Home Authors Posts by പി.കെ.സുധി

പി.കെ.സുധി

0 POSTS 0 COMMENTS
ലൈബ്രേറിയൻ കോളജ്‌ ഓഫ്‌ എഞ്ചിനീയറിങ്ങ്‌ തിരുവനന്തപുരം - 16.

ഒഴിഞ്ഞുപോകുന്ന മാമരങ്ങൾ

ഈ പ്രപഞ്ചത്തിലെ വൃക്ഷവ്യതിയാനത്തെ കുറിച്ചു സംസാരിക്കുകയായിരുന്നു ആ യാത്രക്കാർ. “പൂവരശിന്‌ നമ്മുടെ നാട്ടിലിത്ര പടർച്ച കാണാനേയില്ല. അവിടങ്ങളിൽ അതങ്ങനെ മാനത്തേക്ക്‌ കൂർത്തു പൊന്തിപ്പോവത്തേയുള്ളു. ഇവിടെ കണ്ടില്ലേ? പടർന്നു പന്തലിച്ചു വിശാലമായിരിക്കുന്നത്‌”. റെയിലോരത്തെ മരങ്ങളെ ചൂണ്ടി അവർ സംസാരിച്ചുകൊണ്ടിരുന്നു. കാലക്രിയകൾക്കിടയിൽ ഈ ഭൂമിയിൽ നിന്നേ മറഞ്ഞുപോയ മരങ്ങളിലേക്ക്‌ അവരുടെ വാക്കുകൾ പടർന്നു. എന്തു മാത്രം ജാതികളിലെ മരങ്ങളെയാണ്‌ കാണാതെയായിരിക്കുന്നത്‌. പേഴ്‌മരം, മൊറട്‌, പൂവണം, കിളിമരം, തൊണ്ടി,...

ദയാനിധേ!

സോറി. ഞാൻ വിചാരിച്ചാലൊന്നും ചെയ്യാനേ പറ്റില്ല. ചിത്രഗുപ്തന്റെ കണക്കുകൾ അത്രയ്‌ക്കു കൃത്യമാണ്‌. ദൈവം ഒരണ്ടർസെക്രട്ടറി ഭാവത്തോടെ പറഞ്ഞു. സാരമില്ല സർ, അല്ല ദൈവേ ഞാൻ നരകത്തിൽ തന്നെ പൊയ്‌ക്കോളാം. സ്‌റ്റുഡൻസ്‌ യൂണിയനിൽ പഠിച്ച്‌, സർവ്വീസ്‌ സംഘത്തിൽ പ്രവർത്തിച്ച്‌ പെൻഷൻ സമിതിയിലിരിക്കേ മരിച്ചയാളല്ലേ! നരകത്തിലാകുമ്പോൾ ഒരു സിറ്റിസൺസ്‌ ഫോറത്തിനെങ്കിലും മിനിമം സ്‌കോപ്പുണ്ട്‌. റൊമ്പ നൻട്രി. ...

എളുപ്പത്തിൽ ക്രിയ

പണ്ടത്തെ കുട്ടികളുടെ ഭാവി ദഭ്രമാക്കാൻ എന്തെല്ലാം ശ്രദ്ധിക്കണമായിരുന്നു. പാല്‌, പഠിത്തം, പ്രണയം, പണി........ ഇന്നൊരു മൊബൈൽ വാങ്ങിക്കൊടുത്താൽ മതി. എത്ര നേരത്തെ ആകുന്നോ അത്ര നന്ന്‌. ബാക്കിയെല്ലാം അവൻ & അവൾ ഒപ്പിച്ചോളും. ഒറ്റ നമ്പർ മതി മൊബൈൽ മോർച്ചറി & വൃദ്ധസദനം. രക്ഷിതാക്കളെച്ചൊല്ലി അവർക്കും വലിയ ബദ്ധപ്പാടുകളില്ല. ...

പച്ചക്കറിച്ചോര

പൂച്ചകൾ, നായകൾ, കോഴികൾ എന്തിന്‌ ഒരിക്കലും മരണം തീണ്ടില്ലെന്ന്‌ മുത്തശ്ശി പറഞ്ഞ കാക്കച്ചികൾ പോലും നിരത്തുകളിൽ വണ്ടി കയറി ചതഞ്ഞു കിടക്കുന്നു. സസ്യഭുക്കുകൾക്ക്‌ ബലത്തൊരു വിശ്വാസമുണ്ട്‌. സഞ്ചികളിൽ, കൂടകളിൽ, തണുത്ത ഫ്രിഡ്‌ജുകളിൽ പച്ചക്കറികളും പഴങ്ങളും സുരക്ഷിതരെന്ന്‌. സൈക്കിൾ മുട്ടിയ ഒരു പാവയ്‌ക്കയെപോലും പത്രത്തിൽ കണ്ടിട്ടില്ല. ആശ്വാസം കൊളളുന്നവർ, തണ്ണിമത്തൻ കടപ്പരിസരങ്ങളിൽ നോക്കരുതേ! ലോറിയിൽനിന്നും തെന്നിവീണ്‌ ഉടഞ്ഞ്‌ ചോരച്ച അകം...

തീർച്ചയായും വായിക്കുക