Home Authors Posts by പി.സുരേന്ദ്രൻ

പി.സുരേന്ദ്രൻ

0 POSTS 0 COMMENTS
Address: Phone: 9447645840

പെണ്ണിനെ ലക്ഷ്യംവയ്ക്കുന്ന പുതിയ പുതിയ ചൂണ്ടകള്‍

എണ്ണ മിക്കവാറും വറ്റിയതില്‍ പിന്നെ ടൂറിസം മുഖ്യ വ്യവസായമായ ഒരു കൊച്ചു മധ്യേഷ്യന്‍ രാജ്യത്തെ സന്ദര്‍ശനം ഓര്‍ത്തുപോകുന്നു. മദ്യവും പെണ്ണും ഒരുപോലെ തെരുവില്‍ ഒഴുകുന്ന രാജ്യമാണത്. അവിടത്തെ മദ്യശാലകളിലെ ജീവിതമറിയാന്‍ ഒരു സുഹൃത്ത് എന്നെ കൂട്ടിക്കൊണ്ടുപോയി. സ്ത്രീകള്‍ക്കു മാത്രമായ പബ്ബുകളൊന്നും അവിടെയില്ല. അവിടത്തെ ദേശവാസികളായ സ്ത്രീകള്‍ മദ്യപാന ശീലമുള്ളവരുമല്ല. പുരുഷന്മാര്‍ക്കുള്ള മദ്യശാലകളിലാണ് സ്ത്രീകളായ വിളമ്പുകാരുള്ളത്. മദ്യശാലയില്‍ വരുന്ന പുരുഷന്മാരെ ആവും വിധം അവര്‍ തൃപ്തിപ്പെടുത്തിക്കൊള്ളണം. ഒരിക്കല്‍ വരുന്നയാളുടെ...

മാഫിയാ രാജ്യം

മണല്‍ മാഫിയ ജില്ലാ കളക്ടറെപ്പോലും ആക്രമിക്കാന്‍ ധൈര്യം കാണിച്ചതോടെ മാഫിയാരാജ്യത്തിലേക്കുള്ള കേരളത്തിന്റെ ദൂരം ഒന്നു കൂടി കുറഞ്ഞു. ഭാവിയിലേക്കു നോക്കുമ്പോള്‍ കാര്യങ്ങള്‍ അത്രക്കു ശുഭകരമല്ല. താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥന്മാരും പരിസ്ഥിതി ആക്ടിവിസ്റ്റുകളുമൊക്കെ സമാനമായ ആക്രമണങ്ങല്‍ക്കും കൈയേറ്റങ്ങള്‍‍ക്കും വിധേയമായിട്ടുണ്ടെങ്കിലും ജില്ലാ കലക്ടറെ വെല്ലുവിളിക്കാന്‍ മാത്രം മാഫിയകള്‍ കരുത്താര്‍ജ്ജിക്കുന്നുവെന്നത് അല്‍പ്പം ഭയത്തോടു കൂടിത്തന്നെ കാണണം. കോഴിക്കോട് ജില്ലാ കളക്ടറായ കെ. വി മോഹന്‍ കുമാര്‍ മാഫിയകളുടെ കണ്ണിലെ കരടായിട്ട് കുറച്ചു കാലമായി....

