Home Authors Posts by നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി
103 POSTS 0 COMMENTS
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അവൻ താനല്ലയോ ഇവൻ?

രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ പറയുന്നത്.,’നിങ്ങളെ തിരക്കി പോലീസ് വന്നിരുന്നു.വന്നാലുടൻ സ്റ്റ്റ്റേഷനിലേക്ക് ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ട്.ഞാനാകെ ആശയക്കുഴപ്പത്തിലായി.പാവപ്പെട്ട ഒരധ്യാപകനായ എന്നെ തിരക്കി പോലീസ് വരേണ്ട കാര്യമെന്ത്?ഇനി സ്റ്റേഷനിലോ ജയിലിലോ തടവുകാർക്ക് വല്ല ക്ളാസ് എടുക്കാനോ മറ്റോ ആയിരിക്കുമോ? ’’എന്താണ് കാര്യമെന്ന് പറഞ്ഞോ?’’ ‘’അതൊന്നും പറഞ്ഞില്ല.എസ്.ഐ.ഭയങ്കര ഗൗരവത്തിലായിരുന്നു.എന്താ നിങ്ങൾ വല്ല പ്രശ്നവുമുണ്ടാക്കിയോ,സാധാരണ വരുന്നതിൽ നിന്നും വൈകുകയും ചെയ്തല്ലോ?’’ അവള...

ശാലീനസൗന്ദര്യം

  ഗ്രന്ഥശാലയുടെ സ്വകാര്യതയിൽ നിശബ്ദസുന്ദരമായ അന്തരീക്ഷത്തിൽ പുസ്തകങ്ങൾ തിരയുകയായിരുന്നു അയാൾ.എല്ലാ പുസ്തകങ്ങളും എടുത്തു നോക്കി അത്ന്റെ മുൻപും പിൻപും നോക്കി, പിന്നെ ഒന്നു ഓടിച്ചു വായിച്ചു നോക്കി ,ചിലപ്പോൾ ഒന്നു മണത്തു നോക്കി പുസ്തകത്തിന്റെ ആ ഉൻമത്ത ഗന്ധവും ആസ്വദിച്ചിട്ടേ അയാൾ പുസ്തകം തിരഞ്ഞെടുക്കുകയുള്ളു. കഥാ സാരത്തിലൂടെ കഥാപാത്രങ്ങളിലൂടെ ചെരിയൊരു എത്തി നോട്ടം കഴിയുമ്പോഴേക്കും മനസ്സിലാവും ഇതു വീട്ടിൽ കൊണ്ടു പോകേണ്ട പുസ്തകമാണോ എന്ന്. അങ്ങനെ ഗ്രന്ഥശാലയുടെ അകത്തു നിൽക്കുമ്പോൾ അയാൾ ഒര...

പ്രിയതമന്റെ എവറസ്റ്റാരോഹണം

പതിവുപോലെ രാവിലെ പത്രം വായിക്കാൻ നോക്കിയിട്ട് കാണുന്നില്ല. ഇതെവിടെപ്പോയി. പലയിടത്തും പരതി. എങ്ങും കാണുന്നില്ല. ഇനി ഇന്നലെ അവധി വല്ലതുമായിരുന്നോ? അങ്ങനെയും പലപ്പോഴും പറ്റിയിട്ടുണ്ട്. നാളെ പത്രമുണ്ടാകില്ല എന്ന മുൻപേജിലെ അറിയിപ്പ് വായിച്ചിട്ട്, പിറ്റേന്ന് പത്രം കാണാതെ പത്രം കൊണ്ട് വരുന്ന ഏജന്റിനെ വരെ വഴക്കു പറഞ്ഞിട്ടുണ്ട്. പിന്നെയാകും അവധിയുടെ കാര്യം ഓർമ്മ വരിക. പക്ഷേ ഇതിപ്പോൾ ഇന്നലെ പൊതു അവധിയൊന്നുമായിരുന്നില്ലല്ലോ? നിരാശനായി അങ്ങനെ നിൽക്കുമ്പോഴാണ് പ്രിയതമയെയും അവിടെങ്ങും കാണുന്നില്ലല്ലോ എന...

