Home Authors Posts by പി.കെ.സുധി

പി.കെ.സുധി

0 POSTS 0 COMMENTS
ലൈബ്രേറിയൻ കോളജ്‌ ഓഫ്‌ എഞ്ചിനീയറിങ്ങ്‌ തിരുവനന്തപുരം - 16.

പെന്‍ഡ്രൈവ്

ഓണാവധിക്കെത്തിയ കുട്ടിയെ അമ്മമ്മ സ്നേഹം കൊണ്ടാണു പൊതിഞ്ഞത്. ‘ അമ്മേ ഇന്നലെയുണ്ടാക്കിയ ആ കറീടെ മസാലക്കൂട്ട് ഒന്നൂടെപ്പറയൂ’‘ അവന്റെ അമ്മ കടലാസും പെന്‍സിലുമായി വന്നു. അച്ഛന്‍ കണക്കറ്റ് അമ്മമ്മയെ ക്യാമറയില്‍ പതിപ്പിച്ചെടുത്തു. ''അമ്മമ്മേ ആരും കാണാതെ നെഞ്ചു തുറന്ന് സ്നേഹം മുഴുവനും ഇതിലേക്ക് ഇറ്റിച്ചോളിന്‍!'' തിരിച്ചു പോരാനൊരുങ്ങവേ കുട്ടി രഹസ്യമായി ഒരു പെന്‍ഡ്രൈവ് അമ്മമ്മയെ ഏല്‍പ്പിച്ചു. ...

ചില വടക്കൻ ശീലങ്ങൾ

കണ്ടശ്ശാംകടവിലെ വീട്ടിൽ ഒറ്റയ്‌ക്കു കഴിഞ്ഞിരുന്ന അമ്മയെ വേണുമേനോൻ മടിച്ചു മടിച്ചാണ്‌ തിരുവനന്തപുരത്തേക്ക്‌ കൂട്ടിയത്‌. പട്ടണ ജീവിതവുമായി ഒത്തുപോകുമോയെന്ന വേവലാതികളെല്ലാമൊതുക്കി, നഗരച്ചൊരുക്കുകളുമായി അപ്രതീക്ഷിത വേഗത്തിൽ അമ്മയിണങ്ങി. അമ്മയുടെ സാന്നിദ്ധ്യം മുതിർന്ന മേനോൻ മക്കൾക്കും ആഘോഷമായി. അണുകുടുംബം അപ്പാടെയൊന്നുണർന്നു. സെറ്റും മുണ്ടും ഭസ്‌മക്കുറിയുമായി പത്മനാഭ ദർശനത്തിനിറങ്ങിയ അമ്മയെക്കണ്ടപ്പോൾ പാൽക്കുളങ്ങരയിലെ, പെരുന്താന്നിയിലെ പഴയ അമ്മച്ചിമാരെപ്പോലെന്ന്‌ വേണുമേനോൻ തിരുവിതാംകൂർ കണ്ണാലേ കണ്ടു. ...

ലൈബ്രേറിയൻ.ബ്ലോഗ്‌സ്പോട്ട്‌.കോം.

ലൈബ്രറി അസോസിയേഷന്റെ വാർഷിക മീറ്റിംഗിനു പോയി മടങ്ങുമ്പോഴാണ്‌ ഇന്ദുശേഖരൻ എന്ന റിട്ടയേർഡ്‌ ലൈബ്രേറിയന്‌ ഇന്റർനെറ്റിൽ ബ്ലോഗ്‌ സ്പോട്ട്‌ തുടങ്ങാനുളള ആവേശം കേറിയത്‌. ഫ്ലാറ്റിൽ ഇരുന്നു പൊടികൂടിത്തുടങ്ങിയ മകന്റെ കമ്പ്യൂട്ടർ സംരംഭത്തിനുപയോഗിക്കാം. ടെക്‌നോളജി വികാസങ്ങൾ ലൈബ്രേറിയൻ ഉൾക്കൊളളണം, പ്രൊഫഷന്റെ വികാസത്തിനുപയോഗിക്കണമെന്നുമൊക്കെയാണ്‌ അസോസിയേഷൻ സെക്രട്ടറി ഗോപിമോഹൻ പ്രസംഗിച്ചത്‌. തുടർന്ന്‌ നെറ്റിലെ വെബ്‌ബ്ലോഗ്‌ മാധ്യമത്തെകുറിച്ച്‌ ഗോപിന്റെ ക്ലാസുമുണ്ടായിരുന്നു. പ്രസാധകരുടേയും പത്രാധിപന്മാരുടെയും ഇടനിലയില്ലാതെ എഴുത്തുകാരനാവാം എന്ന ബ്ലോഗിന്റെ പ്രത്യേകതയാണ്‌ ഇന്ദുശേഖരനെ മോഹിപ്പിച്ചത്‌. ആർക്കും...

