Home Authors Posts by നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി

നൈന മണ്ണഞ്ചേരി
96 POSTS 0 COMMENTS
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

നിശബ്ദസ്നേഹം

  കോളേജ് ലൈബ്രറിയിൽ നിന്നും ഇറങ്ങി വരുമ്പോഴാണ് ആദ്യമായി അവളെ മുഖാമുഖം കാണുന്നത്. തലയിൽ നിന്നും ഊർന്നു പോകാൻ തുടങ്ങിയ നീലത്തട്ടം വലിച്ച് നേരെയിട്ട് കയ്യിലൊതുക്കിപ്പിടിച്ച പുസ്തകവുമായി വരുന്ന അവളെ ഒന്ന് നോക്കാതിരിക്കാനായില്ല. നീല വസ്ത്രങ്ങളിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. അവൾ ചിരിച്ചു. തിരിച്ചും ചിരിക്കാൻ ശ്രമിച്ചു.. കഥാകൃത്തെന്ന നിലയിൽ അറിയപ്പെടുന്ന ആളായതു കൊണ്ട് പരിചയപ്പെടുത്തേണ്ട കാര്യമില്ല. പാട്ടിലും ഡാൻസിലുമൊക്കെ സമ്മാനങ്ങൾ വാങ്ങാറുള്ള അവളെയും കോളേജിൽ എല്ലാവർക്കും അറിയാം. പിന്നെയും...

എങ്കിലും എന്റെ ശോശാമ്മേ…

    രാവിലെ ഓഫീസിൽ ചെല്ലുമ്പോൾ ഓരോരുത്തർ വന്നു തുടങ്ങുന്ന സമയമേ ആയിട്ടുള്ളു. ഇന്ന് ട്രയിൻ നേരത്തെ വന്നതു കൊണ്ട് രക്ഷപെട്ടു. അല്ലെങ്കിൽ തന്നെ ഓഫീസുകളുടെ സമയം ക്രമീകരിച്ചു വെച്ചിരിക്കുന്നത് ട്രയിനുകളുടെ വരവും പോക്കും അനുസരിച്ചാണല്ലോ? അതറിയാതെ ഓഫീസുകളിൽ എന്തെങ്കിലും അത്യാവശ്യത്തിന് വന്നു പെടുന്ന സാധാരണക്കാരൻ പെട്ടതു തന്നെ. അതിനിടയിലാണ് ശോശാമ്മ മാഡം ഓടിക്കിതച്ചെത്തിയത്. ’’അയ്യോ സാറേ, സാററിഞ്ഞായിരുന്നോ സാറേ കാര്യം?’’ ഒരു സാറെ വിളിക്ക് പകരം വെപ്രാളത്തിനിടയ്ക്ക് എത്ര സാറേന്ന് വിളിച്ചെന്ന്...

കുട്ടിയുണ്ടോ, കുടതരാം….

  അതിരാവിലെ ആരാണാവോ എന്ന ആകാംക്ഷയോടെയാണ് രാമേട്ടൻ വാതിൽ തുറന്നത്. പരിചയമുള്ള മുഖമല്ല. മാന്യമായ വേഷം.കയ്യിൽ ബാഗുകളും കുടകളുമടങ്ങിയ കിറ്റുമായി രണ്ടുപേർ. ബാഗ് കച്ചവടക്കാരായിരിക്കും.’’ഇപ്പോഴാണോ നിങ്ങൾ വരുന്നത്. ഇവിടെ ബാഗും കുടയുമൊക്കെ എപ്പോഴേ വാങ്ങിക്കഴിഞ്ഞു.’’ വന്നവരെ വന്നവഴി തന്നെ പറഞ്ഞു വിടാം എന്ന ഉദ്ദേശത്തോടെ രാമേട്ടൻ പറഞ്ഞു. ‘’ഞങ്ങൾ ബാഗ് കച്ചവടക്കാരൊന്നുമല്ല മാഷേ,തിരക്കില്ലെങ്കിൽ അകത്തിരുന്ന് സംസാരിക്കാം.’’ ചിലരങ്ങിനെയാണ്,അഞ്ച് മിനിറ്റെന്ന് പറഞ്ഞ് അകത്ത് കയറും. പിന്നെ ഇറക്കി വിടാൻ വേറെ ആളെ വിളിക്കേണ്ടി വരും....

