Home Authors Posts by നിത്യൻ

നിത്യൻ

0 POSTS 0 COMMENTS

ദേവസ്വമെന്ന വെളളാനയും പരിശുദ്ധ മതേതരവെളിപാടുകളും

വഹ്നിസന്തപ്‌തലോഹസ്ഥാം ബുബുന്ദിനാ ക്ഷണഭംഗുരം മർത്തൃജൻമം. ചുട്ടുപഴുത്ത ഇരുമ്പിൻമേൽ പതിച്ച ജലകണികകൾ പോലെ മർത്തൃജൻമം നൈമിഷികമാണ്‌. നിത്യനല്ല ഭഗവാൻ പറഞ്ഞിട്ടുളളതങ്ങിനെയാണ്‌. അതിനുശേഷം പറഞ്ഞത്‌ വായിച്ചിട്ടില്ലെങ്കിലും വലിയ കുഴപ്പമില്ല. വായന തുടരുന്നതിലും നല്ലത്‌ ആ സമയം ദേവസ്വം ബോർഡിലേക്കോ മറ്റോ ആഴത്തിലിറങ്ങി സേവിക്കുകയാണ്‌. മഹാലക്ഷ്‌മീസേവ നടത്തുകയാണ്‌. ജീവിതത്തിന്റെ നൈമിഷികത ഭഗവാനെക്കാളും അസ്സലായി മനസ്സിലാക്കിയവരാണ്‌ ദേവസ്വം മേമ്പ്രൻമാർ. ഭഗവാൻ പറഞ്ഞത്‌ ജീവിതത്തിൽ പകർത്തി ഭഗവാനുതന്നെ...

മമശത്രു അച്ചുതാനന്ദ വിനാശായാം

കുറച്ചുകാലം മുമ്പ്‌ സഖാവ്‌ അച്ചുതാനന്ദൻ പാർട്ടിയുടെ സ്വത്താണെന്ന്‌ ഒരു പ്രഖ്യാപനമുണ്ടായിരുന്നു. ഇപ്പോഴത്തെ സഖാവിന്റെ ഗതികാണുമ്പോൾ ബുദ്ധിയുളളവർ ഇത്രയല്ലേ സംഭവിച്ചുളളൂ എന്നാണാശ്വസിക്കുക. വിപ്ലവാനന്തരം ലെനിൻ സഖാവ്‌ ബുക്കാറിൻ സോവിയറ്റ്‌ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ മൂലധനമാണെന്ന്‌ പ്രഖ്യാപിച്ചിരുന്നു. തുടർന്നുവന്ന സ്‌റ്റാലിൻ ചെയ്‌തത്‌ നല്ലൊരു തോക്കെടുത്ത്‌ മൂലധനത്തിന്‌ നേരെ നിറയൊഴിക്കുകയായിരുന്നു. ജോസഫ്‌ സ്‌റ്റാലിനെ നൂറുശതമാനം അംഗീകരിക്കുന്ന വിപ്ലവകാരികളാണ്‌ ഇപ്പറഞ്ഞവരെല്ലാം. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ തന്നെ പ്രത്യയശാസ്‌ത്രപരമായ ഒരു പിശകായി അതെണ്ണുക പ്രയാസം. പ്രത്യയശാസ്‌ത്രവിശാരദൻമാർ കവടി നിരത്തിയാൽ...