യാത്രകൾ

പറങ്കികളും, ലന്തക്കാരും, ബ്രീട്ടീഷ്‌ കമ്പനിക്കച്ചവടക്കാരുമൊക്കെയുൾപ്പെട്ട തട്ടിപ്പുകളുടെ ചരിത്രമുളള നഗരം. കൊഴുത്ത പണനെഗളിപ്പ്‌, കളളക്കടത്ത്‌, മയക്കുമരുന്നു വ്യാപാരം, ചൂതാട്ടം, വേശ്യാത്തെരുവുകൾ കുപ്രസിദ്ധ നഗരത്തിലേക്കായിരുന്നു അവരുടെ യാത്ര. പരിചിതരെ തെല്ലും തീണ്ടാതെ വണ്ടിയിറങ്ങുമ്പോൾ അവരൊരുമിച്ചു നിശ്വസിച്ചുപോയി. യൗവ്വനം ചോരാത്ത ഇരുവരും ദമ്പതികളല്ലെന്ന്‌ സംശയിക്കുകയേ ഇല്ല. വീട്ടിലെ വേവലാതികൾ, ജോലിസ്ഥലത്തെ ചിട്ടപ്പടി ജീവിതം. കണ്ണുവെട്ടിച്ചുളള രസകരമാറ്റത്തിന്‌ അയാൾ ഭാര്യയോടും അവൾ ഭർത്താവിനോടും കുഞ്ഞുങ്ങളോടും വേണ്ടത്ര കളളങ്ങൾ ഫലിപ്പിച്ചിരുന്നു....

റെക്കോഡുകൾ കേട്ടുണരുന്നവർ

മലയാളികൾക്ക്‌ പ്രഭാതവും നഷ്‌ടമായിരിക്കുന്നു. പണ്ട്‌ നമ്മളെ വിളിച്ചുണർത്തിയിരുന്നത്‌, ജാതിമത ഭേദമില്ലാത്ത കാക്കകളും, കോഴിപ്പൂവന്മാരുമായിരുന്നു. പാതിരാക്കോഴി, കൃത്യം നാലിന്‌ ഉണർന്ന്‌ ചിറകടിച്ചു കൂവുന്ന ഒന്നാം കോഴി. പിന്നെ നാലരയുടെ രണ്ടാം കോഴി. വെട്ടം വീണാൽ ചറപറേന്ന്‌ കൂവലുകൾ. അന്നും ഉറക്കം മുറിഞ്ഞ്‌ നാം ശപിച്ചിരുന്നു. കോഴികൾക്ക്‌ കൂവാൻ കണ്ട നേരമെന്ന്‌. ഏതു ക്ലോക്കിൽ നോക്കിയാണ്‌ ആദ്യകോഴി ഉണരുന്നതെന്ന്‌ കണ്ടുപിടിക്കണമെന്ന്‌ ആഗ്രഹിച്ച ബാല്യം മറക്കാനാവുമോ? (നൊസ്‌റ്റാൾജിയയല്ലേ നമ്മുടെ ബേസ്‌) ...

കണ്മണിയന്മാർ എവിടെ?

ആൾത്തിരക്കുകളിൽ കുഞ്ഞുമുഖ കൗതുകവും സന്തോഷവും തെരയുന്നേരം ഒരു സംഗതി തെളിയുന്നു. കാണുന്നതെല്ലാം പെൺകുട്ടികൾ മാത്രം. ആൺകുട്ടികൾ മുഖം തരാതെ എവിടെയോ ഒളിഞ്ഞു നിൽക്കുന്നു. കുസൃതിയും കൗമാരചിഹ്‌നങ്ങളും ആൺമുഖത്തിലും നിഷ്‌കപടചിത്രങ്ങളാണ്‌ വരയുന്നത്‌. സാംസ്‌കാരിക മേളകളിൽ, കല്യാണസ്ഥലത്ത്‌ ഒക്കെ പെൺമുഖങ്ങളാണ്‌ കുഞ്ഞുകൂട്ടങ്ങൾ ചമയ്‌ക്കുന്നത്‌. അവിടങ്ങളിലെല്ലാം ആൺകുട്ടികളെ എണ്ണുന്നതുപോട്ടെ കണ്ടുപിടിക്കുക ദുഷ്‌കരം. ചെറിയ ക്ലാസുകളിലും അധ്യാപക മുഖത്തേക്ക്‌ മിഴിച്ചിരിക്കുന്നവരിൽ അധികവും പെൺകുട്ടികളാണെന്നത്‌ സമകാലിക യാഥാർത്ഥ്യമായി തീർന്നിരിക്കുന്നു. വമ്പിച്ച പെൺബഹളങ്ങൾക്കിടയിൽ...

ധൂർത്തൻ

പെട്ടെന്നാണ്‌ ഒരുവൻ കവിയായത്‌. പുതുപണക്കാരന്റെ ധാരാളിത്തം വർണ്ണിച്ചും. ധ്വനിപ്പിച്ചും കോപ്പുകൾ എല്ലാം വന്നപോലെ തീർന്നു. ഭാര്യ..........മക്കൾ......... വീട്‌.......എല്ലാം കൈവിട്ടു. ഇപ്പോൾ അയാളുടെ ദീപാളിക്കുളി തെരുവിലാണ്‌ ശരിക്കും സ്‌ട്രീറ്റ്‌ പൊയറ്റ്‌. ...

