Home Authors Posts by നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി
80 POSTS 0 COMMENTS
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ വ്യവസായ കോടതി യിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

ഒന്നാം നമ്പര്‍ ഓണ്‍ ദി സ്റ്റേജ്..

സാധാരണ യുവജനോല്‍സവ സീസണാകുമ്പോള്‍ മുങ്ങി നടക്കുകയാണ് പതിവ്. കലാവിരോധിയായതു കൊണ്ടല്ല സ്വന്തം ശരീരത്തോട് അല്‍പം സ്നേഹമുള്ളതു കൊണ്ട് മാത്രം. അല്ലെങ്കില്‍ ആരെങ്കിലും വന്ന് വിധികര്‍ത്താവായി വിളിക്കും. വിളിച്ചാല്‍ കടപ്പാടുകൊണ്ടാണെങ്കിലും പോകാതെ പറ്റില്ല. പോയാല്‍ പിന്നെ കഥ തീര്‍ന്നു. പോയപോലെ തന്നെ തിരിച്ചു വന്നാല്‍ ഭാഗ്യം. ഏതായാലും അത്ര വലിയ മുങ്ങല്‍ വിദഗ്ദനൊന്നുമല്ല എന്ന് തെളിയിച്ചു കൊണ്ട് തിരക്കി നടന്ന ഒരു സുഹൃത്തിന്റെ മുന്നില്‍ തന്നെ പോയി വീണു. പലതും...

വാർഷികമഹാമഹം..

മോന്റെ വെൽക്കം സ്പീച്ച് ഉള്ളതു കൊണ്ട് മാത്രമല്ല പ്രമുഖ സാഹിത്യ നായകൻ വരുന്നു എന്നറിഞ്ഞതു കൊണ്ടു കൂടിയാണ് സ്ക്കൂൾ വാർഷികത്തിന് പൊയ്ക്കളയാമെന്ന് വിചാരിച്ചത്.വെൽക്കം സ്പീച്ച് എന്നതിന് പകരം സ്വാഗത പ്രസംഗം എന്നു പോരെ എന്നു മോനോട് ചോദിച്ചപ്പോൾ ‘’അങ്ങനെ പറയാൻ പാടില്ല,കഴിയുന്നതും മലയാളം യൂസ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് ടീച്ചർ പറഞ്ഞിരിക്കുന്നതെന്ന് മോന്റെ മറുപടി.അറിയാതെങ്ങാനും മലയാളം പറഞ്ഞു പോയാൽ ഫൈൻ ഈടാക്കാൻ ക്ളാസ് ലീഡർമാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടത്രേ!...

വിജയകരമായ ഒന്നാം വാരം..

താമസം മാറിയപ്പോൾ വിചാരിച്ചത് പരിചയക്കാർ അധികമില്ലാത്ത സ്ഥലമായതിനാൽ പലതിനുമെന്ന പോലെ കല്യണ ക്ഷണങ്ങളിലും കുറവുണ്ടാകുമെന്നാണ്.എന്നാൽ ഇതു വരെ അതിനു മാത്രം ഒരു കുറവും വന്നിട്ടില്ല.വഴിയെ പോകുമ്പോൾ വെറുതെ ഒരു വിളി എന്ന മട്ടിലും വരാറുണ്ട് ചില വിളികൾ.പിന്നെ ആളെ കണ്ടു പിടിച്ച് പരിചയപ്പെടൽ നമ്മുടെ ജോലിയാണ്.ചിലയിടങ്ങളിൽ കാർഡ് ആരുടെയെങ്കിലും കയ്യിൽ കൊടുത്തു വിട്ടാൽ അതും ക്ഷണമായി കണക്കാക്കുമെങ്കിൽ പലയിടങ്ങളിലും നേരിട്ട് തന്നെ പോയി ക്ഷണിച്ചേ പറ്റൂ. കഴിഞ്ഞ ദിവസം ഒരു...

കാത്തിരിപ്പ്

ഭാര്യയുടെ രണ്ടാമത്തെ പ്രസവമാണ്.എങ്കിലും പിരിമുറുക്കത്തിന് ഒരു കുറവുമില്ല.സ്നേഹധനനായ ഏതൊരു ഭർത്താവിനെയും പോലെ അയാളുടെ മനസ്സും സംഘർഷ നിർഭരമായിരുന്നു. ഒന്നാലോചിച്ചാൽ പ്രസവിക്കുന്ന ഭാര്യയെക്കാൾ വേദന അനുഭവിക്കുന്നത് പാവം ഭർത്താവല്ലേ?പ്രസവം കഴിഞ്ഞ് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നറിയുന്നത് വരെ, പല വകുപ്പിൽ പലർക്കായി കൈക്കൂലി കൊടുത്തു തിർക്കും വരെ,ഒടുവിൽ ബീല്ലടച്ച് വീട്ടിൽ പോകുന്നതു വരെ..അങ്ങനെ നീളുന്ന ടെൻഷൻ. ഓട്ടത്തിന്റെ ടെൻഷനിടെ ആദ്യ പ്രസവത്തിന്റെ ദിവസം രാത്രിയിൽ ഒന്നു കണ്ണടച്ചു പോയതിന്റെ പരിഭവം ഇപ്പോഴും...

