Home Authors Posts by പി.എ.അനീഷ്‌

പി.എ.അനീഷ്‌

0 POSTS 0 COMMENTS

എട്ടുകാലി

പഴുത്ത ഓറഞ്ചുപോലെ ആകാശച്ചില്ലയിൽ ഉദിച്ചുയരുന്ന സൂര്യൻ എന്റെ വലക്കണ്ണികൾ തിളക്കുന്നു. വിശപ്പിന്റെ കനലെറിഞ്ഞ്‌ ഇരപിടിക്കേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്നു ...

ഞാൻ

വാക്കൊരു വെളളില- പ്പൂവതിൻ പൊന്നിതൾ- ത്തൂവലിൽ പറ്റിയ മഞ്ഞിന്റെതുളളി ഞാൻ വെയിലേറിടുമ്പോ- ഴലിഞ്ഞു പോകുംമുൻപ്‌ ഞാനീ പ്രപഞ്ചത്തെ- യുളളിൽ തിളക്കട്ടെ ...

അതിജീവനം

മുറ്റത്തിനരികിൽ വേനലിൽ ഞരമ്പുകൾ നിഴലിച്ചിരുന്ന കാട്ടുനെല്ലിമരം കുമ്പളവള്ളിക്കു പടരാനും നിലാവിന്‌ ചില്ല വരയ്‌ക്കാനും പൂവാലനണ്ണാറക്കണ്ണന്‌ ഊഞ്ഞാലാടാനും കോഴിക്കുഞ്ഞിനെ കണ്ണുവെച്ച്‌ പറന്നിരിക്കാനും ഇടമൊരുക്കി കുഞ്ഞിലകൾ വീഴ്‌ത്തിയാൽപ്പോലും മുറ്റം വൃത്തികേടാക്കാതെ വീടിനരികിൽ കാടിനെ പ്രതീതിപ്പിച്ച്‌ ഇടയ്‌ക്കാരോ ഒരു നെല്ലിയ്‌ക്ക പോലുമില്ലലോ എന്നും ആൺമരമാവുമെന്നും ആശങ്കപ്പെട്ടും വീടിന്‌ പെയിന്റടിച്ചു മുറ്റം ചെത്തിക്കോരി പടർപ്പുകൾ വെട്ടിക്കളഞ്ഞു ജനൽക്കാഴ്‌ചകളെ കർട്ടൻ മറച്ചു. നെല്ലിമരം വെട്ടിക്കളയാൻ തീരുമാച്ചതിന്റെ പിറ്റേന്നാണ്‌ കണ്ടത്‌ ഉണങ്ങിയെന്നു...

ചത്ത ഉറുമ്പ്‌

ചത്ത ഉറുമ്പ്‌ പുസ്‌തകത്താളിന്റെ വെളളയിൽ പതിഞ്ഞ മേഘത്തുണ്ട്‌ തൊട്ടിളക്കുമ്പോൾ മരത്തിൽ നിന്നും കാറ്റിൽ അറ്റുവീഴും കരിയില പോൽ ആ മരങ്ങൾക്കിടയ്‌ക്ക്‌ ഞെരുങ്ങിയമർന്ന്‌ എത്ര ദുഃസ്സഹമായിരുന്നിരിക്കാം അതിന്റെ മൃതി. ...

അവസ്ഥ

ഇടയ്‌ക്ക്‌ കാറ്റായി ഇടയ്‌ക്ക്‌ വർഷമായ്‌ കനലെരിക്കുന്ന വേനൽ മധ്യാഹ്നമായ്‌ നനുത്ത പൂക്കൾ തൻ വസന്തമായ്‌, തണുപ്പുറഞ്ഞ രാവിന്റെ ശിശിരമായ്‌, മഞ്ഞു കുതിർന്ന സ്വപ്‌നത്തിൻ നീര ഹേമന്തമായ്‌ നിലച്ചിടാത്തതാം തുടർച്ചയായ്‌ കാലം നിലച്ചു പോയതാം മനസ്സുമായ്‌ ഞാനും ...

എത്രനാൾ

നീയെന്ന വാക്കിൽ ഞാനുളളതുപോലെ ഞാനെന്ന വാക്കിൽ നീയുളളതുപോലെ നാമെന്ന വാക്കിലീ പ്രപഞ്ചമുളളതുപോലെയീ പ്രപഞ്ചമെന്ന വാക്കിൽ നാമെത്ര നാളുണ്ടാവും? Generated from...

അങ്ങനെ ഇങ്ങനെ

മഴ വെയിൽ കാറ്റ്‌ ഋതുക്കളങ്ങനെ. ചിരി കരച്ചിലായ്‌ ജീവിതമിങ്ങനെ. Generated from archived content: poem1_apr.html...

പരിമിതം

കാണാനുളള ധൃതികൊണ്ടായിരിക്കാം കുറേ കാഴ്‌ചകളെ ഞാൻ വിട്ടുകളയുന്നുണ്ട്‌. കേൾക്കാനുളള ധൃതികൊണ്ടാവാം മുഴുവൻ കേൾക്കാത്തതാണ്‌ പാട്ടുകൾ ഏറെയും. എഴുതാനുളള ധൃതികൊണ്ടായിരിക്കാം എഴുതപ്പെടാത്തതാണ്‌ ഭാവങ്ങളേറെയും. അനുവദിക്കപ്പെട്ടിട്ടുളളത്‌ പരിമിതമായ നിമിഷങ്ങളാണ്‌ ഒരു കുമ്പിൾ തണുപ്പുകൊണ്ട്‌ തീരുന്ന ദാഹമല്ല എന്റേത്‌! ...

ഒരു പൂവിനെപോലെ

പൂവാം ശലഭത്തെ സ്വീകരിക്കുവാനല്ലോ മൃദുവാമിതൾ നീർത്തി- ക്കാത്തിരിക്കുന്നു ഭൂമി ഋതുക്കൾ പലേ നിറച്ചി- റകാർന്നണയുന്നു മഴവില്ലിനാൽ മേഘ- ച്ചിത്രങ്ങൾ വരയ്‌ക്കുന്നു. ശ്യാമമാം ചിറകിനാലോർമ്മകൾ കുളിരുന്നോരേകാന്ത മോഹങ്ങൾക്കു സാഫല്യത്തിൻ പൂർണ്ണത കടുവർണ്ണ വിസ്‌മയ ച്ചിറകാൽ മായാസ്വപ്‌ന സ്‌ഫടികത്തിളക്കം പോൽ ശൂന്യത മായ്‌ച്ചീടുന്നു. ഹിമപെൺ ശകലങ്ങൾ പൊഴിയും ശിശിരമായ്‌, ഉറയും തണുപ്പിന്റെ മറക്കാ ഹേമന്തമായ്‌ ഋതുക്കൾ പലേനിറ- ച്ചിറകാർന്നണയുന്നൂ ഒരു പൂവിനേപ്പോലെ കാത്തിരിക്കുന്നു ഭൂമി. ...

തീർച്ചയായും വായിക്കുക