മധ്യവർഗ്ഗത്തിന്റെ ആധിയും വ്യാധിയും

ജെ. അനിൽകുമാറിന്റെ കഥകളുടെ കാതൽ മധ്യവർഗ്ഗ ജീവിതത്തിന്റെ ചുഴിക്കുത്തുകളും അടിയൊഴുക്കുകളുമൊക്കെയാണ്‌. എക്കാലത്തും സാഹിത്യത്തിൽ ഏറ്റവും കൂടുതൽ പ്രശ്‌നവൽക്കരിക്കപ്പെട്ടിട്ടുള്ളതും ഈ ജീവിതമാണ്‌. എല്ലാ വിപണികളും മധ്യവർഗ്ഗത്തെ ലക്ഷ്യം വയ്‌ക്കുന്നു. ക്ഷേത്രഭണ്ഡാരങ്ങൾ നിറയുന്നതും ആത്മീയവ്യാപാരം തഴച്ചുവളരുന്നതും മധ്യവർഗ്ഗത്തിന്റെ പേടിയിലൂടെയാണ്‌ അത്രയ്‌ക്ക്‌ ദുർബലമാണ്‌ ആ മനസ്സ്‌. മധ്യവർഗ്ഗത്തെപ്പോലെ സന്ദേഹികൾ വേറെയുണ്ടാവില്ല. അതുകൊണ്ടാണ്‌ എഴുത്തുകാർക്ക്‌ ഇവർ നൽകുന്ന പ്രമേയസാധ്യതകൾക്ക്‌ ആഴവും പരപ്പും കൂടുന്നത്‌. ചോക്ലേറ്റ്‌ എന്ന...

പറങ്കിമാങ്ങ

വവ്വാലുകൾ കൊണ്ടുവരുന്ന പറങ്കിമാങ്ങയുടെ നീരുവറ്റിയ ശരീരം കമുകിൻതോപ്പിൽ വീണു കിടക്കുമ്പോഴാണ്‌ ചോരൻകുന്നിൽ പറങ്കിമാങ്ങ പഴുത്തുതുടങ്ങി എന്നറിയുക. ചോരൻകുന്നിലെ പറങ്കിമാവുകളാണ്‌ ആദ്യം പൂക്കുക. തറവാടിന്റെ പടിഞ്ഞാടുഭാഗത്തായിരുന്നു ചോരൻകുന്ന്‌. അവിടെ കുട്ടിമാമക്കും പറങ്കിമാവിൻതോപ്പുണ്ടായിരുന്നു. തട്ടുതട്ടായിക്കിടക്കുന്ന പാഴ്‌നിലങ്ങളിൽ കശുമാവുകൾ പടർന്നുപന്തലിച്ചുനിന്നു. കശുമാവിന്‌ പ്രത്യേകിച്ച്‌ ശുശ്രൂഷയൊന്നും വേണ്ട ആരും നട്ടുവളർത്തുകയും വേണ്ട. ചോരൻകുന്നിൽ നിറയെ പാറക്കൂട്ടങ്ങളുണ്ടായിരുന്നു. അവക്കിടയിലായിരുന്നു കശുമാവ്‌ വളർന്നിരുന്നത്‌. വളരെ കുറച്ച്‌ നെല്ലിമരങ്ങളും....

നിഴലുകൾക്ക്‌ ഉടുപ്പു തുന്നുമ്പോൾ

കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുളള രചനാ സമ്പ്രദായമല്ല എന്റേത്‌. ചില ആശയഗതികളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികൾ മാത്രമായി മനുഷ്യർ എന്റെ കഥകളിലും നോവലുകളിലും പ്രത്യക്ഷപ്പെടുന്നു. അതിനുമപ്പുറത്തേക്ക്‌ ജീവനായി വളർന്നു നിൽക്കുന്നതേ അപൂർവം. എഴുതി തുടങ്ങിയ കാലത്ത്‌ ഏറെ പരിചിതമായ ജീവിതപരിസരങ്ങളിൽ നിന്ന്‌ ചിലരെ കഥാപാത്രമാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌. പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത്‌ എ.കെ.അസ്സുവിന്റെ സമർപ്പണം മാസികയിൽ പ്രസിദ്ധീകരിച്ച ഒരു കഥ ഞങ്ങളുടെ ദേശത്തെ ഭ്രാന്തനായ പുളളുവനെക്കുറിച്ചായിരുന്നു. ...