ജോർജ്ജ് വരും, വരാതിരിക്കില്ല

‘ ’യാ അള്ളാ സലാ,സലാ..’’ മനസ്സും ശരീരവും മരവിപ്പിക്കുന്ന തണുപ്പിനെ ഭേദിച്ച് വാതിലിൽ ശക്തമായ ഇടിയോടൊപ്പം അറബിയുടെ മുഴങ്ങുന്ന ശബ്ദം. അയാൾ ഉറക്കത്തിൽനിന്ന് ചാടിയെഴുന്നേറ്റു. ഇടയത്താഴം കഴിച്ച് നിയ്യത്ത് വെച്ച് കിടന്നിട്ട് ഒരു മണിക്കൂറാകുന്നതേയുള്ളൂ. ക്ഷീണവും തണുപ്പും മൂലം അറിയാതെ കണ്ണുകൾ അടഞ്ഞു പോയി. അപ്പോഴാണ് ദിഗന്തങ്ങൾ മുഴങ്ങുമാറ് അറബിയുടെ ശബ്ദം. അടഞ്ഞു പോകുന്ന കണ്ണുകൾ ആയാസപ്പെട്ട് തുറന്നു പിടിച്ച് അയാൾ വാതിലിനടുത്തേക്ക് നീങ്ങി. പത്ത് മിനിറ്റിനുള്ളിൽ പ്രാർഥനയും കഴിഞ്ഞ്...

ജന്നാത്തുൽ ഫിർദൗസ്

  ജന്നാത്തുൽ ഫിർദൗസിന്റെ മണമാണ് അത്തറുപ്പാപ്പയെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക. ഉപ്പാപ്പയുടെ തിളക്കമുള്ള അത്തറുപെട്ടി അലങ്കരിക്കുന്നതിൽ ഏറ്റവും വിശേഷപ്പെട്ടയിനം അത്തറാണ് ജന്നാത്തുൽ ഫിർദൗസ്. ഉപ്പാപ്പ തന്നെയാണ് പറഞ്ഞൂ തന്നത്, ജന്നത്തുൽ ഫിർദൗസെന്നാൽ സ്വർഗങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട സ്വർഗമാണ്. ഒത്തിരി നൻമകൾ ചെയ്യുന്നവർക്കുള്ളതാണ് ആ സ്വർഗം. അതു കൊണ്ട് മോനും നല്ലവനായി ജീവിക്കണം.. റബ്ബുൽ ആലമീനായ തമ്പുരാൻ നമ്മെയെല്ലാം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ.. ഉപ്പാപ്പ കൈകളുയർത്തി പ്രാർഥിച്ചു. ഓരോ സ്വർഗങ്ങളുടെ പേരിലാണ്...

എവരി ഡോഗ് ഹാസ് ഹിസ് ഓൺ ഡെയ്സ്…

    ഏതു പട്ടിയ്ക്കും ഒരു ദിവസമുണ്ടെന്ന് പറയുന്നത് എത്ര ശരിയാണെന്ന് പത്രത്തിൽ ‘’പെറ്റ്സ് ഡേ’’യെക്കുറിച്ചുള്ള പരസ്യം വായിച്ചപ്പോൾ തോന്നിപ്പോയി. നിങ്ങളുടെ വളർത്തു മൃഗങ്ങക്കുള്ള സന്ദേശം പരസ്യം ചെയ്യാൻ ഒരവസരം എന്നാണ് പത്രത്തിലെ അറിയിപ്പ്. പട്ടിയ്ക്കും പൂച്ചയ്ക്കുമൊക്കെ സന്ദേശം വായിച്ചു മനസ്സിലാക്കാൻ കഴിയുമോ എന്നത് വേറെ കാര്യം. ഏതായാലും വളർത്തു മൃഗങ്ങളുടെ പടം പത്രത്തിൽ വരുമല്ലോ? അതു തന്നെയല്ലേ വലിയ കാര്യം.’’ നിങ്ങളിങ്ങനെ നോക്കിക്കൊണ്ടിരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായി,സമയം കളയാതെ ഫോട്ടോ ഗ്രാഫറെ...

ഇസ്മയിൽ

  ഇസ്മയിലിന്നലെ വന്നുവോ വീണ്ടും മുറിയിലിരുന്നുവോ,കഥകൾ പറഞ്ഞുവോ? മനസ്സിലെ നിറയുന്ന കദനങ്ങളൊക്കെയും മിഴികളിൽ കണ്ണുനീരായി തുളുമ്പിയോ? മരുഭൂമിയിൽ കാറ്റ് വീശുന്ന രാത്രിയിൽ ആദ്യമായ് നീ വന്നതിന്നുമുണ്ടോർമ്മയിൽ പരിചയത്തിന്റെ തുടക്കമാ രാത്രിയിൽ പരിദേവനത്തിന്റെ കഥയെത്ര രാത്രിയിൽ.. ദാരിദ്ര്യ ദുരിതങ്ങൾ തീരുന്ന നാളുകൾ കടൽ കടന്നെത്തി നീ നിറയും പ്രതീക്ഷയായ്, നിർഭാഗ്യ രേഖകൾ പായുന്ന പാതകൾ നിശ്ചയമില്ലാതെ നീളുന്ന വേളകൾ പാതയിൽ വീണു പൊലിഞ്ഞ നിൻ ജീവനും ചോരയിൽ ചിതറിയ നിൻ സ്വപ്നബാക്കിയും എങ്ങുമെത്താത്ത നിൻ മോഹങ്ങളും പെയ്തു- തീരാതെ പോയ നിൻ ഹൃദയ ദാഹങ്ങളും.. ഇസ്മയിലിന്നലെ വന്നുവോ വീണ്ടും മുറിയിലിരുന്നുവോ,കഥകൾ പറഞ്ഞുവോ മനസ്സിലെ നിറയുന്ന കദനങ്ങളൊക്കെയും മിഴികളിൽ കണ്ണുനീരായി...