ഒരു മയക്കുമരുന്നു വേട്ട

പതിവ് നൈറ്റ് പട്രോളിനിടെയാണ് കുട്ടപ്പൻ എസ്.ഐ. തികച്ചും അപ്രതീക്ഷിതമായി അത് കണ്ട് പിടിച്ചത്. നഗരത്തോട് ചേർന്ന് കാടു പിടിച്ചു കിടക്കുന്ന സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന കുറെ സിറിഞ്ചുകൾ.. സംശയിക്കേണ്ട കാര്യമൊന്നുമില്ല, ഇത് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ഏതോ സംഘത്തിന്റെ പണിയാണ്. എസ്.പിയെ ഉടൻ വിളിച്ചു പറയണം. നഗരത്തിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നുവെന്ന് കുറെ നാളുകളായി പരാതിയുള്ളതാണ്. പലതരത്തിൽ തിരക്കിയെങ്കിലും ഫലമുണ്ടായില്ല. അപ്പോഴാണ് ഈശ്വരനായിട്ട് തൊണ്ടി മുന്നിൽ കൊണ്ടു വ...

ഭാവന വന്ന വഴി

  കഥാകൃത്ത് അസ്വസ്ഥതയോടെ മേശപ്പുറത്ത് കിടക്കുന്ന കത്തുകൾ തിരിച്ചും മറിച്ചും നോക്കി. ഓണപ്പതിപ്പിലേക്ക് കഥകൾ ആവശ്യപ്പെട്ടു കൊണ്ടുള്ള പത്രാധിപൻമാരുടെ കത്തുകളാണ്. രാവിലെ മുതൽ പേനയും പേപ്പറുമായി കുത്തിയിരിപ്പാണ്. പേപ്പറും പേനയുമായതു കൊണ്ടാണ് കഥ വരാത്തതെന്ന് സംശയിച്ച് ഇടയ്ക്ക് കമ്പ്യൂട്ടറിന്റെ മുന്നിലും പോയിരുന്നു നോക്കി. കഥ മാത്രം വന്നില്ല. കഥാകൃത്തിന് പിടി കൊടുക്കാതെ ഭാവന ഒളിച്ചു കളിച്ചു. കുറച്ചു കഴിഞ്ഞപ്പോഴാണ് അയാൾക്ക് പിടി കിട്ടിയത് കമ്പ്യൂട്ടറിന്റെയോ പേപ്പറിന്റെയോ പേനയുടേയോ കുഴപ്പമല്ല...

ജഡ്ജി ഒളിവിലാണ്…

യുവജനോൽസവങ്ങളുടെ സീസണായാൽ പിന്നെ പാവം വിധികർത്താക്കളുടെ കാര്യം കഷ്ടം തന്നെ. രക്ഷകർത്താക്കളുടെ ഭീഷണിക്ക് പുറമെ ഇപ്പോൾ വിജിലൻസും പിടിമുറുക്കിയിരിക്കുകയാണ്. ഏതെങ്കിലും രക്ഷകർത്താക്കളുമായി സംസാരിക്കുകയോ ഫോൺ വഴിയോ വാട്സ് ആപ്പ് വഴിയോ ഒക്കെ ബന്ധപ്പെടുകയോ ചെയ്താൽ അകത്താകും എന്നതാണ് സ്ഥിതി. ആർക്കും പിടി കൊടുക്കാതെ ഒളിവിൽ കഴിയാൻ അങ്ങനെയാണ് തീരുമാനിക്കുന്നത്. ജഡ്ജിമാരുടെ പേരും വീട്ടുപേരും ഫോൺ നമ്പരുമൊക്കെ തപ്പിപ്പിടിക്കാൻ രക്ഷകർത്താക്കൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. എല്ലാവരുടെയും ആഗ്രഹം സ്വന്തം മ...

പുസ്തകം മൊഴി മാറ്റാനുണ്ടോ, പുസ്തകം?

  ‘’സാർ, നാളെ തന്നെ അത്യാവശ്യമായി ഒന്ന് നേരിൽ കാണണം. ഒരു പ്രധാന കാര്യം സംസാരിക്കാനാണ്..’’ രാത്രിയിൽ ഫോണിൽ തമിഴും മലയാളവും കലർന്ന ശബ്ദം. ’’താങ്കൾ ആരാണ്?’’.. എനിക്ക് ആകാംക്ഷ അടക്കാനായില്ല. ’’എന്റെ പേര് സെൽവരാജ്. സാറിന്റെ ഒരു പുസ്തകം ട്രാൻസ്ലേറ്റ് ചെയ്യുന്ന കാര്യം സംസാരിക്കാനാണ്. ബാക്കിയെല്ലാം വിശദമായി നേരിൽ പറയാം. വീട്ടിലേക്കുള്ള വഴിയൊന്ന് പറഞ്ഞു തരുമോ? ’’സെൽവരാജിന്റെ അപേക്ഷ കേട്ടപ്പോൾ ഞാനൊന്ന് സംശയിച്ചു. ആദ്യമായിട്ടാണ് ഇങ്ങനൊരാളുടെ കാര്യം കേൾക്കുന്നത്. എന്താണ് അയാളുടെ ഉദ്ദേശമെന്ന് വ്യ...

