Home Authors Posts by പി.കെ. ശ്രീവത്സൻ

പി.കെ. ശ്രീവത്സൻ

0 POSTS 0 COMMENTS

ദൈവം എഴുതിയത്‌

കടമറ്റത്തുകത്തനാരുടെ സഞ്ചാരവും ഒരു സോദ്ദേശ്യ പ്രവൃത്തിയും, ഉടൽവിശുദ്ധി, ആകാശയാത്രകൾ, മിമിക്‌സ്‌ പരേഡ്‌, ജാതകദോഷങ്ങൾ, പേടി, ദൈവം എഴുതിയത്‌, ഫോട്ടോസ്‌റ്റാറ്റ്‌ കോപ്പികൾ, പുസ്‌തകപ്രകാശനം, ലോകാനുഭവങ്ങൾ എന്നീ പത്തുകഥകൾ. “സ്വന്തം ജീവിതത്തെ അമ്പരപ്പോടെ നോക്കി നില്‌ക്കുന്ന കുറെ കഥാപാത്രങ്ങളെ നമുക്കു ശ്രീവത്സന്റെ കഥകളിൽ കാണാൻ കഴിയും. ജീവിതത്തിനുമേലുളള നിയന്ത്രണം നഷ്‌ടപ്പെട്ടു എന്നു മാത്രമല്ല അവരുടെ ദുരന്തം. സ്വന്തം ജീവിതം തന്നെ ഇവരെ ചതിക്കുകയും ഒറ്റുകൊടുക്കുകയും ചെയ്യുന്നു....

റിങ്ങിംഗ്‌ ടോൺ

വയറ്റിൽ നിന്ന്‌ എപ്പോഴും സിനിമാപ്പാട്ടിന്റെ ട്യൂൺ കേൾക്കുന്നുവെന്ന്‌ ഗർഭിണിയുടെ പരാതി. ഡോക്ടർ തിരിച്ചും മറിച്ചും പരിശോധിച്ചു. ഒന്നും വ്യക്തമായില്ല. സ്‌കാനിങ്ങിലും ഉത്തരം കണ്ടെത്തിയില്ല. സമയമായപ്പോൾ ചിരിച്ചുകൊണ്ട്‌ കുഞ്ഞ്‌ പുറത്തുവന്നു. കൈയിലൊരു സെൽഫോൺ. അനന്തരം അതിന്റെ കട്ടകളിൽ വിരലോടിച്ച്‌ അത്‌ കരച്ചിലിന്റെ നാദമുളള ഒരു ട്യൂൺ ഏവരെയും കേൾപ്പിച്ചു. ...

തീർച്ചയായും വായിക്കുക