മാർക്‌സിൽ നിന്നും മർക്കസിലേക്ക്‌

വിജയൻ മർക്കസിൽ പോയതിൽ തെറ്റുപറയാൻ പറ്റില്ല. അല്ലെങ്കിൽ അങ്ങിനെ പറയുന്നവർ പറ്റിയ വേറൊരാളെ കാണിച്ചുകൊടുക്കണം. പക്ഷേ പോകുന്നതിന്‌ മുമ്പൊരുകാര്യം ചെയ്യേണ്ടതായിരുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നല്ല മാർക്‌സ്‌ പറഞ്ഞതെന്ന്‌ ചുരുങ്ങിയത്‌ പി.ജിയെക്കൊണ്ടെങ്കിലും പറയിക്കണമായിരുന്നു. മദ്യം എന്നെഴുതേണ്ടത്‌ മതം എന്നായിപ്പോയതാണെന്നൊരു വിശദീകരണവുമായാൽ ഭേഷ്‌. ആചാര്യനെഴുതിയത്‌ മുഴുവൻ ചവറാണെന്നു പറയുകയും തിരിഞ്ഞപ്പുറമിരുന്നു അതെല്ലാം എഡിറ്റ്‌ ചെയ്‌ത്‌ സഞ്ചയികയാക്കി തൂക്കിവില്‌ക്കാനുളള പ്രവർത്തനം അന്തസ്സോടെ നടത്തുകയും ചെയ്യുന്നയാൾക്ക്‌ അതൊരു പ്രശ്‌നമാവുകയില്ല. പ്രായശ്ചിത്തത്തിനുളള ഒരവസരമായെടുക്കുകയുമാവാം....

തിരഞ്ഞെടുത്ത ചില തിരഞ്ഞെടുപ്പ്‌ ചിന്തകൾ

സായിപ്പ്‌ കെട്ടുകെട്ടുമ്പോൾ വളർത്തുപട്ടിയെ മാത്രം കൂടെക്കൂട്ടി. അല്ലെങ്കിൽ നന്ദിസൂചകമായി വെടിവെച്ചു കൊന്നു. അഞ്ചരക്കണ്ടി കറുപ്പത്തോട്ടം, തലശ്ശേരി വിക്‌ടോറിയ ഹോട്ടൽ, ജനാധിപത്യം, മതേതരത്വം, ഇലക്ഷൻ തുടങ്ങിയ വസ്‌തുവഹകൾ കാര്യസ്ഥൻമാർക്കും സായിപ്പിനെ കാണുമ്പോൾ കവാത്തുമറക്കുന്നവർക്കുമായി പങ്കുവെച്ചു കൊടുത്തു. അനന്തരം സായിപ്പിന്റെ കുയ്യാനയെ നമ്മുടെ മദയാനയായി ബഹുഭാഷാകുശിനിക്കാർ വിവർത്തനം ചെയ്‌തു. സെക്യുലാറിസം അതിമനോഹരമായി വിവർത്തനം ചെയ്‌ത്‌ മതേതരമാക്കി. അതിലും മനോഹരമായി ഇലക്ഷൻ വിവർത്തനം ചെയ്‌ത്‌ തിരഞ്ഞെടുപ്പുമാക്കി. സിലക്ഷന്റെ മലയാളം എവിടെയെന്ന്‌ കണ്ടെത്തുവാൻ ഒരു...

ചങ്ങലംപരണ്ടയിലെ സ്‌മാരകശിലകളും മേയറുടെ കൊതുകുപോരാട്ടവും

ലോഗൻ സായ്‌വിന്റെ മലബാർ മാന്വലിൽ അന്നത്തെ മലബാർ കലക്‌ടറായിരുന്ന കനോളി സായിപ്പ്‌ 1840-ൽ നിലമ്പൂർവനം പുനഃപ്രതിഷ്‌ഠിക്കാൻ തീരുമാനിച്ചു എന്നുണ്ട്‌. വീരപ്പന്റപ്പൻമാർ അന്ന്‌ തരിശാക്കിയ വനമാണ്‌ സായിപ്പ്‌ പുനഃപ്രതിഷ്‌ഠിച്ചത്‌. അതായത്‌ അന്നേ നമ്മൾ പാലുകുടിച്ച്‌ ഊക്കുകിട്ടിയാൽ ഉടൻ ചോരകുടിക്കുന്ന മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്നുവെന്നർത്ഥം. അതാണ്‌ ലോകപ്രസിദ്ധമായ കോടികൾ വിലമതിക്കുന്ന നിലമ്പൂർ തേക്കിൻതോട്ടം. 1842-ൽ അന്നത്തെ ഒരു പ്രകൃതി സ്‌നേഹിയായ ചാത്തുമേനോൻ തുടർച്ചയായി 20 വർഷവും...

