Home Authors Posts by നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി
85 POSTS 0 COMMENTS
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ വ്യവസായ കോടതി യിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

നിഴൽ

വന്ന് വന്ന് അയാൾക്ക് സ്വന്തം നിഴലിനെപ്പോലും പേടിയായി. ബസ്സ്സ്റ്റാന്റിന് അധികം ദൂരെയല്ല വീടെങ്കിലും രാത്രിയിൽ ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകാൻ അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല. ഓട്ടോയിലോ കാറിലോ പോകാമെന്ന് വെച്ചാൽ ഒരു ഭാഗ്യ പരീക്ഷണത്തിന് അയാൾ തയ്യാറായിരുന്നില്ല. ഇടയ്ക്ക് വെച്ച് വല്ല ഗുണ്ടകളും വഴി തടഞ്ഞു നിർത്തിയാൽ.. അല്ലെങ്കിൽ വിജനമായ വല്ല സ്ഥലത്തും കൊണ്ടു നിർത്തി ഡ്രൈവർ തന്നെ പണവും ജീവനും കവർന്നാലോ.. ...

പ്രണയദിനം

നർമ്മം --------------------- ‘’അച്ഛാ,ഈ വാലന്റയിൻ ദിനമെന്നു വെച്ചാൽ എന്താ’’ രാവിലെ പത്രവും കയ്യിൽ പിടിച്ചുകൊണ്ട് നാലാം ക്ലാസുകാരനായ മകൻ സംശയവുമായി എത്തിയിരിക്കുകയാണ്. ‘’മോന് അതൊന്നും മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല. വേണമെങ്കിൽ ശിശുദിനത്തെക്കുറിച്ചോ മറ്റോ പറഞ്ഞുതരാം.’ ‘’അതൊക്കെ ആർക്കാണറിയാൻ വയ്യാത്തത്. കുട്ടികൾ സംശയവുമായെത്തിയാൽ ഇങ്ങനെയാണോ തീർത്തു കൊടുക്കുന്നത്’’ മോന്റെ പിന്നാലെ ശുപാർശയുമായി പ്രിയതമയെത്തിയപ്പോഴാണ് ചോദ്യത്തിന് പിന്നിലെ പ്രേരകശക്തിയെ പിടികിട്ടിയത്. പലപ്പോഴും അങ്ങനെയാണ്, അവൾക്കറിയാത്ത കാര്യങ്ങൾ നേരെ എന്റെ...

ടൈറ്റാനിക്ക്

കപ്പല്‍ യാത്രയുടെ ആഘോഷം പങ്കു വെച്ച് ആഹ്‌ളാദനൃത്തം ചവിട്ടുന്നതിനിടയിലാണ് കപ്പിത്താന്റെ അറിയിപ്പ് വന്നത്. ''പ്രിയപ്പെട്ട സുഹൃത്തുക്കളെ,ഒരു ദുഃഖവാര്‍ത്ത അറിയിക്കാനുണ്ട്.നമ്മുടെ കപ്പല്‍ ഒരു വലിയ ഐസ് കട്ടയില്‍ ഇടിച്ച് തകര്‍ന്ന് പതിയെ മുങ്ങിത്താഴുകയാണ്.എല്ലാവരും ദൈവത്തെ വിളിച്ച് പ്രാര്‍ഥിക്കുക.'' ആഹ്‌ളാദം കരച്ചിലിന് വഴി മാറി.എങ്ങും ആര്‍ത്ത നാദങ്ങള്‍ മുഴങ്ങി.കപ്പിത്താന്‍ വീണ്ടും പറഞ്ഞു.''ഒരു ലൈഫ് ജാക്കറ്റ് മാത്രമാണ് ഈ നിലയില്‍ ആകെയുള്ളത്.അതായത് ആകെ ഒരാള്‍ക്ക് മാത്രമേ രക്ഷപെടാന്‍ കഴിയൂ.അതാരാവണമെന്ന് എത്രയും...

കളക്ടര്‍ ചിരിക്കുകയാണ്..

