Home Authors Posts by പീതന്‍.കെ.വയനാട്

പീതന്‍.കെ.വയനാട്

0 POSTS 0 COMMENTS

നഗരം കാണുമ്പോള്‍

നഗരം കാണുമ്പോള്‍ നടന്നു കാണണംനഗര ഭാവങ്ങളടുത്തറിയണം.നടന്നു നീങ്ങുമ്പോളിരു പുറങ്ങളുമതി മനോഹര സ്പടിക ചത്വരമതിന്നു മുന്നിലൂടഴുക്കു ചാലുകളടച്ചു മൂടിയ ചതിക്കെണികളുണ്ടതു കടക്കുകിലകത്തു നമ്മളെചിരിച്ചു വീഴ്ത്തുവാന്‍ സുമുഖ സ്വാഗതം.വിലയ്ക്കു വാങ്ങുവാനഖിലസര്‍വ്വവുമണിനിരത്തിയ നഗര മോടികള്‍.വഴി മുറിച്ചിടാനിറങ്ങിടും മുമ്പേവരും ദുരന്തത്തിന്‍ ദിശയറിയണം.ഇടം വലം രണ്ടായ് പിരിച്ച പാതയിലിട മുറിച്ചിടും ധവള രേഖകള്‍,നമുക്കു മുന്നിലീ നഗര വീഥികള്‍ക്ഷണിപ്പു നമ്മളെ തിരക്കിലാകിലും.മരണ വേഗങ്ങളിരച്ചു പായുമ്പോള്‍നിലച്ചുവോ നെഞ്ചിലിടിപ്പു തെല്ലിട?വലിച്ചു കെട്ടിയ വൈദ്യുത വാഹിയില്‍കരിഞ്ഞു തൂങ്ങിയ ചിരഞ്ജീവീ ജഡം.ചിറകടിച്ചെങ്ങോ...

ആരാന്റെ അമ്മ

അമ്മയ്ക്കബോധമാണിപ്പോളുപബോധമോര്‍മ്മയില്‍;ചെമ്പട്ടു ചുറ്റി ചിലമ്പിട്ടകോമരം ചൊല്ലുന്ന വാക്കും പ്രവര്‍ത്തിയും,സമ്മിശ്രമേതോ നിഗൂഡനൃത്തങ്ങളില്‍. ഒറ്റയ്ക്കനന്തത ചൂഴുമിടവഴിതാണ്ടി പിറകിലപകട രേഖകള്‍,പിന്നിട്ടു പിന്നെയു മെങ്ങുമൊടുങ്ങാതെയന്തിയ്ക്കയാകാമരൂപിയായ്ആരൊരാള്‍? ഇഷ്ടം പറഞ്ഞിടയ്ക്കിത്തിരി പുഞ്ചിരി,നഷ്ട കണക്കിലുടക്കി കരച്ചിലായ്കൊട്ടിയടയ്ക്കുമകത്തള മൂകതയ്ക്കുള്ളില്‍ മുറിഞ്ഞു പോകുന്ന പുരാണങ്ങള്‍. കാവും തൊടിയും കടന്നു കണിശ്ശങ്ങള്‍തെറ്റിച്ചു തീണ്ടിയ സര്‍പ്പ പ്രതിഷ്ഠയില്‍,ചുറ്റി പിണഞ്ഞു പ്രതികാര ദാഹങ്ങള്‍പത്തി വിടര്‍ത്തി നിന്നാടുന്നുരഗമായ്. അമ്മയ്ക്കബോധമാണിപ്പോളരങ്ങുകള്‍,കൊട്ടി പെരുക്കുന്ന കേളിയില്‍ വേഷങ്ങള്‍ഞെട്ടിച്ച രൗദ്രങ്ങള്‍ കെട്ടിയാടുന്നുണ്ടുകെട്ട തിരിയിഴ നെയ്യും പുകകളില്‍. പുത്തനുടുത്തു പുറപ്പെടും ചിന്തകള്‍,പൂര്‍ത്തിയാകാത്ത പുരാ ജന്യ...

വീട്ടിലെ വിശേഷങ്ങള്‍

വീട്ടില്‍ വിശേഷങ്ങളെന്തൊക്കെയെന്നങ്ങു കൂട്ടുകാരൊക്കെ തിരക്കിടുമ്പോള്‍ എന്തോക്കെയോതുവാനെന്തു മറക്കുവാ-നന്തിക്കയാണേറെയന്തരംഗം .അമ്മയില്ലാവണിതുമ്പയില്ല വീട്ടു ,മുറ്റത്തു പണ്ടത്തെ മുല്ലയില്ല .തെറ്റെന്നു ചൊല്ലുവാനച്ഛനില്ല ,തീര്‍പ്പു തെറ്റാത്തോരാജ്ഞയില്ലര്‍ത്ഥ മില്ല .കീഴ്വഴക്കങ്ങളില്ലാഥിത്യമില്ലാഴ്ച -വട്ടത്തെയാര്‍പ്പും വിളിയുമില്ല .വര്‍ത്തമാനം ചൊന്ന തത്തയില്ല വാക്കു കോര്‍ത്തിരുന്നോരാദി മന്ത്രമില്ല .മുറ്റത്തു വെള്ളമൊഴിച്ചു വളര്‍ത്തിയ ,തെറ്റികളില്ല തുളസിയില്ല .മുക്കൂറ്റിയില്ല മൂവന്തിക്കു മുറ്റത്തു ,വയ്ക്കും വിളക്കിന്‍ വെളിച്ചമില്ല .അമ്പിളി മാമനെ കാട്ടി മാമുണ്ണിക്കു -മമ്മൂമ്മയില്ല ;കഥകളില്ല !കേളിയില്ല കളിതോറ്റമില്ല ,താള -മേളങ്ങളൊത്ത തകൃതിയില്ല .ഉള്ളു...

മലയാളം

പൊരി വെയില്‍ മണല്‍ തിരക - ളകളും മരീചികകള്‍ മാനത്തു വെണ്‍മേഘ - മലയുന്ന പ്രാന്ഹങ്ങള്‍ , പകലറുതികള്‍ ;രാവ് നിറയുന്നയാമങ്ങ - ളുന്നിദ്രമുടലുരുക്കുന്ന കഠിന പ്രയത്നങ്ങ - ളന്യനാടിന്നര്‍ഥ സംപുഷ്ടിയില്‍ വിറ്റുപെരുകും പ്രതീക്ഷ ക - ളതിന്നിടയിലന്യോന്യ - മുരുവിടാന്‍ നാവുകളില്‍ നേര്‍ത്ത നാലക്ഷരം . മറുമൊഴികളെത്രനാം മാറ്റുരക്കുന്നിവിടെ- യതില്‍ നിന്ന് ഭിന്നമാ - ണമ്മതന്‍മധുമൊഴി . ജന്മ...

തീർച്ചയായും വായിക്കുക