ഒരു പ്രീണന സർജന്റെ സംവരണചികിത്സ

ജന്മം കൊണ്ട്‌ രാജാവാണ്‌. എന്നാലും അതിന്റെയൊരു അഹങ്കാരമൊന്നുമില്ല. നേരെ കയറി സിംഹാസനത്തിലിരുന്ന്‌ ആരവിടെ എന്നു ചോദിച്ചാൽ പണ്ട്‌ ഒരു കുന്തം ഭടനുമായി പ്രവേശിക്കുമായിരുന്നു. കാറ്റിനുമുന്നിൽ നമിക്കുന്ന പുൽക്കൊടിപോലെയായിരിക്കണം രാജാവിനെക്കാണുമ്പോൾ പ്രജ. നട്ടെല്ലുണ്ടെങ്കിലും നിവർന്നുനിൽക്കുവാൻ പാടുളളതല്ല. ഓപ്പറേഷനോ മറ്റോ ആവശ്യമാണെങ്കിൽ മാത്രമേ നട്ടെല്ലിനെ പറ്റി ചിന്തിക്കേണ്ടതുളളൂ. മുൻഗാമികൾ ഇങ്ങിനെയൊക്കെ കഴിഞ്ഞുകൂടിയവരാണെങ്കിലും അർജുൻസിങ്ങ്‌ അത്തരക്കാരനൊന്നുമല്ല. രാജപദവി കാലാഹരണപ്പെട്ടു. പകരം രാജാധിരാജപദവി അഥവാ മന്ത്രിപദവി നിലവിൽവന്നു. വാഴ്‌ത്തപ്പെടുന്നതിൽ സമ്മതക്കുറവുണ്ടോ...

ലീഡറുടെ പിഴച്ച ചാട്ടവും സോണിയായുടെ ത്യാഗവും

‘ഏറ്റവുമിഷ്‌ടം’ എന്ന ചോദ്യത്തിന്‌ എന്നെത്തന്നെ എന്നും ‘അതു കഴിഞ്ഞാൽ’ എന്ന ചോദ്യത്തിന്‌ ‘അത്‌ കഴിയുന്നില്ലല്ലോ’ എന്നും ആശയപരമായി മറുപടി പറഞ്ഞിരുന്നു മഹാനായ ഹാസ്യനടൻ ചാർളി ചാപ്ലിൻ. ആശയപരമായി ചാപ്ലിൻ പറഞ്ഞത്‌ ആമാശയപരമായിതന്നെ നടപ്പിലാക്കി മാതൃകകാട്ടിയ എത്രയോ മഹാൻമാരെക്കൊണ്ട്‌ ധന്യമായി നമ്മുടെ മാതൃഭൂമി. കലാലയത്തിൽ എഞ്ചിനീയറിങ്ങിന്‌ പഠിക്കുന്ന വിദ്യാർത്ഥിയെ പിടിച്ചുകൊണ്ടുപോയി രാസവസ്‌തുക്കളൊന്നും ചേർക്കാതെ പ്രകൃതിദത്തമായ ഉലക്കയും മണലും ചേർത്തുരുട്ടി ആവിയാക്കി മാറ്റി കേരളത്തിലെ സാമൂഹിക-സാങ്കേതിക രംഗങ്ങളിൽ വിപ്ലവം സൃഷ്‌ടിച്ചശേഷം പാമോയിലിൽ...

