Home Authors Posts by പി. ഉദയഭാനു

പി. ഉദയഭാനു

Avatar
0 POSTS 0 COMMENTS

എ. സുജനപാൽ രചിച്ച പൊരുതുന്ന പലസ്‌തീൻ

സ്വന്തം അസ്‌തിത്വത്തിന്റെ തന്നെ അംഗീകാരത്തിനും ചവുട്ടി നില്‌ക്കാൻ ഇത്തിരി മണ്ണിനും വേണ്ടി ദശാബ്‌ദങ്ങളായി പൊരുതിക്കൊണ്ടിരിക്കുന്ന പലസ്‌തീൻ ജനതയുടെ ഹൃദയത്തിലൂടെ നടത്തിയ യാത്രയുടെ അനുഭവങ്ങളാണ്‌ ഈ പുസ്‌തകത്തിൽ. ഭൂമിശാസ്‌ത്രത്തിനും യാത്രാസുഖത്തിന്റെ വർണ്ണനകൾക്കുമതീതമായി, തന്റെ യാത്രോദ്ദേശ്യങ്ങൾക്ക്‌ അനുരൂപമായി, പോരാളിയായ പലസ്‌തീനിയോട്‌ ഐക്യദാർഢ്യപ്പെടുന്ന രചനയാണിത്‌. നമ്മുടെ സാമ്പ്രദായിക യാത്ര വിവരണഗ്രന്ഥങ്ങളിൽ നിന്ന്‌ ഏറെ വ്യത്യസ്‌തം. പ്രതിജ്ഞാബദ്ധനായ ഒരു യാത്രികന്റെ സൂക്ഷ്‌മതയും നിരീക്ഷണശേഷിയും ഈ ...

എസ്‌.കെ.പൊറ്റെക്കാട്ട്‌ രചിച്ച എന്റെ വഴിയമ്പലങ്ങൾ

‘എന്റെ വഴിയമ്പലങ്ങൾ’ എന്നത്‌ സ്വന്തം ചുറ്റുപാടുകളിലേയ്‌ക്കുളള യാത്രയുടെ പുസ്‌തകമാണ്‌. പൊറ്റെക്കാട്ട്‌ എന്ന സഞ്ചാരി, ഭൂഖണ്‌ഡങ്ങൾ താണ്ടി, ദേശാന്തരം പോയ കഥ നമുക്കറിയാം. അറിയാത്ത ലോകങ്ങളെക്കുറിച്ച്‌ പൊറ്റെക്കാട്ട്‌ നമുക്കു നല്‌കിയ അനുഭവ വിവരണങ്ങൾ മലയാളിയുടെ ലോകവിജ്ഞാനത്തെ പുതിയ വിതാനങ്ങളിലേയ്‌ക്ക്‌ കൊണ്ടുപോയി. ഈ പുസ്‌തകമാകട്ടെ, മലയാള വായനക്കാരനെ, തന്റെ തന്നെ ചുറ്റുമുളള ഗ്രാമങ്ങളിലേയ്‌ക്കും നഗരങ്ങളിലേക്കും പുനഃസന്ദർശനം നടത്തിക്കുകയാണ്‌. യാത്ര അകലേയ്‌ക്കു മാത്രമല്ല, അടുത്തേയ്‌ക്കുമാവാം എന്നും അത്‌ ഏറ...

ഭരത്‌ മുരളി രചിച്ച അഭിനയവും ആശാൻ കവിതയും

ആശാൻ കവിതയെ ആഴത്തിലറിഞ്ഞ ഒരാസ്വാദകന്റെയും അഭിനയകലയുടെ അനന്തസാധ്യതകൾ കൈയിലൊതുക്കിയ അഭിനേതാവിന്റെയും കാഴ്‌ചപ്പാടുകൾ, വിശകലനങ്ങൾ ഈ പുസ്‌തകത്തിലുണ്ട്‌. കവിതാപഠനത്തിന്റെ സൗന്ദര്യശാസ്‌ത്രപരമായ പരിമിതികൾക്ക്‌ തുറസ്സു നൽകുകയാണ്‌ അഭിനയത്തിന്റെ സാങ്കേതികതയിലും സൗന്ദര്യാനുഭവത്തിലും ഊന്നിയുളള ഈ സമീപനം. വിമർശനത്തിന്റെ മൗലികവും നവീനവുമായ ഒരു വഴി ഈ പുസ്‌തകത്തിലൂടെ തുറക്കപ്പെടുന്നു. പ്രസാഃ റെയ്‌ൻബോ വിലഃ 40 രൂപ. Generated from archived content: book1_mar.html Author: p...

തീർച്ചയായും വായിക്കുക