Home Authors Posts by നൂറനാട് ഹനീഫ്

നൂറനാട് ഹനീഫ്

0 POSTS 0 COMMENTS
സൗഹൃദം തിരുമുല്ല വാരം കൊല്ലം - 691 012 ഫോണ്‍ - 0474 - 2792977 mob - 9447072979

അധ്യായം രണ്ട്

അച്ഛന്‍ രാത്രി വീട്ടിലെത്തിയപ്പോള്‍‍ ഗൃഹപാഠക്കണക്കുകള്‍ ചെയ്തുകൊണ്ടിരുന്ന മോനെ അടുത്തു വിളിച്ചു ലേശം ദേഷ്യം കലര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു. ‘’ നീ എന്തു വേലയാ കാണിച്ചെ?’‘ എന്തു ചോദ്യം. ആലോചിച്ചു നോക്കി. എന്തെങ്കിലും കുരുത്തക്കേടുകാണിച്ചതായി ഓര്‍മ്മിക്കാത്തതുകൊണ്ട് സുനിമോന്‍ മറ്റൊരു ചോദ്യമാണു ചോദിച്ചത്. ‘’ എന്തു വേലേന്നാ അച്ഛന്‍ പറയുന്നെ?’‘ ‘’ മണിക്കുട്ടനെ നീ കാറില്‍ പിടിച്ചു കേറ്റിയെതെന്തിനാ?’‘ ഇത്രേയുള്ളൊ? സാരമില്ല വാസുമുതലാളിയുടെ ദേഹത്ത് ഒട്ടി നിന്നു കൊണ്ടവന്‍ പറഞ്ഞു....

ചെല്ലക്കിളി ചെമ്മാനക്കിളി – അധ്യായം – 1

റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാഴ്ചകളെ ഒരു കണ്ണാടിയിലെന്നപോലെ കാണിക്കുന്ന കാറിലിരുന്നുകൊണ്ടു സുനിമോന്‍ ഓര്‍മ്മിച്ചു. എന്തു തിളക്കമുള്ള കാറ് ! ഗള്‍ഫിലെ ജോലി മതിയാക്കിയപ്പോള്‍ ഈ കാറും പിന്നെ ഒത്തിരിയൊത്തിരി വില നിശ്ചയിക്കാനാവാത്ത സാധനങ്ങളുമായാണ് അച്ഛന്‍ വന്നത്. വെറും പേരു വിളിക്കുന്നവരോട് അച്ഛനു ദേഷ്യമാണ്. വാസുമുതലാളി എന്നു തന്നെ വിളിക്കണം. മുമ്പിലിരുന്ന് ഇല്ലാത്ത ഗുണങ്ങള്‍ തട്ടിമൂളിക്കുന്നവര്‍ക്ക് എന്തുവേണമെങ്കിലും കൊടുക്കും. കാര്‍ കൂള്‍ബാറിനു മുമ്പില്‍നിന്നു. അച്ഛന്‍ വിളിച്ചപ്പോള്‍ സുനിമോനും ഇറങ്ങി....

തീർച്ചയായും വായിക്കുക