പി. വത്സല
ആരാച്ചാര്‍
ആരാച്ചാരെ കണ്ടിട്ടുണ്ടോ നീ?ഇല്ല. കുറ്റക്കാരന് ശിക്ഷനടപ്പാക്കാനാണാരാച്ചാര്‍ഇന്നു കുറ്റവാളിയെ വെളിയില്‍ വിടുന്നില്ല.തങ്ങളില്‍ത്തന്നെ പൂഴ്ത്തി,വാഴ്ത്തി, സ്വസ്ഥം വാഴുന്നുആത്മഘാതുകന്, പിന്നെ നശിക്കാനുംവിധിക്കു വഴങ്ങാനും ഒന്നുംഅവശേഷിക്കുന്നില്ല! ...
ചിരി വിഴുങ്ങാത്ത അമ്മ
പ്രസിഡന്റ് ബുഷിന്റെ ചിരി ശ്രദ്ധിച്ചിട്ടുണ്ടോ? മുളച്ചുവരുന്ന ഒരു ചിരിയെ ചുണ്ടുകൾ അപ്പടി ചവച്ചിറക്കുന്നു. ഇത് പൊതുവെ അമേരിക്കയുടെ സ്‌മൈലിങ്ങ് ഫാഷനാണ്. ഞങ്ങൾ ഒർലാന്റൊയിലെ ‘ഡിസ്‌നി വേൾഡ്’ മ്യൂസിയത്തിലെ ഒരു റാമ്പിലൂടെ ജനക്കൂട്ടത്തോടൊപ്പം നടക്കുകയായിരുന്നു. കൂട്ടത്തിൽ വളരെ ഞെരുങ്ങി ഒരമ്മ, യുവതിയായ മകളെ വീൽചെയറിൽ ഉരുട്ടിക്കൊണ്ടുപോകുന്നു. തണ്ടൊടിഞ്ഞ ആമ്പൽ മൊട്ടുപോലെ ഒരു പെൺകിടാവ്. അവളുടെ അരയ്‌ക്കു കീഴെ തളർന്നിരുന്നു. ഞാൻ പെൺകുട്ടിയുടെ മുഖത്തുനോക്കി. പെൺകുട്ടി മന്ദഹസിച്ചു,...
മരച്ചോട്ടിലെ വെയിൽച്ചീളുകൾ
ഒരെഴുത്തുകാരനാകണമെങ്കിൽ ആദ്യം ചെയ്യേണ്ടത് വീടുവിട്ടു പുറത്തുപോകലാണെന്നു പറഞ്ഞതു പോൾതോറെയാണ്. പുറത്തുപോയാൽ തിരികെ വരണമെന്ന ഒരനുബന്ധവും ആ പ്രസ്താവത്തിനുണ്ട്. എഴുത്തുകാർ തിരികെ വരുന്നത് എഴുത്തിലൂടെയാണ്. വയനാട്ടിലെയും ഉത്തരേന്ത്യൻ നാടുകളിലേയും അമേരിക്കൻ ഐക്യനാടുകളിലേയും മറ്റും പര്യടനങ്ങൾക്കിടയിൽ ചീന്തിയെടുത്ത അനുഭവത്തിന്റെ ചീളുകളുമായാണ് വത്സലയുടെ വരവ്. എഴുത്തിന്റെ ദേശം, എഴുത്തിന്റെ സൗഹൃദം, എഴുത്തിന്റെ നിയോഗം എന്നിങ്ങനെ മൂന്നു തലങ്ങൾ ഈ വെയിൽച്ചീളുകൾക്കുണ്ട്. വയനാടൻകാടുകളിലെ ആദിവാസികൾക്കിടയിലെ ജീവിതാനുഭവങ്ങളാണ് ‘എഴുത്തിന്റെ ദേശ’ത്തിലെ കാതൽ. എഴുപതുകളിൽ വയനാടൻ...