ആചാരങ്ങൾ

ആരാധകരാൽ വലയം ചെയ്യപ്പെട്ടിരുന്ന ആ പ്രേമഗായികയെ മയ്യത്തുനമസ്‌കാരത്തിന്‌ കടുംവിശ്വാസികൾ ഏറ്റെടുത്തപ്പോഴായിരുന്നു സ്‌നേഹത്തിന്റെ അവസാന മാത്രകൾ ആ ചേതനയില്ലാത്ത ദേഹത്തെ വിട്ടിറങ്ങിയത്‌. മുതുകിൽ സ്വർണ്ണവരകളുള്ള ചടുലരൂപിയായ ഒരണ്ണാറക്കണ്ണനായി അത്‌ പുനർജന്മമെടുത്തു. തന്റെ നാഥയ്‌ക്കായി ഒരുങ്ങുന്ന ഖബറിനുമുകളിൽ വീശിയ ഗുൽമോഹർ പൂങ്കുലകൾക്കിടയിലിരുന്ന്‌ അത്‌ താഴത്തെ ചടങ്ങുകൾക്കിടയിലിരുന്ന്‌ സാകൂതം വീക്ഷിച്ചു. ഠേ.........ഠേ.... ആചാരവെടികൾ പിളർന്നത്‌ ആ പൊൻദേഹത്തെ, ഖബറിനുള്ളിൽ സ്‌നേഹഗായികയുടെ ദേഹവും അപ്പോൾ മൺതുള്ളികളെ ഏറ്റുവാങ്ങുകയായിരുന്നു....

ഗ്രന്ഥപാഠം

പുസ്‌തകത്തിന്റെ മരണം പറഞ്ഞിരുന്നവർക്കു കൂടി മിണ്ടാനാകാത്തവിധം പുസ്‌തക പ്രചരണത്തിനും വായനയ്‌ക്കും മാറ്റ്‌ കൂടി വരുന്നകാലം. നിത്യോപയോഗ സാധനങ്ങൾ വാങ്ങുമ്പോലെ ഈടുവായ്‌പയായി പുസ്‌തകങ്ങൾ വാങ്ങുന്ന ശീലവും ഏറി. ഗ്രന്ഥങ്ങളില്ലാത്ത വീടില്ലാ ദേശമായി മലയാളം മാറി. ഗ്രന്ഥങ്ങൾ മനസ്സിലേയ്‌ക്ക്‌ കയറിവരുന്നത്‌ പലേ വഴികളിലൂടെയാണ്‌. ഇഷ്ടപ്പെട്ടവർ വായിച്ചുവച്ച പുസ്‌തകം നമുക്ക്‌ പ്രിയമുള്ളതാകാതെ വയ്യ. നാമതു നെഞ്ചോടടുക്കിപ്പിടിച്ചു വായിക്കുന്നു. കുഞ്ഞുന്നാളിൽ സമ്മാനമായിക്കിട്ടിയത്‌. വിരുന്നു ചെന്നപ്പോൾ അമ്മാവൻ തന്നത്‌, പിരിഞ്ഞുപോകുന്നേരം കൂട്ടുകാരി...

ഗ്രന്ഥപാഠം

പുസ്‌തകത്തിന്റെ മരണം പറഞ്ഞിരുന്നവർക്കു കൂടി മിണ്ടാനാകാത്തവിധം പുസ്‌തക പ്രചരണത്തിനും വായനയ്‌ക്കും മാറ്റ്‌ കൂടി വരുന്നകാലം. നിത്യോപയോഗ സാധനങ്ങൾ വാങ്ങുമ്പോലെ ഈടുവായ്‌പയായി പുസ്‌തകങ്ങൾ വാങ്ങുന്ന ശീലവും ഏറി. ഗ്രന്ഥങ്ങളില്ലാത്ത വീടില്ലാ ദേശമായി മലയാളം മാറി. ഗ്രന്ഥങ്ങൾ മനസ്സിലേയ്‌ക്ക്‌ കയറിവരുന്നത്‌ പലേ വഴികളിലൂടെയാണ്‌. ഇഷ്ടപ്പെട്ടവർ വായിച്ചുവച്ച പുസ്‌തകം നമുക്ക്‌ പ്രിയമുള്ളതാകാതെ വയ്യ. നാമതു നെഞ്ചോടടുക്കിപ്പിടിച്ചു വായിക്കുന്നു. കുഞ്ഞുന്നാളിൽ സമ്മാനമായിക്കിട്ടിയത്‌. വിരുന്നു ചെന്നപ്പോൾ അമ്മാവൻ തന്നത്‌, പിരിഞ്ഞുപോകുന്നേരം കൂട്ടുകാരി ഹൃദയം...

തീർച്ചയായും വായിക്കുക