ക്യൂവിൽ നിന്നുദിക്കുന്നു ലോകം..

വെളുപ്പിനെ തന്നെ എഴുന്നേറ്റു.ഭാര്യയും കുട്ടികളും നല്ല ഉറക്കത്തിലാണ്.എങ്കിലും പറയാതെ പോകുന്നത് ശരിയല്ലല്ലോ? പ്രിയതമയെ പതിയെ തട്ടി വിളിച്ചു.ഉറക്കം നഷ്ടപ്പെട്ട അനിഷ്ടത്തോടെ ഏതോ മനോഹര സ്വപ്നം പാതി വഴി നിർത്തി അവൾ കണ്ണു തുറന്നു.’’ഞാൻ പോയിട്ട് വരാം.’’ ‘’ചായ കുടിച്ചിട്ട് പോയാൽ പോരേ?’’..ചോദിച്ചിട്ട് അവൾ തിരിഞ്ഞു കിടന്നു. ഞാൻ തന്നെ ചായ തിളപ്പിച്ച് ഞാൻ തന്നെ കുടിച്ചിട്ട് ഞാൻ തന്നെ പോകേണ്ടി വരുമെന്നതിനാൽ സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചു.പോകുന്ന വഴി എവിടെ നിന്നെങ്കിലും...

തുറന്ന ഫയലുകൾക്കിടയിലെ ജീവിതം..

ഫയലുകൾ അങ്ങനെയാണ് അടച്ചു വെച്ചിരിക്കുമ്പോൾ നമ്മളറിയില്ല എത്രയോ കഥകൾ അവയിലുറങ്ങുന്നുവെന്ന്.. തുറന്നു നോക്കുമ്പോഴാണ് കഥകളായി അവ നമുക്ക് മുന്നിലേക്ക് പറന്നിറങ്ങുന്നത്.. കദനങ്ങളായി പടർന്ന് നിറയുന്നത്.. തുറന്ന ഫയലുകൾ ചിലപ്പോൾ കരയും ചിലപ്പോൾ ചിരിക്കും ചിലപ്പോൾ ഒരു സുഹൃത്തിനെപ്പോലെ തോളിൽ കയ്യിടും ചിലപ്പോൾ ഒരു ശത്രുവിനെപ്പോലെ കണ്ണുരുട്ടും.. എത്ര പേരുടെ നൊമ്പരങ്ങളും ജീവിതങ്ങളുമാണ് അടച്ച ഫയലുകളിലുറങ്ങുന്നത് ഇടയ്ക്ക് അവ തുറന്നു നോക്കുമ്പോൾ പൊടിയോടൊപ്പം ഓർമ്മകളും താഴേക്ക് വീഴും ഹൈക്കോടതിയിൽ നിന്നും ഹാജരാക്കാൻ നിർദ്ദേശം വന്നപ്പോഴാണ് തൊണ്ണൂറ്റൊമ്പതിലെ ഒരു ഫയൽ പൊടി തട്ടിയെടുത്തത് ഇരുണ്ട റെക്കോഡ് മുറിയിൽ നിന്നും ഫയലുകൾ തപ്പിയെടുക്കാൻ സമയം കുറെ എടുത്തു ഒറ്റയ്ക്ക് റെക്കോഡ് മുറിയിൽ നിൽക്കുമ്പോൾ വല്ലാത്ത...

ഓർമകൾ

അകലേക്ക് നോക്കി ഇനിയും തെളിയാത്ത സൂര്യനു വേണ്ടി കാത്തിരിക്കുമ്പോൾ എവിടെയോ മുഴങ്ങുന്ന വെടിയൊച്ചകൾ.. ദാൽ തടാകത്തിന്റെ തീരങ്ങളിൽ ഇനിയും വരാത്ത ആർക്കോ വേണ്ടി കാത്തു കിടന്നുറങ്ങുന്ന ബോട്ടുകൾ... പോയകാലത്തിന്റെ ഓർമ്മകൾ കമ്പളം പുതച്ചു കിടക്കുന്നു.... കണ്ണുനീർത്തുള്ളികളായി മഞ്ഞ് ഒഴുകിപ്പരക്കുന്നു.. ചോരയുടെ നിറം പകർന്ന് ചുവന്നു കിടക്കുന്ന ആപ്പിളുകൾ പെണ്ണിന്റെ നൊമ്പരം കലർന്ന് വരണ്ടുകിടക്കുന്ന കുങ്കുമപ്പാടങ്ങൾ. തേയില മണം പോയ ചായപ്പാത്രങ്ങളിൽ എട്ടുകാലി വലകെട്ടിയിരിക്കുന്നു.. അടുപ്പിൽ തണുപ്പേറ്റ് പൂച്ച പെറ്റു കിടക്കുന്നു. കർഫ്യൂ ഇളവ് ചെയ്തിട്ട് വേണം ഒന്ന് പുറത്തിറങ്ങാൻ.. വെടിയൊച്ച നിലച്ചിട്ട് വേണം ഒന്ന് ശ്വാസം വിടാൻ..