മതേതരത്വത്തിന്റെ വര്‍ത്തമാന കാല പ്രസക്തി

കലാപ കലുഷിതമായ വഴിത്താരയില്‍ നിന്നു വേണം നാം മതേതരത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി ചര്‍ച്ച ചെയ്യേണ്ടത്. തി മത വര്‍ഗ്ഗ വര്‍ണ്ണ രാഷ്ട്രീയ കക്ഷി ഭേദങ്ങള്‍ക്കപ്പുറം അന്യജീവനുതകി സ്വ ജീവിതം ധന്യമാക്കേണ്ടതിന്റെ ആവശ്യകത ഓരോ ഭാരതീയനും സ്വയം തിരിച്ചറിയണം.അങ്ങനെ അറിയാതെ പോകുന്നവര്‍ക്ക് മതേതര സന്ദേശങ്ങള്‍ പകര്‍ന്നു കൊടുക്കാനുള്ള ബാധ്യത എല്ലാവരിലും നിക്ഷിപ്തമായിരിക്കുന്നുവെന്നതില്‍ സംശയമില്ല. സ്വതന്ത്രാനന്തര ഭാരതത്തിന്റെ ശാപമായി മാറിയ വര്‍ഗ്ഗീയ ലഹളകളുടെ അലയൊലികള്‍ വര്‍ത്തമാന ഭാരതത്തിലും തുടരുന്നുവെന്...

നിഴൽ

വന്ന് വന്ന് അയാൾക്ക് സ്വന്തം നിഴലിനെപ്പോലും പേടിയായി. ബസ്സ്സ്റ്റാന്റിന് അധികം ദൂരെയല്ല വീടെങ്കിലും രാത്രിയിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകാൻ അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല. ഓട്ടോയിലോ കാറിലോ പോകാമെന്ന് വെച്ചാൽ ഒരു ഭാഗ്യ പരീക്ഷണത്തിന് അയാൾ തയ്യാറായിരുന്നില്ല. ഇടയ്ക്ക് വെച്ച് വല്ല ഗുണ്ടകളും വഴി തടഞ്ഞു നിർത്തിയാൽ.. അല്ലെങ്കിൽ വിജനമായ വല്ല സ്ഥലത്തും കൊണ്ടു നിർത്തി ഡ്രൈവർ തന്നെ പണവും ജീവനും കവർന്നാലോ.. അൽപം പേടിച്ചിട്ടാണെങ്കിലും നടന്നു പോകുന്നത് തന്നെ നല്ലത്. റോഡിലെ തിരക്ക് ഒഴിഞ്ഞിട്ടില്ല....

പ്രണയദിനം

നർമ്മം --------------------- ‘’അച്ഛാ,ഈ വാലന്റയിൻ ദിനമെന്നു വെച്ചാൽ എന്താ’’ രാവിലെ പത്രവും കയ്യിൽ പിടിച്ചുകൊണ്ട് നാലാം ക്ലാസുകാരനായ മകൻ സംശയവുമായി എത്തിയിരിക്കുകയാണ്. ‘’മോന് അതൊന്നും മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല. വേണമെങ്കിൽ ശിശുദിനത്തെക്കുറിച്ചോ മറ്റോ പറഞ്ഞുതരാം.’ ‘’അതൊക്കെ ആർക്കാണറിയാൻ വയ്യാത്തത്. കുട്ടികൾ സംശയവുമായെത്തിയാൽ ഇങ്ങനെയാണോ തീർത്തു കൊടുക്കുന്നത്’’ മോന്റെ പിന്നാലെ ശുപാർശയുമായി പ്രിയതമയെത്തിയപ്പോഴാണ് ചോദ്യത്തിന് പിന്നിലെ പ്രേരകശക്തിയെ പിടികിട്ടിയത്. പലപ്പോഴും അങ്ങനെയാണ്, അവൾക്ക...

തീർച്ചയായും വായിക്കുക