Home Authors Posts by നിഷാബ്‌ ദാസ്‌

നിഷാബ്‌ ദാസ്‌

0 POSTS 0 COMMENTS

മരണംകാത്ത്‌

ഈ മരണമിങ്ങനെയൊരു ദുർവിധി യായർബുദമെന്ന പേരുമായണഞ്ഞ പ്പോഴെൻ മനമുരുകി കേണു ഇനിയുമല്‌പം നാളെനിക്കു നല്‌കു.... മതിവന്നില്ലെനിക്കിവിടെ ജീവിച്ച്‌ മതിമറന്നു ജീവിക്കവെ ഞാനോർ ത്തില്ലയൊരിക്കലുമീവിധിയെന്നെ തേടിയണയുമെന്നതും പിന്നെ ആർക്കുമൊന്നുമിവിടെ സ്വന്തമല്ലയെന്നാലു മെല്ലാമിവിടുപേക്ഷിച്ചുപോകയെങ്ങനെ... മിഴിനീരുപൊഴിയവെ പുല്‌കാനിരിക്കുമാ മരണമെന്നരികിലെത്തിയതോർക്കുന്നു ഞാൻ വിടപറയാൻ നേരമായി മിഴിതുടച്ചു യാത്ര യാകുവാൻ ഒരുങ്ങയല്ലാതെ വഴിയല്ലയിനി.... ...

ആത്മഹത്യ

അവന്റെ തൂലിക ധൃതിയിൽ ചലിച്ചു. തൂലിക ശോണിതരക്തം തൂവെള്ള കടലാസിലെ അക്ഷരങ്ങളായി ജനിച്ചു. പിന്നെ അവ വാക്കുകളായി വളർന്നു. തൂലിക നിലച്ചപ്പോൾ ആ വാക്കുകൾ ശബ്‌ദിച്ചു... സ്‌നേഹിച്ചവർക്കും സ്‌നേഹിതർക്കും വിട... കണ്ണീരും ചിരിയും തന്നവർക്ക്‌ നന്ദി... തിരികെവരാതെ പോകയാണു ഞാൻ... പിന്നെ മരണത്തിന്റെ സംഗീതം കേട്ട്‌ വായിൽ നുരയുന്ന പതയുടെ അകമ്പടിയോടെ ഒരിരുണ്ട ഗർത്തത്തിലേക്ക്‌ മാഞ്ഞുപോയി..... ...

തീർച്ചയായും വായിക്കുക