ഒരു കുട്ടിയ്ക്ക് ഒരു സാരി

രാവിലെ അത് പലപ്പോഴും പതിവുള്ളതാണ് .ധൃതി പിടിച്ച് ഇറങ്ങാൻ നേരമാകും ആരുടെയെങ്കിലും ആഗമനം.പലവിധ പിരിവുകാരാകാം.കല്യാണം വിളികാരാകാം.ആരായാലും അന്നത്തെ ദിവസം ഓഫീസിലേക്ക് പോകാൻ ട്രെയിൻ  കിട്ടി ല്ല എന്നുറപ്പ്.റെയിൽവേ സ്റ്റേഷനിലേക്ക് പോകാനുള്ള ബസ് പിടിക്കാനുള്ള സമയമനുസരിച്ചാണ് മറ്റു കാര്യങ്ങളൊക്കെ ക്രമീകരിച്ചു വെച്ചിരിക്കുന്നത്.വരുന്നയാൾക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.എന്റെ സമയവും ക്രമവുമൊന്നും അവർക്കറിയേണ്ട കാര്യമില്ലല്ലോ?പിന്നെയും അതറിയാവുന്നത് പ്രിയതമയ്ക്കാണ്.അതു കൊണ്ട് തന്നെ അവൾ എപ്പോഴും പറയും.’’എത്ര സമയമുണ്ടെങ്കിലും ആ മുഹൂർത്തമാകുമ്പോൾ മാത്രമേ ഇറങ്ങാവൂ.’’ അപ്പോഴാണ് ഗേറ്റ്...

ശുഭയാത്ര

ഇനി യാത്ര ഇവിടെയീ പിരിയുന്ന വഴികളിലൊന്നിലൂടിന്നു നീ പോകുക ഇടറുന്ന കാലടികൾ ഈ വീണ പൂക്കളിൽ പതിയെ ചവുട്ടി നടന്നു നീ പോകുക സ്വപ്നങ്ങൾ കൊണ്ടു നാം തീർത്തന്നൊരായിരം വർണ്ണങ്ങൾ വിരിയുന്ന പൂക്കളങ്ങൾ സ്നേഹപൂർണ്ണങ്ങളായന്നു നൽകിയ പൊള്ളയായ് തീർന്ന  തേൻ വാക്കുകൾ ‘’ഒന്നാകാതില്ലിനി ജീവിതം ഭൂമിയിൽ ഒന്നിച്ചു വേണം മരിക്കുവാനല്ലെങ്കിൽ..’’ എന്തൊക്കെ നമ്മൾ കുറിച്ചിട്ടു വരികളിൽ എന്തിനായിനിയതെല്ലാമോർക്കണം പ്രണയ സൗധങ്ങൾ തകർന്നു വീഴും വേള വിരഹമാം നൊമ്പരം വീണ മീട്ടും വേള പിൻവാക്കുകൾക്കായി, യാത്രാമൊഴിക്കായി വിരസമാം മാത്രകൾ നാം വൃഥാ വീഥിയിൽ ഒടുവിലായ് നാമിനി ശുഭയാത്ര നേരുക ഒരു ഗദ്ഗദമായി നമ്മൾ പിരിയുക മധുരമാമോർമ്മകൾ മനസ്സിൽ...

വിവേകാനന്ദപ്പാറയിലെ സന്ധ്യ

തിരകൾ ആർത്തലച്ചുയരുന്നു.പതിയെ ബോട്ടിന്റെ കൈവരിയോട് കൈകൾ ചേർത്തു പിടിച്ചു.മനസ്സിലെ ധൈര്യമെല്ലാം ചോർന്നു പോയതു പോലെ.അകലെ വിവേകാനന്ദപ്പാറയുടെ ദൃശ്യം കൂടുതൽ തെളിഞ്ഞ് കാണാം.സഹയാത്രികരെല്ലാം ആഹ്ളാദം പങ്കുവെക്കുന്നു..അമ്മമാരെ ചേർത്തു പിടിച്ച് ചിരിക്കുന്ന കുട്ടികളുടെ കണ്ണുകളിൽ തിരമാലയുടെ ഭീതി മെല്ലെ അകന്നു സംഗമത്തിന്റെ പുണ്യവുമായി തലയുയർത്തി നിൽക്കുന്ന പാറയിലേക്ക് കാലെടുത്തു വെക്കുമ്പോൾ ആദ്യമായി കാലെടുത്തു വെക്കുന്നപോലെയായിരുന്നു..ഇത് എത്രാമത്തെ തവണയാണ് ഇവിടെ എത്തുന്നതെന്ന് അയാൾക്ക് ഓർമ്മയുൺതായിരുന്നില്ല.. മനസ്സിൽ സംഘർഷം നിറയുമ്പോഴെല്ലാം എവിടേക്കെങ്കിലും ഒരു യാത്ര പതിവുള്ളതാണ്.ഒറ്റപ്പെട്ടു...

തീർച്ചയായും വായിക്കുക