അലവ്യാക്ക

അലവ്യാക്ക മരിച്ച വിവരം ഞാനറിയുന്നത്‌ മാസങ്ങൾ കഴിഞ്ഞാണ്‌. വാർദ്ധക്യത്തിലേക്ക്‌ പ്രവേശിക്കും മുമ്പായിരുന്നു ആ മരണം പാപ്പിനിപ്പാറയിലെ അടുത്ത ബന്ധുക്കൾക്കൊന്നും വട്ടംകുളത്ത്‌ താമസിക്കുന്ന ഞങ്ങളെ വിവരം അറിയിക്കാൻ തോന്നിയില്ല. ആ കാലമായപ്പോഴെക്കും വ്യക്തിബന്ധങ്ങളിലെ തീവ്രത കുറഞ്ഞ്‌ പോയത്‌ അതിനൊരു കാരണമാവാം. ആ ഏറനാടൻ മുസൽമാന്റെ കരുത്ത്‌ ബാല്യ കൗമാരങ്ങളിലൊക്കെയും തുണയായിരുന്നു. പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ ആ കരുത്ത്‌ ഞങ്ങൾക്ക്‌ താങ്ങായി. എന്റെ ഓർമ്മകൾ തെളിഞ്ഞു...

ധർമ്മസങ്കടങ്ങളിൽ തൊടുന്ന കഥകൾ

ഈ കഥാസമാഹാരത്തിലെ എട്ടു കഥകളും പുതിയകാല മനുഷ്യന്റെ വ്രണിതയാനങ്ങളുടെ ആവിഷ്‌കാരങ്ങളാണ്‌...പല ദേശ&ഗോത്ര&ദൈവശാസ്‌ത്രഭാഷകളുടെ സങ്കലനങ്ങൾ പല കഥകളിലൂടെ സമർത്ഥമായി സാധിച്ചെടുക്കുകയാണ്‌ മധുപാൽ. എന്നാൽ ലാളിത്യം നഷ്‌ടപ്പെടാതെ നോക്കുകയും ചെയ്യുന്നു. ‘ഇലകൾ പച്ച, പൂക്കൾ വെളള’ എന്ന കഥയിൽ സംസാരഭാഷയുടെ ഘടനയാണ്‌ ഉപയോഗിക്കുന്നത്‌. കടൽമണമുളള ആത്മഭാഷണമാണത്‌. മതത്താൽ അടയാളപ്പെടുത്തി ഹിംസകളെ ആദർശവത്‌കരിക്കുകയോ രാഷ്‌ട്രീയവത്‌കരിക്കുകയോ ചെയ്യുമ്പോൾ മതത്തിന്റെ അതിരുകൾ ഭേദിച്ചുചെല്ലുന്ന പ്രണയവും സ്‌നേഹവുമൊക്കെ ക്രൂരമായി മായ്‌ക്കപ്പെടുന്നതാണ്‌ ആവാട്‌ കടപ്പുറത്തെ ഉപ്പുകാറ്റിൽ കുരുങ്ങിപ്പോയ...

ആനന്ദൻ

ആനന്ദോത്സവങ്ങൾക്കൊക്കെ പോയിട്ടും ആനന്ദം കിട്ടാതെ അലയുന്നവൻ വയൽക്കരയിൽവെച്ച്‌ ഒരു വൃദ്ധനെ കണ്ടുമുട്ടി. പുരാതനമായൊരു ചുമടുതാങ്ങിയിൽ ചാരിയിരിക്കുകയായിരുന്നു വൃദ്ധൻ. ആനന്ദത്തെക്കുറിച്ച്‌ ചോദിച്ചപ്പോൾ വൃദ്ധൻ പറഞ്ഞു. “ഒറ്റയ്‌ക്ക്‌ കുഴിയെടുത്ത്‌ ഒരു തെങ്ങു നടൂ. സ്വന്തം വിയർപ്പുകൊണ്ട്‌ നനച്ച്‌ വളർത്തൂ. എന്നിട്ട്‌ അതിൽ ആദ്യമുണ്ടാവുന്ന കരിക്കുവെട്ടി കുടിക്കുമ്പോൾ ഞരമ്പുകളിലൂടെ ഒരു തരിപ്പ്‌ പടരും. അത്‌ ശിരസ്സിൽ ചെന്ന്‌ തൊടുന്നേരം വല്ലാത്തൊരു അനുഭൂതിയിൽ നിങ്ങൾ അകപ്പെടും. അതാണ്‌ ആനന്ദം.” ...

തീർച്ചയായും വായിക്കുക