പരസ്യമോ തോമയുടെ പരിഹാസമോ അതോ തോന്ന്യാസമോ

വൈകുന്നേരത്തെ നരകദ്രാവകവും മോന്തിക്കൊണ്ട്‌ നിത്യൻ ടി.വിയുടെ മുന്നിലിരിക്കുകയായിരുന്നു സംഭവദിവസം. അപ്പോഴാണ്‌ തോമ ഒരു വിവരം പറയാനായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്‌. യാതൊരു കളളത്തരവുമില്ലാത്ത സ്വർണം മലബാറുകാരുടേതാണെന്ന്‌ പറഞ്ഞു. അച്‌ഛൻ പത്തായത്തിലൊന്നുമില്ല എന്ന ബഹുജന സമക്ഷം പ്രഖ്യാപിച്ചതിന്‌ നിത്യൻ തോമാക്കൊരു നന്ദിയും പറഞ്ഞു. പിന്നീടൊരു സംശയം. മലബാറുകാരുടേത്‌ കളളത്തരമുളള പൊന്നാണെന്ന്‌ നിത്യൻ സത്യമായും ഒരിക്കലും പറഞ്ഞിട്ടില്ല, പിന്നെന്തിനാ ഇപ്പഹയൻ പിരാന്തനെപ്പോലെ അതുമിതും വിളിച്ചു പറയുന്നത്‌. നിത്യൻ ഉച്ചത്തിൽ...

ഒരു നല്ല ഇടയൻ കുഞ്ഞാടുകളെ നരിമടയിലേക്ക്‌ നയിക്കരുത്‌

പുതിയ ഇന്ത്യൻ അംബാസഡർ അമിതാവ ത്രിപാഠി വത്തിക്കാന്റെ ആത്മീയനേതാവും ഭൗതീകനേതാവുമായ മാർപാപ്പയെ പോയിക്കണ്ടു. ഒരു സൗഹൃദ സന്ദർശനം. വത്തിക്കാനിലെ ആതിഥ്യമര്യാദപ്രകാരം ഉപഹാരം വാങ്ങിവച്ചശേഷം പോപ്പ്‌ ത്രിപാഠിയുടെ തലക്കിട്ടൊന്നു കൊടുത്തു. അതു താഴെ വീണുപോകാതെ ദില്ലിയിലെത്തിക്കുകയാണ്‌ ഒരംബാസിഡറിൽ അർപ്പിതമായ ദൗത്യം. ഒരു മികച്ച അംബാസിഡറാരാണെന്ന്‌ ചോദിച്ചാൽ നിത്യൻ പറയുക ഏതുമാർഗം സ്വീകരിച്ചും തന്നിലർപ്പിതമായ ദൗത്യം നിറവേറ്റി തിരിച്ചുവരുന്നവനാണ്‌ ഏറ്റവും മികച്ച അംബാസിഡർ. നയവും തന്ത്രവും ഒത്തുചേരുന്നവനാണ്‌ നയതന്ത്രപ്രതിനിധി. ഹനുമാൻ സർവ്വീസിൽ...

ന്യൂനപക്ഷ സ്വാശ്രയ വിദ്യാഭ്യാസം

ഒരു ചൈനീസ്‌ പഴമൊഴിയുണ്ട്‌-ഒരു വർഷത്തേക്കാണ്‌ നിങ്ങളുടെ നിക്ഷേപമെങ്കിൽ അത്‌ കൃഷിഭൂമിയാവട്ടെ, പത്ത്‌ വർഷത്തേക്കാണെങ്കിൽ അത്‌ വ്യവസായത്തിലാവട്ടെ. ഇനി കാലാകാലത്തേക്കാണെങ്കിൽ അത്‌ വിദ്യാഭ്യാസത്തിനാവട്ടെ. തങ്ങളുടെ ഈ കാമധേനുവിനെ രക്തരക്ഷസ്സാക്കിയ യോഗ്യൻമാരെപ്പറ്റി ചൈനക്കാർ അറിഞ്ഞിരിക്കാൻ വഴിയില്ല. കേട്ടിരുന്നെങ്കിൽ തൊട്ടതെല്ലാം ഭസ്‌മമാക്കുന്ന നമ്മുടെ വിദ്യാഭ്യാസവ്യാളികളെക്കൂടി അവർ ആരാധിച്ചേനെ. “സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി നിർണയിക്കുന്നതിനുളള അവകാശം സംസ്ഥാന സർക്കാരിനു നൽകുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടി” (ദീപിക). നിത്യന്റെ അഭിപ്രായത്തിൽ...

തീർച്ചയായും വായിക്കുക