പി.സി.സനല്‍കുമാര്‍ സാറിന്റെ വേര്‍പാട് ഒരു ഞെട്ടലോടെയാണ് കേട്ടത്. മുന്‍ കാസര്‍ഗോഡ്,പത്തനംതിട്ട കളക്ടര്‍ നിര്യാതനായി എന്നാണ് പ്രധാനമായും വാര്‍ത്ത വന്നത്.എന്നാല്‍ ഒരു ഐ.എ.എസ്.ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ല,അതിനപ്പുറം ഹാസ്യ സാഹിത്യ സാഹിത്യകാരനും നര്‍മ്മ പ്രഭാഷകനും പാരഡി എഴുത്തുകാരനും മനോഹരമായി അത് പാടുന്നയാളും ഒക്കെയായിരുന്നു അദ്ദേഹം.അങ്ങനെ ഉത്തുംഗതങ്ങളില്‍ നില്‍ക്കുമ്പോഴാണ് എന്റെ ആദ്യ പുസ്തക പ്രകാശനത്തിന് തെല്ലൊരു സങ്കോചത്തോടെ അദേഹത്തെ ക്ഷണിച്ചത്. തുടക്കക്കാരനായ എന്റെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലായിരുന്നുവെങ്കിലും വളരെ സന്തോഷത്തോടെ...

ബ്രേക്കിംഗ് കേരളം ..

പതിവ് മന്ത്രിസഭാ യോഗവും കഴിഞ്ഞ് പാതാള രാജസഭയില്‍ പാതാള ടെലിവിഷന്റെ ന്യുസും കണ്ടിരിക്കുമ്പോഴാണ് പതിവില്ലാതെ ഒരു സന്ദേഹം മാവേലിത്തമ്പുരാന്റെ മനസ്സിലേക്ക് കടന്നുവന്നത്. കേരളത്തിലേക്കുള്ള പതിവു സന്ദര്‍ശനം ഇത്തവണ വേണോ വേണ്ടയോ എന്ന് പല വട്ടം ആലോചിക്കേണ്ട ലക്ഷണമാണ്.പോകുന്നതിന് മുമ്പ് പാതാള ദര്‍ശിനിയിലൂടെ നടത്തിയ വിശകലനം വെച്ച് നോക്കുമ്പോള്‍ ആരോഗ്യത്തിനും നല്ലത് പോകാതിരിക്കുന്നത് തന്നെയാണെന്ന് തോന്നുന്നു.ധന നഷ്ടം, മാന ഹാനി തുടങ്ങിയവ കാണുന്നുവെന്ന് പാതാള ജ്യോല്‍സ്യനും മുന്നറിയിപ്പ് നല്‍കുന്നു,പാതാളം...

ന ശ്രീമാന്‍ സ്വാതന്ത്ര്യമര്‍ഹതി..

(നര്‍മ്മകഥ) രാവിലെ പതിവുള്ളചായ കാണാതിരുന്നപ്പോള്‍ സംശയിച്ചു എന്താണ് സംഭവിച്ചത്,പത്രവും ഇതുവരെ വന്നില്ല. ഇന്റെര്‍നെറ്റും ഇ മെയിലും ഇ പത്രവുമൊക്കെ വന്നെങ്കിലും രാവിലെ ഒരു ചായയും കുടിച്ച് പത്രത്തിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തുന്ന സുഖം മറ്റൊന്നിനും കിട്ടില്ല. ഈയിടെയായി പത്രം താമസിച്ചു വരുന്നതിനാല്‍ അതും നഷ്ടപ്പെട്ട മട്ടാണ്. പഴയ പത്രക്കാരന്‍ താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് പുതിയ പത്രക്കാരനെ തിരക്കി കണ്ടു പിടിച്ചത്. പുതുമോടി മാറിയപ്പോള്‍ പുതിയ പത്രവാഹകന്‍ മുന്‍...

കവിത വരുന്ന വഴി അഥവാ വിശപ്പിന്റെ വിളി

തപാലില്‍ വന്ന കവിത പത്രാധിപര്‍ തിരിച്ചും മറിച്ചും നോക്കി. വായിച്ചു കഴിഞ്ഞപ്പോള്‍ സംശയം, ഈ സാധനം കവിത തന്നെയാണോ? പലതവണ വായിച്ചിടും അത്രയ്ക്കങ്ങോട്ട് പിടികിട്ടുന്നില്ല. ഈശ്വരാ,കവിത ഏതൊക്കെ വഴി ഏതൊക്കെ രൂപത്തിലാണ് വരുന്നതെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? ഇത്തരം സന്നിഗ്ധ ഘട്ടത്തില്‍ സഹപത്രാധിപരെ വിളിച്ച് ഏല്‍പ്പിക്കുകയാണ് പതിവ്.’’ഒന്ന് നോക്കിയിട് തരൂ’’—മുഖ്യപത്രന്‍ സഹപത്രനെ സാധനം ഏല്‍പിച്ചു. നേരം വളരെ കഴിഞ്ഞിട്ടും സഹപത്രനെയും കവിതയെയും കാണാതായപ്പോള്‍ മുഖ്യപത്രന് സംശയം,എന്താണ്...

