Home Authors Posts by പി.രാമകൃഷ്‌ണപിളള

പി.രാമകൃഷ്‌ണപിളള

0 POSTS 0 COMMENTS

ഗാന്ധർവ്വം

അവരുടെ വിവാഹം ആരും അറിഞ്ഞിരുന്നില്ല. രേഖാമൂലം വിവാഹം നടന്നുവോ? ആർക്കും അറിഞ്ഞുകൂടാ. ആരോ പറഞ്ഞു. അവർ വിവാഹിതരായെന്ന്‌ പലരും വിശ്വസിച്ചില്ല. ചിലർ വിശ്വസിച്ചു. വീട്ടുകാർക്ക്‌ എതിർപ്പായിരുന്നു. എങ്കിലും എല്ലാം അതിന്റെ വഴിക്കുനീങ്ങി...! മാസങ്ങൾ കഴിഞ്ഞു. ഒരു വാർത്ത പരന്നു. അവൾ ഗർഭിണിയാണെന്ന്‌. പലരും വിശ്വസിച്ചു. ചിലർ വിശ്വസിച്ചില്ല. ഒരു നാൾ തെരുവിൽ സംസാരമായി. അവൾ തൂങ്ങി നിൽക്കുന്നു എന്ന്‌. പലരും കാണാൻ പോയി. ശരിയാണെന്നുറപ്പുവരുത്തി....

ബാക്കി

കാലമെത്ര കടന്നുപോയ്‌ വ്യർത്ഥമായ്‌ നേടിയില്ല ഞാനൊന്നുമൊരല്പവും നന്മ ചെയ്യുവാൻ വെമ്പിയെന്നാലുമെൻ നല്ലഭാവങ്ങൾ കണ്ടതില്ലാരുമേ! സ്‌നേഹമല്‌പം പകർന്നു തരാനെനിക്കാരുമുണ്ടായതില്ലിവിടെന്നുമേ? നൊന്തു നൊന്തു കരഞ്ഞിരുന്നെത്ര ഞാൻ ആരുമില്ലെന്റെ കണ്ണുനീരൊപ്പുവാൻ മന്നിലെന്നോ പിറന്നു ഞാനേകനായ്‌ മണ്ണിടിഞ്ഞിടുമെന്നറിയാതെയാം സ്‌നേഹഭാവവും സത്യവും കാണുവാൻ നീണ്ടനാളുകൾ തെണ്ടിയലഞ്ഞൂ ഞാൻ കണ്ടതില്ല ഞാൻ സത്യമൊരല്പവും കാണുകില്ലെന്ന കാര്യമറിഞ്ഞതേ! മോഹമെല്ലാം തകർന്നകതാരിതിൽ കണ്ണുനീരും കദനവും ബാക്കിയായ്‌. ...

തീർച്ചയായും വായിക്കുക