ഡെൽഹി,പ്രിയപ്പെട്ട ഡെൽഹി..

    ബിഎഡ്ഡിന് പഠിക്കുമ്പോഴാണ് സംസ്കൃതസർവ്വകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്ക് വിനോദയാത്ര പോകാൻ അവസരം ലഭിച്ചത്. വിദ്യാർഥികളായത് കൊണ്ട് ട്രെയിനിൽ പകുതി ചാർജ്ജ് മതി ഞങ്ങളുടെ മലയാളം അധ്യാപനായ ബാലകൃഷ്ണൻ കണ്ടമ്പേത്തിന്റെ പരിചയവും സൗഹൃദങ്ങളും ദൽഹി യാത്രയിൽ ഞങ്ങൾക്ക് വളരെ പ്രയോജനപ്രദമായി.അതു കൊണ്ട് വസന്ത് വിഹാറിലെ ചിൻമയാസ്കൂളിൽ സൗജന്യമായി താമസവും കുറഞ്ഞ നിരക്കിൽ താമസവും തരപ്പെട്ടു. ട്രെയിനിൽ പാട്ടും തമാശയും ബഹളവുമായി സമയം പോയത് അറിഞ്ഞില്ല.എങ്കിലും ആന്ധ്രയിലെ കൊടും ചൂടിലൂടെ...

മുൻകൂർ ജാമ്യം

രാവിലെ ഓഫീസിൽ വന്നപ്പോൾ കണികാണുന്നത് കത്തിയാണ്. കൂടെ ജോലി ചെയ്യുന്നവരെയോ സന്ദർശകരെയോ ഉദ്ദേശിച്ചല്ല .ഒറിജിനൽ കത്തിയുടെ കാര്യം തന്നെ. വെളുപ്പാൻ കാലത്ത് ഇദ്ദേഹമെന്തിന് കത്തിയുമായി ഓഫീസിൽ വന്നുനിൽക്കുന്നുവെന്ന് മനസ്സിലായില്ല. പോലീസുകാരെങ്ങാനും കണ്ടാൽ അയാളെ മാത്രമല്ല എന്നെയും അകത്താക്കുമെന്നതിൽ സംശയമില്ല. പല കേസുകളിലെയും പ്രതികളെ കിട്ടാതെ അവർ ഓടി നടക്കുകയുമാണ്. അകത്തായിക്കഴിഞ്ഞാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഗുണ്ടയല്ലെന്നും ക്വട്ടേഷൻ സംഘത്തിൽ അംഗമല്ലെന്നുമൊക്കെ തെളിയിക്കേണ്ട ബാധ്യത പിന്നെ നമ്മുടെതാകും. ‘’ സാറേ രാവിലെ...

ബിരിയാണി കഴിക്കലല്ല കല്യാണം

  അടുത്ത ഞായറാഴ്ച്ച ലോകാവസാനമാണെന്ന് ന്യായമായും സംശയിച്ചു പോകും ഈ ഞായറാഴ്ച്ച ക്ഷണിച്ചിരിക്കുന്ന പരിപാടികളുടെ എണ്ണം കണ്ടാൽ. കല്യാണവും പുരവാസ്തോലിയും ഉൾപ്പെടെ അഞ്ചു ചടങ്ങുകൾ. എങ്ങനെ പേരിനെങ്കിലും എല്ലായിടത്തും ഓടിയെത്തുമെന്ന് രണ്ടാഴ്ച്ച ആലോചിച്ചെങ്കിലും ഒരു പിടിയും കിട്ടിയില്ല. ഒടുവിൽ ഒരു ഏകദേശ ധാരണയായി.ശനിയാഴ്ച്ച വൈകുന്നേരവും രാത്രിയുമായി രണ്ട് പരിപാടികൾ ഒതുക്കുക.ഞായറാഴ്ച്ച രാവിലെ,ഉച്ചക്ക്,വൈകുന്നേരം..എന്നിങ്ങനെ മൂന്ന് പ്രദർശനങ്ങളോടെ അന്നത്തെ ചടങ്ങുകളും ഒതുക്കുക. പറഞ്ഞു തീർന്നപ്പോഴേക്കും എളുപ്പമായി തോന്നിയെങ്കിലും പലതും പല ദിക്കിലായതിനാൽ ഓടിത്തീർക്കുക...

തീർച്ചയായും വായിക്കുക