കഥാബീജം

പതിവ് സമ്പ്രദായമനുസരിച്ച് ഒന്നുകില്‍ൽ റെയില്‍വെ സ്റ്റേഷനില്‍ അല്ലെങ്കില്‍ ബസ്റ്റാന്റില്‍ അതുമല്ലെങ്കില്‍ തീവണ്ടിയാത്രയ്ക്കിടയില്‍… ഇവിടെയൊക്കെയാണല്ലോ സാധാരണ കഥാസന്ദര്‍ഭങ്ങള്‍ വീണു കിട്ടുന്നത്.അങ്ങനെ വിശ്വസിച്ചാണ് നമ്മുടെ യുവകഥാകൃത്തും കാലേകൂട്ടി റെയില്‍വെ സ്റ്റേഷനിലെത്തിയത്.ചെന്നപ്പോള്‍ തന്നെ എന്തോ പന്തികേട് മണത്തു. പതിവ് തിരക്കും ബഹളവുമൊന്നും കാണാനില്ല. വിരലിലെണ്ണാന്‍ പോലും തികയാത്ത ആളുകള്‍ അങ്ങുമിങ്ങും നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഏതെങ്കിലും തീവണ്ടികടന്നു പോയതു കൊണ്ടാകാം തിരക്ക് കുറവെന്ന് കരുതി ഒരു ബെഞ്ചിന്റെ മൂലയില്‍ മാറി...

കാലികം

എന്നത്തെയും പോലെ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു വൈകുന്നേരമെന്നാണ് അയാള്‍ക്ക് അന്നും തോന്നിയത്. അസാധാരണ സംഭവങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമെന്ന ഒരു സൂചനയും അന്ന് ഉണ്ടായിരുന്നുമില്ല. പാലത്തില്‍ നിന്നാല്‍ തന്നെ കടല്‍ കാണാം. അതു കൊണ്ടു തന്നെ പലപ്പോഴും അയാള്‍ തീരത്തേക്ക് പോകാറുമില്ല. ഒരായിരം ഓര്‍മ്മകള്‍ തിരകളോടൊപ്പം ആര്‍ത്തലച്ചെത്തും. ഏതെങ്കിലും പരിചയക്കാരെ കണ്ടാല്‍ തീര്‍ന്നു. എല്ലാം മറന്ന് അല്‍പനേരം കടലിന്റെ സൗന്ദര്യത്തില്‍ അലിഞ്ഞു...

വഴിയെപോയ വിനോദയാത്ര

ഭാഗ്യം വരാനുള്ള നേരത്ത് അതെങ്ങനെയായാലും കറങ്ങിത്തിരിഞ്ഞ് നമ്മുടെ മൂന്നില്‍ തന്നെ എത്തുമെന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ടാണല്ലോ പട്ടണത്തില്‍ വ്യവസായ കാര്‍ഷികപ്രദര്‍ശനം കാണാന്‍ പോയപ്പോള്‍ അവിടെ കണ്ട ട്രാവല്‍സിന്റെ കൗണ്ടറില്‍ കയറിയതും അവര്‍ തന്ന സമ്മാനക്കൂപ്പണ്‍ പൂരിപ്പിച്ച് പെട്ടിയിലിട്ടതും. പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒരുമാസം കഴിഞ്ഞ് ട്രാവല്‍സില്‍ നിന്ന് ഫോണ്‍ വന്നപ്പോള്‍ ശരിക്കും അമ്പരന്നു പോയി. ‘’സാര്‍, ആദ്യമായി സാറിനും കുടുംബത്തിനും ഞങ്ങളുടെ അഭിനന്ദനങ്ങള്‍.’’ എന്തിനാണാവോ ഓര്‍ക്കാപ്പുറത്തൊരു അഭിനന്ദനം. ‘’ഞങ്ങളുടെ ട്രാവല്‍സ്...

തീർച്ചയായും വായിക്കുക