരികം

താടിക്കാരുടെ വാക്കുകൾ ആധികാരികമാണെന്ന്‌ ആദിവചനം. അതിന്‌ പറ്റിയ തെളിവുകൾ തിരക്കി ഇന്നോളം ഞാനലഞ്ഞത്‌ വെറുതെ. ഒരിക്കലെങ്കിലും അത്‌ ശരിയാണെന്ന്‌ തെളിയിക്കേണ്ട ബാധ്യത ആർക്കാണ്‌...? ഇപ്പോൾ- ഞാനും താടിവളർത്തുകയാണ്‌.... ...

തീർച്ചയായും വായിക്കുക